Tuesday, 24 May 2022

പ്രണയമാണ്, എനിക്ക് നിന്നോട്...


അനിരുദ്ധ്  രാവിലെ ഓഫീസിലേക്കു car ഡ്രൈവ് ചെയ്യുകയായിരുന്നു. ഡ്രൈവിങ്ങിന്റെ വിരസത മാറ്റാൻ ഓൺ ചെയ്തു വച്ചിരുന്ന റേഡിയോയിൽ അപ്പോൾ ഏതോ പഴയ മലയാളം സിനിമയിലെ പ്രണയഗാനം ആണ് play ചെയ്തു കൊണ്ടിരുന്നത്. ആ പാട്ട് കഴ്ഞ്ഞപ്പപ്പോൾ RJ മീനു വീണ്ടും വന്നു.

RJ : പ്രിയ ശ്രോതാക്കളെ, ഇനി വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയിട്ടു നമുക്ക് കിട്ടിയിരിക്കുന്ന അതിഥി ആരെന്ന് അറിയണ്ടേ? പ്രണയ കാവ്യങ്ങൾ കൊണ്ട് നമ്മളെ ഉൾപുളകം കൊള്ളിക്കുന്ന നമ്മുടെ അനുഗ്രഹീത എഴുത്തുകാരി Mrs . അനാമിക വർമ്മ. Welcome മാം.

അനാമിക: Thank You 

RJ : Happy Valentine's Day Mam 


അനാമിക  : Thank You . Happy Valentine's Day to you too .


RJ: Thank You Mam. അപ്പോൾ നമുക്ക് കാര്യത്തിലേക്കു കടക്കാം  അല്ലെ? സാധാരണ എഴുത്തുകാരുടെ രചനകളിൽ ഒക്കെ വിഷാദവും ശോകവും വിരഹവും ഒക്കെ ആണ് കാണാറുള്ളത്. പക്ഷെ മാമിന്റെ എഴുത്തുകളിൽ മുഴുവനും പ്രണയം ആണല്ലോ .എന്താണ് അതിനു പിന്നിലെ motivation ? നിങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. ആ പ്രണയം അതിന്നും ചോർന്നു പോകാതെ നില്കുന്നത് കൊണ്ടാണോ എല്ലാ രചനകളിലും പ്രണയം അറിഞ്ഞോ അറിയാതെയോ കടന്നു വരുന്നത് ? 

അനാമിക : ഒന്ന് ചിരിച്ചു കൊണ്ട്, പ്രണയം അത് എല്ലാവരിലും ഉള്ളതല്ലേ ? ചിലർ അത് പ്രകടിപ്പിക്കുന്നു. ഭൂരിപക്ഷം പേരും മറ്റെന്തിനോക്കെയോ വേണ്ടി സ്വന്തം പ്രണയത്തെ മറച്ചു പിടിക്കുന്നു . നമ്മുടെ ഒക്കെ ജീവിതത്തിൽ നമുക്ക് ആവശ്യത്തിലധികം ടെൻഷനും സങ്കടങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ട്? ഇനി കഥ വായിച്ചു അത് ഒന്ന് കൂടെ കൂട്ടണോ ? ഇപ്പോൾ നമ്മുടെ ഇടയിൽ അന്യം നിന്നും പോകുന്ന കലാരൂപം എന്നൊക്കെ പറയുംപോലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ പ്രണയം ?

RJ: അങ്ങനെ  ആണോ മാം ? ഇപ്പോൾ പണ്ടത്തേതിലും vibrant ആയില്ലേ പ്രണയം ?

ഇതേ സമയം അനിരുദ്ധിന്റെ ഫോണിലേക്കു സുഹൃത്തായ റോയ് വിളിച്ചു.

അനിരുദ്ധ് : ഹലോ റോയ് , എന്തൊക്കെ ഉണ്ടെടോ . കുറെ ആയല്ലോ തന്റെ ഒരു വിവരവും ഇല്ലാതായിട്ട്? എവിടെ ആണെടോ ?

റോയ്: ഹലോ, ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടെടോ . അല്പം തിരക്കായി പോയി . അതാ ഇപ്പോൾ ആരെയും വിളിക്കാനും കാണാനും ഒന്നും സമയം കിട്ടാതെ. പിന്നെ പണ്ടത്തെ പോലെ അല്ലല്ലോ . ഈ കൊറോണ വന്നു എല്ലാവരെയും വീടിനുള്ളിൽ ആക്കിയില്ലേ 

അനിരുദ്ധ് : ഹ്മ്മ് .. അതും ശരിയാ . എത്ര നാളായി എല്ലാവരും കൂടെ ഒന്ന് കൂടിയിട്ട്? ഈ മാരണം എന്നാണാവോ ഒന്ന് തീരുക ? 

