Tuesday, 9 August 2016

കാലം കാത്തു വച്ച സൗഹൃദം

കാലം കാത്തു വച്ച സൗഹൃദം




                     ഡാ ... അർജു...എഴുന്നേൽക്കു... ഇന്നല്ലേ നിന്റെ result വരുന്നത്....രാവിലെ തന്നെ ആ result ഒന്നു നോക്കിയേ ...അതു അറിയാതെ എനിക്കൊരു സമാധാനോം ഇല്ലല്ലോ എന്റെ ഈശ്വരാ. അർജുന്റെ അമ്മ രാവിലെ തന്നെ ചായയുമായി വന്നു മകനെ വിളിച്ചു. ...മൂടിപ്പുതച്ചുറങ്ങുകയായിരുന്ന അർജുൻ എന്തോ ദുസ്വപ്നം കണ്ടിട്ടെന്ന പോലെ ചാടി എഴുന്നേറ്റു...കംപ്യൂട്ടർന്റെ മുന്നിൽ പോയി ഇരുന്നു സർവ ദൈവങ്ങളെയും വിളിച്ചു കൊണ്ടു ഓൺ ആക്കി...
ന്നാണ് Engineering exam-ന്റെ result വരുന്ന ദിവസം. ഇന്നറിയാം അർജുൻെറയും രാഹുലിന്റെയും ശരത്തിന്റെയും result. ജയിക്കുമെന്നറിയാം. പക്ഷെ മാർക്ക്... അത് എത്ര കാണുമെന്നറിയില്ല... അവരുടെ result-ൻറെ  കാര്യത്തിൽ അവരെക്കാളും ആകാംക്ഷ വീട്ടുകാർക്കും നാട്ടുകാർക്കുമാണ് ... കാരണം വേറെ ഒന്നും അല്ലാ ...നാട്ടിലെ അറിയപ്പെടുന്ന ഉഴപ്പന്മാർ ആണ് അവർ...നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ കുരുത്തംകെട്ടവർ...നാട്ടിലെ എന്തിലും ഏതിനും മുന്നിൽ കാണും മൂവർസംഘം... ഉത്സവമായാലും പെരുന്നാളായാലും കല്യാണമായാലും... അഥവാ ഇനി രാഷ്ട്രീയപാർട്ടിയുടെ poster ഒട്ടിക്കാൻ ആയാലും .... അവർ ഇല്ലാത്ത കച്ചേരി ഇല്ല.. അതുകൊണ്ടു തന്നെ വീട്ടുകാർക്ക് നല്ല ആധി ഉണ്ടായിരുന്നു ഇവരുടെ കാര്യത്തിൽ...ജയിക്കുന്ന കാര്യം പോലും അവർക്കു നിശ്ചയം ഇല്ല. മൂവരും ചെറുപ്പം തൊട്ടേ ഉള്ള ചങ്ങാത്തം ആണ്. ഇതേ വരെ ഒരേ സ്കൂളിലും കോളേജിലും ആണ് പഠിച്ചു വന്നത്. എന്തു തീരുമാനം എടുത്താലും അതു മൂവരും ചേർന്നു ഒറ്റക്കെട്ടായെ എടുക്കു. അങ്ങനെ ആണ് 3 പേരും പോയി B.Tech Computer Science എടുത്തത്.
അർജുൻ വേഗം തന്നെ ഫോൺ എടുത്തു രാഹുലിനെ വിളിച്ചു
അർജുൻ: ഹലോ .... ഡാ മച്ചു... ഇന്നല്ലേ റിസൾട് വരുന്നത്നീ നോക്കിയോ? .... ങേ നീ രാവിലെ അമ്പലത്തിൽ ആണെന്നോ ? എന്താ പതിവില്ലാതെ രാവിലെ അമ്പലത്തിൽ? EXAM RESULT SPECIAL ആണോ?അതോ രാവിലെ അമ്പലത്തിൽ വരുന്ന ഗൗരിയെ നോക്കാനോ
രാഹുൽ: ഞാൻ രാവിലെ അമ്പലത്തിൽ പ്രാർത്ഥിക്കാൻ വന്നതാ. നിന്നെ പോലെയല്ല ഞാൻ ... നന്നാവാൻ തീരുമാനിച്ചു... 
അർജുൻ: എന്തു നീ നന്നാവാൻ തീരുമാനിച്ചെന്നോഎപ്പോ ?എങ്ങനെ?.. മോദി ഉലകം ചുറ്റൽ നിർത്തി എന്നു പറഞ്ഞാൽ പിന്നെയും വിശ്വസിക്കാം... BUT ... നീ നന്നാവാൻ തീരുമാനിച്ചു എന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ വേറെ ആളെ നോക്കു...ഇതിലെന്തോ കള്ളക്കളി ഉണ്ടല്ലോ മോനെ... ങ്ഹാ.. അതു ഞങ്ങൾ വഴിയേ കണ്ടു പിടിച്ചോളാം... നീ ശരത്തിനെ വിളിച്ചായിരുന്നോഅവൻ റിസൾട് അറിഞ്ഞോ ആവോ
രാഹുൽ: ഹും..BEST ...അവനിപ്പോൾ മൂടിപ്പുതച്ചുറങ്ങുകയാവും...വെളുപ്പിനെ 4 മണി വരെ WHATSAPP -ൽ കുത്തി ഇരിക്കുകയായിരുന്നു അവൻ. ആരോടാണോടാ ആവോ?പുതിയ ചൂണ്ട ഏതോ കൊളുത്തി എന്ന തോന്നുന്നേ... 
അർജുൻ:  ആ .. എന്നാൽ ഞാൻ റിസൾട് ഒന്നു നോക്കട്ടെ...ജയിച്ചാൽ മതിയായിരുന്നു എന്റെ ഭഗവാനെ... ഇല്ലെങ്കിൽ വീട്ടുകാരും നാട്ടുകാരും കൂടെ നമ്മളെ ഇന്ന് പഞ്ഞിക്കിടും...അപ്പോൾ OK ഡാ .. ബൈ..
             രാഹുലിന്റെ അമ്മ രാവിലെ തന്നെ അവനെ കുത്തിപ്പൊക്കി അമ്പലത്തിൽ കൊണ്ടുപോയതാണെന്ന സത്യം അവനും അമ്മക്കും മാത്രമല്ലേ അറിയു...ഇന്ന് റിസൾട് വരുന്ന ദിവസം അല്ലേ , ജയിക്കാൻ ഇനി ഈശ്വരൻ വിചാരിച്ചാൽ മാത്രമേ രക്ഷയുള്ളൂ എന്നും പറഞ്ഞു മൂടിപ്പുതച്ചുറങ്ങിക്കൊണ്ടിരുന്ന രാഹുലിന്റെ തലയിലൂടെ 1 ബക്കറ്റ് വെള്ളം ആണ് അമ്മ ഒഴിച്ചത്. ആ ദേഷ്യത്തിൽ അമ്മയെ ചീത്ത പറഞ്ഞു എഴുന്നേറ്റ അവൻ ഗൗരി അമ്പലത്തിൽ പോകുന്ന കാര്യം അപ്പോഴാണ് ഓർത്ത്. ഉടനെ തന്നെ കുളിച്ചൊരുങ്ങി നല്ല കുട്ടിയായി അമ്മയുടെ കൂടെ അമ്പലത്തിൽ പോയി. നെയ്യപ്പം തിന്നാൽ 2 ഉണ്ട് കാര്യം...അമ്മയെ സോപ്പ് ഇടുകയും ചെയ്യാംഒപ്പം ഗൗരിയെ കാണുകയും ചെയ്യാം...
   ർജുൻ വേഗം സൈറ്റിൽ കയറി റിസൾട് നോക്കി....തന്റെ ROLL NO . നോക്കി ...ഹോ ഭാഗ്യം.... ദാ പച്ച കത്തി കിടക്കുന്നു... PASSED.... അടുത്തത്  രാഹുൽ....ദൈവമേ.. അവനും കൂടെ പച്ചക്കൊടി കാട്ടണേ... ഭാഗ്യം.... അവനും കയറി.. അഥവാ ആരൊക്കെയോ ചേർന്നു വലിച്ചു കയറ്റി...NEXTശരത്....ഈശ്വരാ അവനെ കൂടെ മിന്നിച്ചേക്കണേ...S ...S ...S ..ശരത്...അങ്ങനെ അവനും PASSED ....യീ ....... ഹാ ......
എന്താടാ നിനക്കെന്തു പറ്റിഎന്തോ ശബ്ദം കേട്ടു അമ്മ ഓടി വന്നു.. കൂടെ അനിയനും...

അർജുൻ: ഹേയ്... ഒന്നുമില്ല.... എന്റെ റിസൾട് വന്നു...

അമ്മ: എന്നിട്ടു?

അനന്തു: എട്ടു നിലയിൽ പൊട്ടിക്കാണും . ആ പൊട്ടിയതിനെ ഒച്ചയാകും കേട്ടത്...

അർജുൻ: നീ പോടാ ചെറുക്കാ ...നിനക്കെന്തറിയാം ഈ ചേട്ടനെ കുറിച്ചുഞാൻ ജയിച്ചു അമ്മേ...
അമ്മ: ഹോ .. സമാധാനമായി...എന്റെ പ്രാർത്ഥന ദൈവം കേട്ടു...

അനന്തു : അപ്പോൾ അപ്രതീക്ഷിത വിജയത്തിൽ വട്ടായതാണല്ലേ?

അർജുൻ: മിണ്ടാതെ പോയില്ലെങ്കിൽ നീ എന്റെ കൈയിൽ നിന്നും വാങ്ങും...

അനന്തു: അല്ല ചേട്ടാമറ്റു 2 വാനരന്മാരോനിങ്ങൾ മൂവർ സംഘത്തിലെ...

അർജുൻ: അവരും ജയിച്ചു...ഇനി വേണം ഞങ്ങളെ കല്ലെറിഞ്ഞ ഈ നാട്ടുകാരുടെ മൂന്നിലൊന്നു വിലസാൻ ...

അനന്തു: അപ്പോൾ മാർക്ക്അതിപ്പോൾ ONLINE -ൽ അറിയാമല്ലോ...

അർജുൻ: അത് .... മാർക്ക് ... നീ ആര് കോളേജ് പ്രിൻസിപ്പലോ ?എന്തൊക്കെ അറിയണം ? നിനക്കു ജയിച്ചു എന്നറിഞ്ഞാൽ പോരെ?അതും പറഞ്ഞു അർജുൻ മുറി വിട്ടു പോയി ...

രാഹുലിനെ വിളിച്ചു. ഡാനമ്മൾ ജയിച്ചെടാ ...

രാഹുൽ: സത്യം ? സത്യമാണോ നീ ഈ പറയുന്നത്ഇന്ന് ഏപ്രിൽ ഫൂൾ ഒന്നും അല്ലല്ലോ അല്ലെ?

അർജുൻ: അല്ലെടാ .സത്യമായും നമ്മൾ ജയിച്ചു.

രാഹുൽ: ഹോ .. സമാധാനമായി ...റിസൾട്ട് നോക്കുവാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ട് ഞാൻ ഇങ്ങനെ ഇരിക്കുവായിരുന്നു. ഇനി ധൈര്യമായി നോക്കാമല്ലോ.

അർജുൻ: അതെ അതെ . ഞാൻ രാവിലെ സർവ്വ ദൈവങ്ങളെയും വിളിച്ചാ റിസൾട്ട് നോക്കിയത്. ഡാഎന്തായാലും ഞാൻ അങ്ങോട്ട് വരാം . നമുക്കിത് ആഘോഷിക്കണ്ടേനീ റെഡി ആയി നിക്ക്. ഞാൻ ഒന്ന് ഫ്രഷ് ആകേണ്ട താമസം . ദാ എത്തി. എന്നിട്ടു നമുക്ക് പോയി ആ കുംഭകര്ണൻ ശരത്തിനെ പൊക്കാം .

              അങ്ങനെ ഫോൺ വച്ചിട്ട് ഓടിപോയി ഒരു കുളിയും പാസ്സാക്കി നിന്നനില്പിനു് ഒരു ചായയും കുടിച്ചു ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോൾ ആണ് അച്ഛൻ ആ വഴി വന്നത്.

അച്ഛൻ: നിന്റെ റിസൾട്ട് ഇന്നല്ലേ വരുന്നത്എന്തായിജയിച്ചോ?

അർജുൻ: ആ ജയിച്ചു അച്ഛാ ...

ഉം... ഒന്നമർത്തി മൂളി അച്ഛൻ അങ്ങ് പോയി. കൂടെ ഒരു ആത്മഗതവും... പഠിച്ചു ജയിച്ചാൽ അവനവനു കൊള്ളാം. അല്ലാതെ വേറെ ആർക്കുമല്ല  അതിന്റെ ഗുണം...
അച്ഛൻ പോയ ഉടനെ അർജുൻ ബൈക്കുമെടുത്തു രാഹുലിന്റെ വീട്ടിലേക്കു പോയി. വഴിയിൽ തന്നെ രാഹുൽ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ശരത്തിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.

ശരത്തിന്റെ വീട്ടിൽ എത്തിയപ്പോൾ തൊടിയിൽ നിന്നും അവന്റെ അനിയത്തി ശരണ്യ വന്നു.

ശരണ്യ: ആഹാ.. രാവിലെ തന്നെ വാനരന്മാർ എത്തിയിട്ടുണ്ടല്ലോ.എന്താണാവോ ആഗമന ഉദ്ദേശ്യംഇന്നല്ലേ റിസൾട്ട് അറിയുന്നത്?

വാനരപ്പട നിന്റെ.... എന്നും പറഞ്ഞു രാഹുൽ ശരണ്യയെ തല്ലാൻ  കൈ ഓങ്ങികൊണ്ടു ചെന്നു. അപ്പോഴേക്കും ഉമ്മറപ്പടിയിൽ രാഹുൽ ശരത്തിന്റെ അച്ഛനെ കണ്ടു  അവൻ കൈ താഴെ ഇട്ടു.  അയ്യോ.. കടുവാ... അല്ല സുധാകരൻ സർ. ശരത്തിന്റെ അച്ഛൻ ഒരു Rtd. High school HM ആണ്.  സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ സ്വഭാവം ആണ് sir - ന് . ചാക്കോ മാഷിനെ പോലെ ഭൂലോകത്തിന്റെ സ്പന്ദനം mathematics -ൽ ആണെന്നാ വിചാരം.

പേരും നല്ല കുട്ടികളായി വീടിന്റെ ഉമ്മറപ്പടിയിലേക്കു കയറി പമ്മി നിന്നു. 

ശരത് എഴുന്നേറ്റില്ലേ sir ? വിനീതനായി അർജുൻ ചോദിച്ചു.

ഇവിടെ കിടക്കുന്ന അവൻ എഴുക്കുന്ന കറക്റ്റ് സമയം ഞങ്ങളെക്കാൾ നിശ്ചയം ഉള്ളവരല്ലേ നിങ്ങൾപിന്നെ എന്തിനാ ഈ അഭിനയം?സുധാകരൻ തിരിച്ചു ചോദിച്ചു.

ശോ... കഷ്ടം... രാവിലെ തന്നെ വടി  കൊടുത്തു അടി വാങ്ങി... രാഹുൽ ആത്മഗതമെന്നോണം പറഞ്ഞു.

എന്താ ? എന്താ പറഞ്ഞത്സുധാകരൻ സർ വീണ്ടും ചോദിച്ചു.

അർജുൻ: ഹേയ്.. ഒന്നുമില്ല.... ഞങ്ങൾ വെറുതെ... ശരത്തിനെ ഒന്ന് കാണാൻ...

സുധാകരൻ സർ: ഓ.. ശരത്തിനെ ഒന്ന് കാണാൻ... എന്ന് വച്ചാൽ അവൻ  ഇന്ത്യൻ പ്രധാനമന്ത്രി അല്ലെ?രാവിലെ തന്നെ വന്നു തിരുമുഖം ദർശിക്കാൻ ...

ഓ....ഇങ്ങേരു വിടാനുള്ള ഉദ്ദേശം ഒന്നും ഇല്ലല്ലോ എന്ന് രാഹുൽ വീണ്ടും ആത്മഗതം പറഞ്ഞു.

സുധാകരൻആട്ടെ.. ഇന്നല്ലേ സാറന്മാരുടെ റിസൾട്ട് വരുന്നത്?രാവിലെ തന്നെ അതറിഞ്ഞിട്ടുള്ള വരവ് ആണോ???

ആം... അതെ.. ഞങ്ങൾ ജയിച്ചു. അർജുൻ ചാടി പറഞ്ഞു...

സുധാകരൻഎന്റെ ഭഗവാനെഎന്നാൽ ഇന്നിവിടെ കാക്ക മലന്നു പറക്കും...

രാഹുൽ വേഗം തന്നെ അർജുനെയും വലിച്ചുകൊണ്ടു അകത്തേക്ക് പോയി.

രാഹുൽ: ഇനിയും അവിടെ നിന്നാൽ അങ്ങേരു ഇനിയും ഓരോന്ന് ചോദിച്ചോണ്ടു വരും...

ഓ..  ഇതൊക്കെ കാണുമ്പോൾ എന്റെ അച്ഛൻ നേരത്തെ അങ്ങ് പോയത് നന്നായി എന്ന് തോന്നും... ഇങ്ങനെ ഉള്ള ചോദ്യം ചെയ്യൽ ഒഴിവായി കിട്ടുമല്ലോ. രാഹുൽ കൂട്ടിച്ചേർത്തു.

                 രാഹുൽ നന്നേ ചെറുതായിരുന്നപ്പോൾ എന്തോ ഒരു പനി വന്നതാണ് അവന്റെ അച്ഛന്.  അന്ന് നാട്ടിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ടു പണി കൂടി അച്ഛൻ മരിച്ചു. അതിനുശേഷം അവന്റെ അമ്മ തനിയെയാണ് അവനെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം.

അവർ ശരത്തിന്റെ മുറിയിലെത്തിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. 2 പേരും കൂടെ അവനെ വേഗം വിളിച്ചുണർത്താൻ ശ്രമിച്ചു. ഡാശരത്തെ... എഴുന്നേൽക്കടാ.. നമ്മുടെ റിസൾട്ട് വന്നെടാ...

ശരത്: ഒന്ന് പോടാ...മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല....റിസൾട്ട് ഒക്കെ വരും ... പോകും... but ഉറക്കം അങ്ങനെ അല്ല... പോയാൽ പിന്നെ ഉറങ്ങാൻ ഭയങ്കര പാടാന്...എന്നും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി...വീണ്ടും രാഹുലും അർജുനും കൂടെ അവനെ എഴുന്നേല്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു... ഒടുവിൽ മനസ്സില്ലാ മനസ്സോടെ ശരത് എഴുന്നേറ്റു.

ശരത്: ഉം... ഇനി പറ... എന്തായി result? നമുക്ക് എത്ര supli  ഉണ്ട്?

അർജുൻ: ഒന്ന് പോടാ... supli ഒന്നും ഇല്ല..നമ്മൾ ജയിച്ചു...
അത് കേട്ടപ്പോൾ ശരത്തിനൊരു ഞെട്ടൽ...ങേ.. ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റില്ലേ ? സ്വപ്നം കാണുകയൊന്നും അല്ലല്ലോ അല്ലെ.

രാഹുൽ : അല്ലാഡേ.... സത്യമായും നമ്മൾ ജയിച്ചു...

അപ്പോൾ ശരത് ഒന്നൂടെ ഉഷാറായി ചാടിയെഴുന്നേറ്റു പോകാൻ തുടങ്ങി...

അർജുൻ : ഡാനീ എങ്ങോട്ടാ?

ശരത്: എനിക്ക് ചിലരോട് ചില കണക്കുകൾ തീർക്കാനുണ്ട്. ഇവിടെ ചിലർ ബുദ്ധിജീവി ചമഞ്ഞു നമ്മളെ ഇത്രയും നാൾ കല്ലെറിഞ്ഞതല്ലേ?

രാഹുൽ: ആ നീ ചെല്ല് ... നിന്റെ കടുവാ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. നീ ശരണ്യയെ എറിയുന്ന കല്ലുകൾ തിരിച്ചു നിനക്കിട്ടു  തന്നെ വരാതെ സൂക്ഷിച്ചോ...

ശരത്: അയ്യോ.. വേണ്ട.. എനിക്കെന്റെ ആരോഗ്യമാണ് വലുത്. അവൾക്കുള്ളത് പിന്നെ കൊടുക്കാം...

ഒരു കാര്യം ചെയ്യൂ... നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ഒന്ന് പോയി ഫ്രഷ് ആയിട്ടു വരാം . only 5  minutes ... I will be back ....നമുക്കിതൊന്നാഘോഷിക്കണ്ടേ?
5  minute നുള്ളിൽ ശരത് റെഡി ആയി വന്നു. എന്നിട്ടു മൂവരും ഒരുമിച്ചു bike എടുത്തു അടുത്ത കവലയിലേക്കു ആഘോഷമായി തന്നെ പോയി...


മാസങ്ങൾക്കു ശേഷം.... മൂവരും ഒരുമിച്ചു...

ശരത്: ശ്ശൊ ... ആകെ കൂടെ നാണക്കേടായി...ഇതേവരെ ജോലി ഒന്നും ആയില്ലേ എന്ന ആൾക്കാർക്കു ചോദിയ്ക്കാൻ ഉള്ളൂ....

രാഹുൽ: അത് ശരിയാ... ഈ നാട്ടുകാർക്കൊന്നും വേറെ ഒന്നും അറിയണ്ട..നമ്മുടെ കാര്യത്തിൽ ഇവക്കെന്താ ഉത്കണ്ഠആ ശുഷ്‌കാന്തി അവർ സ്വന്തം കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഈ നാട് എന്നേ നന്നായേനെ?

അർജുൻ: പിന്നേ പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി കിട്ടാൻ നമ്മൾ അംബാനിയുടെ മക്കൾ ഒന്ന്നും അല്ലല്ലോ...എല്ലാത്തിനും അതിന്റെതായ സമയമുണ്ട് മോനെ ദാസാ ...
ശരത്: ഹും... മൂക്കിൽ പല്ലു വരുമ്പോളേക്കും വന്നാൽ മതിയായിരുന്നു...

രാഹുൽ: ഇങ്ങനെ ആണെങ്കിൽ വീട്ടിൽ ഇരിക്കുന്ന ബി.ടെക് സർട്ടിഫിക്കറ്റ് എലിക്ക് തീറ്റ ആകുമെന്ന തോന്നുന്നേ...

അപ്പോഴേക്കും അതിലെ വന്ന ഒരു വഴിപോക്കൻ അവരെ കളിയാക്കാൻ നോക്കി...
വഴിയാത്രക്കാരൻ: ആഹാ വാനരസംഗം 3  പേരും ഉണ്ടല്ലോ...പണി ഒന്നും ആയില്ലേ അണ്ണന്മാർക്?ഒന്നും ഇതേവരെ ശരിയായില്ലെങ്കിൽ ആ ബംഗാളികളുടെ കൂടെ കൂടിക്കോ.. ദിവസവും പണി കിട്ടും...  

