Monday 4 March 2024

My heart speaks..

കാണാൻ കണ്ണുള്ളവർ കാണട്ടെ... വായിക്കാൻ കഴിവുള്ളവർ വായിക്കട്ടെ... മനസിലാക്കാൻ ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ...

ഇന്ന് March 4, 2024. Kerala SSLC  തുടങ്ങുന്ന ദിവസം... എന്റെ മൂത്ത പുത്രി പത്താം ക്ലാസ്സിലേക്ക് കയറി class തുടങ്ങുന്ന ദിവസം..... ആഹഹാ.. എത്ര മനോഹരമായ ദിവസം...
ഈ പത്താം class അത്ര വലിയ സംഭവം ആണോ??? 10 എഴുതി pass ആയി ജീവിതത്തിന്റെ പല കോണുകളിൽ ഇരിക്കുന്ന നിങ്ങൾ പറയൂ... ജീവിതത്തിലെ നിർണായക തിരിവ് അഥവാ turning point, ചവിട്ടു പടി, ചൂണ്ടു പലക .. അങ്ങനെ SSLC Exam പല ഉപമയും ഉൾപ്രേക്ഷയും ഒക്കെ ആണെന്ന് പണ്ട് മുതലേ കേട്ടു ശീലിച്ചത് കൊണ്ട് ചോദിച്ചതാ. +1 admission, പണ്ടായിരുന്നെങ്കിൽ പ്രീഡിഗ്രി അഡ്മിഷൻ. അതിനും അപ്പുറത്തേക്ക് ആ സർട്ടിഫിക്കറ്റ് ആരേലും എവിടെ എങ്കിലും ചോദിച്ചിട്ടുണ്ടോ??? ഞാൻ തന്നെ എന്റെ ആ സർട്ടിഫിക്കറ്റ് കണ്ടിട്ട് വർഷങ്ങൾ ആയി. പിന്നെ എന്തിനാണ് മനുഷ്യരെ ഈ ഒരു പരീക്ഷക്ക്‌ ഇത്രമാത്രം hype കൊടുത്തു കുട്ടികളിൽ ആവശ്യമില്ലാത്ത pressure കൊടുത്തു അവരെ വെറും എങ്ങനെയും കൂടുതൽ mark വാങ്ങിക്കാനുള്ള ഉപകരണം ആക്കുന്നത്?? Parents ന്റെയും teachers ന്റെയും pressure കാരണം എടുത്താൽ പൊങ്ങാത്ത ഭാരവും ചുമലിൽ ഏറി 10 കഴിയുന്ന പല കുട്ടികളും പ്രീ ഡിഗ്രി ക്കു എത്തുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു 8 നിലയിൽ പൊട്ടിയതും അല്ലെങ്കിൽ high distiction വാങ്ങി സ്കൂളിന്റെ അഭിമാന സ്തംഭങ്ങൾ ആയിരുന്ന പലരും പ്രീ ഡിഗ്രിക്ക് കഷ്ടി 3rd ക്ലാസ്സിൽ ഇഴഞ്ഞു നീങ്ങിയതും എല്ലാം ചരിത്രം..  പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ എന്തിനായിരുന്നു ഈ പ്രഹസനം എല്ലാം???
10th board exam എന്നത് 11 th ലേക്കുള്ള admission test എന്നതിൽ ഉപരി അതിനു എന്തെങ്കിലും പ്രാധാന്യവും കൊടുക്കേണ്ടതുണ്ടോ ??? മറിച്ചു parents അതൊരു prestigious issue ആക്കി ആണ് കാണുന്നത്.. എന്റെ കുട്ടി ഇത്ര A+ വാങ്ങി.. എന്നിട്ട് അതെടുത്തു  സോഷ്യൽ മീഡിയയിൽ ഇട്ടു ആഘോഷിക്കും. സ്കൂളുകാരാണെങ്കിൽ sales target പോലെ ആണ്.. ഈ ബാച്ചിൽ ഇത്ര full A+. ഇല്ലെങ്കിൽ അതവരുടെ നില നിൽപ്പിന്റെ പ്രശ്നം ആണെയ്.. 😂
സത്യത്തിൽ ഇതിന്റെ വല്ലതും ആവശ്യം ഉണ്ടോ??? ഇവിടെ അമ്മു 9th ൽ കയറിയപ്പോൾ മുതൽ കേൾക്കുന്നതാ... Next year 10th അല്ലേ?? ഇത്ര % mark വാങ്ങണം.. ഇത്ര സ്കോർ ചെയ്യണം... ഞങ്ങൾ നോക്കിയിരിക്കും പേപ്പറിൽ പടം വരുന്നത്..🤦 എന്റെ മോൾ എന്താ വല്ല കാഴ്ച ബംഗ്ലാവിലെ show piece ആണോ പേപ്പറിൽ പടം വരുന്നതും നോക്കി ഇരിക്കാൻ.. 😡. അവളുടെ parents ആയ ഞങ്ങൾക്കില്ലാത്ത ആധി ആണ് ബാക്കി ഉള്ളവർക്കു അവളുടെ 10th exam ന്റെ കാര്യത്തിൽ..

Life- ൽ ഒരു goal set ചെയ്തു അതിലേക്കു എത്താനുള്ള ഒരു step മാത്രമാണ് ഈ 10th ഗ്രേഡ്. ആ step ഒന്ന് വഴുതിയാൽ അല്ലെങ്കിൽ ആ ഡോർ ഒന്ന് അടഞ്ഞാൽ ചുറ്റും ഇഷ്ടം പോലെ മറ്റു വാതിലുകൾ ഉണ്ടെന്നും ഒരു പക്ഷേ നമ്മൾ ഉദ്ദേശിച്ച goal ലേക്ക് എത്താൻ കുറച്ചുകൂടെ കഷ്ടപ്പെടേണ്ടി വരുമെന്നും പഠിപ്പിക്കേണ്ടതിനു പകരം ഇതാണ് ജീവിതത്തിന്റെ അവസാനം ഇതിനു നല്ല mark കിട്ടിയില്ലെങ്കിൽ ജീവിതം അവിടെ തീർന്നു എന്നാ രീതിയിൽ ആണ് കുട്ടികളെ 10ലെ പരീക്ഷക്ക്‌ തയാറെടുപ്പിക്കുന്നത്.. എന്നിട്ടോ result വരുമ്പോൾ ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്നൊരു വാൽകഷണവും കൊടുക്കും...

എന്റെ ഒപ്പം പത്താം ക്ലാസ്സിൽ പഠിച്ചു high distiction ൽ pass ആയ ആളും 2nd ക്ലാസ്സിൽ pass ആയ ആളും ഇന്ന് അമേരിക്കയിൽ nurse ആയി ജോലി ചെയ്യുന്നു. So what's the difference in between thos 2 grades? നല്ല mark വാങ്ങിയവരും mark കുറഞ്ഞവരും aided school teachers. Both receive same salary scale & other facilities from Govt... 3rd ക്ലാസ്സിൽ pass ആയവർ Ph. D എടുത്തിരിക്കുന്നു. അതേ സമയം എന്തൊക്കെയോ പഠിച്ചു കിട്ടിയ certificates ഒക്കെ അലമാരയിൽ വച്ചു പൂട്ടി വീട്ടിൽ ഇരിക്കുന്ന എന്നെ പോലെ ഉള്ളവരും ഉണ്ട്.. So nothing is decided based on your 10th grade result.