റോയ് : ദൈവത്തിനും പിന്നെ ചൈനക്കും അറിയാം .. പിന്നെ അനാമിക രാവിലെ റേഡിയോയിൽ ലൈവ് ഉണ്ടല്ലോ. ഞാൻ അത് കേട്ടപ്പോൾ ആണ് തന്നെ ഒന്ന് വിളിക്കാം എന്ന് കരുതിയത് .

അനിരുദ്ധ് : ഹ്മ്മ് രാവിലെ തന്നെ എന്തോ റേഡിയോ പ്രോഗ്രാം ഉണ്ടെന്നും പറഞ്ഞു പോകുന്നത് കണ്ടിരുന്നു. ഞാൻ പിന്നെ അവളുടെ ഈ സാഹിത്യത്തിലും ചർച്ചകളിലും ഒന്നും ഇടപെടാറില്ല.

റോയ് : ഹ്മ്മ് Valentine's day ആയിട്ടു തകര്കുവാണല്ലോ മാഡം .

അനിരുദ്ധ് : അവൾ തകർക്കട്ടെടോ .അവൾകീ കഥയും സാഹിത്യവും ഒക്കെ ആയി നടന്നാൽ മതിയല്ലോ . നമ്മുടെ ജോലിയുടെ ടെൻഷൻ ഒന്നും അറിയണ്ടല്ലോ.

റോയ്: എന്തോ? എങ്ങനെ? രണ്ടെണ്ണവും കൂടെ പ്രേമിച്ചു നടന്നപ്പോൾ ഇങ്ങനെ ഒന്നും അല്ലല്ലോ കേട്ടത്? അവളുടെ സാഹിത്യത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന അനിരുദ്ധു ആയിരുന്നല്ലോ. ഇപ്പോൾ എന്ത് പറ്റി?

അനിരുദ്ധ് : അത് അന്നല്ലെടോ . കോളേജിൽ പഠിക്കുമ്പോൾ? അന്ന് നമുക്ക് വേറെ ഒന്നും അറിയേണ്ടല്ലോ. ഇന്ന് അങ്ങനെ അല്ലല്ലോ. കുടുംബവും കുട്ടികളും, ഓഫീസ്  ടെൻഷൻസും ഒക്കെ കൂടെ .ഓരോന്നോർത്താൽ വട്ടാകും.

റോയ് : ഓഹോ അങ്ങനെ ആണോ? അനാമികയുടെ ലൈവ് കേട്ടപ്പോൾ ഞാൻ ഓർത്തു ഇന്ന് 2 പേരും കൂടെ Valentine's day കാര്യമായിട്ട് ആഘോഷിക്കുകയായിരിക്കും എന്ന്.

അനിരുദ്ധ് അത് കേട്ട് ഒരു പരിഹാസത്തോടെ : ആ ഉവ്വ ഉവ്വ .Valentine's day എന്നൊക്കെ ഇവൾ റേഡിയോയിൽ പോയി പ്രസംഗിക്കുമ്പോൾ  ആണ് ഞാൻ അറിഞ്ഞത് തന്നെ. നമുക്കെവിടാ ഇതൊക്കെ നോക്കാൻ നേരം. ഇവിടെ Monthly Target മുട്ടിക്കാൻ മനുഷ്യൻ പെടാപ്പാടു പെടുകയാ അപ്പോൾ അല്ലെ Valentine's day? 

ഇതേ സമയം റേഡിയോയിൽ 
അനാമിക: ഇപ്പോൾ ഉള്ള പ്രണയം വെറും സോഷ്യൽ മീഡിയ പ്രണയം അല്ലേ ?? ആരെയൊക്കെയോ എന്തൊക്കെയോ കാണിക്കാൻ ഉള്ള വ്യഗ്രത മാത്രം  അല്ലാതെ അതിൽ എന്ത് ആത്മാർത്ഥത ആണ് ഉള്ളത് . സത്യസന്ധമായ പ്രണയം ഇല്ല എന്നല്ല  അത് വളരെ കുറച്ചേ ഉള്ളൂ. ഇപ്പോൾ എല്ലാം വെറും spontaneous ആയിട്ടുള്ള fascinations  ആണ് . അതല്ലേ ഒരാൾ തന്നെ ഇഷ്ടമല്ല എന്ന് പറയുമ്പോഴേക്കും പ്രതികാര ബുദ്ധി ഉണർന്നു ആസിഡ് അക്രമണവും കൊലപാതകവും എല്ലാം നടക്കുന്നത് . ഒരാളെ ആത്മാർഥമായി ആണ് പ്രണയിക്കുന്നതെങ്കിൽ അവരുടെ നാശം നാം ഒരിക്കലും ആഗ്രഹിക്കില്ല.