രാഹുൽ: ഉവ്വാ... പണി കിട്ടിയല്ലോ....ദുബായിൽ നിന്നും അയച്ചിട്ടുണ്ട്...ഫ്ലൈറ്റ് കയറി ഇങ്ങു ഏത്തണ്ടേ ചേട്ടാകിട്ടുമ്പോൾ ചേട്ടന്റെ വീതവും കൃത്യമായി തന്നേക്കാം കേട്ടോ ചേട്ടാ. ... ഹം.. പണി തരാൻ വന്നിരിക്കുന്നു... അവനവന്റെ വീട്ടിൽ ഒരു വാഴക്കു വെള്ളം ഒഴിക്കില്ല. എന്നിട്ട ബാക്കിയുള്ളവർക്കിട്ടു പണിയാൻ വന്നിരിക്കുന്നത്. രാവിലെ ഇറങ്ങിക്കോളും TVS നു ...

അർജുൻ: TVS  ? അതിനു അങ്ങേരു നടന്നല്ലേ വന്നത്?

രാഹുൽ: തെക്കു വടക്കു സർവീസ് ... അല്ലാതെ ഇവർക്കൊക്കെ വേറെ എന്താ പണി?

ശരത്: അയ്യോ. ദേ അടുത്ത കുരിശു വരുന്നു...

അർജുൻ: ആര്?

ശരത്: പിള്ള sir ...

രാഹുൽ: അയ്യോ പിള്ള സാറോ?.. ഇവന്റെ അച്ഛനായിരുന്നു ഇതിലും ഭേദം...മുന്നിൽ ചെന്ന് പെട്ടാൽ ഇന്നത്തെ ദിവസം പോക്കാ ...ഇപ്പോൾ തുടങ്ങും ഉപദേശം...ഞാൻ പോവ്വാ...

ഇങ്ങനെ പറഞ്ഞു പോകാൻ തുടങ്ങിയ രാഹുലിനെ അർജുനും ശരത്തും കൂടെ പിടിച്ചു നിർത്തി.അപ്പോഴേക്കും പിള്ള സർ അടുത്തെത്തി...

പിള്ള സർ: ആഹാ ത്രിമൂർത്തികൾ 3 ഉം ഉണ്ടല്ലോ...എന്താ വിശേഷംഇതുവരെ ജോലി ഒന്നും ആയില്ലേനിങ്ങളുടെ ബാച്ചിൽ ഇനി നിങ്ങൾക്ക്  മാത്രമേ എങ്ങും placement  ഒന്നും ആകാത്തതുള്ളൂ... അതെങ്ങനാ പഠിക്കാൻ വിട്ട കാലത്തു പഠിക്കണമായിരുന്നു. ആ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.പോയ ബുദ്ധി ആന പിടിച്ചാലും  കിട്ടില്ലല്ലോ... എന്തായാലും ഒരു കാര്യം ചെയ്യൂ. ഞാൻ എന്റെ ഒരു പഴയ സ്റ്റുഡന്റിന്റെ contact  details തരാം . അവൻ ഇവിടെ ഒരു MNCയുടെ regional head ആണ്.അവൻ വിചാരിച്ചാൽ നിങ്ങൾ ഒരാൾക്ക് അവിടെ ജോലി തരാൻ പറ്റും .ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം .അവിടെ ചെന്നിട്ടു നിങ്ങൾ നിങ്ങളുടെ തനി സ്വഭാവം കാണിക്കരുത്. കുറച്ചു ഡീസെന്റ് ആയി വേണം പോകാൻ. എന്നും പറഞ്ഞു പിള്ള സർ അദ്ദേഹത്തിന്റെ student  മഹേഷിന്റെ വിസിറ്റിങ് കാർഡ് അവർക്കു കൊടുത്തിട്ടു പോയി.


പിന്നെ അവർ മഹേഷിനെ വിളിച്ചു സംസാരിച്ചു അദ്ദേഹത്തെ കാണാൻ ഒരു appointment  എടുത്തു.


അങ്ങനെ ആ ദിവസം വന്നു. മൂവരും ഇന്റർവ്യൂന് പോകാൻ റെഡി ആയി ഇറങ്ങി. മഹേഷിന്റെ ഓഫീസിൽ എത്തി. ഓഫീസിലെ സെറ്റ് അപ്പ് കണ്ടപ്പോഴേ 3  പേരുടെയും മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി...അവിടെ വർക്ക് ചെയ്യുന്ന സുന്ദരികളെ കണ്ടപ്പോഴേ അവർ ഓരോ ആകാശക്കോട്ടകൾ കെട്ടാൻ തുടങ്ങി... ഈശ്വരാഈ സ്വർഗത്തിൽ തന്നെ ഒരു ജോലി തരണേ...
കറക്റ്റ് സമയത്തു തന്നെ മഹേഷിന്റെ സെക്രട്ടറി വന്നു അവരെ ഇന്റർവ്യൂന് വിളിച്ചു.

രാഹുൽ: ഉം.. ആള് ഭയങ്കര punctual  ആണല്ലോ. 1സെക്കന്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയില്ല. ഇത് നമുക്ക് പണിയാകുമോ എന്തോ?  

അർജുൻ: മിണ്ടാതെ വാടാ മര്യാദക്ക്..

3  പേരും : Good Morning Sir . May I Come in ..

മഹേഷ്: Yes .. Morning .... വരൂ ...പിള്ള സർ പറഞ്ഞിരുന്നു നിങ്ങളുടെ കാര്യം ... ഞാൻ നിങ്ങളുടെ academic background  ഒക്കെ ചെക്ക് ചെയ്തു. to be honestly , I`m not satisfied with that, because,ഇവിടെ വർക്ക് ചെയ്യുന്നവർ എല്ലാം highly  efficient with excellent academic records ഉള്ളവർ ആണ്.പക്ഷെ ഇതിപ്പോൾ പിള്ള സർ പറഞ്ഞതുകൊണ്ടു ഒഴിവാക്കാനും പറ്റില്ല. so ഒരാൾക്ക് ഞാൻ ഇവിടെ ജോലി തരാം. But 1  condition. you must perform well . First 6 months probation period ആയിരിക്കും. ആ time ലെ performanceനോക്കിയായിരിക്കും appointment permanent ആക്കുന്നത് . Okay . agreed ???

Agreed sir ... മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു.

മഹേഷ്: okay . എന്നാൽ ആരും join ചെയ്യും എന്ന് നിങ്ങൾ ആലോചിച്ചിട്ട് അയാളുടെ details എനിക്കു mail ചെയ്‌തോളൂ. ഞാൻappointment letter അയക്കാം.എന്റെ  mail  address  ഉണ്ടല്ലോ അല്ലെ?

3 പേരും: yes sir , ഞങ്ങൾ അയക്കാം.

ഇതും പറഞ്ഞു അവർ 3 പേരും അവിടെ നിന്നും ഇറങ്ങി. 3 പേരും നല്ല കൺഫ്യൂഷനിൽ ആയിരുന്നു. ആര് ജോലിക്കു ജോയിൻ ചെയ്യും?അവർ 3  പേരും ഭയങ്കര ആലോചനയിൽ ആയി. 3 പേർക്കും ജോലി ആവശ്യം ഉണ്ട്. ഇതാണെങ്കിൽ വീടിനു അടുത്തും ആയിരുന്നു.daily വന്നുപോകാം. ഒടുവിൽ മടിച്ചു മടിച്ചു രാഹുൽ കാര്യം അവതരിപ്പിച്ചു.

രാഹുൽ: ഡാഞാൻ ഒരു കാര്യം പറയട്ടെ. ഞാൻ ഈ ജോലിക്കു ജോയിൻ ചെയ്‌തോട്ടെ?
ശരത്: ( ദേഷ്യത്തിൽ)അതെന്താ എനിക്ക് ജോയിൻ ചെയ്തു കൂടെ?നിനക്കെന്താ കൊമ്പുണ്ടോനാട്ടുകാരുടെ ചോദ്യങ്ങൾ കേട്ട് മടുത്തു. അച്ഛന്റെ മുഖത്ത് നോക്കാൻ വയ്യാത്ത അവസ്ഥ ആയി. അപ്പോഴാ അവന്റെ ഒരു...
രാഹുൽ: അയ്യോ... എന്നാ നീ അയച്ചോ. ഞാൻ വെറുതെ... ഇതാണെങ്കിൽ വീട്ടിൽ നിന്നും വന്നുപോകാം...അപ്പോൾ അമ്മയെ തനിച്ചാക്കേണ്ടല്ലോ എന്ന് കരുതി. സാരമില്ല. അതല്ലെങ്കിൽ വേറെ വരും.  ഞാൻ ഇവിടെയെ വർക്ക് ചെയ്യൂ എന്ന് ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ...

അർജുൻ: എന്താടാ ഇത്കൊച്ചുപിള്ളേരെ പോലെഡാ ശരത്തെ,നിനക്കെന്തു പറ്റി?അവൻ അമ്മയെ തനിച്ചാക്കി ദൂരത്തേക്ക് പോകാൻ വയ്യാത്തത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്. അതിനു നീ ഇത്ര ദേഷ്യപ്പെടാൻ എന്താ ഉള്ളത്നമ്മുടെ ഒക്കെ വീട്ടിൽ ആവശ്യത്തിനും അനാവശ്യത്തിനും ആൾകാർ ഉണ്ട്. അവന്റെ കാര്യം അങ്ങനെ ആണോവയ്യാത്ത അമ്മക്ക് അവൻ മാത്രമല്ലെ ഉള്ളൂ ? നീ എന്താ അതോർക്കാത്തതു?

ശരത്: രാഹുലേ , ഞാൻ അങ്ങനെ ഒന്നും ഓർത്തില്ലെടാ .. ജോലി ഒന്നും ആകാത്തതുകൊണ്ടു വീട്ടുകാരുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾ കേട്ട് ആകെ frustrated ആയി. അതാ ഞാൻ പെട്ടെന്ന് അങ്ങനെ ഒക്കെ....നീ അതങ്ങു മറന്നു കളയെടാ. sorry ...നിനക്കെന്നെ അറിഞ്ഞുകൂടേഇങ്ങനെ വായിൽ തോന്നിയതൊക്കെ അങ്ങ് പറയും എന്നല്ലാതെ..

രാഹുൽ: സാരമില്ല... നീ അയക്കണമെങ്കിൽ അയച്ചോ... ഞാൻ വെറുതെ പറഞ്ഞു എന്നെ ഉള്ളൂ.

ശരത്: ഓ പിന്നെ...ഇത് നീ അയക്കും... ആ ജോലിക്കു നീ തന്നെ പോകും... ഞങ്ങൾ അടുത്ത വണ്ടി പിടിച്ചോളാം...


അർജുൻ: അപ്പോൾ done. രാഹുലെ , നീ ഇന്ന് തന്നെ ഡീറ്റെയിൽസ് അയക്കു.ഞങ്ങൾ അടുത്ത വണ്ടിക്കു നോക്കട്ടെ...


അങ്ങനെ രാഹുലിന് മഹേഷിന്റെ കമ്പനിയിൽ  ജോലി ശരിയായി...

    അവന്റെ അമ്മയ്ക്കും വലിയ സന്തോഷം ആയി...ആദ്യത്തെ കുറച്ചു ദിവസം tough  ആയിരുന്നു പുതിയ office atmosphere-മായി പൊരുത്തപ്പെടാൻ. പിന്നെ മഹേഷ് ആണെങ്കിൽ എടുത്താൽ പൊങ്ങാത്ത ജാഡ ഉള്ളയാളും.. പുള്ളിയുടെ വിചാരം പുള്ളി ഇല്ലെങ്കിൽ കമ്പനി പൂട്ടേണ്ടി വരും എന്നാണ്. പിന്നെ രാഹുലിന്റെ ഏക ആശ്വാസം അവിടെ പല colour -ൽ പറന്നു നടക്കുന്ന techie കിളികൾ ആയിരുന്നു. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ... ഇതാണ് ... ഇതാണ്...അവൻ അറിയാതെ ആത്മഗതം പറഞ്ഞു...  

                പതിയെ അവൻ ആ പുതിയ ജോലിയുമായിadjusted ആയി. but മഹേഷിനെ മാത്രമായിരുന്നു ദഹിക്കാത്തത്. തൊടുന്നതിനും പിടിച്ചതിനുമെല്ലാം അങ്ങേരു അവനെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. ചിലപ്പോൾ ഇതെല്ലം ഇട്ടെറിഞ്ഞിട്ടു പോകാൻ തോന്നും അവനു. പക്ഷെ വേറെ ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടു ഓർക്കുമ്പോൾ അവിടെ തന്നെ തുടരും... ഇങ്ങനെ നാളുകൾ കടന്നു പോയി.. ഇതിനിടയിൽ ശരത്തിനു technopark ലെ ഒരു കമ്പനിയിൽ ജോലി കിട്ടി അവൻ തിരുവന്തപുരത്തിനു മാറി. നാട്ടിൽ അർജുൻ തനിച്ചായി..
               
    അര്ജുന് ശരിക്കും bore  അടിച്ചു തുടങ്ങി... എന്തെങ്കിലും ചെയ്തില്ലെങ്കിൽ വട്ടു പിടിക്കുമെന്നു അവസ്ഥ ആയി. അങ്ങനെ ഇരുന്നപ്പോൾ അവനു ബാംഗ്ലൂർ നിന്നും ഒരു ഇന്റർവ്യൂcall  വന്നു. ബാംഗ്ലൂർ എങ്കിൽ ബാംഗ്ലൂർ. എവിടെ എങ്കിലും കയറുക തന്നെ. സത്യത്തിൽ കേരളം വിട്ടു പോകാൻ അവനു ഒട്ടും ഇഷ്ടം അല്ലായിരുന്നു. വേറെ നിവൃത്തി ഇല്ല. അത് കൊണ്ട് മാത്രം അവൻ ബാംഗ്ലൂർക്ക് വണ്ടി കയറി...
        അവരുടെ കൂടെ പഠിച്ച കുറച്ചു പേര് ബാംഗ്ലൂർ ഉണ്ടായിരുന്നു. അർജുൻ തത്കാലം അവരുടെ കൂടെ കൂടി. രാവിലെ തന്നെ കുളിച്ചു റെഡി ആയി ഇന്റർവ്യൂനു  ചെന്നു. ഓഫീസിന്റെ മുന്നിൽ സെക്യൂരിറ്റിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എവിടെ നിന്നോ ഒരു പെൺകുട്ടി പാഞ്ഞു വന്നു അവനെ ഇടിച്ചു തെറിപ്പിച്ചു. പെട്ടെന്നുള്ള ഇടി ആയതിനാൽ അവന്റെ ബാലൻസ് തെറ്റി താഴെ വീണു. സെര്ടിഫിക്കറ്റ്സ് ഒക്കെ കാറ്റിൽ പറന്നു.

അര്ജുന് വല്ലാതെ ദേഷ്യം വന്നു. അവന്റെ ദേഹമാകെ അഴുക്കായി. അവൻ വേഗം എഴുന്നേറ്റു സെര്ടിഫിക്കറ്റ്സ് ഒക്കെ എടുത്തു. അപ്പോഴേക്കും അവൾ സോറി പറയാൻ വന്നു. അതൊന്നും കേൾക്കാതെ അർജുൻ ആകെ ദേഷ്യപ്പെട്ടു.

അർജുൻ.: നീ ഒക്കെ എവിടെ നോക്കിയ നടക്കുന്നെരാവിലെ തന്നെ കെട്ടി ഒരുങ്ങി വന്നോളും ബാക്കി ഉള്ളവന് പണി തരാൻ. കണ്ണും കാണില്ല. അതെങ്ങനാ ഫോണിൽ നോക്കി ആകും നടപ്പു. പിന്നെ എങ്ങനാ വഴിയിൽ ആൾകാർ നില്കുന്നത് കാണുന്നത്എന്താ ഒന്നും മിണ്ടാത്തെഓ. മലയാളം മനസ്സിലാകത്തില്ലായിരിക്കും. എന്നാൽ ഞാൻ ഇംഗ്ലീഷിൽ പറയാം. അതെന്തായാലും മനസ്സിലാകുമല്ലോ.

പെൺകുട്ടി: അയ്യോ വേണ്ട... ഞാൻ ഒരു മലയാളി ആണ്. sorry. it was my mistake.really sorry. എനിക്കിന്നിവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. ഞാൻ അതിന്റെ ടെൻഷനിൽ ഓടി വന്നപ്പോൾ ആണ്. പെട്ടെന്ന് നിങ്ങൾ അവിടെ നില്കുന്നത് കണ്ടില്ല.

അർജുൻ: ആ... അല്ലേലും നിങ്ങൾക്കൊന്നും കണ്ണ് പിടിക്കില്ലല്ലോ. ഇപ്പോൾ ഞാൻ ആയിരുന്നു നിങ്ങളോടു ഈ ചെയ്തതെങ്കിലോ ഇവിടെ എന്തെല്ലാം ഗുലുമാലുകൾ ഉണ്ടായേനെഅത് ചിലപ്പോൾ സ്ത്രീ പീഡനം വരെ എത്തിയേനെ.

പെൺകുട്ടി. അയ്യോ അങ്ങനെ ഒന്നും ഇല്ല. ഞാൻ സോറി പറഞ്ഞല്ലോ. അറിയാതെ പറ്റിയതല്ലേ. അറിഞ്ഞോണ്ട് ആരേലും വന്നു നിങ്ങളുടെ ദേഹത്തേക്ക് കയറുമോ

ഇതും കണ്ടുകൊണ്ടാണ് ജയകൃഷ്ണൻ അവിടേക്കു വന്നത്. അവിടുത്തെ ഒരു കമ്പനിയിൽ  പ്രോജെക്ടസ് ടീം ലീഡർ ആണ് പാലക്കാട്കാരൻ ആയ ജയ്.

ജയ്: what’s this ? what’s happening here?

Arjun: Nothing sir. I was standing and talking to this security guy. suddenly this stupid lady came and hit me. see... my dress is fully messed up now.. I have an an interview here. now how can i go for that?

പെൺകുട്ടി: (ആത്മഗതം) stupid lady നിന്റെ...

ജയ്: ആഹാ അപ്പോൾ മലയാളി ആയിരുന്നോഎന്താ കുട്ടി ഇത്,നടക്കുമ്പോൾ കണ്ണ് കാണില്ലേബാക്കി ഉള്ളവരെ കൂടെ ശ്രദ്ധിയ്ക്കണ്ടേ?

പെൺകുട്ടി: സോറി സർ. അറിയാതെ പറ്റിയതാണ്. എനിക്കും ഒരു ഇന്റർവ്യൂ ഉണ്ട് ഇവിടെ .ഞാൻ അതിന്റെ ടെൻഷനിൽ ഓടി വന്നപ്പോൾ സംഭവിച്ചതാണ്. അതിനു ഞാൻ ഇയാളോട് സോറി പറഞ്ഞു. എന്നിട്ടും എന്നെ കടിച്ചു കീറാൻ വരികയാണ്.

ജയ്: സാരമില്ല കുട്ടി. വിട്ടുകളയൂ ..

തിരിഞ്ഞു അർജുനോട്: leave it man, it’s a silly thing. so don`t spoil your whole day on this matter. Go and prepare for the interview. Any way all the very best to both of you for the interview.
ഇതും പറഞ്ഞു ജയകൃഷ്ണൻ ഓഫീസിലേക്ക് പോയി. പിന്നാലെ അർജുനും ആ പെൺകുട്ടിയും ആ building-ലേക്കു കയറി റിസപ്ഷനിൽ പോയി ഡീറ്റെയിൽസ് അന്വേഷിച്ചു. എന്നിട്ടു അർജുൻ വാഷ് റൂമിൽ പോയി ഡ്രസ്സ് ഒക്കെ ശരിയാക്കി വന്നു. അപ്പോൾ അതാ അവൾ ആ same ഓഫീസിൽ ഇന്റർവ്യൂന് റെഡി ആയി ഇരിക്കുന്നു. 
ഭഗവാനെ ഇത് പണിയാകുമെന്നാ തോന്നുന്നേ... ഇവൾ രാവിലെ മുതൽ ശകുനം മുടക്കിയായി വന്നിരിക്കുവാണല്ലോ. അർജുൻ ആത്മഗതമെന്നോണം പറഞ്ഞു.

പെൺകുട്ടി: hi ,

അർജുൻ: ഹലോ.

പെൺകുട്ടി: ഇവിടെ ആണോ ഇന്റർവ്യൂഎനിക്കും ഇവിടെ ആണ്.

അർജുൻ: yes . ഇവിടെ ആണ്.

പെൺകുട്ടി: by the way I 'm  Karthika . നാട്ടിൽ തൃശൂർ ആണ് വീട്. ഇവിടെ ഈ ഇന്റർവ്യൂന് വേണ്ടി ആണ് വന്നത്.
അർജുൻ: I 'm  Arjun from  Cochin . ഞാനും ഈ ഇന്റർവ്യൂന് വേണ്ടി ആണ് ലാൻഡ് ചെയ്തത്. എന്തായാലും എന്റെ ലാൻഡിംഗ് ഇയാള് ഗംഭീരമാക്കി തന്നല്ലോ. താങ്ക്സ്. ഇനി ഇന്റർവ്യൂ എന്താകുമോ എന്തോ?


കാർത്തിക: ഓ ഇയാൾ അത് ഇതേവരെ വിട്ടില്ലേ
അത് കഴിഞ്ഞില്ലേഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.. നമ്മൾ വെറുതെ അതിന്റെ പേരിൽ വഴക്കുണ്ടാക്കാം എന്ന് മാത്രമേ ഉള്ളൂ.

അർജുൻ: ഓ.. അങ്ങനെ ആയിക്കോട്ടെ. ഉപദേശത്തിന് നന്ദി.

കാർത്തിക. ഇതെന്തു കാട്ടുപോത്താഎന്ത് പറഞ്ഞാലും തിരിച്ചു കുത്താൻ വരും?

അർജുൻ: കാട്ടുപോത്ത് നിന്റെ...

കാർത്തിക: ഓ. വേണ്ട നമുക്കാ subject  വിടാം. ഞാൻ ഇയാളോട് മിണ്ടാൻ വരുന്നില്ല.  ഇയാൾക്ക് ഇയാളുടെ വഴി. എനിക്കെന്റെയും.Bye
അർജുൻ: ആഅതാ നല്ലതു. ബൈ ബൈ

എന്നിട്ടു അവർ 2 പേരും തിരിഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സെക്രട്ടറി വന്നു കാർത്തികയേ ഇന്റർവ്യൂന്  വിളിച്ചു. അവൾ പതിയെ എഴുന്നേറ്റു പോയി ഡോറിൽ മുട്ടി അകത്തു കടന്നു. അകത്തു കടന്നതും ഇന്റർവ്യൂ  ചെയ്യുന്ന ആളെ കണ്ടു അവൾ ഞെട്ടി.. രാവിലെ പുറത്തു നടന്ന തർക്കത്തിൽ അവർക്കു compromiseആയി വന്ന ജയകൃഷ്ണൻ. 

