Monday, 19 June 2023

നമ്മിൽ ദൈവസാന്നിദ്ധ്യം നഷ്ടപ്പെടുമ്പോൾ ...


അവന്റെ (യേശുവിന്റെ) ആളുകള്വര്ഷം തോറും പെസഹാ പെരുനാളില്യറുശലേമിലേക്ക് പോകാറുണ്ടായിരുന്നു. യേശുവിന് പന്ത്രണ്ട് വയസ്സുള്ളപ്പോള്പെരുനാളിന് അവര്പതിവുപോലെ പോയി. (പെരുനാള്‍) ദിവസങ്ങള്കഴിഞ്ഞ് അവര്തിരികെ പോന്നു. ബാലനായ യേശു യറുശലേമില്തന്നെ താമസിച്ചു. യൌസേഫും അവന്റെ മാതാവും ഇതറിഞ്ഞില്ല. സഹയാത്രികരുടെ കൂടെ അവന്ഉണ്ടായിരിക്കും എന്ന് അവര്വിചാരിച്ചു. ഒരു ദിവസത്തെ വഴി ചെന്നപ്പോള്‍, അവരുടെ ആളുകളുടെ അടുക്കലും അവരെ പരിചയമുള്ളവരുടെ അടുത്തും അവനെ അന്വേഷിച്ചു. അവനെ കണ്ടെത്തിയില്ല. അവര്വീണ്ടും യറുശലേമിലേക്ക് തിരികെപ്പോയി തന്നെ അന്വേഷിച്ചു കൊണ്ടിരുന്നു. ലൂക്കോസ് 2: 41 – 45

നമ്മുടെ ജീവിതത്തിലും ഇങ്ങനെ ഇടയ്ക്കു ദൈവത്തെ നഷ്ടപെടാറുണ്ട്.ഒരു പക്ഷെ നമ്മുടെ ദൈവ നിഷേധ പ്രവൃത്തികൾ മൂലമാകാം. അല്ലെങ്കിൽ നമ്മുടെ ചുറ്റിലും ഉള്ളവരുടെ പ്രേരണ മൂലമാകാം. നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനകൾ കുറയുന്നതും ആരാധനകൾക്കു മുടക്കം വരുത്തുന്നതും എല്ലാം ഈ നഷ്ടപ്പെടലിനു കാരണം ആകാറുണ്ട്. അപ്പോൾ എല്ലാം നമുക്ക് ഈ ലോക ജീവിതത്തിൽ ഒരുപാടു കഷ്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകും.ദൈവസാന്നിധ്യം നമുക്ക് നഷ്ടമായാൽ  ഈ ലോക ജീവിതത്തിന്റേതായ വളരെയേറെ കഷ്ടപ്പാടുകൾ നമുക്ക്  അനുഭവിക്കേണ്ടി വരും . അപ്പോൾ ആണ് നമ്മിൽ ഉണ്ടായിരുന്ന ദൈവ സാന്നിധ്യത്തെ കുറിച്ച് പലരിലും ബോധ്യം ഉണ്ടാവുക. ആ നഷ്ടപ്പെട്ട ദൈവസാന്നിധ്യത്തെ തിരികെ കിട്ടുവാനായി പിന്നെ നാം പല മാര്ഗങ്ങളും അന്വേഷിക്കാറുണ്ട്.

പല ധ്യാന കേന്ദ്രങ്ങൾ കയറിയും പല ആത്മീക ആചാര്യന്മാരുടെ അടുക്കൽ പോയിയും ഒക്കെ നമ്മൾ നമ്മിൽ നഷ്ടപ്പെട്ട ദൈവസാന്നിധ്യത്തെ തിരികെ കൊണ്ട് വരൻ ശ്രമിക്കും. ഒരല്പം കൂടെ കടന്നു പോയാൽ ഇതര സഭകളിലേക്കും പലർ ദൈവത്തെ അന്വേഷിച്ചു പോകും. എന്നാൽ വി. ഗ്രൻഥം തുടർന്ന് വായിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും; ലൂക്കോസ് 2:46 മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ ദൈവാലയത്തില്‍ അവന്‍ ഉപദേഷ്ടാക്കന്മാരുടെ മദ്ധ്യേ ഇരുന്നു കൊണ്ട് അവരില്‍ നിന്ന് കേള്‍ക്കുകയും അവരോട് ചോദിക്കുകയും ചെയ്യുന്നതായി അവനെ കണ്ടെത്തി. 2:48  അവനെ കണ്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. തന്‍റെ മാതാവ് തന്നോട്എന്‍റെ മകനേ, നീ ഞങ്ങളോടിങ്ങനെ ചെയ്തതെന്ത്? കണ്ടാലും, നിന്‍റെ പിതാവും ഞാനും വളരെ വേദനയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു എന്ന് പറഞ്ഞു. 2:49 അവന്‍ അവരോട്, നിങ്ങളെന്തിനാണ് എന്നെ അന്വേഷിച്ചത്; എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ഞാന്‍ ആയിരിക്കേണ്ടതാകുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? എന്ന് പറഞ്ഞു.