ഇത് കേട്ടു വേഗം അനിരുദ്ധ് റോയിയോട് : റോയ് ഞാൻ വിളിക്കാം കേട്ടോ. വേറെ ഒരു urgent call വന്നു എന്ന് കള്ളം പറഞ്ഞു call കട്ട് ചെയ്തു അനാമികയുടെ റേഡിയോ ലൈവ് ശ്രദ്ധിച്ചിരുന്നു ഡ്രൈവ് ചെയ്തു.

RJ : പക്ഷെ മാം ഇന്നത്തെ പ്രണയത്തിൽ ആത്മാർത്ഥത ഇല്ലെന്നാണോ മാം പറയുന്നത്  

അനാമിക : അങ്ങനെ അല്ലാ ആത്മാർഥമായി പ്രണയിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ .. ഇന്നത്തെ തലമുറക്ക് പ്രണയം എന്നാൽ വെറും ശാരീരീക ആവശ്യം മാത്രമാണ്. അല്ലാതെ മനസ്സുകൾ ഒന്നാവുക എന്നൊന്നും ഇല്ല... അതാണ് ബ്രേക്ക്‌ അപ്പ്‌ പോകുന്നവരുടെ എണ്ണം കൂടുന്നത് .... ഡ്രസ്സ് മാറുമ്പോലെ അല്ലേ അവർ തങ്ങളുടെ പ്രണയത്തെ മാറ്റുന്നത് .

RJ : മാം, പക്ഷേ പണ്ടത്തെ ആത്മാർത്ഥ പ്രണയങ്ങളും വിവാഹത്തോടെ ഇല്ലാതാവുകയല്ലേ ചെയ്യുന്നത് ?

അനാമിക : See, പണ്ട് പ്രണയിച്ച അയാളെ തന്നെ വിവാഹം കഴിക്കാൻ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി ഇരുന്നു. But ഇന്ന്  അങ്ങനെ അല്ലാ,  മക്കളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കുന്ന മാതാപിതാക്കളുടെ കാലം അല്ലെ. അപ്പോൾ പ്രണയവിവാഹങ്ങൾ കൂടുകയല്ലേ വേണ്ടത്. പിന്നെ എങ്ങനെ പ്രണയം വിവാഹത്തോടെ ഇല്ലാതാകും ?

RJ: അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചത്. പ്രണയിച്ചു വിവാഹം കഴിക്കുന്നവരിൽ മിക്കവരിലും കണ്ടു വരുന്നത് വിവാഹത്തോടെ അവരുടെ പ്രണയം അവസാനിക്കുന്നതായിട്ടാണ്. പിന്നീട് കുടുംബമായി ജീവിക്കാനുള്ള തത്രപ്പാടിനുള്ളിൽ നഷ്ടപ്പെടുന്നതാവാം.

അനാമിക : ജീവിതപ്രാരാബ്ധത്തിന്റെ നടുവിൽ കൈമോശം വരുത്തേണ്ട ഒന്നല്ല പ്രണയം. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയം നഷ്ടപ്പെട്ടാൽ അവിടെ പിന്നെ commitment കൾ മാത്രമാകും. പിന്നെ life എങ്ങനെ ഒക്കെയോ ജീവിച്ചു തീർക്കുകയാകും. എന്നാൽ പ്രണയം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഏതു പ്രതിസന്ധി വന്നാലും അവിടെ തന്റെ കൂടെ നില്കാൻ ഒരാളുണ്ടെന്നുള്ള ആത്മവിശ്വാസം അവരെ ആ പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കും. അങ്ങനെ ഉള്ള life കാണാൻ തന്നെ മനോഹരം ആയിരിക്കും.

RJ: അപ്പോൾ mam പറയുന്നത് പ്രണയം ഇല്ലെങ്കിൽ ജീവിതപ്രതിസന്ധികളിൽ നാം പരാജയപ്പെടും എന്നാണോ?