ജയ്: ഹലോ... good morning... വരൂ. എന്താടോ താൻ ഇങ്ങനെ പകച്ചു നില്കുന്നത്?

കാർത്തിക: good morning sir . ഒന്നുമില്ല. ഞാൻ പെട്ടെന്ന്...        

ജയ്: എന്നെ ഈ seat -ൽ കണ്ടു ഞെട്ടിയോ? Don't worry. Life is like that . okay . let`s come to the point. ഞാൻ ഇയാളുടെ academic backgrounds ഒക്കെ നോക്കി. It’s excellent. ഇത്രയും marks ഒക്കെ ഉണ്ടായിട്ടും തനിക്കെന്തേ ഇതേവരെ എങ്ങും ജോലി കിട്ടാഞ്ഞത്ക്യാമ്പസ് പ്ലേസ്മെന്റ് പോലും.

കാർത്തിക: ഒന്ന് രണ്ടെണ്ണം കിട്ടിയിരുന്നു. but ഓരോരോ personnel issues കാരണം അതിനൊന്നും പോകാൻ പറ്റിയില്ല.

ജയ്: It’s okay . ഇവിടെ ഞങ്ങളെ നിങ്ങളുടെ academic excellence അല്ല നോക്കുന്നത്. നിങ്ങൾ അവിടെ പഠിച്ച കാര്യങ്ങൾ എങ്ങനെpractical ആക്കാം എന്നാണ് ഞങ്ങൾ ടെസ്റ്റ് ചെയ്യുന്നത്. Here you will have your own space to develop your talents. And here we have 1 vacancy only. but we will take 2 people as trainees and first 6 months’ probation ആണ്. ആ സമയത്തെ നിങ്ങളുടെ performance നോക്കി ആയിരിക്കും നിങ്ങളിൽ ഒരാളെ permanent ആക്കുന്നത്. So you have to contribute your ideas well and work hard in order to get this job. So ready അല്ലെ?

കാർത്തിക: yes Sir . റെഡി ആണ്.

ജയ്: so get ready to take a new challenge... all the very best. Offer letter and joining details ഞാൻ മെയിൽ ചെയ്യാം.

കാർത്തിക: Thank you sir . Thanks a lot . Sir ,1 doubt ..

ജയ്: ഉം.. എന്താ ? ചോദിച്ചോളൂ?   

കാർത്തിക: രാവിലെ ഞങ്ങളെ കണ്ടപ്പോൾ sir നു മനസ്സിലായിരുന്നോ?

ജയ്: ഏയ് ഇല്ല. but  ഇവിടെ വന്നു നിങ്ങളുടെ CV എടുത്തു നോക്കിയപ്പോൾ ആണ് അത് നിങ്ങൾ 2  പേരും ആണെന്ന് മനസ്സിലായത്. സാരമില്ല. past is past. അതൊന്നും അത്ര വലിയ issueആക്കണ്ട കാര്യമില്ല. ഇനി നിങ്ങൾ 2 പേരും ഒരുമിച്ചല്ലേ വർക്ക് ചെയ്യാൻ പോകുന്നത്അപ്പോൾ ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് അതിന്റെ തുടക്കം ആണെന്ന് കരുതിയാൽ മതി. ok . see you then ..

കാർത്തിക: see you sir ...

ഇതും പറഞ്ഞു കാർത്തിക ജയകൃഷ്ണന്റെ റൂമിൽ നിന്നും ഇറങ്ങി. 

ഉടനെ തന്നെ സെക്രെട്ടറി വന്നു അർജുൻ ഇന്റർവ്യൂന് വിളിച്ചു..
ഡോർ തുറന്നു അകത്തു കയറിയ അർജുനും ജയ് നെ കണ്ടു ഞെട്ടി.

അർജുൻ: Good morning sir.

ജയ്: Good morning... വരൂ.. ഇതെന്താടോ വരുന്നവർ എല്ലാവരും എന്നെ കണ്ടു ഞെട്ടുന്നതുഞാൻ ഏതാ അത്രയ്ക്ക് ഭീകരജീവി ആണോ?

അർജുൻ: ഏയ് അത് കൊണ്ടല്ല. രാവിലത്തെ incident ഓർത്തതാ.

ജയ്: അത് നിങ്ങൾ 2 പേരും വിട്ടില്ലേ? life -ൽ ഇതൊക്കെ സാധാരണമല്ലേതന്നെ കണ്ടപ്പോൾ ആദ്യം മലയാളി ആണെന്ന് കരുതിയില്ല. but  CV കണ്ടപ്പോൾ ആണ് കൊച്ചിക്കാരൻ ആണെന് മനസ്സിലായതു. ഞാനും ഉണ്ടായിരുന്നു അവിടെ കുറച്ചു നാൾ . എന്റെ career അവിടെ നിന്നും ആണ് തുടങ്ങിയത്. okay . come to the point. here we have 1 vacancy. but now we r taking 2 people as trainees for 6 months.ഇതിൽ  best performance നടത്തുന്ന ആളെ ആയിരിക്കും ഞങ്ങൾ appoint  ചെയ്യുന്നത്. ഞാൻ ഇയാളുടെ cv ഒക്കെ കണ്ടു. അത്യാവശ്യം നല്ല ഉഴപ്പൻ ആയിരുന്നു അല്ലെ?

അർജുൻ: അത് പിന്നെ.കോളേജ് ലൈഫ് അല്ലേ . അപ്പോഴല്ലേ enjoyചെയ്യാൻ പറ്റു .but sir , മാർക്ക് കുറവാണെന്നേ ഉള്ളൂ. paper backഒന്നും ഉണ്ടായില്ല. ഉള്ള സത്യം പറയാമല്ലോ സർ. ഈ പഠിപ്പിസ്റ്റുകളെ പോലെ 24  hrs ബുക്കും തുറന്നു വച്ച് കാണാപ്പാഠം പടിക്കുന്നതൊന്നും ഇഷ്ടമല്ല. നമുക്ക് കാര്യം മനസ്സിലായാൽ പോരെ?

ജയ്: ഇയാൾ ആള് കൊള്ളാമല്ലോ.താൻ പറഞ്ഞത് സത്യം ആണ്. കാണാപ്പാഠം പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല. അത് പോലെ മാർക്ക് ലിസ്റ്റിൽ  എല്ലാത്തിനും A + ഉള്ളതുകൊണ്ടും ആരും രക്ഷപെട്ടിട്ടല്ല. നമ്മൾ ക്ലാസ് റൂമിൽ പഠിക്കുന്ന കാര്യങ്ങ വർക്ക് ഔട്ട് ചെയ്യാൻ കഴിയണം. എന്നാലെ ജീവിതത്തിൽ വിജയിക്കാൻ പറ്റു. ഒപ്പം ദൈവാനുഗ്രഹവും വേണം. Bill gates ഒന്നും ഒരു Ph .D യും എടുത്തിട്ടല്ലല്ലോ ഈ നിലയിൽ എത്തിയത്. എന്ന് കരുതി academic excellence നെ ഞാൻ കുറ്റം പറയുകയല്ല കേട്ടോ. ഈ കാണാപ്പാഠം പഠിച്ചു മാർക്ക് വാങ്ങുന്നതിനെയാ ഞാൻ പറഞ്ഞത്. നമ്മുടെ education system -ന്റെ കുഴപ്പമാ അത്. കുട്ടികൾ കാര്യം അറിയാതെ exam point of view-  കാണാപ്പാഠം പഠിച്ചു കുറെ മാർക്സ് വാങ്ങും .എന്നിട്ടു practical life -ൽ വരുമ്പോൾ പരാജയപ്പെടും. കുട്ടികൾക്ക് മാർക്ക് വാങ്ങുവാൻ. നമ്മുടെ സൊസൈറ്റിയും അത്രയേറെ pressure അവർക്കു കൊടുക്കുന്നുണ്ട്. കാരണം mark എന്ന് പറയുന്നത് കുട്ടികളുടെ കഴിവിന്റെ മാനദണ്ഡം അല്ലല്ലോ ഇന്ന്. ഇപ്പോൾ അതൊരു status symbol അല്ലെനമ്മൾ subject -ൽ നിന്നും deviate ചെയ്തു. sorry . come back to our topic. I know you are talented. ഞാൻ തന്റെ പ്രൊജക്റ്റ് കണ്ടു. ഒരു innovative idea ഉണ്ട് അതിൽ.I like that creative thinking. അതുകൊണ്ടാണ് ഞാൻ ഈ post ലേക്ക് തന്നെ consider ചെയ്തത്.  anyway താൻ ready  അല്ലെ ഈ challenge  ഏറ്റെടുക്കാൻ?

അർജുൻ: yes  sir

ജയ്: good . I will send you the offer letter and joining details. നിങ്ങൾപേരും ഒരുമിച്ചല്ലേ ഇനി വർക്ക് ചെയ്യാൻ പോകുന്നത്. soരാവിലത്തെ  incident ഒക്കെ അങ്ങ് ഡിലീറ്റ് ചെയ്‌തേക്കു.

അർജുൻ: ആര്?

ജയ്: കാർത്തിക. അല്ലാതെ വേറെ  ആരാ?

അർജുൻ:അയ്യോ

ജയ്:  എന്താടോതനിക്കിതേവരെ അത് digest  ആയില്ലേ?

അർജുൻ: ഏയ്‌.. അങ്ങനെ അല്ല. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട് ഫീൽ ചെയ്യുന്നു.

ജയ്: അങ്ങനെ ഒന്നും ചിന്തിക്കണ്ട. ചില പൊരുത്തക്കേടുകൾ നല്ല പൊരുത്തങ്ങൾ ആക്കി മാറ്റിയെടുത്താലേ life -  success ആകാൻ പറ്റു. So be ready for the war field.

അർജുൻ: okay sir.

ജയ്: congrats and all the very best. Will send you the mail soon.

 അതും പറഞ്ഞു പുറത്തിറങ്ങുമ്പോൾ കാർത്തിക റൂമിനു വെളിയിൽ കാത്തു നില്പുണ്ടായിരുന്നു.

അർജുൻ: ഓ കുരിശു ഇതേവരെ പോയില്ലേ?

കാർത്തിക: ഡോനമ്മൾ ഇനി ഒരുമിച്ചാണ് വർക്ക് ചെയ്യാൻ 
പോകുന്നത്. so ഇങ്ങനെ muscle പിടിച്ചു നടക്കേണ്ട വല്ല കാര്യവുമുണ്ടോ?

 അർജുൻ : അതിനിപ്പോൾ ഞാൻ എന്ത് വേണംഇയാൾക്ക് പണി ചെയ്യാൻ അറിയാമെങ്കിൽ ചെയ്തു കാണിക്കു. അപ്പോൾ കമ്പനി ഇയ്യാളെ permanent ആക്കും . അല്ലാഇപ്പോൾ എനിക്കാണ് പണി അറിയാമെങ്കിൽ എന്നെയും എടുക്കും. that's all.

ഇതും പറഞ്ഞു അർജുൻ അവിടെ നിന്നും ഇറങ്ങി പോയി. പിന്നാലെ കാർത്തികയും പോയി.അന്ന് വൈകുന്നേരം തന്നെ ഇരുവർക്കും ജയ് offer letter അയച്ചു.അവൻ ഉടനെ തന്നെ വീട്ടിലേക്കും രാഹുലിനെയും ശരത്തിനെയും ജോലി കിട്ടിയ കാര്യം വിളിച്ചു പറഞ്ഞു. എല്ലാവര്ക്കും സന്തോഷമായി. അടുത്ത Monday join ചെയ്യണം. ഇനിയും 3 -4  ദിവസം ഉള്ളത് കൊണ്ട് അർജുൻ നാട്ടിൽ പോകാൻ തീരുമാനിച്ചു. അന്ന് വൈകുന്നേരത്തെ ബസിനു  തന്നെ അവൻ നാട്ടിലേക്കു തിരിച്ചു.

                  പിറ്റേന്ന് വെളുപ്പിനെ തന്നെ അർജുൻ  വീട്ടിൽ എത്തി. അവൻ എത്തിയപ്പോൾ അമ്മ അമ്പലത്തിൽ പോയിരിക്കുവായിരുന്നു. അച്ഛൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. അനിയൻ സ്കൂളിൽ പോകാനുള്ള ഒരുക്കത്തിലും.

അർജുൻ: (അകത്തേക്ക് നോക്കികൊണ്ട്‌) അമ്മേ... അമ്മേ ...
അച്ഛൻ: അവൾ അമ്പലത്തിൽ പോയിരിക്കുവാ. ഇപ്പോൾ എത്തും. നിന്റെ ഇന്റർവ്യൂ എങ്ങനെ ഉണ്ടായിരുന്നു?

അർജുൻ: കുഴപ്പമില്ലായിരുന്നു ... ഇതും പറഞ്ഞു അകത്തേക്ക് പോകാൻ തുടങ്ങിയ അർജുനോട്

അച്ഛൻ:  എനിക്ക് സന്തോഷമായി മോനെ. നിനക്കൊരു ജോലി ആയല്ലോ.
അത് കേട്ട് അർജുൻ പതിയെ അവിടെ നിന്ന്. അച്ഛൻ തുടർന്ന്: നീ ഇങ്ങനെ ഉഴപ്പി നടന്നു ജീവിതം നശിപ്പിക്കാതിരിക്കാൻ ആണ് ഞാൻ അല്പം കാർക്കശ്യക്കാരൻ ആയതു. 2 മക്കൾ ഉണ്ടായി അത് 2 ഉം ആൺകുട്ടികൾ ആയപ്പോൾ മറ്റേതു അച്ഛനെ പോലെ ഞാനും ഒരുപാടു സന്തോഷിച്ചു. അതെ സമയം എന്റെ ഉത്തരവാദിത്വം കൂടി എന്ന യാഥാർഥ്യവും ഞാൻ അറിഞ്ഞു. പെണ്മക്കൾ ആയിരുന്നെങ്കിൽ അവരെ പഠിപ്പിച്ചു കെട്ടിച്ചു വിട്ടാൽ കാർന്നോന്മാർക് സമാധാനം ആകും. പിന്നെ അവരായി അവരുടെ പാടായി. പക്ഷെ ആൺകുട്ടികളുടെ കാര്യം അങ്ങനെ അല്ലല്ലോ...അവർ പഠിച്ചു നല്ല ജോലി നേടി ജീവിതത്തിൽ ഉത്തരവാദിത്വങ്ങൻ ഏറ്റെടുത്തു മുന്നേറണം. എന്നാലേ  ജീവിതം നമ്മുടെ കൈ പിടിയിലൊതുങ്ങു. അവർ നാളെ അച്ഛനും അമ്മയ്ക്കും താങ്ങാകണം... കൈ പിടിച്ചു കയറി വരുന്ന പെണ്ണിന്റെ കണ്ണുനീർ വീഴാൻ ഇടയാവരുത്. 
നിനക്കറിയാമോനിന്നെ പോലെ പഠിക്കാനുള്ള വലിയ സാഹചര്യങ്ങൾ ഒന്നും ഇല്ലെങ്കിലും അത്യാവശ്യം നാണായി പഠിക്കുമായിരുന്നു ഞാനും. അതുകൊണ്ടു തന്നെ എന്റെ അച്ഛനും അമ്മയ്ക്കും എന്നിൽ വലിയ പ്രതീക്ഷകളും ഉണ്ടായിരുന്നു. പക്ഷെ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ഞാൻ അതൊന്നും കണ്ടില്ല. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട പ്രായത്തിൽ സുഹൃത്തുക്കളുടെ ഒപ്പം ജീവിതം ആഘോഷിച്ചു. ജീവിതത്തിൽ അത്യാവശ്യം നല്ലനിലയിൽ എത്തേണ്ടിയിരുന്ന ഞാൻ അമ്പേ പരാജയം ആയി... അതിൽ എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് വേദന ഉണ്ടായിരുന്നു.  ആ ഗതി നിങ്ങൾക്ക് വരാതിരിക്കാൻ ആണ് ഞാൻ പുറമെ അല്പം പരുക്കൻ ആയതു. ഞാൻ സൗഹൃദം ആഘോഷിച്ചപ്പോൾ നിന്റെ 'അമ്മ  ജീവിതത്തതിന്റെ കൈപ്പുനീര് കുടിച്ചിറക്കുവായിരുന്നു. പക്ഷെ ഈ നിമിഷം വരെ അവൾ ഒരു പരാതിയും പറഞ്ഞിട്ടില്ല. ഈ ജന്മം മുഴുവൻ ഞാൻ അതിനു അവളോട് കടപ്പെട്ടിരിക്കുവാണ്. അവൾ ഉള്ളതുകൊണ്ട് മാത്രം ആണ് നിങ്ങൾ ഇന്നീ നിലയിൽ ഇതുയത്. അതുകൊണ്ടു എന്റെ മക്കൾ ഒരിക്കലും അവളെ വേദനിപ്പിക്കരുത്. നിങ്ങൾക്കു വേണ്ടി അവൾ ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് സർവ ഈശ്വരന്മാരുടെ മുന്നിലും. അവളുടെ ആ പ്രാർത്ഥന  കേട്ടതിനു അവൾ നന്ദി പറയാൻ പോയിരിക്കുവാ. ശരി... നീ ദൂര യാത്ര കഴിഞ്ഞു വന്നിരിക്കുവല്ലേ?പോയി കുളിച്ചു റെഡി ആയി വാ...അപ്പോഴേക്കും 'അമ്മ വരും .നമുക്കെന്തെങ്കിലും കഴിക്കാം.
ആകെ അമ്പരന്നു നില്കുവായിരുന്നു അർജുൻ . ജീവിതത്തിൽ ഇതേവരെ കാണാത്ത ഒരു പുതിയ അച്ഛനെ കാണുകയായിരുന്നു അവൻ.

അർജുൻ : അപ്പോൾ അച്ഛൻ കഴിച്ചില്ല?

അച്ഛൻ: ഇല്ല .. നീ വരട്ടെ എന്നു കരുതി...

അർജുൻ: okay .

ഇതും പറഞ്ഞു അകത്തേക്കും പോയ അര്ജുന് അവന്റെ അച്ഛനെ മനസ്സിലാക്കാൻ ശ്രമിക്കുവായിരുന്നു. എന്ത് പറ്റി  ഈ അച്ഛന്?ഇതേവരെ തന്നോട് ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. എന്നും ഒരു പരുക്കൻ സ്വഭാവം ആയിരുന്നു അച്ഛന്. എന്തെങ്കിലും ചോദിച്ചാൽ ഒന്നമർത്തി മൂളുകയല്ലാതെ മറ്റൊന്നും പറയില്ല അച്ഛൻ. അത് തന്നെയുമല്ല. ഒരിക്കലും ഭക്ഷണം കഴിക്കാൻ ഞങ്ങളെ കാത്തിരുന്നിട്ടില്ല അച്ഛൻ. അച്ഛന് അച്ഛന്റേതായ ചില ചിട്ടകളുണ്ട്.. ആ സമയമാകുമ്പോൾ അച്ഛൻ വന്നു കഴിക്കും ഞങ്ങളെ ഒരിക്കലും കാത്തിരിക്കുകയില്ല. പക്ഷെ 'അമ്മ അങ്ങനെ അല്ല. എത്ര നേരം വൈകിയാലും ഞങ്ങൾ വന്നു കഴിക്കാതെ 'അമ്മ കഴിക്കില്ല. ആ അച്ഛൻ ആണ് ഇന്ന് എന്നെ നോക്കി ഇരുന്നത്. അവനു ഒരുപാടു സന്തോഷം തോന്നി. ഒപ്പം അച്ഛനോട് ഒരുപാടു സ്നേഹവും. ഇതൊക്കെ ആലോചിച്ചു അവൻ വേഗം ഫ്രഷ് ആയി വന്നു അപ്പോഴേക്കും അമ്മയും അമ്പലത്തിൽ നിന്നും വന്നു.
അർജുൻ കണ്ടതും 'അമ്മ ഓടിവന്നു കെട്ടി പിടിച്ചു കരഞ്ഞു.

'അമ്മ: എനിക്ക് ഒരുപാടു സന്തോഷമായി മോനെ. നീ മാത്രം ഇങ്ങനെ ജോലി ഒന്നും ആകാതെ നടന്നപ്പോൾ. നീ ഒന്നും പറഞ്ഞില്ലെങ്കിലും നിന്റെ ഉള്ളിലെ വേദന എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. സാരമില്ല. ഇപ്പോൾ എല്ലാം കഴിഞ്ഞില്ലേദൈവം നമ്മുടെ പ്രാർത്ഥന കേട്ടല്ലോ. എനിക്ക് സമാധാനമായി.

അച്ഛൻ: ആഹാ നീ ഇങ്ങനെ നിന്നോ. നേരം ഒരുപാടായി. ഞങ്ങൾ ഇതേവരെ ഒന്നും കഴിച്ചിട്ടില്ല. വിശന്നിട്ടു  വയ്യ. വേഗം എന്തേലും എടുത്തു വയ്ക്കു ... അവൻ ആണെങ്കിലും ദൂര യാത്ര കഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ?

'അമ്മ: അയ്യോ. അത് ഞാൻ മറന്നു...വേഗം എടുക്കാം. അനന്തു എവിടെഅവനെ കൂടി വിളിക്കു.

അർജുൻ: അനന്തുഡാ...നീ അവിടെ എന്തെടുക്കുവാവാ വന്നുbreak fast കഴിക്കാം.

ഇത് കേട്ട് വന്ന അനന്തു എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു ഒന്ന് അമ്പരന്നു. സാധാരണ നിന്ന നില്പിൽ എന്തെങ്കിലും അകത്താക്കി സ്കൂളിക്കു പോകുന്ന അവൻ ഇന്ന് അവരുടെ കൂടെ കൂടി ഒരുമിച്ചു ഭക്ഷണം കഴിച്ചു സ്കൂളിൽ പോയി. അർജുന്  യാത്രയുടെ ക്ഷീണം ഉള്ളത് കാരണം അവൻ ഭക്ഷണം കഴിച്ചിട്ട് കൈ കഴുകി അല്പം വിശ്രമിക്കാനായി പോയി.