ഇന്നത്തെ കുട്ടികൾ ഒരു maximum 17yrs(upto their 12th grade) വരെ മാത്രമേ parents ന്റെ കൂടെ കാണൂ. അത് കഴിയുമ്പോൾ അവർ അവരുടെ വിദ്യാഭ്യാസവും ജോലിയും ഒക്കെ ആയി ദൂരെ ദിക്കുകളിലേക്ക് ചേക്കേറും. അതുവരെ നമുക്കീ over പ്രഷർ കൊടുക്കാതെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവരെ പറഞ്ഞു മനസിലാക്കി, അവരുടെ ഉത്തമ സുഹൃത്തായി, അവരുടെ ബാല്യവും കൗമാരവും കൺ നിറയെ കണ്ടു ആസ്വദിച്ചു അവരുടെ വിഷമങ്ങളിൽ താങ്ങായി നിന്നു , പ്രതിസന്ധികളിൽ തളരാതെ ചേർത്ത് നിർത്തി, ജീവിക്കാൻ പഠിപ്പിച്ചു കൂടെ നിൽകാം.. ഈ ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു പോകും. കുറച്ചു കാലം കഴിയുമ്പോൾ നമുക്കീ നല്ല ഓർമ്മകൾ മാത്രമേ കൂട്ടിനു ഉണ്ടാവുകയുള്ളൂ...

Science & technology ഇത്രയും advanced ആയ ഈ കാലത്തു കുട്ടികൾക്ക് ജീവിതത്തിൽ successful ആകാൻ ഇഷ്ടം പോലെ options ഉണ്ട്. ഒരു പത്താം ക്ലാസ്സിലെ റിസൾട്ടിൽ തളച്ചിടാൻ ഉള്ളതല്ല അവരുടെ കഴിവുകൾ... അവസരങ്ങളുടെ അനന്ത വിഹായസിൽ അവർ പല പല നിറങ്ങൾ ഉള്ള ചിത്ര ശലഭങ്ങൾ ആയി പറന്നുയരട്ടെ. അവിടെ maths ഇഷ്ടമില്ലാത്തവരെ അത് തല്ലി പഠിപ്പിച്ചിട്ടെന്തു കാര്യം? അവനു ചിലപ്പോൾ ചരിത്രം പഠിക്കാൻ ആകും ഇഷ്ടം let them learn what they want and be successful in their talent..

പണ്ടാരാണ്ടു പറഞ്ഞത് പോലെ success doesn't mean luxury... It's about self satisfaction...

Note: എന്നെ പൊങ്കാല ഇടാനുള്ളവർ ദയവായി ക്യു നിന്നു പൊങ്കാല ഇടുക 😄.. തിക്കും തിരക്കും ഉണ്ടാക്കരുത്.

Tuesday 1 August 2023

ജോർജിയൻ ഡയറീസ് Day 1

നമ്മൾ അങ്ങനെ കാത്തുകാത്തിരുന്ന ജോർജിയൻ പര്യടനത്തിനായി കൊച്ചുവെളുപ്പാൻ കാലത്തെ തന്നെ എഴുന്നേറ്റു റെഡി ആയി പെട്ടിയും തൂക്കി അബു ദാബി എയർപോർട്ടിലേക്ക് പോയി. Flight അതിരാവിലെ 5 മണിക്കാണ്. So നമുക്ക് 2 മണിക്കൂർ മുന്നേ check in ചെയ്യണമല്ലോ. അതിനുവേണ്ടി നമ്മൾ 3മണിക്കേ എയർപോർട്ടിൽ എത്തി. നമ്മൾ എവിടെ പോയാലും punctual ആകണമല്ലോ. ആദ്യമായിട്ടാണ് നമ്മൾ ഒരു സ്ഥലത്തു പോകാൻ സമയത്തിന് ഇറങ്ങുന്നതെന്ന ഇളയ മോളുടെ കമന്റ്‌ ഞാൻ കേട്ടില്ല എന്ന് വച്ചു. എയർപോർട്ടിലെ check in & immigration process ഒക്കെ കഴിഞ്ഞു ഏകദേശം 4.30 യോടെ gate open ആയി ഞങ്ങൾ ഫ്ലൈറ്റിൽ കയറി. 5 മണി പറഞ്ഞെങ്കിലും 5.30 യോടടുത്താണ് flight take off ചെയ്തത്.

ഇനി wizz airlines യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്.

1.Wizz airlines നു യാത്ര പോകുമ്പോൾ നിങ്ങൾ യാത്രക്ക് മുന്നേ online check in ചെയ്യുക അല്ലെങ്കിൽ airport check in  നു നല്ല charge ആകും. അല്ലെങ്കിൽ auto check in option കൊടുക്കുക. അതിനും 12 AED യോ മറ്റോ Charge ഉണ്ട് (Nothing s free in this world)
2. Wizz airlines - ൽ seat allotment random ആയിരിക്കും. അല്ലെങ്കിൽ കാശ് കൊടുത്തു seat സെലക്ട്‌ ചെയ്യണം. അതും അല്ലെങ്കിൽ സഹയാത്രികൻ ഉദാരമനസ്കൻ ആണെങ്കിൽ അദ്ദേഹത്തിനോട് ഒന്ന് adjust ചെയ്തു seat മാറി ഇരിക്കാമോ എന്ന് ചോദിച്ചു നോക്കാം. നിങ്ങൾക്കു ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും.
3. Wizz airlines - ൽ യാത്ര ചെയ്യുമ്പോൾ flight - ൽ ഇരുന്നു കഴിക്കാനായി എന്തെങ്കിലും food & water കൈയിൽ കരുതുന്നത് നന്നായിരിക്കും. In flight food  നല്ല costly ആണ്.
4. Wizz airlines - ൽ hand carry മാത്രമേ free ആയുള്ളൂ. Check in luggage നു extra payment കൊടുക്കണം. തിരികെ പോരുമ്പോൾ Georgian wine കൊണ്ട് വരണമെങ്കിൽ check in luggage extra book ചെയ്യുക. ഒരു luggage നു 3 Ltr wine ആണ് permitted qty. You are not allowed to carry wine in your hand carry otherwise its purchased from airport duty free.

