നിനവ്
എനിക്കായി പിറവിയെടുത്തൊരു
നിൻ കൊച്ചു ജന്മത്തിൽ
കാതരമാം നിൻ മിഴിയിണകളിൽ
ഞാൻ കാണുന്നു നിൻ പ്രണയം
ആലോലമാം നിൻ കരലാളനത്തിൽ
ഞാൻ നിർവൃതിയടയും
ഞാൻ കാണും സ്വപ്നങ്ങളിൽ
നിറയും എൻ അകതാരിൽ
സ്നേഹം തുളുമ്പുമാ നിൻ ചിരി
നിറഞ്ഞിതാ എൻ മനതാരിൽ പുതുനിനവായി
ഒരു കൈത്തിരി നാളമായി ...
ഒരു കർപ്പൂര ദീപമായി ....
No comments:
Post a Comment