                   അർജുൻ കിടന്നതറിയാതെ ഉറങ്ങി പോയി. മണിക്കൂറുകൾ കഴിഞ്ഞാണ് അവൻ എഴുന്നേറ്റത്. അവൻ വേഗം അടുക്കളയിലേക്കു പോയി. അവിടെ ചെന്നപ്പോൾ അച്ഛനും അമ്മയും ആകെ തിരക്കിലാണ്. കൂടെ ഒന്ന് രണ്ടു പണിക്കാരെയും കൂട്ടിയിട്ടുണ്ട്. അവൻ ഒന്നും മനസ്സിലാകുന്നില്ല..അവൻ പതിയെ അമ്മയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി.

'അമ്മ: നിനക്ക് തന്നു വിടാൻ കുറച്ചു അച്ചാറും ഉപ്പേരിയും ചമ്മന്തിപ്പൊടിയും ഒക്കെ ഉണ്ടാക്കുവായിരുന്നു. ഇനി അവിടെ ചെന്നാൽ എന്റെ കുട്ടിയുടെ ഭക്ഷണം ഒന്നും ശരിയാകത്തില്ലല്ലോ. അപ്പോൾ അതിനു വേണ്ടിയാ. ഇതാകുമ്പോൾ കുറച്ചു കഞ്ഞി ഉണ്ടാക്കിയാലും മതിയല്ലോ...

അർജുൻ: എന്താ അമ്മെ ഇതൊക്കെഅമ്മക്ക് വേറെ പണി ഒന്നും ഇല്ലേ?

അച്ഛൻ: ഇതാണോ ഇപ്പോൾ വലിയ പണിനീ ഇതൊന്നും അറിയണ്ട. അതൊക്കെ ഞങ്ങൾ ശരിയാക്കിക്കോളാം. നീ  ആ കത്തി ഇങ്ങെടുത്തേ. ഞാൻ പോയി 2 കുല വെട്ടികൊണ്ടു വരാം . എന്നിട്ടു വേണ്ടേ അത് അരിഞ്ഞു വറുക്കാൻ.

പണിക്കാരി ജാനുവേച്ചി: ഇതൊക്കെ കഴിക്കുമ്പോൾ എങ്കിലും കുഞ്ഞു ഞങ്ങളെ ഒക്കെ ഓർക്കുമല്ലോ.

അർജുൻ: പിന്നെ നിങ്ങളെ ഒക്കെ മറക്കാൻ ഞാൻ ദൂരെ ഒന്നും അല്ലല്ലോ പോകുന്നത്. പിന്നെ ഇതൊക്കെ തിന്നിട്ടു വേണ്ടേ നിങ്ങളെ ഓർക്കാൻ എന്റെ പൊന്നു ജാനുവേച്ചിഅച്ഛാഞാനും വരാം കുല വെട്ടാൻ. തനിയെ പോകണ്ട.

അതും പറഞ്ഞു അർജുൻ അച്ഛന്റെ ഒപ്പം പോയി കുല വെട്ടി കൊണ്ട് വന്നു. അർജുന്റെ വീട്ടിൽ അന്ന് ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു... അവൻ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഇന്നുവരെ കാണാത്ത സന്തോഷം കാണുകയായിരുന്നു. അവന്റെ അച്ഛനും അമ്മയും എന്ത് മാത്രം പ്രതീക്ഷയിൽ ആണ് തന്നെ വളർത്തിയതെന്ന്‌ അപ്പോൾ ആണ് അവനു മനസ്സിലായത്.

വൈകിട്ട് school വിട്ടു അനന്തു വന്നപ്പോൾ വീട്ടിലെ ഉത്സവച്ഛായ കണ്ടു അവൻ അമ്പരന്നു. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൻ ചോദിച്ചു ഇവിടെ ഒരുത്തനു ബാംഗ്ലൂർ-ൽ ജോലി കിട്ടിയപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ ഭാവിയിൽ എനിക്ക് വല്ല അമേരിക്കയിലോUK യിലോ ഒക്കെ ജോലി കിട്ടി ഞാൻ പോകുമ്പോൾ എന്താകും സ്ഥിതി?

അർജുൻ: ഉവ്വാ. ഞങ്ങൾ നിനക്ക് വേണ്ടി ഒരു flight  chart ചെയ്തുluggage അയച്ചു തരാം. എന്താ മതിയോആദ്യം പോയിരുന്നു നന്നായി പഠിക്കാൻ നോക്ക് . എന്നിട്ടാകാം നിന്റെ വാചകം. അത് കേട്ട് ഒരു ചമ്മിയ മുഖത്തോടെ അനന്തു അകത്തേക്ക് പോയി..

കുറച്ചു കഴിഞ്ഞു അർജുനും പതിയെ പുറത്തേക്കിറങ്ങി. ചുമ്മാ കവല വരെ പോയി എല്ലാവരെയും ഒക്കെ കണ്ടു തിരികെ വന്നു. വരുന്ന വഴിയിൽ അവൻ രാഹുലിന്റെ വീട്ടിൽ കയറി അമ്മയെ കണ്ടു. രാഹുൽ ജോലി കഴിഞ്ഞു കുറച്ചു രാത്രി ആയിട്ടേ വരൂ . അതുകൊണ്ടു അവനെ കാണുവാൻ പറ്റിയില്ല. അവൻ കുറച്ചു കഴിഞ്ഞു വീട്ടിലേക്കു തിരികെ പോന്നു. പിറ്റേന്ന് രാവിലെ തന്നെ ശരത് തിരുവന്തപുരത്തുനിന്നും എത്തി. രാഹുലിനും അന്ന് ഓഫ് ആയിരുന്നു. അതുകൊണ്ടു  രാവിലെ തന്നെ അവർ അർജുന്റെ വീട്ടിൽ എത്തി.

ശരത്: അർജുഎങ്ങനെ ഉണ്ടായിരുന്നു നിന്റെ ബാംഗ്ലൂർ ട്രിപ്പ്?

രാഹുൽ: office set up എങ്ങനെ ആണെടാനല്ല നല്ല മലയാളി കിളികൾ ഉണ്ടോടാഅതോ full കന്നടത്തു കാരാണോ?

അർജുൻ: ഹും... ഭയങ്കര set up അല്ലെ?

രാഹുൽ: അതെന്നാടാ നീ ഒരു ആക്കിയ പറച്ചിൽഎൻതെ അവിടെ കിളികൾ ഒന്നും ഇല്ലേ?

അർജുൻ: പിന്നെ നിറയെ കിളികൾ ആണ്. അതിൽ ഒരു കിളി വന്നു എന്നെ ഇടിച്ചു താഴെയും ഇട്ടു.

ശരത്: അതെന്തു പറ്റി?

അർജുൻ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാഹുൽ : എന്നിട്ടെന്താടാ? line ആയോ?

അർജുൻ: line അല്ല square ആണ്. നിനക്ക് വേറെ പണി ഒന്നും ഇല്ലേ?അവളെ കണ്ടാലും മതി പ്രേമിക്കാൻ.

ശരത്: അതെന്നാടാഅത്രക്കും മോശമാണോ അവളെ കാണാൻ ?

അർജുൻ: ആ എനിക്കറിയില്ല.

രാഹുൽ: ഹം... മോനെ ഞങ്ങളോട് വേണ്ട നിന്റെ കളി ഒന്നും.. ഡാ അർജുൻ  നീ കണ്ടോ.. ഇത് മിക്കവാറും ചുറ്റിക്കറങ്ങി ഇവിടെ തന്നെ എത്തുന്നത്.  അതിനുള്ള സകല ലക്ഷണവും കാണുന്നുണ്ട്. ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ. ആദ്യം നായികയും നായകനും മുട്ടൻ വഴക്ക്. പിന്നെ പതിയെ പതിയെ പ്രേമം. നീ നോക്കി ഇരുന്നോ ഇത് അങ്ങനെ ആകും.
അർജുൻ: (ദേഷ്യപ്പെട്ടു) നിങ്ങൾക്കു വേറെ ഒരു പണിയും ഇല്ലേ രാവിലെ തന്നെ. മനുഷ്യന്റെ മൂഡ് കളയാൻ. എനിക്കാണെങ്കിൽ അവളുടെ പേര് കേൾക്കുന്നതേ കലിപ്പാ. അപ്പോഴല്ലേ പ്രേമം. എന്തോ ഭാഗ്യത്തിന് ആണ് അന്നവിടെ ആ ജയകൃഷ്ണന് വരൻ തോന്നിയതും അങ്ങേരു തന്നെ ആ ഇന്റർവ്യൂ നടത്തിയതും. അല്ലെങ്കിൽ ഈ ജോലിയും തീരുമാനം ആകുമായിരുന്നു അവള് കാരണം.

ശരത്: ഡാ. നീ അത് വിട്ടുകള. അവൻ അങ്ങനെ പലതും പറയും. ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ. വാനമുക്ക് ചുമ്മാ ഒന്ന് കറങ്ങിയിട്ടു വരം. ജോലി കിട്ടിയത് നമുക്കൊന്ന് ആഘോഷിക്കണ്ടേ?
അങ്ങനെ അവർ മൂന്നു പേരും പുറത്തു പോയി . തിരികെ വന്നപ്പോൾ രാവേറെ ചെന്നു.

വൈകി വന്ന ഉടനെ അർജുൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോകണമെന്ന് 'അമ്മ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടു രാവിലെ എഴുന്നേൽക്കാൻ വേണ്ടി അവൻ alarm വച്ചിട്ടാണ് കിടന്നത്. രാവിലെ  എഴുന്നേറ്റു കുളിച്ചൊരുങ്ങി വന്നു അവർ എല്ലാവരും കൂടെ അമ്പലത്തിൽ പോയി. 'അമ്മ അർജുന്റെ പേരിൽ ചില വഴിപാടുകൾ നടത്താനുണ്ടായിരുന്നത് നടത്തി. തിരികെ എത്തിയപ്പോൾ ശരത്തും രാഹുലും എത്തിയിട്ടുണ്ടായിരുന്നു.

ഉടനെ അവർ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് അവന്റെ സാധനങ്ങൾ പാക്കിങ് തുടങ്ങി.

രാഹുൽ: ഇതെന്നാ അമ്മേഇവനെ കെട്ടിച്ചു വിടുകയാണോ?ഇത്രമാത്രം സാധനങ്ങൾ?

'അമ്മ: അവൻ ഇനി അവിടെ ചെന്ന് തനിയെ വെപ്പും കുടിയുമൊക്കെ അല്ലെഅത് കൊണ്ടാ മോനെ.

അർജുൻ: പിന്നെ .. നല്ല കഥയായി... ആദ്യം തന്നെ വല്ല restaurant ഉം  തപ്പണം ഡെയിലി പുട്ടടിക്കാൻ.

'അമ്മ: ഉം.. നീ പുറത്തു നിന്നൊക്കെ ആഹാരം കഴിച്ചു ആരോഗ്യം നശിപ്പിക്കല്ലെട്ടോ മോനെ.

ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു അവർ എല്ലാം പാക്ക് ചെയ്തു രാഹുലും ശരത്തും പുറത്തേക്കിറങ്ങി.  ഞങ്ങൾ ഒന്ന് കുളിച്ചു ഫ്രഷ് ആയി വരം എന്നിട്ടു നിന്നെ ഞങ്ങൾ ബസിനു കയറ്റി വിടാം. ആ വഴി എനിക്കും പോകാമല്ലോ. ശരത്  കൂട്ടിച്ചേർത്തു. കുറച്ചു കഴിഞ്ഞു അവർ പോകാൻ റെഡി ആയി എത്തി. അർജുൻ പോകാൻ ഇറങ്ങി.

അർജുൻ: അച്ഛാഅമ്മേഎന്നാൽ ശരി.. ഞാൻ ഇറങ്ങട്ടെ.
അച്ഛൻ: ഹ്മ് ... ചെന്നിട്ടു വിളിക്കണം കേട്ടോ.

'അമ്മ. മോനെ സൂക്ഷിച്ചു പോകണം കേട്ടോ.

അർജുൻ: ശരി അച്ഛാ. ഞാൻ വിളിക്കാം. ഡാ ,അനന്തുഅപ്പോൾ എല്ലാം പറഞ്ഞത് പോലെ. നന്നായി പഠിക്കണം കേട്ടോ.

ഇതും  പറഞ്ഞു അർജുൻ വണ്ടിയിൽ കയറി. അച്ഛൻ കണ്ണ് നിറയുന്നത് മറ്റുള്ളവർ കാണാതിരിക്കാനായി പതിയെ ഉമ്മറത്തേക്ക് കയറി. 'അമ്മ സാരി തലപ്പുകൊണ്ട് കണ്ണീരു തുടച്ചു.

അവരുടെ വണ്ടി പതിയെ നീങ്ങി. bus സ്റ്റാൻഡിൽ ചെന്ന് അർജുനെയും ശരത്തിനെയും കയറ്റി വിട്ടിട്ടു രാഹുൽ തിരികെ പോന്നു

പിറ്റേന്ന് അതിരാവിലെ അർജുൻ റൂമിൽ എത്തി. അവിടെ എല്ലാവരും ഓഫീസിൽ പോകാനുള്ള  തിരക്കിലായിരുന്നു. ഉടനെ അവനും കുളിച്ചൊരുങ്ങി റെഡി ആയി വന്നു. റൂമിൽ നിന്നും കുറച്ചു ദൂരം ഉണ്ട് ഓഫീസിലേക്കു. ബസിൽ വേണം പോകാൻ. അവൻ വേഗം ബസ്‌സ്റ്റോപ്പിലേക്കു നടന്നു ബസ് പിടിച്ചു ഓഫീസിൽ എത്തി. അപ്പോൾ അവിടെ ഓരോരുത്തരായി വരുന്നതേ ഉള്ളൂ.. അർജുൻ പതിയെ റിസപ്ഷനിൽ wait ചെയ്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും കാർത്തികയും എത്തി.

കാർത്തിക. : Good Morning

അർജുൻ: Morning

കാർത്തിക: എന്തുണ്ട് വിശേഷംരണ്ടു മൂന്നു ദിവസം എന്തു  ചെയ്തു ? കറങ്ങി നടന്നോഅതോ നാട്ടിൽ പോയോ?

അർജുൻ: നാട്ടിൽ പോയി. ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ.

കാർത്തിക: ആണോ: ഞാൻ പോയില്ല. Just  ഇവിടെ ഒക്കെ ചുറ്റിയടിച്ചു.

അർജുൻ: okay.
 എന്തുകൊണ്ടോ ആ സംസാരം തുടരാൻ അര്ജുന് താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അവൻ വെറുതെ മൊബൈൽ എടുത്തു നോക്കികൊണ്ടിരുന്നു. അത് മനസ്സിലായ കാർത്തിക സംസാരം നിർത്തി. കുറച്ചു കഴിഞ്ഞപ്പോൾ ജയ് വന്നു 2 പേരെയും അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിപ്പിച്ചു.

ജയ്: Good  morning guys ... how are you?.

അർജുൻ & കാർത്തിക: Good  morning. doing well Sir.

Jay:  Warm welcome to our company .

അർജുൻ & കാർത്തിക:  Thank you sir .

ജയ്: ഇന്ന് മുതൽ  ഇത് നിങ്ങളുടെ കമ്പനി കൂടെ ആണ്. we are like a family here . so you will have that freedom here.

അർജുൻ & കാർത്തിക : Okay sir.

ജയ്: ആട്ടെ. രണ്ടാൾക്കും accommodation ഒക്കെ ശരിയായോഎവിടെ ആണ് താമസം?

അർജുൻ: എന്റെ കുറച്ചു friends ഇവിടെ ഉണ്ട്. തത്കാലം അവരുടെ കൂടെ കൂടാമെന്നു കരുതി.

കാർത്തിക: ഞാൻ ഒരു hostel -ൽ അഡ്മിഷൻ എടുത്തു.

ജയ്: good . So അപ്പോൾ ഇനി നമുക്ക് അങ്കം തുടങ്ങാം അല്ലെ?

അർജുൻ & കാർത്തിക: yes sir.

ജയ്: ഇത് നമ്മുടെ company ക്ക്‌ പുതിയതായി വന്ന ഒരു പ്രൊജക്റ്റ് ആണ്. ഞാൻ ഈ പ്രൊജക്റ്റ് നിങ്ങളെ 2 പേരെയും ഏല്പിക്കുവാണ്. you have to develop this in your own ideas. you will be the owner of this project. നിങ്ങൾക്കിവിടെ ആരുടെ വേണമെങ്കിലും സഹായം എടുക്കാം. It`s your first assignment. Finish it properly as soon as possible.

അപ്പോഴേക്കും അവിടേക്കു നേഹയും ജോ മാത്യുവും വന്നു.

ജയ്: ആ വരൂ. see, he is Mr. Joe Mathew. ഇവിടുത്തെ senior project leadആണ്. And she is Neha Ann Thomas. she is also one of the project lead. So they are ready to assist you in this task.

Jay: Okay guys. അപ്പോൾ എല്ലാം പറഞ്ഞത് പോലെ. all the best.

അർജുൻ & കാർത്തിക: Okay sir.

ജയ്: one thing . എന്നെ ഈ Sir എന്നൊന്നും വിളിക്കണ്ട. I don`t like that. You can call me Jay. that`s more than enough.

Arjun: okay sir. sorry Jay.

Jay: Then go ahead...see you then. നേഹാ. ഇവരെ നമ്മുടെ ഓഫീസിലുള്ള എല്ലാവര്ക്കും ഒന്ന് പരിചയപ്പെടുത്തു.

നേഹ: okay Jay. നിങ്ങൾ വരൂ...

അവർ ജയ്-യുടെ റൂമിൽ നിന്നും പുറത്തു വന്നു.
നേഹ: hello, ജയ് പറഞ്ഞത് പോലെ ഞാൻ നേഹ, ഇവിടെ project lead ആണ്. 3  years ആയി ഇവിടെ. നാട്ടിൽ തിരുവല്ല ആണ്. but husband-ഉം കുട്ടികളും ഒക്കെ ആയി ഇവിടെ settled  ആണ്. 

ജോ : I`m Joe Mathew. ഇവിടെ ആയിട്ടു more than 5 years ആയി. കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളുമൊക്കെ ആയി ഇങ്ങനെ പോകുന്നു. അക്ഷരനഗരി ആയ കോട്ടയം ആണ് നമ്മുടെ സ്വദേശം. ആട്ടെ ഇനി നിങ്ങൾ നിങ്ങളുടെ വിശേഷം പറയു. ആര്, എന്ത്, എന്ന്, എവിടുന്നു?

അർജുൻ: I`m Arjun, from Cochin. അവിടെ തന്നെ ആണ് B.E കഴിഞ്ഞതും. ഇത് ഫസ്റ്റ് appointment  ആണ്.

കാർത്തിക : ഞാൻ കാർത്തിക. തൃശൂർ ആണ് വീട്. പഠിച്ചത് കാലിക്കറ്റ് REC -യിൽ ആണ്. എന്റെയും 1st placement ആണ്. So requesting your support .

ജോ : Yes , of course. അതിനല്ലേ ഞങ്ങൾ ഇവിടെ ഉള്ളത്? Don't worry . നമുക്കിവിടെ പൊളിക്കാമെന്നേ.

നേഹ: അതെ അതെ. അവസാനം ജയ് പൊളിച്ചടുക്കാതിരുന്നാൽ മതി. 
അർജുൻ: അയ്യോ. അതെന്ന അങ്ങേരു അത്രക്കും strict  ആണോ?

നേഹ: ഹേയ് അങ്ങനെ ഒന്നും ഇല്ല. ആള് നല്ല ഫ്രണ്ട്‌ലി ആണ്. at the same time, ഡ്യൂട്ടി കാര്യത്തിൽ ഭയങ്കര strict -ഉം ആണ്. നമുക്ക് എന്ത് സപ്പോർട്ട് വേണമെങ്കിലും പുള്ളിയോട് ചോദിക്കാം. he will do whatever he can.ശരി, നമ്മൾ ഇങ്ങനെ ഇവിടെ നിന്ന് കത്തി വയ്ക്കാതെ അങ്ങോട്ട് പോയി എല്ലാവരെയും പരിചയപ്പെടാം. 

എന്നും പറഞ്ഞു നേഹ അർജുനെയും കാർത്തികയെയും കൊണ്ട് പോയി എല്ലാവരെയും പരിചയപ്പെടുത്തി. എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ള ആൾകാർ ആണെന്ന് തോന്നി അർജുനും കാർത്തികക്കും . അതുകൊണ്ടു തന്നെ കുറച്ചൊക്കെ സമാധാനമായി ഇരുവർക്കും. 

