കിളി ഒഴിഞ്ഞ കൂട്
എങ്ങു നിന്നോ പറന്നു വന്നു
എൻ മരച്ചില്ലയിൽ കൂടുകെട്ടി
മധുരമാം വാക്കുകളാലെൻ
ജീവനിൽ ദാഹജലമായി
എന്നിൽ പുതുജീവനായി മാറിയ എൻ പ്രിയതോഴാ
പിന്നെയൊരു നാൾ ഒന്നും പറയാതെ കൂടൊഴിഞ്ഞു പോയ
നിനക്ക് ഞാൻ എന്ത് പേര് നൽകണം?
കഴിയില്ല നിന്നെ മറക്കുവാനെങ്കിലും
ആവതില്ല ഇനി ഒരു വിശ്വാസത്തിനായി
നിന്നോർമകൾ എൻ ഹൃദയത്തിന് മടിത്തട്ടിൽ
ഒരു നോവ് പടർത്തിയെങ്കിലും
കാലചക്രത്തിന് ഇടയിലൂടങ്ങനെ
മെല്ലെ മെല്ലെ ആശ്വസിച്ചീടും ഞാൻ
No comments:
Post a Comment