അനാമിക : hei, never. പ്രണയിക്കാത്ത എത്രയോ പേർ ജീവിതപ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ട്. ഞാൻ  ഉദ്ദേശിച്ചത് നമ്മളെ മനസിലാക്കുന്ന, നമ്മളെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ നമ്മുടെ കൂടെ ഉണ്ടെങ്കിൽ ഈ തരണം ചെയ്യൽ കുറച്ചു കൂടെ എളുപ്പമാകും എന്നാണ്. ബാക്കി എല്ലാം commitments ന്റെ മേലെ ഉള്ള തരണം ചെയ്യൽ ആണ്. അപ്പോൾ നമുക്ക് ചാരാൻ ഒരു shoulder പോലും ഉണ്ടാകില്ല. But പ്രണയിക്കുന്നവരുടെ ഇടയിൽ ആണെങ്കിൽ നമ്മുടെ എല്ലാ വിഷമങ്ങളും ഇറക്കി വക്കാൻ ഒരാൾ കൂടെ ഉണ്ടാകും. അത് തരുന്ന ആശ്വാസം ചെറുതല്ല.

RJ : ഓ അങ്ങനെ. പക്ഷേ വിവാഹത്തോടെ പ്രണയം അവസാനിച്ചാൽ എന്ത് ചെയ്യും? വിവാഹത്തോടെ പ്രണയിനിയെ സ്വന്തമാക്കിയാൽ പിന്നെ അവിടെ പ്രണയത്തിനു മേല ശാരീരീക ആധിപത്യം കാണിക്കാൻ ആണ് മിക്കവാറും ശ്രമിക്കുക. അല്ലെങ്കിൽ പിന്നെ ജീവിതത്തിലെ ഓരോ തിരക്കുകളിൽ പെട്ടു പ്രണയം ഇല്ലാതാകുന്നു.

അനാമിക : അവിടെ ആണ് കുഴപ്പം.  വിവാഹത്തോടെ നാം ഏറെ കാലമായി ആഗ്രഹിച്ചതെന്തോ നേടി ഇനി അത് ഒരിക്കലും നഷ്ടമാകില്ല എന്ന ധാരണയോടെ  പെരുമാറുമ്പോൾ ആണ് പ്രശ്നങ്ങൾ തലപൊക്കുന്നതു. അതേ സമയം അത് വരെ ഉണ്ടായിരുന്ന പ്രണയത്തോടെ, ഭാര്യയും ഭർത്താവും തോളോട് തോൾ ചേർന്ന് പോയാൽ അതിൽ ഊഷ്മളമായ ജീവിതം വേറെ കാണില്ല.

RJ: but ഇപ്പോൾ പലരും പറയുന്ന excuses ജോലിയുടെ പ്രഷറും വീട്ടിലെ തിരക്കുകളും ഒക്കെ ആണല്ലോ. ഇതിനിടയിൽ എവിടെയാ പ്രണയിക്കാൻ നേരം എന്നാണ് മിക്കവരുടെയും ചോദ്യം.

 അനാമിക : അത് മീനു പറയുന്നതുപോലെ തന്നെ വെറും excuses ആണ് . നമുക്ക് ബാക്കി എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാൻ ഈ excuses ഒന്നും ഇല്ലല്ലോ. ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കാൻ നമ്മൾ സമയവും സന്ദർഭവും സാഹചര്യവും ഒന്നും നോക്കില്ല.

RJ : അത് ശരിയാ. ചിലരുടെ ഒക്കെ public ആയുള്ള പൊട്ടിത്തെറികൾ കേട്ടാൽ നമുക്ക് തന്നെ വിഷമം വരും അപ്പോൾ പിന്നെ അതു target ചെയ്യുന്നവരുടെ അവസ്ഥയോ?

അനാമിക : ജോലിയുടെ പ്രഷർ നമ്മൾ വീട്ടിലേക്കു കൊണ്ട് വന്നാൽ മാറുമോ? Office time കഴിഞ്ഞാൽ പിന്നെ നമ്മൾ ആ പ്രഷറും  എടുത്തു വീട്ടിലേക്കു വന്നിട്ട് എന്തിനാ ? വീട്ടിൽ ഇരിക്കുന്നവരുടെ കൂടെ പ്രഷർ  കയറ്റാനോ? മറിച്ചു ഓഫീസ് ടൈം കഴിഞ്ഞു ജോലിയുടെ പ്രഷർ ആ ഓഫീസിൽ തന്നെ വച്ച്, വീട്ടിൽ എത്തി കുടുംബത്തോടൊപ്പം ഒരു family time create ചെയ്താൽ നമ്മുടെ പ്രഷർ പകുതി കുറയും. പിന്നെ അടുത്ത ദിവസം more പ്രൊഡക്ടിവ് ആയി വർക്ക് ചെയ്യാനുള്ള എനെർജിയും ലഭിക്കും.