അവരുടെ project work start ചെയ്തു. എല്ലാവരും നല്ല supportive ആണ് പ്രത്യേകിച്ച് ജോയും നേഹയും. അങ്ങനെ ദിവസങ്ങൾ പതിയെ കടന്നു പോയി. പക്ഷെ അർജുൻ കാർത്തികയോട് മാത്രം എന്തോ ഒരു അകലം പാലിച്ചു. അത് മനസ്സിലാക്കിയ കാർത്തികയും അവനിൽ നിന്നും വിട്ടു നിന്നു. 
ഇതിനിടയിൽ 2 ദിവസം weekend ലീവ് കിട്ടിയപ്പോൾ അർജുൻ നാട്ടിൽ പോയി വന്നു. പതിവ് പോലെ 'അമ്മ കുറെ പലഹാരങ്ങളും അച്ചാറും ഇന്നലെ ഉണ്ടാക്കി കൊടുത്തു 

അങ്ങനെ ഇരുന്നപ്പോൾ ഒരു ദിവസം കാർത്തികയ്ക്കു ഒരു ജോലി അത്യാവശ്യം ആയി തീർക്കേണ്ടി വന്നു. അതുകൊണ്ടു അവൾ office time കഴിഞ്ഞു ജോലി തുടർന്നു. പക്ഷേ ഇതിനകം എല്ലാവരും പോയിരുന്നു. അങ്ങനെ അവൾ late ആയി ഓഫീസിൽ നിന്നും ഇറങ്ങി ഹോസ്റ്റലിൽ പോകാനായി bus കാത്തു നിൽക്കുകയായിരുന്നു.
നേരം സന്ധ്യ കഴിഞ്ഞിരുന്നു. കാർത്തികക്കു ചെറിയ ഭയവും ഉണ്ടായിരുന്നു. ബാംഗ്ലൂർ നഗരം അത്ര പരിചിതമായിട്ടൊന്നും ഇല്ല. തന്നെയുമല്ല ഇത്രയും നേരം വൈകി ആദ്യമായിട്ടാണ് താനും. എങ്ങനെ എങ്കിലും വേഗം ഒന്നും bus വന്നാൽ മതിയായിരുന്നു. അവൾ ഉള്ളാലെ പ്രാർത്ഥിച്ചു. അപ്പോഴാണ് ഒന്ന് രണ്ടു ചെറുപ്പക്കാർ അതിലെ വന്നത്. അവർ പതിയെ കാർത്തിക നിൽക്കുന്ന അതെ bus stop-ൽ നിന്ന്. പ്രത്യേകിച്ചൊരു ലക്ഷ്യവും ഇല്ലാത്തതു പോലെ തോന്നിച്ചു അവരെ കണ്ടാൽ. പതിയെ അവർ കാർത്തികയേ ശല്യം ചെയ്യാൻ തുടങ്ങി.പതിയെ വന്നു. അവൾ ആദ്യമൊന്നും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി നിന്ന്. അപ്പോൾ അവരിൽ ഒരുത്തൻ അവളുടെ കൈയിൽ കയറി പിടിച്ചു. അതോടെ അവൾ കുതറി മാറാൻ തുടങ്ങി. അവൾ വേഗം കരഞ്ഞഉ വിളിച്ചു ആളെ കൂട്ടി. പക്ഷെ ആരും പ്രതികരിക്കാൻ തയ്യാറായില്ല. പകരം എല്ലാവരും കാഴ്ചക്കാരായി നോക്കി നിന്നു.
ഈ സമയം അടുത്തുള്ള ഒരു restaurant -ൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇറങ്ങുകയായിരുന്നു അർജുൻ ആൾകൂട്ടം കണ്ടു അങ്ങോട്ട് ചെന്നു. അവൻ നോക്കിയപ്പോൾ 2 - 3 ചെറുപ്പക്കാർ ചേർന്ന് ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നു. പക്ഷെ നാട്ടുകാർ കാഴ്ചക്കാരായി മാറിനിൽക്കുന്നു. അതിൽ ഒന്ന് രണ്ടു വിരുതന്മാർ അത് മൊബൈലിൽ പകർത്തുന്നു.
അർജുൻ വേഗം അങ്ങ് ചെന്നു. അപ്പോൾ ആണ് അവനു മനസ്സിലായത് ആ പെൺകുട്ടി കാർത്തിക ആണെന്ന്. അവൻ വേഗം അവളെ ശല്യം ചെയ്ത ചെറുപ്പക്കാരെ തടഞ്ഞു അവരോടു മാറി പോകാൻ പറഞ്ഞു. പക്ഷെ മദ്യലഹരിയിൽ ആയിരുന്ന അവർ അവന്റെ വാക്കുകൾ പുച്ഛിച്ചു തള്ളി. എന്നിട്ടു വീണ്ടും അവൾ കയറി പിടിക്കാൻ തുടങ്ങി. അപ്പോൾ അർജുൻ അവളെ പിടിച്ചു മാറ്റി നിർത്തി അവർക്കെതിരെ പൊരുതാൻ തുടങ്ങി. കുറച്ചു നേരത്തെ fightനൊടുവിൽ അവർക്കു അർജുന്റെ മുന്നിൽ പിടിച്ചു നില്ക്കാനായില്ല. അവർ ഉടനെ സ്ഥലം വിട്ടു. മൊബൈലിൽ ഷൂട്ട് ചെയ്തു കൊണ്ടിരുന്ന വിരുതന്മാർ അപ്പോഴും അത് തുടർന്ന് കൊണ്ടേയിരിക്കുകയായിരുന്നു. ഇത് കണ്ട അര്ജുന് ദേഷ്യം നിയന്ത്രിക്കാനായില്ല. അവൻ ഉടനെ ചെന്ന് ആ mobiles പിടിച്ചു വാങ്ങി നിലത്തിട്ടു ഉടച്ചു നശിപ്പിച്ചു. എന്നിട്ടു അവിടെ കാർത്തികയെയും വിളിച്ചോണ്ട് പോയി. അവൾ ആകെ ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു.

തനിക്കൊക്കെ നേരത്തിനും കാലത്തിനും ഒക്കെ റൂമിൽ പോയിക്കൂടെ?ബാക്കി ഉള്ളവന് പണി ഉണ്ടാക്കാനായി...എല്ലാവരും പോയിട്ടും ഇത്രയും നേരം താനവിടെ എന്തെടുക്കുവായിരുന്നു?

ഇത് കേട്ടതും കാർത്തികയുടെ  അതുവരെ അടക്കി നിർത്തിയിരുന്ന കരച്ചിൽ അണപൊട്ടിയൊഴുകി.

കാർത്തിക: സോറി. ഞാൻ മനപൂർവം താമസിച്ചതല്ല. ഒരു urgentവർക്ക് ഇന്ന് തന്നെ finish ചെയ്യണം എന്ന് നേഹ പറഞ്ഞിരുന്നു. അത് തീർക്കാൻ വേണ്ടി ഇരുന്നതാ. ഇങ്ങനെ ഒക്കെ ഉണ്ടാകുമെന്നു കരുതിയതല്ല.

ആ സാരമില്ല. അത് പോട്ടെ. കഴിഞ്ഞത് കഴിഞ്ഞു. ഇനി അതെ കുറിച്ചാലോചിച്ചു ടെൻഷൻ അടിക്കേണ്ട.

അർജുൻ കാർത്തികയെയും വിളിച്ചു അടുത്ത് കണ്ട cafeteria യിലേക്ക് കയറി. 

ചായക്ക്‌ ഓർഡർ കൊടുത്തു .
 

അർജുൻ: താനിരിക്ക്. ഒരു ചായകുടിച്ചു
 relax ആയിട്ടു പോയാൽ മതി. ഇനി 
ഇപ്പോൾ ഇത്രയും നേരം വൈകിയില്ലേ? ഹോസ്റ്റലിൽ ഞാൻ കൊണ്ട് പോയി ആക്കാം...

കാർത്തിക: അയ്യോ വേണ്ടാ 
അർജുൻ: അതെന്താ, ഞാൻ കൊണ്ട് പോയി വിട്ടാൽ ഇയാളെ ഹോസ്റ്റലിൽ കയറ്റില്ലേ?? 
കാർത്തിക: അതുകൊണ്ടല്ലാ. വെറുതെ ഇയാളെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി... 
അർജുൻ: ഓ അങ്ങനെ... റോഡിൽ കിടന്നു വല്ലവന്റെയും ഇടി കൊള്ളുന്നതിലും ഭേദം അല്ലേ ഇയാളെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കുന്നത്? 

 കാർത്തികയ്ക്കു മറുപടി ഒന്നും ഇല്ലായിരുന്നു. അവൾ വെറുതെ ചിരിച്ചു കാണിച്ചു. എന്നിട്ടു ഇരുവരും പോകാൻ ഇറങ്ങി. അടുത്ത ബസിൽ കയറി അർജുൻ അവളെ ഹോസ്റ്റലിൽ ചെന്നാക്കി തിരികെ പോന്നു.  
പിറ്റേന്ന് പതിവ് പോലെ അർജുനും കാർത്തികയും ഓഫീസിൽ പോയി. കാർത്തിക തലേന്നുണ്ടായ സംഭവം നേഹയോട് പറഞ്ഞു. നേഹ അത് കേട്ട് പേടിച്ചു പോയി. ഇനി ഇങ്ങനെ ലേറ്റ് ആയി ഇരിക്കേണ്ടന്നും അഥവാ ഇരിക്കേണ്ടി വന്നാൽ ആരെ എങ്കിലും കൂട്ടത്തിനു നിർത്തണം എന്നും ഉപദേശിച്ചു. ജയ് വന്നപ്പോൾ നേഹ ഈ വിവരം ജയ്‌യോട് പറഞ്ഞു. ജയ് ഉടനെ കാർത്തികയേ വിളിച്ചു നേഹ പറഞ്ഞ അതെ കാര്യം തന്നെ ഉപദേശിച്ചു.

വൈകിട്ട് ഓഫീസിൽ വിട്ടു ഇറങ്ങാൻ നേരം അർജുൻ കാർത്തികയേ നോക്കി. അപ്പോഴും അവൾ അവളുടെ പണി തുടരുന്നത് കണ്ടു അർജുൻ ദേഷ്യപ്പെട്ടു. ഇന്നും ബാക്കി ഉള്ളവന് പണി ഉണ്ടാക്കാൻ ആയിട്ടാണോ ഇയാൾ ഇവിടെ ഇരിക്കുന്നത്?  നിർത്തിയിട്ടു എഴുന്നേറ്റു പോ. ബാക്കി ഉള്ളത് നാളെ ചെയ്യാം എന്ന് പറഞ്ഞു. അത് കേട്ട് ചമ്മിയ മുഖത്തോടെ അവൾ സിസ്റ്റം ഓഫ് ആക്കി എഴുന്നേറ്റു. ഒന്നും പറയാതെ അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. അവൾ ചെന്നപ്പോൾ അർജുനും പിന്നാലെ ഉണ്ട്. അത് കണ്ടു അവൾ ചോദിച്ചു എവിടേയ്ക്കാണ് പോകുന്നതെന്ന്? അപ്പോൾ അവൻ പറഞ്ഞു കുറച്ചു ദിവസത്തേക്കു അവൻ അവളുടെ body guard ആയേക്കുകയാണെന്ന്.

അതുകേട്ടപ്പോൾ അവളുടെ മുഖം മാറി. അത് കണ്ട അർജുൻ ചോദിച്ചു ? എന്താ ഞാൻ കൂടെ വരുന്നത് ഇഷ്ടമല്ലേ? ഇല്ലെങ്കിൽ വേണ്ട. ഞാൻ എന്റെ പണി നോക്കി പൊയ്ക്കോളാം. പിന്നെ ഇന്നലത്തേതു പോലെ വല്ലതും ഉണ്ടായാൽ രക്ഷിക്കാൻ ആരും ഉണ്ടാകില്ല. വേഗം വല്ല കരാട്ടെയും പഠിച്ചോ.

അത് കേട്ട് കാർത്തിക പറഞ്ഞു. ഇഷ്ടമല്ലാത്തത് കൊണ്ടല്ല. വെറുതെ ഒരാളെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയാ 
അർജുൻ: ഓ കുറച്ചു ദിവസത്തേക്ക് ഈ ബുദ്ധിമുട്ടു ഞാൻ അങ്ങ് സഹിച്ചു. 

പിന്നെ അവൾ ഒന്നും പറഞ്ഞില്ല. അവനും ഒന്നും പറയാൻ പോയില്ല. അടുത്ത ബസ് വന്നപ്പോൾ അവർ 2 പേരും കയറി പോയി. അവളെ ഹോസ്റ്റലിൽ ആക്കിയിട്ടു അവൻ റൂമിലേക്ക് പോയി.

കുറച്ചു ദിവസത്തേക്ക് ഈ പതിവ് തുടർന്നു. എന്നും വൈകിട്ട് കാർത്തികയെ ഹോസ്റ്റലിൽ ആക്കിയിട്ടു അർജുൻ റൂമിൽ പോയി കൊണ്ടിരുന്നു. എന്തായാലും അന്ന് വന്നവരുടെ ശല്യം പിന്നെ ഉണ്ടായില്ല.

അങ്ങനെ weekend ആയി. പതിവ് പോലെ അർജുനും കാർത്തികയും ഒരുമിച്ചു ഓഫീസിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു. സ്റ്റോപ്പ് എത്താറായപ്പോൾ കാർത്തിക ചോദിച്ചു. Weekend അല്ലെ? എന്താ പരിപാടി എന്ന്?

ഓ അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല. അർജുൻ പറഞ്ഞു. എന്നാൽ നമുക്കൊരുമിച്ചു ഡിന്നർ കഴിച്ചാലോ? കാർത്തിക ചോദിച്ചു. അർജുൻ എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ അവർ ഒരുമിച്ചു ഡിന്നർ കഴിക്കാൻ പോയി. 
അർജുൻ: ഇതിപ്പോൾ ഡിന്നർ വളരെ നേരത്തെ ആയല്ലോ. ഞാൻ സാധാരണ വളരെ വൈകി ഡിന്നർ കഴിക്കുന്ന ആളാണ്.
കാർത്തിക: സാരമില്ല: നമുക്കു വെറുതേ സംസാരിച്ചിരിക്കാം. നമ്മൾ ഇതേവരെ ശത്രുക്കൾ ആയിരുന്നല്ലോ. ഇപ്പോൾ അല്ലേ ഇയാൾ കുറച്ചെങ്കിലും മയപ്പെട്ടതു? അതിനു ആ പയ്യന്മാരുടെ താങ്ക്സ് പറയേണ്ടത്?
അർജുൻ: ആര്? അന്ന് ഇയാളെ കയറി പിടിച്ചവർക്കോ? ആ എന്നാൽ ഒന്ന് കൂടെ ചെല്ലു Thanks പറയാൻ.
കാർത്തിക: അയ്യോ.. വേണ്ടായേ...എല്ലായിടത്തും ഇയാൾ ഉണ്ടാകണം എന്നില്ലല്ലോ എന്നെ രക്ഷിക്കാൻ.

അർജുൻ: ആ ഓർമ്മ ഉണ്ടാകുന്നതു നല്ലതാ.
കാർത്തിക: അർജുൻ ഇതേവരെ വീട്ടിലെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.. വീട്ടിൽ ആരൊക്കെ ഉണ്ട്?

അർജുൻ: ഓ അങ്ങനെ പ്രത്യേകിച്ച് പറയാൻ പാകത്തിന് അങ്ങനെ celebrities ഒന്നും അല്ല. അച്ഛൻ, 'അമ്മ, അനിയൻ. തീർന്നു എന്റെ കുടുംബം. ഒരു സാധാരണ കൃഷി കുടുംബം.

കാർത്തിക. അര്ജുന് തീരെ സംസാരിക്കാൻ ഇഷ്ടമില്ലാന്നു ഉണ്ടോ? എന്ത് ചോദിച്ചാലും answers  മിനിമം words -ൽ ഒതുക്കും. ഞാൻ ആണെങ്കിൽ അങ്ങനെ അല്ല. വാതോരാതെ സംസാരിച്ചോണ്ടിരിക്കും.ഞാൻ ഇല്ലെങ്കിൽ എന്റെ വീട് ഉറങ്ങി പോകും എന്ന 'അമ്മ പറയാറുള്ളത്.

അർജുൻ: അതെനിക്ക് മനസ്സിലായി. ഞാൻ അങനെ മിണ്ടാമുനി ഒന്നും അല്ല. but അടുപ്പമുള്ളവരുടെ അടുത്തേ സംസാരിക്കു എന്ന് മാത്രം.

കാർത്തിക: That means still you are keeping a distance from me.

അർജുൻ: ഹേയ് അങ്ങനെ ഒന്നും ഇല്ല. ഇയാൾക്കെന്നെ വിടാൻ ഉദ്ദേശമില്ല അല്ലെ?
കാർത്തിക. തത്കാലം ഇല്ലാ. ഒന്നുമില്ലെങ്കിലും ഈ ബാംഗ്ലൂർ നഗരത്തിലെ എന്റെ local guardian  അല്ലെ?

അർജുൻ: എന്നാൽ കാർത്തിക ഇയാളുടെ വിശേഷങ്ങൾ പറയു. ഞാൻ കേൾകാം 

കാർത്തിക: എനിക്കങ്ങനെ പറയത്തക്ക വിശേഷങ്ങൾ ഒന്നും ഇല്ല മാഷെ.. ഇങ്ങനെ അങ്ങ് ജീവിച്ചു പോകുന്നു.

അർജുൻ: okay , വീട്ടിൽ ആരൊക്കെ ഉണ്ട്?

കാർത്തിക: അച്ഛൻ, 'അമ്മ, ഏട്ടൻ. ഇതാണ് എന്റെ കുടുംബം. 

അർജുൻ: ഏട്ടൻ എന്ത് ചെയ്യുന്നു? 

കാർത്തിക. MBA കഴിഞ്ഞു. ഒരിടത്തു കയറി ഇരുന്നു.but പുള്ളിക്കതു പിടിച്ചില്ല. So resign ചെയ്തു ഇപ്പോൾ വീട്ടിൽ ഉണ്ട്. 

ഇങ്ങനെ ഓരോന്നും പറഞ്ഞു അവർ ഡിന്നർ കഴിച്ചു പുറത്തിറങ്ങി.

കാർത്തിക: നാളെ off അല്ലെഎന്താ പരിപാടി?

അർജുൻ: ഓ എന്ത് പരിപാടിഉറക്കം തന്നെ.

കാർത്തിക: friends-ന്റെ കൂടെ കറങ്ങാനൊന്നും പോകാറില്ലേ?

അർജുൻ: ഓ അതൊന്നും ഇല്ല... ആകെ കൂടെ ഒരു ദിവസം offകിട്ടുമ്പോൾ എവിടെ കറങ്ങാനാഇടയ്ക്കു വല്ല സിനിമക്കും പോകും.ദിവസം off കിട്ടിയാൽ നാട്ടിലേക്കുള്ള ബസ് പിടിക്കും. അത്ര തന്നെ.

കാർത്തിക. നാടുമായി അത്ര attached ആണോഅതോ ഇനി അവിടെ കാത്തിരിക്കാൻ വല്ലവരുമുണ്ടോഅവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

അർജുൻ: ഹ ഹ ഹ. കാത്തിരിക്കാൻ എന്റെ വീട്ടുകാർ മാത്രമേ ഉള്ളൂ. അല്ലാതെ വേറെ ഒന്നും ഇല്ല. നാടുമായി attached ആയതുകൊണ്ടല്ല . എന്റെ best friends 2 പേരും കേരളത്തിലാണ്  workചെയ്യുന്നത്. Weekend ആകുമ്പോൾ അവർ വീട്ടിലേക്കു വരും . അതാണ് നാട്ടിലേക്കു പോകുന്നത്. ഇവിടെ എനിക്ക് അങ്ങനെ പറയത്തക്ക friends ഒന്നും ഇല്ല.

കാർത്തിക: ഓ അങ്ങനെ. എന്നാൽ ശരി. weekend പോയി ഉറങ്ങി തീർക്കു.

അർജുൻ: ഇയാൾക്കെന്താ  weekend programs ?

കാർത്തിക: friends ന്റെ കൂടെ ചുമ്മാ കറങ്ങാൻ പോകും. ഇല്ലെങ്കിൽ സിനിമയ്ക്കു പോകും. ഷോപ്പിംഗ്...അങ്ങനെ അങ്ങനെ. റൂമിൽ  ചുമ്മാ കുത്തിയിരിക്കുന്ന സ്വഭാവം ഇല്ല.

അർജുൻ: Good. Enjoy your weekend. Let’s meet on Monday. bye bye See you.

കാർത്തിക: okay bye.

  അർജുൻ പതിവുപോലെ കാർത്തികയേ ഹോസ്റ്റലിൽ കൊണ്ട് പോയി വിട്ടിട്ടു അവന്റെ റൂമിലേക്ക് പോയി.
               
          തിങ്കളാഴ്ച രാവിൽ പതിവ് പോലെ office -ൽ വന്നു. പതിയെ അര്ജുന് കാർത്തികയോടുള്ള ദേഷ്യം മാറിവന്നു . അവർക്കിടയിലുള്ള അകൽച്ച പതിയെ ഇല്ലാതായി. അവർ നല്ല friendsആയി മാറി.
അങ്ങനെ ഒരു ദിവസം ഓഫീസ് വിട്ടു വരുന്ന വഴി പെട്ടെന്ന് മഴ പെയ്തു. അർജുന്റെ കൈയിൽ കുടയില്ലായിരുന്നു. അവൻ കയ്യിലിരുന്ന ബാഗ് തലയിൽ വച്ച് ഓട്ടം തുടങ്ങി. അപ്പോഴാണ് കാർത്തികയും അതുവഴി വന്നത്. അവളുടെ കൈയിൽ കുട ഉണ്ടായിരുന്നു. അവൾ വേഗം അവനെ പിടിച്ചു കുടയുടെ അടിയിലേക്ക് കയറ്റി. അവർ വേഗം അടുത്തുള്ള കടയുടെ വരാന്തയിലേക്ക് കയറി.. അപ്പോഴേക്കും അവൻ  ആകെ നനഞ്ഞു കുളിച്ചിരുന്നു. അവൾ വേഗം അവളുടെ ഷാൾ എടുത്ത് ഉഅവ്ടെ തല തുവർത്തി. കൊച്ചു കുഞ്ഞാണെന്ന വിചാരം? മഴപെയ്യുനന്തു അറിയില്ലല്ലോ. അവൾ പരിഭവം പറഞ്ഞു.

ഇതും പറഞ്ഞു അവന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ അവൻ അവളെ തന്നെ  നോക്കി നില്കുകയായിരിന്നു. അവന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അവൾ പതിയെ നാണിച്ചു തല താഴ്ത്തി. അവൾ വേഗം ഷാൾ നേരെ ഇട്ടു പുറത്തേക്കിറങ്ങി. അപ്പോഴേക്കും മഴ മാറിയിരുന്നു. അവര് 2 പേരും ഒന്നും മിണ്ടാതെ ബസ് സ്റ്റോപ്പിൽ എത്തി. അടുത്ത ബസിൽ കയറി പോയി. പക്ഷെ റൂമിൽ എത്തിയിട്ടും2 പേരും ഇത് തന്നെയായിരുന്നു  ആലോചിച്ചുകൊണ്ടിരുന്നത്.

കുറച്ചു കഴിഞ്ഞു കാർത്തിക ഫോൺ എടുത്തു അര്ജുന് SORRY എന്ന്  മെസ്സേജ് ചെയ്തു. അപ്പോൾ അർജുൻ  തിരിച്ചു വിളിച്ചു.  എന്തിനാ ഇയാൾ SORRY പറയുന്നത്? ഞാൻ അല്ലെ സോറി പറയേണ്ടത്?
കാർത്തിക: അല്ല.. ഞാൻ അല്ലെ?

അർജുൻ: ഹേയ് അല്ല. IT WAS MY MISTAKE. SORRY. LEAVE IT.

കാർത്തിക. ഓക്കേ.. ഗുഡ് നൈറ്റ്

അർജുൻ: ഗുഡ് നൈറ്റ്.

അങ്ങനെ പറഞ്ഞു എങ്കിലും 2 പേരുടെയും മനസിൽ നിന്നും അത് പോയിരുന്നില്ല. അവർ 2 പേരും അത് ചിന്തിച്ചു കിടന്നുറങ്ങി. പക്ഷെ പിറ്റേന്ന് രാവിലെ 2 പേരും ഒന്നും സംഭവിക്കാത്തത് പോലെ ഓഫീസിൽ പോയി പെരുമാറി.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി...പക്ഷെ അവരുടെ ഉള്ളിന്റെ ഉള്ളിൽ എന്തോ ഒന്ന് പിടിമുറുക്കുന്നുണ്ടായിരുന്നു...പക്ഷെ ഇരുവരും പറയാൻ മടിച്ചു... അങ്ങനെ ഇരുന്നപ്പോൾ ഒരു ദിവസം ഓഫീസിൽ വച്ച് കാർത്തികക്കു ഒരു DOUBT വന്നത് അർജുൻ ക്ലിയർ ചെയ്യുകയായിരുന്നു...അപ്പോൾ ആണ് അതുവഴി ജയകൃഷ്ണൻ വന്നത്. ഇരുവരും ഒരുമിച്ചു നില്കുന്നത് കണ്ടപ്പോൾ ജയ്ചോദിച്ചു ആഹാ നിങ്ങൾ തമ്മിലുള്ള ഉടക്കൊക്കെ തീർന്നോ? അത് കേട്ട് 2പേരും ഒന്ന് ചിരിച്ചു.

