ആത്മഗതം...
രാവിലെ വിശുദ്ധ ബലി അർപ്പിക്കാനായി ഒരുങ്ങിവന്ന പിതാവ് രൂപക്കൂട്ടിലിരുന്ന
തിരുസ്വരൂപം കാണാതെ വിഷമിച്ചു. ഉടനെ പള്ളിമണികൾ മുഴങ്ങി.. എങ്ങും തെരച്ചിൽ
തുടങ്ങി...ഒടുവിൽ കടത്തിണ്ണയിൽ ഉറങ്ങുന്ന
തെരുവ് പിള്ളേർക്ക് കൂട്ടായി ഉടയതമ്പുരാനെ കണ്ടു... രൂപക്കൂട്ടിലിരുന്നു
ശ്വാസം മുട്ടിയപ്പോൾ പുറത്തിറങ്ങി ശുദ്ധവായു കൊള്ളാൻ ഇറങ്ങിയതാണെന്നു കർത്താവിന്റെ
ആത്മഗതം...
No comments:
Post a Comment