RJ : Exactly.

അനാമിക : പക്ഷെ അധികം പേരും മനസിലാകാത്ത സത്യം ആണിത് വർക്ക് പ്രഷർ വീട്ടിലേക്കു എടുത്തു കൊണ്ട് വരുന്നത് വഴി അവരുടെ ജീവിതവും ആരോഗ്യവും ആണ് നശിക്കുന്നത് . ഈ പ്രഷർ വീട്ടിലേക്കു കൊണ്ട് വരുന്നത് വഴി എന്തെങ്കിലും സൊല്യൂഷൻ കിട്ടുമോ?പിറ്റേന്ന് ചെയ്യാനുള്ള ഓഫീസിൽ കാര്യങ്ങൾക്കു നമ്മൾ ടെൻഷൻ അടിച്ചത് വഴി യാതൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. then why should we spoil our good times with family for this silly things? അതേപോലെ തന്നെ ആണ് വീട്ടിലെ ജോലി തിരക്കുകളും. ഇതിനിടയിൽ ഭാര്യയോടോ ഭർത്താവിനോടോ സംസാരിക്കാൻ പോലും സമയമില്ലാതെ പിന്നെ നാം ആർക്കു വേണ്ടി ആണ് ജീവിക്കുന്നത്? നമ്മുടെ വികാരങ്ങളും വിചാരങ്ങളും അടക്കി വെറും ജോലി ചെയ്യാനുള്ള യന്ത്രം മാത്രമാണോ നാം?

RJ : ഹ്മ്മ് 

അനാമിക : ഇവിടെ തെറ്റിദ്ധരിക്കപ്പെടുന്ന കാര്യം പ്രണയം എന്നത് പലരും അത്  വെറും ശാരീരികമായ ആകർഷണം മാത്രമായിട്ടാണ് കരുതുന്നത് . എന്നാൽ നമ്മുടെ ഒരു നോട്ടം അല്ലെങ്കിൽ ഒരു ചിരി കൊണ്ട് പോലും പ്രണയം കൈ മാറാം. നമ്മൾ ഒക്കെ കോളേജിൽ പഠിക്കുമ്പോൾ ആരെങ്കിലും തമ്മിൽ പ്രണയിക്കുന്നുണ്ടെങ്കിൽ ആരും ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ കണ്ണുകളിൽ നോക്കിയാൽ കാണാമായിരുന്നു അവരുടെ പ്രണയം അല്ലേ ?

RJ: yes mam. അപ്പോഴേക്കും നമ്മൾ പറയും അവരുടെ നോട്ടത്തിൽ എന്തോ വശപ്പിശക് ഉണ്ടല്ലോ എന്ന് .

അനാമിക: അതാണ് ഞാൻ പറഞ്ഞത്. പ്രണയം ആദ്യം പറയുന്നത് നമ്മുടെ കണ്ണുകൾ ആണെന്ന്. വെറുതെ ഒരു നോട്ടം, അല്ലെങ്കിൽ നനുത്ത ഒരു സ്പർശം കൊണ്ട് പോലും പ്രണയം പറയാം എന്നിരിക്കെ എന്തിനാണ് നമ്മൾ വെയിറ്റ് ചെയ്യുന്നത്? 

office വിട്ടു വരുമ്പോൾ പരാതിക്കും പരിഭവത്തിനും പകരം ചായയോട് കൂടെ കിട്ടുന്ന ഒരു ഹൃദ്യമായ ഒരു പുഞ്ചിരിയും , വീട്ടിലെ  ജോലിക്കിടയിൽ കൂടെ നിന്ന് പറയുന്ന ഓരോ കൊച്ചു വർത്തമാനങ്ങളും ഇടയിൽ ഉള്ള ചെറു തലോടനങ്ങളും ആശ്ലേഷങ്ങളും ചെറു ചുംബനങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തെ കൂടുതൽ പ്രണയമയമാകുകയേ ഉള്ളൂ. അത് നമ്മുടെ ബന്ധങ്ങളെ കൂടുതൽ ആഴമുള്ളതാക്കും . പങ്കാളിക്ക് സുഖമില്ലാതിരിക്കുമ്പോൾ ഹോസ്പിറ്റലിൽ പോകാം അല്ലെങ്കിൽ മരുന്ന് കഴിക്കു എന്ന suggestion ൽ ഉപരിയായി അവരുടെ അടുത്ത് ചെന്നിരുന്നു ഒരു ചെറിയ തലോടലോ ഒന്ന് ചേർത്തു പിടിച്ചു രോഗ വിവരം ചോദിക്കുകയോ ചെയ്യുന്നത് ഡോക്ടർ കൊടുക്കുന്ന ഏതു മരുന്നിനെക്കാളും effective ആണ്. അവർ സത്യത്തിൽ ആ സമയത്തു ആഗ്രഹിക്കുന്നത് ഡോക്ടർ കുറിച്ച് തരുന്ന മരുന്നിനെക്കലുപരി തന്റെ പങ്കാളിയുടെ സാമീപ്യം ആണ്.