അർജുൻ: ചില പൊരുത്തക്കേടുകൾ നല്ല പൊരുത്തങ്ങൾ ആക്കിയാലേ ജീവിതത്തിൽ മുന്നേറാൻ പറ്റു എന്ന് ജയ് അന്ന് പറഞ്ഞില്ലേ? ഞങ്ങൾ ഇപ്പോൾ ആ പൊരുത്തക്കേടുകൾ മാറ്റാനുള്ള ശ്രമത്തിലാണ്.

ഇത് കേട്ട് ജയ് പറഞ്ഞു. ആഹാ .കൊള്ളാം. നടക്കട്ടേ. എന്നിട്ടു അദ്ദേഹത്തിന്റെ ക്യാബിനിലേക്കു പോയി.

കാർത്തിക അർജുനെ ഒന്ന് നോക്കി. അപ്പോൾ അർജുൻ അവളെ കണ്ണിറുക്കി കാണിച്ചു. പിന്നെയും ദിവസങ്ങൾ കടന്നു പോയി. അങ്ങനെ VALENTINE 'S ഡേ വന്നു. ബാംഗ്ലൂർ നഗരമാകെ വാലൻന്റൈൻ'സ് ഡേയെ വരവേൽക്കാൻ ഒരുങ്ങി നിന്നു.
കാർത്തിക: VALENTINE'S DAY വരികയല്ലേ? ഗിഫ്റ് കൊടുക്കാൻ ആരെ എങ്കിലും കണ്ടു പിടിച്ചോ? അർജുന്റെ മനസ്സറിയാനുള്ള ഒരു തന്ത്രമായിരുന്നു അത്. 
അർജുൻ: ഗിഫ്റ്റോ? എനിക്കാരെങ്കിലും തരുമോ എന്ന് ഞാനും നോക്കി ഇരിക്കുവാ. അല്ലാതെ ഞാൻ ആർക്കു കൊടുക്കാൻ. അവൻ തിരിച്ചും ഒരു അടവ് പ്രയോഗിച്ചു.
കാർത്തിക .ആഹാ അങ്ങനെ ആണോ? ശരി എന്നാൽ നോക്കി ഇരുന്നോ. ഇപ്പോൾ ആരെങ്കിലും കൊണ്ട് പോയി തരും. ഞാൻ പോകുവാ. എന്നും പറഞ്ഞു അവൾ പോയി.  
അവൾ നേരെ പോയത് ഒരു ഗിഫ്റ് ഷോപ്പിലേക്കാണ്. അവിടെ കുറെ നേരം തിരഞ്ഞു അവളുടെ മനസ്സിന് പിടിച്ച ഏറ്റവും CUTE & ROMANTIC ആയ ഒരു ഗിഫ്റ്റും കാർഡും വാങ്ങി അവൾ ഹോസ്റ്റലിലേക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ തന്നെ അവൾ പതിവുപോലെ ഓഫീസിൽ പോയി.അർജുനും വന്നിട്ടുണ്ടായിരുന്നു. ഓഫീസിലും എല്ലാവരും VALENTINE'S DAY ആഘോഷത്തിൽ ആയിരുന്നു. അർജുനും കാർത്തികയും എല്ലാ ആഘോഷത്തിലും പങ്കു ചേർന്നു.

പക്ഷെ ഇരുവരും പരസ്പരം മനസ്സ് തുറന്നില്ല. അങ്ങനെ ആ ദിവസത്തെ ജോലി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. പതിവുപോലെ അർജുനും കാർത്തികയും BUS സ്റ്റോപ്പ് വരെ ഒരുമിച്ചു സംസാരിച്ചു പോയി. ഒടുവിൽ ബസ് വന്നപ്പോൾ അവർ ബസിൽ കയറി.  ഇരുവരും എന്തോ പ്രതീക്ഷിച്ചപോലെ പരസ്പരം നോക്കി.പക്ഷെ ഒന്നും പറഞ്ഞില്ലാ. ഇരുവരും റൂമിൽ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ കാർത്തിക അർജുനെ വിളിച്ചു.

 കാർത്തിക: ഹലോറൂമിൽ എത്തിയോ?
അർജുൻ: ഹേയ് ഹലോ. YES . JUST എത്തിയതേ ഉള്ളൂ. എന്താ പതിവില്ലാതെ ഈ സമയത്തു
കാർത്തിക : ഹേയ് ഒന്നുമില്ല. വെറുതെ വിളിച്ചു എന്നേ ഉള്ളൂ. എങ്ങനെ ഉണ്ടായിരുന്നു വാലൻന്റൈൻ'സ് ഡേആരെങ്കിലും GIFTതന്നോഅതോ I LOVE YOU എന്ന് പറഞ്ഞോ?

അർജുൻ: ഓ നമുക്കെന്തൊന്ന് വാലെന്റൈൻസ് ഡേനമുക്കെല്ലാ DAYSഉം ഒരു പോലെയാ.ആര് GIFT തരാൻആരെങ്കിലുമൊക്കെ തരുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ആരും തന്നില്ല...

കാർത്തിക: ഓഹോ ഈ തൂമ്പ പണി മാത്രമേയുള്ളൂ അല്ലെകിട്ടിയില്ല എങ്കിൽ ഒന്ന് കൊടുത്തു നോക്കാൻ പാടില്ലായിരുന്നു?ആരെങ്കിലുമൊക്കെ സ്വീകരിച്ചാലോ?

അർജുൻ: ഉവ്വോഅങ്ങനെ സ്വീകരിക്കുമോ?

കാർത്തിക: ആവോഅത് ഞാൻ എങ്ങനാ അറിയുന്നത്?കൊടുത്താലല്ലേ അറിയാൻ പറ്റു?

അർജുൻ: ഓ അങ്ങനെ ആണോഎന്നാൽ ശരി നാളെ ആകട്ടെ. എന്റെ വാലെന്റൈൻസ് ഡേ ഞാൻ നാളത്തേക്ക് POSTPONE ചെയ്തു.

കാർത്തിക: ആഹാ കൊള്ളാമല്ലോ.VERY GOOD . എന്നാൽ ശരി മോൻ ചെന്ന് ആ ഓഫീസ്‌  ബാഗ് എടുത്തൊന്നു നോക്ക്.

അർജുൻ: അയ്യോബാഗിൽ എന്താ?

കാർത്തിക : എനിക്കറിയില്ല. BOMB ഒന്നും ആയിരിക്കില്ല. ഇനി ആരെങ്കിലും വല്ല ഗിഫ്റ്റും തന്നാലോ?

അർജുൻ: അങ്ങനേയോ ? ഇതും പറഞ്ഞു അർജുൻ ബാഗ് തുറന്നു നോക്കാൻ തുടങ്ങി. 

അപ്പോൾ കാർത്തിക : അപ്പോൾ ശരി പിന്നെ കാണാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അർജുൻ വേഗം അവന്റെ ബാഗ് എടുത്തു തുറന്നു നോക്കി. അപ്പോൾ ആണ് അവൻ അതിൽ നല്ല ഭംഗിയിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു GIFT കണ്ടത്. അവന്റെ ആകാംക്ഷ അടക്കാനായില്ല. അവൻ വേഗം അതെടുത്തു തുറന്നു നോക്കി. അതിൽ ഒരു CUP ആണ് ഉണ്ടായിരുന്നത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു.

EVEN IF I SPENT THE WHOLE DAY WITH YOU, I WILL MISS YOU THE SECOND YOU LEAVE.

അർജുൻ വീണ്ടും വീണ്ടും അത് വായിച്ചു...അവനു അടക്കാനാവാത്ത സന്തോഷം തോന്നി. അവൻ വീണ്ടും ആ GIFT എടുത്തു നോക്കിയപ്പോൾ അതിൽ നിന്നും ഒരു കാർഡ് താഴേക്കു വീണു.

IN YOU, I HAVE FOUND THE ONE I WAS LOOKING FOR....
MY HEART NOW LONGS TO PROPOSE YOU MY LOVE..
THIS PROPOSAL DAY, WILL YOU BE MINE???
I LOVE YOU...

അവൻ വേഗം തന്നെ കാർത്തികയെ വിളിച്ചു. ഹേയ്, എന്താടോ ഇത്?

കാർത്തിക: എന്താ ഇഷ്ടപ്പെട്ടില്ലേ?

അർജുൻ: ഇഷ്ടപ്പെട്ടോ എന്നോ..നല്ല ചോദ്യം. ഞാൻ ഒരിക്കലും ഇങ്ങനെ ഒരു SURPRISE പ്രതീക്ഷിച്ചില്ല. താൻ എന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ.

കാർത്തിക: ഞാൻ പേടിച്ചു പേടിച്ചാ അത് വച്ചതും ഇയാളെ വിളിച്ചു പറഞ്ഞതും. ഇയാൾ എങ്ങനെ REACT ചെയ്യുമെന്ന് നോ ഐഡിയ.

അർജുൻ: ഹേയ് എന്തിനു? DON'T WORRY.

കാർത്തിക: OKAY . HOW DO YOU FEEL NOW? എന്നോട് ആ പഴയ ദേഷ്യം വീണ്ടും വന്നോ അതോ? അല്ലെങ്കിൽ വേണ്ടാ. ANSWER എന്തായാലും ആലോചിച്ചു നാളെ പറഞ്ഞാൽ മതി. എന്തായാലും ഇയാളുടെ വാലൻന്റൈൻ'സ് ഡേ നാളത്തേക്ക് POSTPONE ചെയ്തു എന്നല്ലേ പറഞ്ഞത്. ANSWER YES എന്നായാലും NO എന്നായാലും ശരിക്കും ആലോചിച്ചു പറഞ്ഞാൽ മതി.ഞാൻ ഇത് സീരിയസ് ആയി തന്നെയെടുത്തിട്ടുള്ളത്. NOT AN INFATUATION. ചുമ്മാ TIME PASS നു വേണ്ടി പ്രേമിച്ചു നടക്കേണ്ട കാലമൊക്കെ കഴിഞ്ഞല്ലോ. അതിനു ക്യാമ്പസ് ലൈഫ് ഉണ്ടായിരുന്നല്ലോ.NOW IT`S TIME TO APPROACH LIFE SERIOUSLY. SO നന്നായി ആലോചിച്ചു തീരുമാനം എടുത്താൽ മതി. ഇന്ന് പെട്ടെന്നെടുക്കുന്ന തീരുമാനം കൊണ്ട് നാളെ ദുഃഖിക്കാൻ ഇടയവരുതല്ലോ.

അർജുൻ: ഹോ ശരി മാഡം. ഇയാൾ എഞ്ചിനീയറിംഗ് ആണോ അതോ ഫിലോസഫി ആണോ പഠിച്ചത് ? ഇങ്ങനെ വലിയ തത്വങ്ങൾ ഒക്കെ പറയാൻ. എന്തായാലും നന്നായി ആലോചിച്ചു നാളെ പറയാം.NO പറഞ്ഞാൽ കുഴപ്പമുണ്ടോ?

കാർത്തിക അതിനു മറുപടി ഒന്നും പറഞ്ഞില്ല. അതുകൊണ്ടു അർജുൻ വീണ്ടും :ഹലോ...കേൾക്കുന്നില്ലേ?

കാർത്തിക: ആഹ് പറഞ്ഞോളൂ.

അർജുൻ: അല്ല, ഒന്നും പറയാത്തപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോഴേ ഇട്ടിട്ടു പോയി കാണും എന്ന്. അപ്പോൾ ശരി നാളെ ഞാൻ ഒരു കിടിലൻ ANSWER മായി വരുന്നതായിരിക്കും. SEE YOU THEN .. BYE

   അർജുൻ വീണ്ടും ആ കാർഡും കപ്പും എടുത്തു നോക്കി.അവനു കൂടുതൽ ഒന്ന്നും ചിന്തിക്കാൻ ഇല്ലായിരുന്നു YES പറയാൻ.കുറച്ചു കാലമായി മനസ്സിൽ പറയാൻ കൊണ്ട് നടക്കുന്നതാണ് ഇന്ന് കാർത്തിക ഇങ്ങോട്ട് പറഞ്ഞത്. പക്ഷെ അങ്ങനെ വെറുതെ YES പറഞ്ഞാൽ പോരല്ലോ. അതിനു അതിന്റെതായ STYLE ഒക്കെ ഇല്ലേ?അതുകൊണ്ടാണ് അവൻ അത് നാളത്തേക്ക് മാറ്റിയത്.

അർജുൻ വേഗം തന്നെ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി. ഒരു GIFT SHOP -ൽ പോയി നല്ല ഒരു GIFT നുവേണ്ടി നോക്കി. ഒടുവിൽ അവന്റെ മനസ്സിലുള്ളത് എഴുതി വച്ചതു പോലെ ഒരു GIFT അവനും കിട്ടി. അത് വാങ്ങി ഭംഗിയായി പൊതിഞ്ഞു അവൻ നാളെ രാവിലെ ആകുവാൻ വേണ്ടി കാത്തിരുന്നു.

അവൻ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി. പാതിമയക്കത്തിൽ എടുത്തു നോക്കിയപ്പോൾ നാട്ടിൽ നിന്നും രാഹുൽ ആണ്. എന്താണാവോ അവൻ ഈ അസമയത്തു? അവൻ വേഗം ഫോൺ ATTEND ചെയ്തു. ഹലോ. ഡാ എന്താ നീ ഈ നേരത്തു?
അങ്ങേ തലക്കൽ നിന്നും രാഹുലിന്റെ ഒരു വിതുമ്പൽ മാത്രമേ കേൾക്കുന്നുള്ളു....ഡാ, രാഹുലേ ...എന്താ, നിനക്കെന്തു പറ്റി? അർജുൻ ചോദിച്ചു...
 
രാഹുൽ: ഡാ, നമ്മുടെ ശരത്...
അർജുൻ: ശരത്തിനെന്തു പറ്റി?
രാഹുൽ: അവനൊരു ആക്സിഡന്റ് പറ്റി . ഇപ്പോൾ ICU -ൽ ആണ്.
അർജുൻ: ആക്‌സിഡന്റൊ? എവിടെ വച്ച്? എങ്ങനെ?
രാഹുൽ: ശരത്തും അവന്റെ ഒരു FRIEND ഉം കൂടെ ഫിലിം കഴിഞ്ഞു മടങ്ങുന്ന വഴി ആക്സിഡന്റ് ആയതാ. ഹെൽമെറ്റ് ഉണ്ടായിരുന്നത് കാരണം തലക്കൊന്നും പറ്റിയില്ല. BUT നട്ടെല്ലിന് കാര്യമായി എന്തോ പറ്റി എന്നാ പറഞ്ഞത്.. ഇപ്പോൾ അവന്റെ ഫ്രണ്ട് വീട്ടിലേക്കു വിളിച്ചു പറഞ്ഞതാ. ഞാൻ സുധാകരൻ SIR നെയും കൂട്ടി തിരുവനന്തപുരത്തേക്ക് പോകുവാ.
അർജുൻ: OK ഡാ. ഞാൻ ഇപ്പോൾ തന്നെ ഇവിടെ നിന്നും തിരിക്കാം. ഏതു ഹോസ്പിറ്റലിൽ ആണ്?
രാഹുൽ: സിറ്റി ഹോസ്പിറ്റൽ എന്നാണ് പറഞ്ഞത്.
അർജുൻ: ഓക്കേ .എന്തായാലും നീ അവിടെ ചെന്നിട്ടു വിളിക്കു.
രാഹുൽ: ഓക്കേ ഡാ
അർജുൻ ഉടനെ തന്നെ ജയകൃഷ്‌ണനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ ഉടനെ തന്നെ നാട്ടിലേക്കു പോകുവാണെന്നും കുറച്ചു ദിവസത്തെ ലീവ് വേണമെന്നും പറഞ്ഞു. പിന്നെ അവൻ വേഗം കാർത്തികയേയും വിളിച്ചു കാര്യം പറഞ്ഞു. അവൻ വേഗം തന്നെ തിരുവന്തപുരത്തിനുള്ള ബസ് പിടിച്ചു. പിറ്റേന്ന് വൈകുന്നേരത്തോടെ അവൻ സിറ്റി ഹോസ്പിറ്റലിൽ എത്തി. ഇതിനിടയിൽ അവൻ രാഹുലിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടാണ് ഇരുന്നത്.
പക്ഷെ അവൻ ചെന്നുകണ്ടപ്പോൾ വിചാരിച്ചതിലും മോശമായിരുന്നു ശരത്തിന്റെ അവസ്ഥ. അത് കണ്ടപ്പോൾ അവൻ തകർന്നു പോയി. തലയ്ക്കു മാത്രമേ ഒന്നും പറ്റാതായിട്ടുള്ളു. അവന്റെ എല്ലാ എല്ലുകളും നുറുങ്ങിയ അവസ്ഥ ആയിരുന്നു. ജീവനോടെ കിട്ടിയത് തന്നെ ആയുസ്സിന്റെ ബലം കൊണ്ടാണെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്.
സിനിമ കണ്ടു കൂട്ടുകാരാനോടൊപ്പം ബൈക്കിൽ റൂമിലേക്ക് മടങ്ങുവായിരുന്നു ശരത്. വലിയ സ്പീഡിൽ ഒന്നും അല്ലായിരുന്നു. പക്ഷേ ഒരു വളവിൽ എതിരെ വന്ന വണ്ടി DIM അടിക്കാത്തത് കൊണ്ട് അവന്റെ CONTROL നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഒപ്പം തന്നെ ആ റോഡിൽഉണ്ടായിരുന്ന ഒരു കുഴിയും അപകടത്തിനു കാരണം ആയി. കുഴിയിൽ വീണ അവൻ തെറിച്ചു എതിരെ വന്ന ലോറിയിൽ പോയി ഇടിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് മാത്രം ആണ് ലോറി അവന്റെ ദേഹത്തുകൂടെ കയറാതിരുന്നത്. പക്ഷെ ആ വീഴ്ചയിൽ അവന്റെ നട്ടെല്ലിന് കാര്യമായി ക്ഷതം പറ്റി. റോഡിൽ തല്ലി അടിച്ചു വീണത് കാരണം കൈക്കു പൊട്ടൽ ഉണ്ട്. കൂട്ടുകാരൻ തെറിച്ചുവീണത് ROAD SIDE -ലുള്ള പുല്ലിലേക്കായിരുന്നു. അത് കൊണ്ട് അവനു കാര്യമായി ഒന്നും പറ്റിയില്ല. നിസ്സാര ചില പോറലുകൾ അല്ലാതെ.

 
സുധാകരൻ സർ ആകെ തകർന്ന മട്ട് ആണ്. ശരത്തിന്റെ അമ്മയോടും ശരണ്യയോടും കാര്യം പറഞ്ഞിട്ടില്ല. അവർ വീട്ടിൽ തന്നെ ആണ്.

അർജുൻ വേഗം പോയി അവനെ ട്രീറ്റ് ചെയ്യുന്ന ഡോക്ടറിനെ കണ്ടു കാര്യങ്ങൾ തിരക്കി. നട്ടെല്ലിന് ക്ഷതം ഉള്ളത് കാരണം എത്ര നാൾ ഇങ്ങനെ കിടക്കുമെന്നു അറിയില്ല. ചില്പ്പോൾ ഇനി ഉള്ള കാലംWHEEL CHAIR -ൽ ആകാം. ഡോക്ടർ ഒന്നിനും ഒരു ഉറപ്പും പറയുന്നില്ല. അവനു കിട്ടാവുള്ള ഏറ്റവും നല്ല TREATMENT അവിടെ കിട്ടുമെന്ന് ഡോക്ടർമാർ അര്ജുന് ഉറപ്പു കൊടുത്തു.

ശരത് കിടന്നകിടപ്പിൽ തന്നെ ആണ്. ഇതിനിടയിൽ സുധാകരൻ പോയി അമ്മയെയും ശരണ്യയെയും കൂട്ടി വന്നു. അവനെ കണ്ടതും അമ്മ ഏങ്ങലടിച്ചു കരച്ചിൽ ആയിരുന്നു. വളരെ പണിപ്പെട്ടാണ് എല്ലാവരും കൂടെ അമ്മയെ സമാധാനിപ്പിച്ചത്. പക്ഷെ ഈ സമയം മുഴുവൻ രാഹുലും അർജുനും ആയിരുന്നു ശരത്തിനു താങ്ങും തണലും ആയിരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ രാഹുലിന്റെ ലീവ് തീർന്നു അവനു പോകേണ്ടതായി വന്നു.

രാഹുൽ: ഇവനെ ഇങ്ങനെ ഇട്ടിട്ടു പോകാൻ എനിക്ക് മനസ്സുണ്ടായിട്ടല്ല. പക്ഷെ നിങ്ങൾക്കറിയാമല്ലോ ആ മഹേഷിന്റെ സ്വഭാവം. ഇനിയും ചെല്ലാതിരുന്നാൽ അയാൾ എന്റെ പണി കളയും . അതുകൊണ്ടു മാത്രമേ ഞാൻ പോകുന്നത്. പക്ഷെ എന്തുണ്ടെങ്കിലും എന്നെ അറിയിക്കണം. കേട്ടോടാ. WEEKENDS - ൽ ഞാൻ വന്നോളാം. നീ എന്നത്തേക്കാ പോകുന്നത്?

അർജുൻ: അത് സാരമില്ല. നിന്റെ ജോലി നീ വെറുതെ പ്രശ്നത്തിൽ ആക്കണ്ട. ഇവിടെ ഇപ്പോൾ തത്കാലം ഞാൻ ഉണ്ടല്ലോ. ഒരാഴ്ച കൂടെ ഞാൻ ലീവ് EXTEND ചെയ്തിട്ടുമുണ്ട്. ജയ് കുറച്ചു മനസാക്ഷി ഉള്ള അല്ല ആയതു കൊണ്ട് രക്ഷ പെട്ടു .

ഇത് കേട്ട് സുധാകരൻ സർ: നിങ്ങൾ ജോലി കളഞ്ഞിട്ടു ഓടി ഇങ്ങോട്ടു വരണ്ട മക്കളെ.. ഒരുപാട് നോക്കി ഇരുന്നിട്ട് കിട്ടിയതല്ലേ. അവൻ എത്ര നാൾ ഇങ്ങനെ കിടക്കും എന്നറിയില്ലല്ലോ. അതുകൊണ്ടു നിങ്ങൾ എത്ര നാൾ ഇങ്ങനെ ജോലി കളഞ്ഞു അവനെ നോക്കും. ഇവിടെ ഇപ്പോൾ എന്തായാലും ഞങ്ങൾ ഉണ്ടല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ അറിയിക്കാം. ഇതും പറഞ്ഞു സുധാകരൻ സർ കരയാൻ തുടങ്ങി. അർജുൻ പതിയെ SIR നെ ആശ്വസിപ്പിച്ചോണ്ടു അകത്തേക്ക് പോയി. രാഹുൽ നേരെ ജോലിസ്ഥലത്തേക്കും പോയി.

അടുത്ത ഒരാഴ്ചയും ശരത്തിനു പറയത്തക്ക മാറ്റം ഒന്നും ഉണ്ടായില്ല. നട്ടെലിനു ക്ഷതം ഉള്ളത് കാരണം അവൻ കിടന്നകിടപ്പിൽ ആയിരുന്നു. ഒന്ന് ചാരി ഇരിക്കാൻ പോലുമാകാതെ അവൻ വിഷമിക്കുന്നത് കാണുമ്പോൾ അവന്റെ അമ്മയുടെ നെഞ്ച് തകരും. അവർ കരച്ചിലും തുടങ്ങും. അച്ഛനെയും അമ്മയെയും ആശ്വപ്പിക്കുന്നതായിരുന്നു അര്ജുന്റെയും ശരണ്യയുടെയും പ്രധാന പണി. ഇരുവരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമെന്നോണം അച്ഛനും അമ്മയും പതിയെ യാഥാർഥ്യം അംഗീകരിച്ചു. അർജുൻ അവിടെ ഉണ്ടായിരുന്നത് സുധാകരനെ SIR-ന് വലിയ ആശ്വാസം ആയിരുന്നു. പക്ഷെ ഒരാഴ്ച കൂടെ കഴിഞ്ഞപ്പോൾ അവനു പോകേണ്ടതായി വന്നു. അടുത്ത വീക്കെൻഡിൽ തന്നെ വന്നുകൊള്ളാം എന്നും പറഞ്ഞു അവനും പോയി.


അർജുൻ ബാംഗ്ലൂർ ചെന്നിട്ടും നല്ല വിഷമത്തിൽ ആയിരുന്നു. അവനു WORK -ൽ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ കാർത്തികയും അവനെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ ദിവസങ്ങൾ പതിയെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. പക്ഷെ ഇതിനിടയിലൊന്നും അവൻ കാർത്തികക്കു ഒരു മറുപടി കൊടുത്തില്ല. അവൻ ഏകദേശം അത് മറന്ന മട്ട് ആയിരുന്നു. കാർത്തിക ആദ്യമൊക്കെ അവന്റെ മാനസീക അവസ്ഥ ഓർത്തു ഒന്നും ചോദിച്ചില്ല.. പിന്നെ പലപ്പോഴും അതേക്കുറിച്ചു സൂചനകൾ കൊടുത്തുവെങ്കിലും അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറുന്നതുപോലെ തോന്നി. അതുകൊണ്ടു അവൾ പിന്നെ അതേക്കുറിച്ചു ചോദിയ്ക്കാൻ പോയില്ല. അവനു ആ പ്രൊപോസൽ ഇഷ്ടമായി കാണില്ല എന്ന് അവൾ വിശ്വസിച്ചു. എന്നാലും അവർ തമ്മിലുള്ള സൗഹൃദം തുടരാൻ അവൾ ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ അവൾ പ്രണയത്തിന്റെ പേര് പറഞ്ഞു അവനെ ശല്യം ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചു.

അവൻ എല്ലാ WEEKEND ലും നാട്ടിൽ പോയി ശരത്തിന്റെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. അങ്ങനെ ആഴ്ചകൾ കഴിഞ്ഞപ്പോൾ ശരത്തിന്റെ അച്ഛൻ ശരത്തിനു വലിയ മാറ്റങ്ങൾ കാണാത്തതു മൂലം ആയുർവ്വേദം പരീക്ഷിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായി അവനെ നാട്ടിൽ വീടിന്റെ അടുത്തുള്ള ഒരു ആയുർവേദ ആശുപത്രിയിലേക്കു മാറ്റി. അതായപ്പോൾ എല്ലാവര്ക്കും കുറച്ചുകൂടെ സൗകര്യം ആയിരുന്നു. അവിടെയുള്ള വൈദ്യൻ ശരത്തിന്റെ അവസ്ഥയിൽ മാറ്റം ഉണ്ടാക്കിഎടുക്കാമെന്ന് അവർക്കു വാക്ക് കൊടുത്തു.
അങ്ങനെ ഇരുന്നപ്പോൾ ഒരു ദിവസം കാർത്തിക അർജുന്റെ അടുത്ത് വന്നു ചോദിച്ചു ഇന്ന് ഏതാ ദിവസം എന്നറിയാമോ എന്ന്. അപ്പോൾ അർജുൻ ഒന്നും അറിയാത്തവനെ പോലെ ഇരുന്നു. അപ്പോൾ അവൾ പറഞ്ഞു നമ്മൾ ഈ ഓഫീസിൽ-ൽ ജോയിൻ ചെയ്തിട്ടു 5 MONTHS ആയി ഇന്ന്. THAT MEANS 1 MONTH IS LEFT FOR US TO COMPLETE OUR PROBATION. അത് കഴിയുമ്പോൾ അറിയാം നമ്മളിൽ ആരാണ് പുറത്തേക്കു എന്ന്. ഇത്രയും പറഞ്ഞിട്ട് അവൾ പോയി.
 അപ്പോൾ ആണ് അവനും ദിവസങ്ങൾ ഓടി മറഞ്ഞു എന്ന് മനസ്സിലാക്കിയത്. ശരത്തിനു ആക്സിഡന്റ് ആയ ദിവസം തൊട്ടു ഒന്നിനും ഒരു കൃത്യത ഇല്ല. എല്ലാം ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുവാണ്. പ്രൊജക്റ്റ് ആണെങ്കിൽ തീർന്നിട്ടും ഇല്ല. ഇനി 1മാസമേ ഉള്ളൂ... എന്ത് ചെയ്യും എന്നറിയാൻ വയ്യ. ആ 1 മാസം കഴിയുമ്പോൾ അറിയാം ആരാ പുറത്തേക്കു എന്ന് കാർത്തിക പറഞ്ഞത് അവനു എവിടെയോ കൊണ്ടു ... THAT MEANS ഇനി അവർ 2 ഉം 2 വഴിക്കു പിരിയേണ്ടി വരുമെന്ന്. ആ ചിന്തയിൽ അവൻ എന്തൊക്കെയോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.
കുറച്ചു നാളുകൾ ആയി ശരത്തിന്റെ TREATMENT മാത്രമായിരുന്നു മനസ്സിൽ. അതുകൊണ്ടാണ് കാർത്തികയുടെ സ്നേഹത്തെ കണ്ടില്ല എന്ന് വച്ചതു. മനപൂർവ്വമാണ് അവളെ ഒഴിവാക്കിയത്. അല്ലാതെ അവളോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ലാ . ഈ സമയത്തു പ്രേമത്തിനല്ല മറിച്ചു എന്റെ സുഹൃത്തിന്റെ ജീവൻ ആണ് വലുതെന്നു തോന്നി. അതെ സമയം YES പറഞ്ഞാൽ അവൾ എത്ര നാൾ ഇങ്ങനെ കാത്തിരിക്കും എന്നും അറിയില്ല. ഇപ്പോൾ എന്റെ മനസ്സിൽ ശരത് പൂർണ ആരോഗ്യത്തോടെ തിരികെ വരുന്നത് മാത്രമേ ഉള്ളൂ.. അത് കഴിയുമ്പോൾ അപ്പോഴും അവൾ എനിക്കായി കാത്തിരിക്കുമോ എന്നറിയില്ല. അവൾക്കു അത്രയും നാൾ കാത്തിരിക്കാൻ വയ്യ എന്ന് പറഞ്ഞാൽ? അർജുൻ ആകെ ചിന്ത കുഴപ്പത്തിൽ ആയി. അതുകൊണ്ടു തന്നെ അവൻ SILENCE KEEP ചെയ്യാൻ തീരുമാനിച്ചു. 
ആ WEEKEND ലും പതിവ് പോലെ അവൻ നാട്ടിൽ പോയി. ശരത്തിനെ കണ്ടപ്പോൾ അവനു നേരിയ പുരോഗതി ഉള്ളതായി അച്ഛൻ പറഞ്ഞു. അർജുനും രാഹുലിനും അത് തോന്നി. അവർ അത് കഴിഞ്ഞു അവനെ ചികിത്സിക്കുന്ന വൈദ്യരെയും കണ്ടു. കുറച്ചു മാസങ്ങൾ കൊണ്ട് ശരത്തിനു ഈ കിടപ്പു മാറി WHEEL CHAIR -ൽ ഇരിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാകുമെന്നു വൈദ്യർ പറഞ്ഞു. അവിടുത്തെTREATMENT -ൽ അവർക്കു പ്രതീക്ഷയായി.
ഇതിനിടയിൽ രാഹുലിന്റെ ഓഫീസിൽ പ്രശ്നങ്ങൾ കൂടി വന്നു. ഒരുതരത്തിലും മഹേഷിനെ സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി. ജോലി വിടുന്നതിനെ കുറിച്ച് ആലോചിക്കുവാനെന്നു രാഹുൽ അർജുനോട് പറഞ്ഞു. പക്ഷെ വിട്ടു കഴിഞ്ഞാൽ എന്ത്ചെയ്യുമെന്നും അറിയില്ല. അത് അവരെ വീണ്ടും ചിന്ത കുഴപ്പത്തിൽ ആക്കി. അർജുനും അവന്റെ
 ജോലിയുടെ കാര്യത്തിൽ       വലിയ ഉറപ്പൊന്നും ഇല്ല. പ്രൊബേഷൻ തീർന്ന ഇനി ഒരു മാസം കൂടിയേ ഉള്ളൂ. ഇതിനിടയിൽ പ്രൊജക്റ്റ് ആണെങ്കിൽ എങ്ങും എത്തിയിട്ടുമില്ല.
അവനും ആകെ ഒരു ആശയക്കുഴപ്പത്തിൽ ആണ് ഇനി എന്ത് ചെയ്യും എന്നതിനെ കുറിച്ച്.
അങ്ങനെ ഇരുന്നപ്പോൾ ആണ് കാർത്തിക അവനെ വിളിച്ചത്. അർജുൻ ആണെങ്കിൽ കാർത്തിയാക്കിയേ മനഃപൂർവം ഒഴിവാക്കുക ആയിരുന്നു. അതുകൊണ്ടു തന്നെ അവൻ അവളുടെ call അറ്റൻഡ് ചെയ്തില്ല. 2 -3  തവണ കൂടെ അവൾ അവനെ try ചെയ്തു. but അവൻ എടുക്കാതിരിക്കുന്നതു കണ്ടപ്പോൾ രാഹുൽ വിവരങ്ങൾ ചോദിച്ചു. അപ്പോൾ അർജുൻ ഉണ്ടായതെല്ലാം അവനോടു പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാഹുൽ അവനോടു പറഞ്ഞു കാർത്തികയോട് പോയി yes പറയാൻ. അവൾ ആത്മാർഥമായിട്ടാണ് നിന്നെ സ്നേഹിക്കുന്നതെങ്കിൽ അവൾക്കു നിന്റെ ഈ അവസ്ഥ മനസ്സിലാകുമെന്നും അവൾ നിനക്കായി കാത്തിരിക്കുമെന്നും പറഞ്ഞു. പക്ഷെ അര്ജുന് ആ കാര്യത്തിൽ വലിയ വിശ്വാസം ഇല്ലായിരുന്നു. കാരണം ഇതിനകം തന്നെ അവളുടെ വീട്ടിൽ അവൾക്കു കല്യാണ ആലോചനകൾ തുടങ്ങിയിരുന്നു.

തിങ്കളാഴ്ച അവർ വീണ്ടും പതിവ് പോലെ ജോലിക്കു പോയി. കാർത്തിക അവനിൽ നിന്നും കുറച്ചു അകലം പാലിക്കുന്നതായി അവനു തോന്നി. ചിലപ്പോൾ അന്ന് ഫോൺ വിളിച്ചിട്ടു എടുക്കാത്തത് കൊണ്ടാകും എന്ന് അവൻ വിചാരിച്ചു. അതെന്തായാലും നന്നായി എന്ന് അർജുനും തോന്നി. ഇത് അങ്ങനെ തന്നെ പോകട്ടെ. അവൻ മനസ്സിൽ കരുതി...പക്ഷെ ആ ആഴ്ച രാഹുലിന്റെ ഓഫീസിലെ weekly review meeting-ൽ മഹേഷും രാഹുലും പരസ്യമായി ഏറ്റുമുട്ടി. അതോടെ രാഹുൽ അവിടെ നിന്നും രാജി വച്ച് ഇറങ്ങി പോന്നു. അതോടെ ഇനി എന്ത് എന്ന ചിന്ത വീണ്ടും പൊങ്ങി വന്നു. അപ്പോൾ ആണ് അവർക്കു സ്വന്തം ആയി എന്തുകൊണ്ട് എന്തെങ്കിലും നോക്കിക്കൂടെ എന്ന് സുധാകരൻ സർ ചോദിച്ചത്. എന്തായാലും ശരത്തിനു ഇനി ഇവിടെ എങ്കിലും ജോലിക് കിട്ടുന്ന കാര്യം സംശയം ആണ്. അവൻ കുറച്ചു ദിവസങ്ങൾക്കുള്ളിൽ wheel chair -ൽ ഇരിക്കാൻ പറ്റുമെന്ന അവസ്ഥ ആകുമെന്ന് അല്ലെ വൈദ്യർ പറഞ്ഞത്. പക്ഷെ എന്തായാലും ആ അവസ്ഥയിലും അവനെ ഒരു കമ്പനിയിലും വിടാൻ പറ്റില്ലല്ലോ. നിങ്ങൾക്കു  എന്തായാലും കുറച്ചു നാളത്തെ എക്സ്പീരിയൻസ് ആയില്ലേഅത് വച്ച് വല്ല ചെറിയ company- യും  തുടങ്ങാൻ പറ്റില്ലേസുധാകരൻ സർ ചോദിച്ചു. അതാകുമ്പോൾ അവനും ജോയിൻ ചെയ്യാമല്ലോ. ഇരുന്നു ചെയ്യാൻ പറ്റുന്ന വല്ല ജോലിയും ഒക്കെ .
ആ ഒരു ചിന്ത അർജുനും രാഹുലിനും ഇഷ്ടമായി. അല്ലെങ്കിലും ശരത് ഇനി എന്ത് ചെയ്യുമെന്ന് അവർ ആലോചിക്കാതെ ഇരുന്നില്ല. ഇപ്പൊൾ അതിനൊരു പരിഹാരം ആയി. അവർ ചെയ്യുന്നത് പോലെ ചെറിയ ചെറിയ IT പ്രോഡക്ട് ഡെവലപ്പ് ചെയ്യുന്ന ഒരു കമ്പനി ആയാൽ തുടക്കം എന്ന നിലക്ക് അത് നല്ലതാകുമെന്നു അവർക്കു തോന്നി.
അങ്ങനെ അവർ നാട്ടിൽ തന്നെ ചെറിയ ഒരു കമ്പനി set upചെയ്യുന്നതിനുള്ള തീരുമാനം ആയി. അവരുടെ ഈ തീരുമാനത്തോട് വീട്ടുകാർക്കും യോചിപ്പ്‌ ആയിരുന്നു. അങ്ങനെ അതിനുള്ള paper worksഈ ആഴ്ച തന്നെ സുധാകരൻ സാറും രാഹുലും തുടങ്ങാമെന്ന് പറഞ്ഞു. പതിവുപോലെ Monday അർജുൻ ബാംഗ്ലൂർ ഓഫീസിൽ ജോലിക്കു പോയി. അവിടെ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ കൂടെ രേഷ്മ ഒരു കല്യാണ കുറിയുമായി വന്നു അർജുൻ അവളുടെ കല്യാണം ക്ഷണിച്ചു.2  ആഴ്ച കഴിയുമ്പോൾ അവളുടെ കല്യാണം ആണെന്നും കല്യാണത്തിന് എല്ലാവരും വരണമെന്നും അവൾ പ്രത്യേകം പറഞ്ഞു. രേഷ്മയെ കെട്ടാൻ പോകുന്ന പയ്യൻ അമേരിക്കയിൽ ആണ്. അതുകൊണ്ടു തന്നെ കല്യാണം കഴിഞ്ഞു അവളും അങ്ങോട്ട് പോവുകയാണ്. അതുകൊണ്ടു അവൾ ഈ ആഴ്ചയോടെയേ ജോലിക്കുള്ളൂ എന്നും resignation letter already jay-ക്കു കൊടുത്തെന്നും അവൾ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ അർജുനെയും കാർത്തികയെയും ജയ് തന്റെ ക്യാബിനിലേക്കു വിളിപ്പിച്ചു.
ജയ്: hello gyus...എന്തൊക്കെയുണ്ട്എങ്ങനെ ഉണ്ട് അർജുന്റെ friend -നു?
അർജുൻ: he is getting better.
Jay: good. bye the way, എന്തായി പ്രൊജക്റ്റ്ഇനി എത്ര ദിവസം കൂടെ ഉണ്ട് എന്നറിയുമോ നിങ്ങളുടെ പ്രൊബേഷൻ തീരാൻ?
കാർത്തിക: 2 weeks more.
ജയ്: ആഹാ അപ്പോൾ അതറിയാം അല്ലെഎന്നിട്ടു എന്തായി ഞാൻപേരെയും ഏല്പിച്ച പ്രൊജക്റ്റ്എന്തായാലും 2 പേർക്കും നല്ല പൊരുത്തമാണ്. 2 പേരും ഇതേവരെ അത് submit ചെയ്തിട്ടില്ല. നിങ്ങൾക്കിനി ഈ ജോലി വേണ്ടേ?
കാർത്തിക: അതുകൊണ്ടല്ലാ . അത് അവസാന ചില polishing work -ലാണ്. I will submit it within 1 week.
ജയ്: very good . അർജുൻ,what  about you ?
അർജുൻ: Sorry .. എന്റേത് എങ്ങും എത്തിയില്ല. You know my condition well. I don`t want to take it as an excuse.It`s my mistake only. really sorry for that.

Jay: അങ്ങനെ പറഞ്ഞാൽ എങ്ങനെയാ അർജുൻ? Don`t you need this job?

അർജുൻ: No

ജയ്: What you mean?

Arjun: അതെ .. എനിക്കീ ജോലി വേണ്ട ജയ്. അത് കാർത്തികക്കു കൊടുത്തേക്കു , If she is eligible.

ജയ്: എടൊആർക്കു കൊടുക്കണം എന്ന് ഞാൻ നോക്കിക്കോളാം. പ്രേമത്തിന്റെ പേരും പറഞ്ഞാണോ താനീ സാഹസം കാണിക്കുന്നത്?ഇന്നത്തെ കാലത്തു ഒരു ജോലി കിട്ടാനുള്ള പാട് എന്നെക്കാളും നന്നായി തനിക്കറിയാമല്ലോ.

അർജുൻ: ഹേയ് പ്രേമമോ.. അതൊന്നും അല്ല. പിന്നെ അവൻ അവർ നാട്ടിൽ തുടങ്ങാൻ പോകുന്നതിന്റെ ഡീറ്റെയിൽസ് പറഞ്ഞു. അപ്പോൾ ജയ് convinced ആയി.

ജയ്: okay എല്ലാം തന്റെ ഇഷ്ടം. പക്ഷെ ഇവിടുന്നു രേഷ്മാ പോകുവാണെന്നു നിങ്ങൾ അറിഞ്ഞല്ലോ അല്ലെ vacancy-ൽ ഞാൻ നിങ്ങളെ ആരെ എങ്കിലും കയറ്റാം എന്നാ കരുതിയിരുന്നത്. അപ്പോൾ നിങ്ങൾ 2 പേർക്കും ഇവിടെ തന്നെ continue ചെയ്യാമായിരുന്നല്ലോ. തന്റെ പ്രോജെക്ടസ് വർക്ക് ഞാൻ കണ്ടിരുന്നു. I`m very much satisfied in that idea. അതുകൊണ്ടാണ് നിങ്ങളെ 2 പേരെയും ഇവിടെ തന്നെ ആക്കാം എന്ന് കരുതിയത്. Now it’s up to you only.
അർജുൻ. Thank you .but please understand me.
Jay. It`s okay.Anyway all the best for you new venture. You can call me anytime for any help. I will support you whatever possible

arjun: Thank you.

ജയ്: അപ്പോൾ എന്നുവരെയാ ഉള്ളത്പ്രൊബേഷൻ complete ചെയ്യുന്നില്ലേ?

അർജുൻ: yes പ്രൊബേഷൻ തീരുന്നതു വരെ ഇവിടെ ഉണ്ടാകും.അതിനുള്ളതും ഞാൻ എന്റെ പ്രൊജക്റ്റ് തീർത്തു തരാം. എന്തായാലും നാട്ടിലെ കമ്പനി പതിയെ അല്ലെ തുടങ്ങാൻ പറ്റു . അതിന്റെ paper works  ഒക്കെ നടക്കുന്നതെ ഉള്ളൂ..അതിനേതായാലും സമയം എടുക്കുമല്ലോ. ഇനി ഞാൻ കൂടെ ചെന്നിട്ടു വേണം എല്ലാം റെഡി ആക്കാൻ.

ജയ്: okay . അപ്പോൾ കാർത്തിക. you secured your  position. അല്ലെ?

കാർത്തിക അതിനൊന്നും ചിരിക്കുക മാത്രം  ചെയ്തു.  അതിനു ശേഷം ഇരുവരും ജയ് യുടെ റൂമിൽ നിന്നും ഇറങ്ങി.

ഒന്നും പറയാതെ കാർത്തിക പോകുന്നത് കണ്ടപ്പോൾ അർജുൻ അവളെ വിളിച്ചു. എന്താടോ താൻ പിണക്കത്തിൽ ആണോ?

കാർത്തിക: ഹേയ് അങ്ങനെ ഒന്നും ഇല്ല.എല്ലാം ഒരു സർപ്രൈസ് ആയിരുന്നല്ലോ. അതുകൊണ്ടാ.

അർജുൻ: ഓ അതോ. അത് പിന്നെ വേറെ നിവൃത്തി ഇല്ലായിരുന്നു. പിന്നെ അത് ഒരു നല്ല ഐഡിയ ആയിട്ടു എനിക്ക് തോന്നി. നാട്ടിൽ തന്നെ നിൽക്കുകയും ചെയ്യാമല്ലോ.

കാർത്തിക: okay . അപ്പോൾ all the best . keep in touch .
അർജുൻ: thank you . അതിനു ഞാൻ ഇപ്പോൾ തന്നെ ഒന്നും പോകുവല്ലല്ലോ. ഇങ്ങനെ ഉള്ള formalities നോക്കെ  ഇനിയും timeഉണ്ടല്ലോ.