 

അതേ, കാരണങ്ങൾ ഏതുമാകട്ടെ. നമ്മിൽ നിന്നും നഷ്ടപെട്ട ദൈവത്തെ തിരികെ കിട്ടുവാനായി മറ്റെവിടെയും പോകാതെ നാം നമ്മുടെ പിതാവിന്റെ ഭവനമായ ദൈവാലയത്തിലേക്കാണ് വരേണ്ടത്. അവിടെ വിശുദ്ധ ബലിയിൽ പങ്കു കൊണ്ട് ദൈവത്തോട് ചേർക്കപ്പെടുകയാണ് ചെയ്യേണ്ടത്. വി. കുര്ബാനയിൽ സംബന്ധിക്കുക എന്ന് പറഞ്ഞാൽ വെറുതെ വന്നു കാഴ്ചക്കാരായി മാത്രം പോകാതെ നമ്മുടെ കർത്താവിന്റെ തിരുശരീര രക്തത്തങ്ങൾ ഭക്ഷിച്ചു ആ കുര്ബാന നമുക്ക് അനുഭവേദ്യമാകണം. യോഹന്നാൻ 6:56 എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്കയും ചെയ്യുന്നവന്‍ എന്നില്‍ വസിക്കും. ഞാന്‍ അവനിലും വസിക്കും.

കൊറോണ എന്ന മഹാമാരി വന്നതിൽ പിന്നെ നമ്മുടെ ജീവിതം തന്നെ  ഓൺലൈൻ ആയി മാറിപ്പോയി .എന്തിനും ഏതിനും ഇപ്പോൾ ഓൺലൈൻ സൈറ്റുകളെ ആണ് നാം ആശ്രയിക്കുന്നത്. മഹാമാരിയുടെ സമയത്തു നിയന്ത്രണങ്ങളെ പ്രതി നമ്മൾക്ക് വി. കുർബാന ഓൺലൈൻ ആയി കാണേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇന്ന് സാഹചര്യം മാറി. എല്ലാം പഴയതു പോലെ ആയിട്ടും പലരും ഇപ്പോഴും ദൈവാലയത്തിലേക്കു തിരികെ വരാൻ മടിക്കുന്നു. അതിനു മാറ്റം ഉണ്ടായി പഴയതു പോലെ നാം  വി. കുര്ബാനയിലും മറ്റു കൂദാശകളിലും സംബന്ധിക്കേണ്ടത് നമ്മുടെ ക്രൈസ്തവ ജീവിതത്തിനു അത്യന്താപേക്ഷിതമായ ഒന്നാണ്. യോഹന്നാൻ 6:53 യേശു അവരോട്, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ തന്നെ ജീവനില്ല എന്ന് ഞാന്‍ സത്യം സത്യമായും നിങ്ങളോട് പറയുന്നു. അതുകൊണ്ടു നമ്മിലുള്ള ദൈവാരൂപിയെ നഷ്ടപ്പെടുത്താതെ, അല്ലെങ്കിൽ നഷ്ടപ്പെട്ട ദൈവസാന്നിദ്ധ്യത്തെ  തിരികെ കൊണ്ടുവരാനായി  വി.കുർബാനയിലൂടെ കർത്താവിന്റെ തിരുശരീര രക്തങ്ങളെ സ്വീകരിച്ചുകൊണ്ട് നിത്യ ജീവൻ പ്രാപിക്കാൻ നാമോരുത്തർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു