Tuesday, 7 February 2017

കർത്താവിൻ ചാരെ നിൽക്കുന്ന നേരത്തു
ആനന്ദമേ ഹാ എനിക്കാമോദമേ...
ഉള്ളം തുറന്നു ഞാൻ സ്തോത്രങ്ങൾ പാടുമേ
എന്നേശു പൊന്നു നാഥനായി
പാപിയായിരുന്ന എന്നെ തേടിവന്ന
ദിവ്യ സ്നേഹമേ...
നന്ദിയേകുന്നു ഞാൻ...
എന്നുള്ളമൊന്നു തേങ്ങിയാൽ
ഓടിയെന്റെ ചാരെയെത്തി
ആശ്വസിപ്പിക്കുമെൻ താതനാം ദൈവമേ...
സ്തുതിക്കുന്നു ഞാൻ അങ്ങേ ആരാധിക്കുന്നൂ...
ഭാരപ്പെടില്ല ഞാൻ ഇനിയൊരിക്കലും
ഉള്ളംകൈയിലെന്നെ താങ്ങീടുമെന്റെ
ദൈവം കൂടെയുള്ളപ്പോൾ
ഇത്രത്തോളമെന്നെ കരുതിയ സ്നേഹമേ
കൈ തൊഴുന്നിതാ നിൻ മുൻപിൽ ഞാൻ
കാലിടറിവീഴാതെ എന്നെ താങ്ങിയ
നിൻ തൃക്കരങ്ങൾ ഞാൻ മുത്തീടുന്നു
ഇന്നീ പുലരിയെ കാണുവാനായി
നീയെനിക്കു തന്ന ദയക്കായി
 നന്ദിയേകുന്നു ഞാൻ


No comments:

Post a Comment