അപ്പോൾ ഇനി നമുക്ക് ജോർജിയക്കു പോകാം. എനിക്ക്ജോ window seat ആണ്ർ കിട്ടിയത്. അതുകൊണ്ട് തന്നെ ആകാശത്തു നിന്നുള്ള സൂര്യോദയം കാണാമല്ലോ എന്ന് വിചാരിച്ചു ഞാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നു.നാട്ടിലേക്കുള്ള മിക്ക flights ഉം night ആയതു കൊണ്ട് ഇതൊരു അപൂർവ കാഴ്ചയാകുമെന്നു കരുതിയ എന്നെ മേഘം ചതിച്ചാശാനേ. UAE യുടെ ആകാശം വിട്ടപ്പോഴേക്കും ആകാശം മുഴുവനായും വെളുത്ത പഞ്ഞിക്കെട്ടുകളാൽ നിറഞ്ഞു. താഴേക്കു നോക്കിയാൽ പല തട്ടുകളായുള്ള മേഘക്കൂട്ടങ്ങളെ കാണാം. Long view നോക്കിയാൽ അങ്ങകലെ വലിയ മലകൾ പോലുള്ള മേഘങ്ങൾ കാണാം. കുറച്ചു സമയം കഴിഞ്ഞപ്പോൾ മേഘക്കീറുകൾക്കിടയിൽ നിന്നും അരുണകിരണങ്ങൾ പതിയെ എത്തി നോക്കി തുടങ്ങി. മേഘങ്ങൾക്കിടയിൽ നിന്നും ഉതിച്ചുയരുന്ന സൂര്യൻ. അതൊരു മനോഹരമായ കാഴ്ചയായിരുന്നു.



  കുറച്ചു ദൂരം കൂടെ കഴിഞ്ഞപ്പോഴേക്കും ഏകദേശം അർമെനിയയുടെ മുകളിലൂടെ പറക്കുമ്പോൾ മേഘം മാറി നല്ല തെളിഞ്ഞ ആകാശം ആയി. താഴെയുള്ള ഭൂപ്രകൃതി നമുക്ക്അ കുറച്ചുകൂടെ visible ആയി. അതു കഴിഞ്ഞു ജോർജിയൻ ആകാശം വീണ്ടും മഴക്കാറുകളാൽ നിറഞ്ഞു. 9 മണിയോടുകൂടി നമ്മൾ Kutaisi airport - ൽ land ചെയ്തു . മുകളിൽ നിന്നും നോക്കുമ്പോഴേ അറിയാം ഒരു മഴ പെയ്തു പറഞ്ഞതിന്റെ ലക്ഷണങ്ങൾ. നമ്മൾ land ചെയ്തപ്പോൾ welcoming shower പോലെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. ചൂടൊന്നും ഇല്ലാത്ത നല്ല cool climate ആയിരുന്നു. ജോർജിയ സമയവും ദുബായ് സമയവും ഒന്ന് തന്നെ ആയതു കൊണ്ട് വാച്ചിന് പ്രത്യേക പണി കൊടുക്കേണ്ടി വന്നില്ല.
ഞങളുടെ flight അല്ലാതെ വേറെ ഒരു ഫ്ലൈറ്റും ആ സമയത്തു അവിടെ  landing ഇല്ലാത്തതിനാൽ ഒട്ടും തിരക്കില്ലാതെ immigration നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ കഴിഞ്ഞു . ഇഷ്ടം പോലെ മലയാളി കുടുംബങ്ങൾ gulf റീജിയനിൽ നിന്നും ജോർജിയ സന്ദർശനത്തിന് വന്നത് എയർപോർട്ടിൽ കാണാൻ കഴിഞ്ഞു.അതേപോലെ തന്നെ നാട്ടിലെ ബസ് സ്റ്റാൻഡിൽ ഓട്ടോ drivers(ഇപ്പോൾ ഉണ്ടോ എന്നറിയില്ല ) വിളിച്ചു പറയുന്നപോലെ ഒരു പാട് local ടൂർ guides / ടാക്സി drivers ഓരോ സ്ഥലത്തിന്റെയും പേര് പറഞ്ഞു നമ്മളെ വിളിക്കുന്നുണ്ടായിരുന്നു. Tourism ആണല്ലോ അവരുടെ പ്രധാന വരുമാന മാർഗം. നമ്മൾ 
വേഗം തന്നെ എയർപോർട്ട് wifi കണക്ട് ചെയ്തു നമ്മുടെ സാരഥി cum guide സാലുവിനെ വിളിച്ചു. അവിടെ whatsapp call ആണ് അവർ സാധാരണ calling നു ഉപയോഗിക്കുന്നത്. UAE യിലെ പോലെ അതവിടെ blocked അല്ല. മുന്നേ അറിയിച്ചുരുന്ന പോലെ തന്നെ സാലു ontime അവിടെ ഹാജർ ഉണ്ടായിരുന്നു. സാലു ജോർജിയയിൽ MBBS 5th year student ആണ്. കോഴിക്കോടുകാരൻ സാലു എന്ന സാലിഹ് ഉക്രൈനിൽ തുടങ്ങിയ മെഡിസിൻ പഠനം ഇപ്പോൾ ജോർജിയയിൽ എത്തി നില്കുന്നു. സാലുവിനെ പോലെ നിരവധി മലയാളി കുട്ടികൾ അവിടെ part time ആയി work ചെയ്യുന്നുണ്ട്. വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് അത്രയും കുറക്കാമല്ലോ എന്ന നിങ്ങളുടെ വലിയ ചിന്തക്കു a big salute.  I respect you people... 🫡 സാലു ഉക്രൈനിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അവിടെ യുദ്ധം തുടങ്ങിയത്. 15 ദിവസത്തോളം ബങ്കറിൽ കഴിഞ്ഞതും അവിടെ നിന്നും രക്ഷപെട്ടു നാട്ടിൽ എത്തിയതും ഒക്കെ  ചങ്കിടിപ്പോടെ അല്ലാതെ നമുക്ക് കേൾക്കാൻ കഴിയില്ല. പിന്നീട് course complete ചെയ്യാൻ വേണ്ടി ജോർജിയക്കു വന്നു.

വണ്ടി ഇനി നേരെ Tbilisi ക്കു വിടുകയാണ്. നമ്മുടെ ഇന്നത്തെ plan അനുസരിച്ചു Tbilisi city tour ആണുള്ളത്. Kutaisi യിൽ നിന്നും ഏകദേശം 4-5 hours drive ഉണ്ട് Tbilisi ക്കു. So ജോർജിയൻ ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചു നമുക്ക് Tbilisi ക്കു പോകാം. Kutaisi ടൗണിൽ നിന്നും അൽപം മാറിയാണ് എയർപോർട്ട്. അവിടെ നിന്നും town touch ചെയ്യാതെ bypass വഴി ആണ് നമ്മൾ Tbilisi ക്കു പോകുന്നത്.
Europe -ന്റെയും Asia യുടെയും intersection നിൽ കിടക്കുന്ന ഒരു കൊച്ചു രാജ്യമാണ് ജോർജിയ. Caucasus മലനിരകളും കരിങ്കടലും അതിരു തീർക്കുന്ന, Russia, Armenia, Azerbaijan, Turkey എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന, ഒരു കാലത്തു സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, 69700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, 3.7 മില്യൺ ജനങ്ങൾ അധിവസിക്കുന്ന ഒരു മനോഹര ഭൂ പ്രദേശം.  Tbilisi ആണ് capital city. ക്രിസ്തു മതം ആണ് ഏറ്റവും കൂടുതൽ. Georgian and Russian ഭാഷ ആണ് അവിടെ. ഇംഗ്ലീഷ് അറിയുന്നവർ വളരെ കുറച്ചു മാത്രം. കടകളിൽ ഒക്കെ ചെന്നാൽ നമ്മൾ google translator നെ ആശ്രയിക്കണം. Tourism, wine, കൃഷി ഇവയാണ് ഇവരുടെ പ്രധാന വരുമാന മാർഗങ്ങൾ. ജോർജിയൻ ലാറി (GEL) ആണ് കറൻസി. അവിടെ വാഹനങ്ങളിൽ left hand drive and right hand drive, രണ്ടും അനുവദനീയമാണ്. So പിറകിൽ നിന്നും നോക്കുമ്പോൾ driver ഏതു സൈഡിൽ ആയിരിക്കുമെന്ന് no idea.

          നമ്മുടെ car airport road വിട്ടു by pass ലേക്ക് കയറി. ചുറ്റും ജോര്ജിയൻ ഗ്രാമങ്ങൾ കാണാം. കുറച്ചു ചെന്നപ്പോൾ വഴിതടഞ്ഞു പശുക്കൾ നില്കുന്നു. സാലു പറഞ്ഞു ഇത് ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണ്. ഹോൺ മുഴക്കിയാൽ ഒന്നും അവറ്റകൾ വഴിയിൽ നിന്നും മാറില്ല.  അവക്ക് തോന്നുമ്പോൾ side തരും അപ്പോൾ നമുക്ക് വണ്ടി എടുത്തു മുന്നോട്ടു പോകാം. അങ്ങനെ സാലു പതിയെ വണ്ടി ഓരം ചേർത്ത് മുന്നോട്ടെടുത്തു പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും പൈൻ കാടുകൾ നിറഞ്ഞ മലകൾ കണ്ടു തുടങ്ങി.. ഏതാണ്ട് നമ്മുടെ കേരളത്തിൽ high range റൂട്ട് പോലെ. 2 വ്യത്യാസം മാത്രം. അത്യഗാധമായ കൊക്കകളില്ല. പിന്നേ കേരളത്തിൽ പൈൻ മരങ്ങളും അല്ല.  ഇരു വശങ്ങളിലും ഇഷ്ടം പോലെ വഴിയോര കച്ചവടക്കാർ ഉണ്ട്. മൺപാത്രങ്ങളും, ചെറിയ കര കൗശാല വസ്തുക്കളും ഒക്കെയായി അവർ സജീവമാണ്.

തലേന്ന് അബു ദാബിയിൽ നിന്നും കഴിച്ച food ഒക്കെ ദഹിച്ചത് കൊണ്ട് വയറൊക്കെ വിശന്നു കരയാൻ തുടങ്ങി. സാലു ഒരു drive through -ൽ കയറ്റി ഏതൊക്കെയോ ജോർജിയൻ food order cheithu. നമ്മുടെ puffs പോലെ ഒക്കെ ഇരിക്കുന്ന items. വിശപ്പിന്റെ ആധിക്യത്താൽ അധികം അന്വേഷിക്കാൻ പോയില്ല. കിട്ടിയത് വേഗം അകത്താക്കി. വീണ്ടും യാത്ര തുടർന്നു. ഇരു വശത്തും തിങ്ങി നിറഞ്ഞ കേരള മോഡൽ മലകൾ കണ്ടു എന്റെ മനസു പറഞ്ഞു ഇതല്ല ജോർജിയ, ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി ഇതല്ല. എന്റെ ജോർജിയ ഇങ്ങനെ അല്ല. ഈ മല കാണാനാണോ ഈശ്വരാ ഞാൻ ഈ കണ്ട പൈസ ഒക്കെ മുടക്കി ticket എടുത്തു വിമാനം കയറി ജോർജിയക്കു പോന്നത്?? ഇതിനാണെങ്കിൽ എനിക്ക് നാട്ടിൽ പോയാൽ പോരായിരുന്നോ? എന്നാൽ വീട്ടുകാരെ കൂടെ കണ്ടിട്ട് പോരമായിരുന്നല്ലോ... എന്റെ നിലവിളി ശബ്ദം അൽപം ഉച്ചത്തിലായോ എന്നൊരു doubt ഇല്ലാതില്ല. എന്റെ സങ്കടം കേട്ട സാലു പറഞ്ഞു. ചേച്ചി, wait & see. ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും എന്നാണല്ലോ. So ഞാൻ ക്ഷമയോടെ കാത്തിരുന്നു.





വീണ്ടും കുറെ ദൂരം മുന്നോട്ടു പോയപ്പോഴേക്കും ഭൂപ്രകൃതി ഒക്കെ മാറി വന്നു. തിങ്ങി നിറഞ്ഞ മലകൾ പിന്നിലുള്ള കാഴ്ചകൾ ആയി. മുന്നിൽ ഇരു വശത്തും യൂറോപ്യൻ മാതൃകയിൽ ഉള്ള പുൽമെടുകളും കൃഷിസ്ഥലങ്ങളും ഒക്കെ തെളിഞ്ഞു വന്നു.. ഹാവൂ ആശ്വാസമായി. എന്നെ ആരും പറ്റിച്ചില്ലലോ... ഇടയ്ക്കു ചെറിയ അരുവികളും ചെറിയ ഗ്രാമങ്ങളും ഒക്കെ ആയി മനോഹരമായ കാഴ്ചകൾ കണ്ടു മുന്നിൽ തെളിഞ്ഞു വന്നു. ഒരു ചെറിയ മൊട്ടക്കുന്നിൽ കാറ്റാടി യന്ത്രങ്ങളും കണ്ടു. But അവരുടെ ഊർജോല്പാദനം main ആയി hydro electric ആണ്. 










Tbilisi - kutaisi high way - ഇപ്പോൾ road development നടക്കുകയാണ് മലകൾ തുരന്നു tunnels നിർമിച്ചു യാത്ര ദൈർഘ്യം കുറക്കുകയാണ് ലക്ഷ്യം. രാത്രി ആയി കഴിഞ്ഞാൽ ഈ വഴി ഇടയ്ക്കു വച്ചു അടക്കുമെന്നും പിന്നെ മല മുകളിലൂടെ ഒട്ടും തന്നെ സുരക്ഷിതമല്ലാത്ത ഒരു റോഡിലൂടെ വേണം പോകാൻ എന്നും അറിയാൻ കഴിഞ്ഞു 

അങ്ങനെ ഏതാണ്ട് 4- 4.30 മണിക്കൂർ യാത്രക്കു വിരാമം കുറിച്ച് കൊണ്ട് നമ്മൾ Tbilisi city എത്തി. ഇടയിൽ സാലു work ചെയ്യുന്ന ഹോസ്പിറ്റൽ ഒക്കെ കാണിച്ചു തന്നു . ആ area യിൽ കുറെ hospitals ഉണ്ടെന്നാണ് അറിഞ്ഞത്. ഇന്നത്തെ നമ്മുടെ പ്രധാന പരിപാടി city ടൂർ ആണ്. Kura നദിയുടെ ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്ന Tbilisi ജോർജിയയുടെ തലസ്ഥാനവും ഏറ്റവും വലിയതുമായ പട്ടണമാണ്. 4 വശത്തും മലകളാൽ ചുറ്റപ്പെട്ടതാണ് ഈ നഗരം. അപ്പോൾ ഇന്ന് നമുക്ക് ഈ സിറ്റിയുടെ കൂടുതൽ ദൃശ്യങ്ങളിലേക്ക് പോകാം..
ആദ്യം തന്നെ സാലു നമ്മളെയും കൊണ്ട്കു ഒരു കുന്നിൻ മുകളിലേക്കാണ് പോയത്. അവിടെ ആണ് Chronicles of Georgia സ്ഥിതി ചെയ്യുന്നത്. ഈ സ്മാരകത്തിൽ 16 പില്ലറുകളിലായി ജോർജിയയുടെ ചരിത്രവും യേശുവിന്റെ ജീവിതവും കൊത്തുപണികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. Zurab Tsereteli എന്ന Russian - Georgian കലാകാരൻ ആണ് ഇതിന്റെ മുഖ്യശില്പി. Chronicles of Georgia യോട് ചേർന്ന് ഒരു chapel ഉം St. Nino യുടെ grapevine cross ഉം ഉണ്ട്. അതിന്റെ കഥ വഴിയേ പറയാം..





 Chronicles of Georgia യുടെ അവിടെ നിന്നും നോക്കുമ്പോൾ താഴെ Tbilisi sea എന്ന് വിളിക്കപ്പെടുന്ന ഒരു തടാകം കാണാം. ഇതൊരു manmade reservoir ആണ്. ആളുകൾ boating നും കുളിക്കാനുമൊക്കെയായി ധാരാളം  വരുന്നത് കാണാം.

View fo Tbilisi sea from Chronicles of Georgia

View fo Tbilisi city from Chronicles of Georgia

അവിടെ നിന്നും ഇറങ്ങി ഞങ്ങൾ Tbilisi old market road ലുള്ള ഒരു ആദ്യകാല geoargian restaurant ലക്ഷ്യമാക്കി നീങ്ങി. അന്നമാണ് ഉന്നം. സമയം ഏതാണ്ട് 4, 4.30 കഴിഞ്ഞു. Lunch കഴിച്ചിട്ടില്ല. So നല്ല വിശപ്പുണ്ട്. Georgian food explore ചെയ്യാൻ പോയത് കൊണ്ട് ഈ പറഞ്ഞ kachapuri, shkmaruli, bbq, ഒപ്പം georgian wine എല്ലാം കഴിച്ചു സായൂജ്യമടഞ്ഞു.
                    Kachapuri
അവിടെ നിന്നും ഞങ്ങൾ അടുത്തുള്ള ചില tourist destinations - ലേക്ക് നടന്നു പോയി. വഴിയോരങ്ങളിൽ നിറയെ fruits & juice കച്ചവടക്കാർ നിരന്നിരിക്കുന്നുണ്ടായിരുന്നു. ജോർജിയ എന്ന രാജ്യത്തു ഇഷ്ടംപോലെ tropical fruits ഉണ്ടാകുന്നുണ്ട് എങ്കിലും നമ്മൾ കടകളിൽ അത് വാങ്ങാൻ ചെല്ലുമ്പോൾ UAE - ലേക്കാളും വിലയാണ്. ഈ വഴിയോര കച്ചവടക്കാരുടെ അടുത്ത് ചെറിയ ഗ്ലാസ്‌ Fruits / juice നു വരെ 10 GEL ആണ് വില. അതേ സമയം ജോർജിയൻ ഗ്രാമങ്ങളിലൂടെ പോകുമ്പോൾ ഈ Fruits ഒക്കെ ആർക്കും വേണ്ടാതെ വഴിയിൽ ചാടി കിടന്നു അഴുകി പോകുന്നതും കാണാം.
അങ്ങനെ നമ്മൾ നടന്നു ഒരു ചെറിയ കൈത്തോട് പോലുള്ള വെള്ളം ഒഴുകുന്ന സ്ഥലത്തൂടെ പോയി. ആ വഴി അവസാനിക്കുന്നത് Leghvtakhevi Waterfall ലാണ്. പോകുന്ന വഴിയിൽ പലതരം പക്ഷികളെയും കൊണ്ട് ആളുകൾ നിൽക്കുന്നുണ്ട്. അവയെ നമ്മുടെ ദേഹത്തു വച്ചു ഫോട്ടോ എടുക്കാനും മറ്റും പറ്റും. അതേപോലെ kura നദിയിലൂടെ ഉള്ള boating നടത്താനുള്ള ബുക്കിങ് നും ഒക്കെയായി നിരവധി ആളുകൾ ഈ നടപ്പാതകളിൽ ഉണ്ട്. അവരോടു നമുക്ക് വില പേശി boating നടത്താം. ഈ കുഞ്ഞരുവിയുടെ മുകളിലൂടെ 2,3 ചെറിയ തടിപ്പാലങ്ങൾ കടന്നു വേണം നമുക്ക് വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് ചെല്ലാൻ. ആ പാവങ്ങളുടെ കൈവരികൾ നിറയെ ആളുകൾ അവരുടെ പ്രണയം നിറച്ച താഴുകൾ ഇട്ടു പൂട്ടിയിരിക്കുന്നത് കണ്ടു. വിശ്വാസം അതല്ലേ എല്ലാം..
അതിലൂടെ നടക്കുമ്പോൾ നല്ല ചീഞ്ഞ മുട്ടയുടെ മണം നമ്മുടെ മൂക്കിലേക്ക് അടിച്ചു കയറും. കാര്യമന്വേഷിച്ചപ്പോൾ അവിടെ ആണ് famous ആയ sulfur bath നടക്കുന്നതെന്നറിഞ്ഞു. അതിനു വേണ്ടി അവിടെ ഇഷ്ടിക കൊണ്ട് കെട്ടിയുണ്ടാക്കിയ ചില കെട്ടിടങ്ങൾ കാണാൻ കഴിഞ്ഞു. അതും കടന്നു ഞങ്ങൾ നടന്നു പോയപ്പോൾ അവിടെ wine ice cream വിൽക്കുന്ന ഒരു shop കണ്ടു. Variety item അല്ലേ? Try ചെയ്യാതിരിക്കുന്നതെങ്ങനെ? But ചെന്ന അന്ന് തന്നെ തണുപ്പ് കഴിച്ചു പണി ചോദിച്ചു വാങ്ങണ്ട എന്ന് കരുതി wine ice cream tasting ഞങ്ങൾ last day യിലേക്ക് മാറ്റിവച്ചു പോയി വെള്ളച്ചാട്ടവും കണ്ടു തിരികെ പോന്നു. ഈ വെള്ളച്ചാട്ടം botanical gardente ഉള്ളിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ ഒക്കെ ചെറിയ ചെറിയ വെള്ള ചാട്ടങ്ങൾ ആണ്. അല്ലാതെ നമ്മുടെ നാട്ടിലേതുപോലെ ഹുങ്കാര ശബ്ദത്തിൽ കലക്കി തിമിർത്തു ചാടുന്ന വെള്ള ചാട്ടങ്ങൾ അല്ല.