ഇതും പറഞ്ഞു ഇരുവരും അവരുടെ സീറ്റിലേക്ക് പോയി.അർജുൻ എത്രയും പെട്ടെന്ന് ആ പ്രൊജക്റ്റ് complete  ചെയ്യാനുള്ള തിരക്കിൽ ആയിരുന്നു. അതുകൊണ്ടുതന്നെ അവൻ അവന്റെ ജോലി തിരക്കിൽ മുഴുകി. കാർത്തികയും അവസാനവട്ട മിനുക്കുപണികളിൽ ആയിരുന്നു.

         നാട്ടിൽ അപ്പോൾ സുധാകരൻ സാറും രാഹുലും പുതിയ കമ്പനി  തുടങ്ങാനുള്ളത്തിന്റെ ശ്രമത്തിൽ ആയിരുന്നു. സുധാകരൻ സാറിന്റെ പല ശിഷ്യരും സർക്കാർ ഉദ്യഗസ്ഥർ ആയിരുന്നത് അവർക്കു വളരെ ഗുണം ചെയ്തു. ഫയൽ  ഒക്കെ വേഗം നീങ്ങുനനത്തിനു അത് അവരെ സഹായിച്ചു. സാമ്പത്തീകമായുള്ള കാര്യങ്ങൾക്കു രാഹുലിന്റെ അമ്മയും അർജുന്റെ അച്ഛനും കൂടെ അവരുടെ സ്ഥലം പണയം വച്ചും ഒക്കെ കാശ് സംഘടിപ്പിച്ചു. കൂടാതെ കുറച്ചു ബാങ്ക് ലോൺ എടുക്കേണ്ടിയും വന്നു. പക്ഷെ എല്ലാവരും നല്ല ശുഭാപ്തി വിശ്വാസത്തിൽ ആയിരുന്നു.

ആഴ്ചകൊണ്ട് അർജുൻ അവന്റെ പ്രൊജക്റ്റ് തീർത്തു submitചെയ്തു. എന്തുകൊണ്ടും കാർത്തികയുടേതിനേക്കാൾ നല്ല പ്രൊജക്റ്റ് അർജുന്റെ ആയിരുന്നു. പക്ഷെ അവൻ ആ ജോലി വേണ്ട എന്നു വച്ച സ്ഥിതിക്ക് കാർത്തികക്കു തന്നെ ആ ജോലി കിട്ടി. അങ്ങനെ 6മാസത്തെ ബാംഗ്ലൂർ വാസം അവസാനിപ്പിച്ച് അവൻ നാട്ടിലേക്ക് വണ്ടി കയറി. അവനെ പിരിയുന്നതിൽ എല്ലാവര്ക്കും നല്ല വിഷമം ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ അർജുൻ എല്ലാവരുമായും കൂട്ട് ആയിരുന്നു. നല്ല ഒരു സുഹൃത്തിനെ പിരിയുന്നതിന്റെ വിഷമം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. പിന്നെ technology ഇത്രയുംdevelop ആയ കാലഘട്ടത്തിൽ ഇതൊന്നും സാരമില്ല. കാർത്തിക പ്രത്യേകിച്ചൊന്നും സംഭവിക്കാത്തത് പോലെ അവന്റെ അടുക്കൽ പെരുമാറി.   താൻ ഒഴിവാവാക്കിയതുകൊണ്ടു കാർത്തിക തന്നിൽ നിന്നും അകന്നതാണെന്നു അവനു മനസ്സിലായി. അത് അവനെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും അവൻ അത് പുറമെ കാണിച്ചില്ല. എന്നെങ്കിലും അവൾ തന്റേതാകുമെന്ന വിശ്വാസത്തിൽ അവൻ അവളോടും യാത്ര പറഞ്ഞിറങ്ങി.

            നാട്ടിൽ ചെന്നിട്ടു അര്ജുന് നിൽക്കാൻ പോലും നേരമില്ലാതെ ഓട്ടത്തിൽ ആയിരുന്നു. പുതിയ കമ്പനിയുടെ ഓരോ കാര്യങ്ങൾക്കു മായി. അർജുൻ ചെന്ന് കഴിഞ്ഞപ്പോൾ സുധാകരൻ സാറിന് ശരത്തിന്റെ കാര്യത്തിൽ കുറച്ചു കൂടെ ശ്രദ്ധിക്കാൻ സമയം കിട്ടി. അവനു  ഇതിനകം തന്നെ നല്ല പുരോഗതി ഉണ്ടായിരുന്നു. ശരത്തിനു വീൽ ചെയറിൽ ഇരുന്നു ഓരോ ജോലികൾ ചെയ്യാമെന്ന അവസ്ഥ ആയി. കുറെ ആഴ്ചകളുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള അവരുടെ പരിശ്രമത്തിന്റെ ഫലമായി തുടങ്ങുന്ന അവരുടെ പുതിയ ഓഫീസിന്റെ ഉത്ഘാടനം ആയി. ഉത്ഘാടനത്തിനു അർജുൻ ജയ്-യെ വിളിച്ചു. ജയ് എത്താമെന്ന് ഉറപ്പു കൊടുത്തു. പിന്നെ അവൻ കാർത്തികയേ വിളിച്ചു.

അർജുൻ: ഹലോ...

കാർത്തിക. ഹലോ.. ഇങ്ങനെ ഉള്ള ആൾക്കാർ ജീവനോടെ ഉണ്ടോ?ഞാൻ എത്ര തവണ വിളിച്ചു?

അർജുൻ: സോറി തിരക്കിലായിരുന്നു. തനിക്കറിയാമല്ലോ situation .

കാർത്തിക: ഉം ... എനിക്ക് തോന്നി നിലം തൊടാതെ ഉള്ള ഓട്ടത്തിൽ ആയിരിക്കും എന്ന്. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ?എന്തായി ഓഫീസിൽ കാര്യങ്ങൾ ഒക്കെഎല്ലാം ഭംഗിയായി നടക്കുന്നില്ലേ? inauguration ആയോ?

അർജുൻ: ഉം.. അത് പറയാനാ ഇപ്പോൾ വിളിച്ചത്. വരുന്ന തിങ്കളാഴ്ച ഞങ്ങളുടെ ഓഫീസിന്റെ inauguration ആണ്. ഓഫീസിൽ നിന്നും തന്നെയും ജയ്നെയും മാത്രമേ വിളിക്കുന്നുള്ളൂ. ജയ് വരാമെന്നു പറഞ്ഞിട്ടുണ്ട്.താൻ വരില്ലേ?

കാർത്തിക: inauguration എന്നാണെന്നാ പറഞ്ഞത്?

അർജുൻ: coming Monday . എന്താ?

കാർത്തിക: സോറി അർജുൻ: എന്നെനിക്കു വരാൻ പറ്റില്ല. അന്നെന്റെ കല്യാണ നിശ്ചയം ആണ്. ഞാൻ അത് പറയാൻ ആയിരുന്നു അർജുനെ പലതവണ വിളിച്ചത്. anyway എന്റെ എല്ലാ ആശംസകളും..

അതുകേട്ടു അർജുൻറെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നിയതു പോലെ അവനു തോന്നി. അവൻ  ഒന്നും മിണ്ടിയില്ല. അപ്പോൾ കാർത്തിക: ഹലോ , അർജുൻകേൾക്കുന്നില്ലേ?

അർജുൻ: yes . കേൾക്കുന്നുണ്ട് പറഞ്ഞോളൂ.

കാർത്തിക: അപ്പോൾ ഞാൻ പിന്നീട് വരം. എന്റെ കല്യാണം വിളിക്കാൻ എന്തായാലും ഞാൻ ഇറങ്ങുന്നുണ്ട്. അർജുന്റെ അച്ഛനെയും അമ്മയെയും രാഹുലിനെയും ശരത്തിനെയും എനിക്കും കാണണം എന്നുണ്ട്..

അർജുൻ ഒന്നും മിണ്ടാതെ പ്രതിമ പോലെ നിൽക്കുകയാണ്.

കാർത്തിക: അപ്പോൾ ശരി അർജുൻ: ഞാൻ പിന്നെ വിളിക്കാം. അല്പം തിരക്കിലാണ്.

അർജുൻ: ആഹ്.. okay. bye .. 


       തികച്ചും യാന്ത്രികമായിട്ടാണ് അവൻ അത് പറഞ്ഞത്. അവന്റെ തലയിലേക്ക് ഒന്നും കയറാത്ത അവസ്ഥ ആയിരുന്നു അപ്പോൾ. എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ല. അവന്റെ സ്വന്തം ആകും എന്ന് കരുതി ഇരുന്ന കാർത്തിക നാളെ മറ്റാരുടെയോ ആകാൻ പോകുന്നു. അവൻ സഹിക്കാൻ കഴിഞ്ഞില്ല അത്.അപ്പോൾ ആണ് രാഹുൽ അവന്റെ റൂമിലേക്ക് വന്നത്. 

അവന്റെ മുഖഭാവം കണ്ടു രാഹുൽ: ഡാ നിനക്കെന്തു പറ്റി?സുഖമില്ലേനിന്റെ മുഖമെന്താ വല്ലാതെ ഇരിക്കുന്നത്?

അർജുൻ: ഹേയ് ഒന്നും ഇല്ല.

രാഹുൽ: പിന്നേയ്.. നീ ഒന്നും ഇല്ല എന്ന് പറയുമ്പോളേക്കും വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ ഇന്നലെ മുതൽ അല്ലെ നിന്നെ കണ്ടു തുടങ്ങിയത്കാര്യം പറയെടാ എന്താണെന്നു വച്ചാൽ. മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാതെ..

അപ്പോൾ അർജുൻ ഉണ്ടായതൊക്കെ രാഹുലിനോട് പറഞ്ഞു . അപ്പോൾ രാഹുൽ ചോദിച്ചു നിനോട് അന്ന് yes പറയാൻ പറഞ്ഞിട്ട് നീ പറഞ്ഞില്ലേ?

അർജുൻ: ഇല്ല. അന്ന് അത് പറയാൻ എനിക്ക് പറ്റിയില്ല.

രാഹുൽ: ആ... എന്നാൽ ഇന്ന് നീ അനുഭവിച്ചോ.. ഇതിനാണ് പറയുന്നത് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന്. ആ ഇനി പറഞ്ഞിട്ടൊന്നും നോ use . നമുക്ക് നമ്മുടെ കാര്യം നോക്കാം അവൾക്കു നിന്നെ കിട്ടാനുള്ള ഭാഗ്യം ഇല്ല എന്ന് കരുതിയാൽ മതി. ആ ഓഫീസിന്റെ painting പണിക്കാർ നാളെ വരും. നീ അവിടെ ഉണ്ടാകില്ലേഎനിക്കാണെങ്കിൽ നാളെ രാവിലെ ടൗണിൽ പോയി ആ furniture എല്ലാം കൊണ്ട് വരണം. ഇനി എന്തായാലും കുറച്ചു ദിവസം അല്ലെ ഉള്ളൂ. അതിനു മുന്നേ എല്ലാം ഒതുക്കണ്ടേ?

അർജുൻ: ഉം

രാഹുൽ: എന്നാൽ ശരി ഞാൻ ഇറങ്ങുവാ. പോകുന്ന വഴി ശരത്തിന്റെ അടുത്തൊന്നും കയറണം.

അർജുൻ:ഉം

രാഹുൽ: ഉം.. നീ എന്താ എല്ലാത്തിനും ഈ മൂങ്ങ മൂളുന്നത് പോലെ മൂളിക്കൊണ്ടിരിക്കുന്നതുനീ അത് വിട്ടു കളയൂ. ഇപ്പോൾ അതല്ല. ഇതാണ് important . നീ നാളെ ഓഫീസിൽ കാണില്ലേ പെയിന്റിംഗ് പണിക്കാർ വരുമ്പോൾ.

അർജുൻ: ആം ഞാൻ കണ്ടേക്കാം.

രാഹുൽ: അപ്പോൾ ശരി. എല്ലാം പറഞ്ഞത് പോലെ. ഞാൻ ഇറങ്ങുവാ.

പിന്നെയുള്ള ദിവസങ്ങൾ അർജുൻ കാർത്തികയേ മറന്നു അവന്റെ ഓഫീസിൽ ഉത്ഘാടനത്തിനുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചു.അങ്ങനെ തിങ്കളാഴ്ച ആയി. രാവിലെ നേരത്തെ തന്നെ എല്ലാവരും വന്നിരുന്നു. ജയ്-യും എത്തിയിരുന്നു രാവിലെ തന്നെ. ഉത്ഘാടനത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. inaugurationഅവരുടെ കോളേജ് പ്രിൻസിപ്പൽ ആണ് നടത്തുന്നത്.

സുധാകരൻ സർ: മുഹൂർത്തം തെറ്റുന്നതിനു മുന്നേ ഉത്ഘാടനം നടത്തിയേക്കാമായിരുന്നു. ഇനിയാരും വരാൻ ഇല്ലല്ലോ. എല്ലാവരും എത്തിയില്ലേ?

പ്രിൻസിപ്പൽ : ശരിയാ. എനിക്കാണെങ്കിൽ ഇത് കഴിഞ്ഞു ഒരു മീറ്റിംഗിനിനു പോകാനുണ്ട്.

ശരത്: അച്ഛാ: കുറച്ചു കൂടെ വെയിറ്റ് ചെയ്യൂ. ഒരാൾ കൂടെ എത്താനുണ്ട്?

സുധാകരൻ സർ: അതാരാ ഇനി വരാനുള്ളത്?

ശരത്: അതെന്റെ ഒരു ഫ്രണ്ട് ആണ്. അവർ on the way ആണ്. 10മിനുട്ടിനുള്ളിൽ അവർ എത്തും അത് വരെ ഒന്ന് വെയിറ്റ് ചെയ്യൂ അച്ഛാ.

സുധാകരൻ സർ: ആണോ. എന്നാൽ അങ്ങനെ ആയിക്കോട്ടെ.

അർജുൻ: ഇനി ആരെടാ വരാനുള്ളത്?

രാഹുൽ: ആവോ എനിക്കറിയില്ല. അവന്റെ ഏതോ ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത്ഇനി തിരുവന്തപുരത്തു വല്ല കൊളുത്തും ഉടക്കിയിട്ടതാണോ എന്ന് 10 മിനിറ്റ് കൂടെ കഴിഞ്ഞാൽ അറിയാം. Just wait and see.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടെ ഒരു car വന്നു നിർത്തി. അതിൽ നിന്നും പ്രായമായ ഒരു സ്ത്രീയും പുരുഷനും ഇറങ്ങി.

രാഹുൽ: ഇതാണോ ഇവന്റെ friend ? ഞാൻ വിചാരിച്ചു വല്ല ചെറുപ്പക്കാരും ആകുമെന്ന്. കഷ്ടം.

ഉടനെ അപ്പുറത്തെ ഡോർ തുറന്നു അതിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി. അവളെ കണ്ടതും അർജുൻ ഒന്ന് ഞെട്ടി.

അർജുൻ: ഇവൾ എന്താ ഇവിടെ?

രാഹുൽ: നീ അറിയുമോടാ ഇവളെ?

അർജുൻ: ഡാ ഇതാണ് കാർത്തിക.

രാഹുൽ: ഓ ഇതാണോ കാർത്തികഅവൾ വന്നത് നീ വിളിച്ചിട്ടല്ലേ?

അർജുൻ: അതല്ലടാ. ഇന്നവളുടെ കല്യാണ നിശ്ചയം ആണെന്നല്ലേ  പറഞ്ഞത്.

അപ്പോഴേക്കും കാർത്തിക നടന്നു അവളുടെ അടുത്തെത്തി.

അർജുൻ: കാർത്തിക.. നീ എന്താ ഇവിടെ

അപ്പോഴേക്കും ശരത്തും കൂടെ അവരുടെ അടുത്തെത്തി..

ശരത്: നീ വിളിച്ചിട്ടല്ലേ അവൾ വന്നത്.

അർജുൻ: അതെ പക്ഷെ ഇന്നവളുടെ കല്യാണനിശ്ചയം ആണെന്ന് പറഞ്ഞിട്ട്.

ശരത്: അതെ ഇന്ന് അവളുടെ കല്യാണനിശ്ചയം ആണ്. ഇവിടെ വച്ചാണ് അവളുടെ നിശ്ചയം. വരൻ നീ. നീ അവളെ എന്ത് മാത്രം  സ്‌നേഹിക്കുന്നുണ്ടെന്ന് നീ പറയാതെ തന്നെ എനിക്ക് അറിയാം. അത് പോലെ തന്നെ അവളും. പക്ഷെ നീ അതെല്ലാം മാറ്റിവച്ചത് എനിക്ക് വേണ്ടി. അപ്പോൾ പിന്നെ ഞാൻ നിനക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടെടാ?

രാഹുൽ: സോറി അളിയാ..  എനിക്കീ രക്തത്തിൽ ഒരു പങ്കും ഇല്ല . ഇതിന്റെ എല്ലാം മാസ്റ്റർ ബ്രെയിൻ ഇവന്റെയാഈ ശരത്തിന്റെ. ഞാൻ കൂടെ നിന്നു  എന്നെ ഉള്ളൂ...ഇപ്പോൾ മനസ്സിലായില്ലേ നട്ടെല്ലിന് ചെറിയ പരിക്ക് പറ്റിയെങ്കിലും അവന്റെ തലയ്ക്കു കുഴപ്പം ഒന്ന്നും ഇല്ല എന്ന്.

ശരത്: ഇവൻ പറഞ്ഞാണ് നീയും കാർത്തികയും തമ്മിലുള്ള റിലേഷൻ ഞാൻ അറിഞ്ഞത്. നിങ്ങൾ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുമ്പോൾ ഞാൻ തിരിച്ചു എന്തെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാടാ നിന്റെ ഒക്കെ friend  എന്നും പറഞ്ഞു നടക്കുന്നത്?അതുകൊണ്ടാ നിന്റെ ഫോണിൽ നിന്നും കാർത്തികയുടെ നമ്പർ എടുത്തു ഞങ്ങൾ അവളെ വിളിച്ചതുംവീട്ടുകാരുമായി സംസാരിച്ചതും കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചതും എല്ലാം. നിന്നെ ഒന്നും അറിയിക്കേണ്ട എന്ന് ഞങ്ങൾ ആണ് അവളോട് പറഞ്ഞത്. അതുകൊണ്ടാണ് അവൾ നിന്നോട് അല്പം distance keep ചെയ്തു നിന്നത്‌.പിന്നെ നിനക്കൊരു suspense ആകട്ടെ എന്നും കരുതി.

ഇതെല്ലം കേട്ടു കഴിഞ്ഞപ്പോൾ അർജുൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അവന്റെ പോക്ക് കണ്ട എല്ലാവരും സംശയിച്ചു. ഉടനെ കാർത്തിക അവന്റെ പുറകെ പോയി.

കാർത്തിക.: അർജുൻ, sorry . ഞാൻ എല്ലാം മറച്ചു വച്ചതു അവർ പറഞ്ഞിട്ടാണ്.അർജുനെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ആയിരുന്നു. ഇനി ഇപ്പോൾ എന്നിൽ നിന്നും അകലം പാലിച്ചത് ശരിക്കും ആണെങ്കിൽഎന്നോട് ഇഷ്ടമില്ല എന്നുണ്ടെങ്കിൽ ഞാൻ തിരിച്ചു പോയിക്കോളാം.

അർജുൻ ഒന്നും മിണ്ടാതെ മേശ തുറന്നു ഒരു gift wrap ചെയ്ത ഒരു box എടുത്തു അവൾക്കു നേരെ നീട്ടി.

കാർത്തിക: എന്താ ഇത്
അർജുൻ: തുറന്നു നോക്ക്. ഇത് ഞാൻ  തനിക്കു തരാൻ വേണ്ടി അന്ന് വാങ്ങിയതാണ്. പക്ഷേ ഇന്നാണ്  അവസരം കിട്ടിയതെന്ന് മാത്രം.

കാർത്തിക വേഗം തുറന്നു നോക്കി

അതിൽ അവൾ അര്ജുന് കൊടുത്ത് പോലെ quoting ഉള്ള ഒരു കപ്പ്..ഒപ്പം ഒരു കാർഡും.

 I just want to spend every possible minute of the rest of my life with you...


അവൾ കേൾക്കാൻ കൊതിച്ചിരുന്ന വാചകം...

അർജുൻ: Are you happy?

കാർത്തിക: Yes . So Happy. Waiting to hear this for a long time..

 അർജുൻ:ഞാൻ അന്നേ പറഞ്ഞില്ലേ എന്റെ valentine's Day postpone  ചെയ്തു എന്ന്. ഇന്നാണ് എന്റെ Valentine's  Day .

അപ്പോഴേക്കും രാഹുലും സുധാകരൻ സാറും അങ്ങോട്ട് വന്നു..

സുധാകരൻ സർ: ആഹാ.. നിങ്ങൾ ഇങ്ങനെ ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുവാനോ? അതേയ് സമയം വൈകുന്നു. ഉത്ഘാടനംകഴിഞ്ഞിട്ടില്ല. നിങ്ങൾക്കു സംസാരിക്കാൻ ഇനിയും ഒരുപാടു സമയംഉണ്ടല്ലോ..വേഗം വാ

രാഹുൽ: അതേ.. ഒരായുസ്സ് മുഴുവൻ നീണ്ടു നിവർന്നുകിടക്കുവാ...അതുകൊണ്ടു ഇപ്പോൾ വേഗം വാ...

അവർ വേഗം അവരുടെ കൂടെ പോയി...വേഗം തന്നെ പ്രിൻസിപ്പൽ ഉത്ഘാടനം നടത്തി ആശംസകൾ നേർന്നു..

അത് കഴിഞ്ഞപ്പോൾ ജയ് അടുത്ത് വന്നു പറഞ്ഞു..ഞാൻ അന്നേപറഞ്ഞതല്ലേ ചില പൊരുത്തക്കേടുകൾ നല്ല പൊരുത്തങ്ങൾ ആക്കിമാറ്റിയാലേ ജീവിതം മനോഹരമാകൂ എന്ന്... അപ്പോൾ ഇനി അങ്ങോട്ടുള്ളജീവിതവും നല്ല പൊരുത്തങ്ങളോടെ ആകട്ടെ എന്ന് ആശംസിക്കുന്നു...


അങ്ങനെ എല്ലാ പരിമിതികളെയും അതിജീവിച്ചു ആ സുഹൃത്തുക്കൾപുതിയ സംരഭത്തിന് തുടക്കം കുറിച്ചു .. ഒപ്പം തന്നെ അർജുനുംകാർത്തികയും പുതിയ ജീവിതത്തിനും തുടക്കം കുറിച്ചു ....



                         **************** ശുഭം ****************









                                                      

No comments:

Post a Comment