അത് കഴിഞ്ഞുവണ്ടിയിൽ കയറി അൽപ നേരത്തേ വിശ്രമത്തിന് വേണ്ടി ഞങ്ങൾ ഹോട്ടൽ മുറിയിലേക്ക് വന്നു. അപ്പോൾ ആണ് നമ്മൾ ഹോട്ടലിൽ പോയി check in ചെയ്യുന്നത്. ഹോട്ടലിൽ പോയി വിശ്രമിക്കുമ്പോൾ chhumma ഫോണും തോണ്ടി ഇരുന്നപ്പോൾ സമയം നോക്കിയ ഞാൻ ഞെട്ടിപ്പോയി. 7.15 pm. പുറത്തേക്കു നോക്കിയാൽ ഒരു 4- 4.30 മണി അത്രയേ പറയൂ. സൂര്യഭഗവാൻ അപ്പോഴും ഉച്ചസ്ഥായിയിൽ തന്നെ. എനിക്കാണോ വട്ട് അതോ ഫോണിനാണോ എന്നറിയാൻ ഞാൻ വാച്ച് കൂടെ നോക്കി സമയം ഉറപ്പിച്ചു. Sun set 9 മണി ആകുമ്പോൾ ആണെന്നൊക്കെ അറിയാമെങ്കിലും ഇത് ജീവിതത്തിൽ ആദ്യത്തെ അനുഭവം ആയതു കൊണ്ട് ഒരു സംശയം. അത്രേയുള്ളൂ. പിന്നീട് ശീലമായി.
7.00pm സൂര്യൻ കട അടച്ചില്ല...

അൽപ നേരത്തേ വിശ്രമത്തിന് ശേഷം നമ്മൾ Holy Trinity church കാണാൻ യാത്രയായി.ഇത് ലോകത്തിലെ തന്നെ third-tallest Eastern Orthodox cathedral and one of the largest religious buildings ആണ്. ആ cathedral ന്റെ architecture ഉം അതിന്റെ ചുറ്റിലുമുള്ള ഗാർഡനും ആ പള്ളിയിൽ മണി മേടയും ഒക്കെ ഒന്ന് കണ്ടേണ്ട കാഴ്ചയാണ്. ഞങ്ങൾ ചെന്നപ്പോൾ സൂര്യൻ പതിയെ അസ്‌തമിക്കാൻ തുടങ്ങിയിരുന്നു. അസ്തമന സൂര്യന്റെ ചെഞ്ചുവപ്പു ആ cathedral - ന്റെ ഭംഗി ഒന്ന് കൂടെ കൂട്ടി. അൽപ സമയത്തിനുള്ളിൽ തന്നെ അവിടെ ഉള്ള വൈദ്യുത ദീപാലാങ്കരങ്ങൾ മിഴി തുറന്നു..  ആഹാ.. അവർണ്ണനീയമായ ഒരു കാഴ്ച ആണ് അത്. നല്ല ശാന്തമായ അന്തരീക്ഷവും ആ പള്ളിയും പ്രത്യേക ഭംഗിയും എല്ലാം നമ്മെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകും.. തീർച്ച.












അവിടെ കുറച്ചു സമയം ചിലവഴിച്ചശേഷം ഞങ്ങൾ cable car (aerial tram way) ൽ കയറാനായി പോയി. അപ്പോഴേക്കും city മുഴുവൻ lights തെളിഞ്ഞിരുന്നു. Ticket എടുത്തു ഞങ്ങൾ വേഗം cable കാറിൽ കയറി.Kura നദിയുടെ മുകളിലൂടെ Tbilisi സിറ്റിയുടെ ആകാശകാഴ്ച അടിപൊളി ആയിരുന്നു. Cable car 1 side ചെന്നു നിന്നത് Sololaki hill - ൽ Narikala fortress ന്റെ അടുത്തു ആണ്. അവിടെ നിന്നും നമ്മൾ നടന്നു mother of Georgia യുടെ statue ന്റെ അടുത്തേക്ക് വന്നു. അവിടെ നിക്കുമ്പോൾ Tbilisi സിറ്റിയുടെ almost എല്ലായിടവും നമുക്ക് കാണുവാൻ സാധിക്കും.










                             Mother of Georgia

                         Narikala fortress

Mother of Georgia എന്നത്  Tbilisi സിറ്റിയുടെ 1500 വാർഷികത്തിൽ 1958 - ൽ പണി കഴിപ്പിച്ച ഒരു ശില്പം ആണ്. ഇത് ജോർജിയൻ national character നെ ആണ് symbolize ചെയ്യുന്നത്. ഇടത്തു കൈയിൽ wine നും വലതു കൈയിൽ വാളുമായി നിൽക്കുന്ന mother of Georgia ഒരേ സമയം സൗഹൃദത്തെയും ശത്രു നിഗ്രഹത്തെയും കാണിക്കുന്നു. ഇതിനടുത്താണ് botanical ഗാർഡനിലേക്കുള്ള entrance. ഈ botanical ഗാർഡനിൽ കയറി വന്നാലും നമ്മൾ luch കഴിഞ്ഞു പോയ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കാണ് എത്തുന്നത്. അത് കൊണ്ടും പിന്നേ നന്നേ രാത്രി ആയതിനാലും കുറേ നടക്കാനുള്ളതിനാലും ഒക്കെ ഞങ്ങൾ ആ ഭാഗം skip ചെയ്തു. അവിടെ നിന്നും ഞങ്ങൾ ഇറങ്ങി Narikala fortress ന്റെ അടുത്ത്പോയി Tbilisi city ഒന്നുകൂടെ വീക്ഷിച്ച ശേഷം തിരികെ cable car - l കയറി വന്നയിടത്തേക്കു തിരികെ പോയി. അവിടെ നിന്നും ഞങ്ങൾ dinner കഴിക്കാനും ഒരു night walk നടത്താനും ഒക്കെ ആയി  Marjvanishvili street ലേക്ക് പോയി. അവിടെ കുറച്ചു നേരം നടന്നു അടുത്തുള്ള Turkish restaurant ൽ കയറി Turkish grill കഴിച്ചു അന്നത്തെ ദിവസത്തെ കറക്കം മതിയാക്കി ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് പോയി.
Tbilisi സിറ്റിയിലെ മിക്കവാറും buildings USSR കാലഘട്ടത്തിൽ പണികഴിപ്പിച്ചിട്ടുള്ളവയാണ്. ആധുനീക രീതിയിലുള്ള കെട്ടിട സമുച്ചയങ്ങൾ അവിടെ വിരലിലെണ്ണാവുന്ന മാത്രം ആണ്. പല buildings ഉം കണ്ടാൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്രേതഭവനങ്ങൾ പോലെ തോന്നും. തദ്ദേശിയരായ ആളുകൾ താമസിക്കുന്ന വീടുകളും വലിയ വ്യത്യാസം ഒന്നും ഇല്ല. അത് പണിതപ്പോൾ paint ചെയ്തതാകും. അതിനു ശേഷം പുറമേക്ക് അതിനു യാതൊരുവിധ maintenance ഓ painting ഓ നടത്തിയതായി തോന്നില്ല. മിക്കവാറും വീടുകളുടെ മുന്നിലും മുന്തിരി ചെടികൾ പടർത്തി അതിൽ ഇപ്പോൾ മുന്തിരിക്കുലകൾ കായ്ച്ചു കിടക്കുന്നതു കാണുവാൻ കഴിഞ്ഞു. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ അടുത്തുള്ള വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു. സെപ്റ്റംബർ ആകണം പഴുത്തു വിളവെടുപ്പ് നടത്താൻ എന്നാണ് അറിയാൻ കഴിഞ്ഞത്.
അപ്പോൾ ഇന്നത്തെ കഥ കഴിഞ്ഞു, ഇനി ഞങ്ങൾ പോയി ഉറങ്ങട്ടെ. ഇന്നലെ അബുദാബിയിൽ വച്ചും ഉറക്കം ശരിയായില്ല because of early morning flight. ഇന്ന് ഉണ്ടായ ദീർഘ ദൂര യാത്രയുടെയും ഫലമായി എല്ലാവരും നന്നായി ക്ഷീണിച്ചു.
Day 2 വിശേഷങ്ങളുമായി വരുന്നത് വരെ നന്ദി, നമസ്കാരം.


Sunday 30 July 2023

ജോർജിയൻ ഡയറീസ് - Intro part

നമുക്കൊരു യാത്ര പോയാലോ.. ഈ വെന്തുരുകുന്ന ചൂടിൽ നിന്നും അങ്ങ് ദൂരെ മഴയും തണുപ്പും നിറയെ പച്ചപ്പും മലനിരകളും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന, കാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്ന പുൽമേടുകളും ,  നിറയെ കുഞ്ഞു കുഞ്ഞു പൂക്കൾ നിറഞ്ഞ താഴ്‌വാരങ്ങളും അവക്ക് അതിരു തീർക്കുന്ന കുഞ്ഞരുവികളും പൈൻ മരങ്ങളും മേപ്പിൾ മരങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു മനോഹരമായ സ്ഥലത്തേക്ക്...

ചലോ ജോർജിയ 🇬🇪🇬🇪🇬🇪✈️

ഒരുപാടു നാളുകളായി ആലോചിക്കുന്ന, എന്നാൽ പല പല കാരണങ്ങൾ കൊണ്ട് മാറ്റിവെക്കപ്പെട്ട ഒരു ജോർജിയൻ യാത്ര അവസാനം നടപ്പിലാക്കാൻ തീരുമാനമായി.
July 23rd early morning നുള്ള wizz airlines Abu Dhabi - Kutaisi flight നു ടിക്കറ്റും book ചെയ്തു. UAE Residents നു on arrival visa / visa free entry ആണ് ഉള്ളത്..

 Documents to carry

1. Passport
2. Emirates ID
3. Travel Insurance
4. Hotel booking confirmation
ഇതിൽ passport & emitates id അല്ലാതെ മറ്റൊന്നും ഞങ്ങളോട് എവിടെയും ചോദിച്ചില്ല.
But as per rule, we need to carry those documents before flying.

Tour plan

ഞങ്ങൾ july 23 - 29 ആണ് ജോർജിയയിൽ ഉള്ളത്. ആ ദിവസങ്ങൾ maximum സ്ഥലങ്ങൾ കാണുവാൻ തക്കവണ്ണം ഒരു ടൂർ plan കണ്ടുപിടിക്കണമായിരുന്നു. അതിനുവേണ്ടി മുന്നേ ജോർജിയ പോയവരോടും പല ടൂർ ഗൈഡ്മാരോടും ചോദിച്ചും ഒപ്പം ഗൂഗിളും യൂട്യൂബും ഒക്കെ നോക്കി നമുക്ക് കാണാനുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി.

ടൂർ ഗൈഡ് 

മുന്നേ ജോർജിയ പോയ friends നോടും ഒപ്പം ചില you tube channels ൽ നിന്നും കിട്ടിയ no. അനുസരിച്ചുമൊക്കെ നമുക്ക് പല tour guides ന്റെയും contact കിട്ടി, അവരെ contact ചെയ്തു. ഇതിനിടയിൽ എന്റെ സുഹൃത്ത്‌ സൗദിയിലുള്ള എൽദോ വഴി Tbilisi യിലുള്ള മലയാളി ടൂർ operator ന്റെ  contact കിട്ടി അവരെ contact ചെയ്തു. Tour guides മായി സംസാരിച്ചതിൽ നിന്നും നമ്മുടെ destinations ന്റെ കുറച്ചു കൂടെ clear picture നമുക്ക് കിട്ടി . google map - l നോക്കുന്നത്പോലെ അല്ലല്ലോ മലയിലൂടെ ഉള്ള drive. ഓരോ destination നും പോയി വരാൻ എത്ര time എടുക്കുമെന്ന് ഒക്കെ കുറച്ചുകൂടെ idea ആയി. So അതനുസരിച്ചു നമ്മുടെ trip നെ plan ചെയ്യാൻ പറ്റി. മലയാളി ടൂർ ഗൈഡ് ആകുമ്പോൾ നമുക്ക് കുറച്ചു കൂടെ comfort ആകുമല്ലോ എന്ന് കരുതി അവരെ ഫിക്സ് ചെയ്തു. കുട്ടികളുമൊക്കെ ആയുള്ള യാത്രയല്ലേ? പൊതുവെ georgians നു ഇംഗ്ലീഷ് അത്ര വശമില്ല. Guides ലും പലർക്കും ഇംഗ്ലീഷ് അറിയില്ല. മലയാളികളെ നോക്കാൻ അതും ഒരു കാരണം ആണ്. നമുക്കാണെങ്കിൽ ജോർജിയൻ / റഷ്യൻ ഭാഷ അറിയില്ല. So വെറുതെ risk എടുക്കേണ്ടല്ലോ. അങ്ങനെ നമ്മുടെ മലയാളി tour ഓപ്പറേറ്ററുമായി സംസാരിച്ചു നമ്മുടെ ടൂർ പ്ലാനും ഫിക്സ് ചെയ്തു.
Where to stay???

നമ്മൾ സെലക്ട്‌ ചെയ്ത ടൂർ കമ്പനിക്കു അവരുടേതായ package with accommodation ഉണ്ടെങ്കിലും അത് നമുക്ക് കുറച്ചു expensive ആയി തോന്നിയത് കൊണ്ട് നമ്മൾ ഹോട്ടൽ stay separate book ചെയ്തു. അവർ 4 star / 5 star hotel accommodation ആണ് provide ചെയ്യുന്നത്. നമുക്ക് രാത്രി മാത്രം കിടന്നുറങ്ങുന്നതിനു അത്രക്കും expensive ആകേണ്ട കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് നമ്മൾ കുറഞ്ഞ hotels book ചെയ്തു. നമ്മൾ ഇവിടെ 4*/5* facility utilize ചെയ്യുന്നില്ലല്ലോ.4* /5* facilities use ചെയ്തു hotel stay നടത്താൻ അബു ദാബിയിലും ദുബൈയിലും അതിലും അടിപൊളി hotels ഉണ്ടല്ലോ. അതിനു വേണ്ടി വിമാനം കയറി അങ്ങ് ജോർജിയ വരെ പോകണ്ടല്ലോ.  So നമ്മൾ cheap and best hotels തിരഞ്ഞെടുത്തു.
Hotel stay തിരഞ്ഞെടുക്കാൻ hotels നെ direct വിളിച്ചു book ചെയ്താൽ മറ്റു site കളിൽ കാണുന്നതിലും discount rate ൽ നമുക്ക് കിട്ടും. അങ്ങനെ ഞങ്ങളുടെ tour plan അനുസരിച്ചു kutaisi യിൽ ഒരു ഹോട്ടലും Tbilisi യിൽ 2ഹോട്ടലും (2nd hotel പിന്നീട് cancel ചെയ്തു ആദ്യത്തെ ഹോട്ടൽ തന്നെ പിന്നേയും select ചെയ്തു) Gudauri യിൽ oru ഹോട്ടലും book ചെയ്തു.

Climate in Georgia now

ഇപ്പോൾ ജോർജിയയിൽ summer ആണ്. പക്ഷേ ഇടയ്ക്കു ചെറിയ മഴയും ഉണ്ട്.  Kutaisi യിൽ ചെന്നിറങ്ങുമ്പോൾ ഒരു മഴ കഴിഞ്ഞുള്ള ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. ചെറിയ തണുപ്പുള്ള ഒരു നല്ല പ്രഭാതം ആയിരുന്നു അത്  പ്രത്യേകിച്ച് 40-45° ചൂടുള്ള അബുദാബിയിൽ നിന്നും അവിടെ മഴയിൽ ചെന്നിറങ്ങിയപ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു. Tbilisi സിറ്റിയിൽ പകൽ ഏതാണ്ട് 30-33° ചൂട് ഉണ്ടായിരുന്നു. Gudauri / kazbegi hill station ആയതു കൊണ്ട്തന്നെ അവിടെ temp. വളരെ കുറഞ്ഞു 9- 10 (night time) ഒക്കെ ആണ്. ( so don't forget to take jackets) പകൽ സമയത്തും ചൂടൊന്നും ഇല്ല. ഒരു നല്ല കൂൾ climate ആയിരുന്നു. എല്ലായിടത്തും നല്ല പച്ചപ്പുതച്ച മലനിരകളും മൊട്ടക്കുന്നുകളും.
അതേപോലെ ഞങ്ങൾ തിരികെ പോകുന്നതിന്റെ തലേന്നും kutaisi എത്തിയപ്പോൾ നല്ല മഴ ആയിരുന്നു പിന്നേ ഇപ്പോൾ സമ്മർ time ആയതുകൊണ്ട് day time കൂടുതലും night time കുറവും ആയിരുന്നു. Sun rises around at 5.45 am and sets around 8.45 - 9.00 pm.




What to eat???

നമ്മൾ ഒരാഴ്ചത്തേക്ക് ഇന്ത്യൻ food നു അവധി കൊടുത്തു ജോർജിയൻ food കൂടെ explore ചെയ്യാൻ വേണ്ടി ആണ് ജോർജിയക്കു വിമാനം കയറിയത്. ഒരു സ്ഥലത്തു പോകുമ്പോൾ ആ സ്ഥലത്തിന്റെ ഭംഗി മാത്രം ആസ്വദിച്ചാൽ പോരല്ലോ. അവിടുത്തെ രുചികളും കൂടെ അറിയണമല്ലോ.. ജോർജിയൻ food അടിപൊളി ആണെന്ന് നമുക്ക് മുന്നേ പോയവർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒപ്പം wine ന്റെ ഈറ്റില്ലമായ ജോർജിയയിൽ ചെന്നിട്ടു wine കുടിക്കാതിരിക്കുന്നതെങ്ങിനെ??. നമ്മൾ വെള്ളം കുടിക്കും പോലെ ആണ് അവർക്കു wine എന്ന് തോന്നും. രാവിലെ മുതൽ (from break fast onwards) അവർ wine കുടിക്കും. മിക്കവാറും restaurants open ആകുന്നതു രാവിലെ 9.30 - 10 മണിയോട് കൂടെ ആണ്. അതിനു മുന്നേ break fast കഴിക്കണമെങ്കിൽ വല്ല croissant ഒക്കെ ശരണം.
ജോർജിയൻ food നു നമ്മുടേത് പോലെ break fast, lunch,  dinner അങ്ങനെ ഒന്നും ഇല്ല, എന്തും എപ്പോഴും പോകും.. പൊതുവെ അവർക്കു  cheese, beef, ചിക്കൻ, mutton & pork based food ആണ്. പിന്നേ ഇതിന്റെ ഒക്കെ തന്നെ vegetarian version നും. Sea food തുലോം വിരളമാണ് അവിടെ. നമ്മുടെ കേരളം /  UAE പോലെ അവർക്കു വിശാലമായ കടൽ ഇല്ലാത്തതാകാം കാരണം.
Georgian food - ൽ നമ്മുടേത് പോലെ ഒരുപാടു രുചി വൈവിദ്ധ്യങ്ങൾ ഒന്നും ഇല്ല. Kachapuri എന്ന് പറയുന്ന cheese നിറച്ച ഒരു bread ന്റെ 4-5 type വക ഭേദങ്ങൾ. Khinkali എന്ന momos type( ഇതിൽ beef, chicken, cheese versions ഉണ്ട് ). അത് കഴിക്കുന്നതും രസമുള്ള ഒരു ഏർപ്പാട് ആണ്. കാരണം ഈ മോമോസിന്റെ ഉള്ളിൽ filling with soup ആണ്. So അതിന്റെ ഏറ്റവും അടിയിൽ നിന്നും ഒരു bite എടുത്തു ഉള്ളിലെ സൂപ്പ് മുഴുവൻ വലിച്ചു കുടിച്ചിട്ടുവേണം ബാക്കി കഴിക്കാൻ. അടുത്തത് BBQ ആണ് chicken, Mutton,  beef, pork BBQ. ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് Pork BBQ ആണ്. Next is chicken ഗ്രിൽ ചെയ്തു അതിനു ശേഷം ഒരു garlic white sauce - ൽ കറി ആക്കിയ Shkmeruli എന്ന item. It will go with their traditional bread. പിന്നേ beef, chicken ഉപയോഗിച്ചുള്ള 2,3 curries. അതേപോലെ mushroom , potatoes, cheese ഒക്കെ use ചെയ്തുള്ള ചില vegetarian dishes. ഇതൊക്കെ ആണ് നമ്മൾ try ചെയ്ത items, as per our guide's suggestions. Pinne ഇതിന്റെ എല്ലാത്തിന്റെയും കൂടെ നല്ല അടിപൊളി ജോജിയൻ വൈനും... ആനന്ദ ലബ്ധിക്കിനി എന്ത് വേണം???  അവിടെ wine മുതൽ വാറ്റ് (Georgian uncle - chacha) വരെ എല്ലാവിധ ആൽക്കഹോളും grocery മുതൽ എല്ലാ supermarkets ലും available ആണ്.





അപ്പോൾ എങ്ങനാ??? നമ്മൾ ജോർജിയ ക്കു പോകുവല്ലേ?? ലാലേട്ടൻ പറഞ്ഞത് പോലെ നമുക്ക് ചോയ്ച്ചു ചോയ്ച്ചു പോകാം..

Note: ജോർജിയയിൽ airport മുതൽ നിങ്ങൾ എല്ലായിടത്തും പട്ടികളെ കാണും. but  പേടിക്കേണ്ട കാര്യമില്ല. അവറ്റകൾ അവരുടെ കാര്യം നോക്കി പൊക്കോളും.