RJ : അത് mam, വീട്ടിൽ പ്രായമായ കുട്ടികൾ ഉള്ളതാണ് അവരുടെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ എന്ന്. നമ്മുടെ ഒരു സാധാരണ മലയാളീടെ ചോദ്യമാണ് കേട്ടോ ഇത് 

അനാമിക.: അതു കൊള്ളാം. സദാചാര മലയാളി . ഞാൻ   ഒന്ന് ചോദിക്കക്കട്ടെ അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹപ്രകടങ്ങൾ കണ്ടാണോ അതോ അവർ തമ്മിലുള്ള വഴക്കുകൾ കണ്ടാണോ നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത് ?

RJ : അതിനെന്താ സംശയം? parents ന്റെ സ്നേഹപ്രകടനങ്ങൾ കണ്ടു തന്നെ ആണ് മക്കൾ വളരേണ്ടത് 

അനാമിക : അതെ അത് തന്നെ ആണ് ഞാൻ പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും സ്നേഹപ്രകടനകൾ കണ്ടു വളരുന്ന കുട്ടികൾ ഒരിക്കലും വഴി തെറ്റില്ല .മറിച്ചാണെങ്കിൽ അവർക്കു life long ഒരു insecurity feeling ആയിരിക്കും. കാരണം വീട്ടിൽ നിന്നും കിട്ടാത്ത സ്നേഹവും സുരക്ഷിതത്വവും അവർക്കു വേറെ എവിടെ കിട്ടാൻ ആണ് ? പിന്നെ അവരുടെ മുന്നിൽ bedroom scenes reveal ചെയ്യാൻ അല്ല ഞാൻ പറഞ്ഞത്. മറിച്ചു അച്ഛന്റെയും അമ്മയുടെയും സ്നേഹം ആണ് മക്കൾ കാണേണ്ടത്, അത് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വേണം. നമ്മൾ നമ്മുടെ പ്രണയത്തെ മൂടി വച്ചാൽ പിന്നെ ഇത് എന്ന് പ്രകടിപ്പിക്കാൻ ആണ് ? മക്കളുടെ വലുതായി  independent ആയി, നമ്മൾ ഉത്തരവാദിത്വങ്ങൾ എല്ലാം തീർത്തു വാനപ്രസ്ഥത്തിലേക്കു കടക്കുന്ന കാലത്തോ ? മക്കൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വളർന്നു വലുതായി അവരുടെ ലോകത്തേക്ക് പറക്കും. അപ്പോൾ മൂടിവക്കപ്പെട്ടുപോയ പ്രണയത്തിന്റെ നഷ്ടം നമുക്ക് മാത്രമാകും. ധന്വന്തരം കുഴമ്പിന്റെ വാസനയെക്കാൾ നല്ലതു ഇന്ന് വിരിഞ്ഞ പനിനീർ പൂക്കളുടെ സുഗന്ധം ആണ് . അതേപോലെ തന്നെ വെള്ളയടിച്ച കുഴിമാടങ്ങളിലെ വാടിയ പൂക്കളേക്കാൾ freshness ഇന്നത്തെ  പൂക്കൾക്കാണ് 

Rj : മനസിലായില്ല .

അനാമിക : ( ഒന്ന് ചിരിച്ചുകൊണ്ട്) അതായതു വയസായി ശരീരം മുഴുവൻ കുഴമ്പിട്ടു വായിലെ പല്ലും പോയിരിക്കുന്ന കാലത്തേക്കാൾ നല്ലതു ഇന്ന് ഊർജസ്വലമായി ഇരിക്കുന്ന കാലത്തെ പ്രണയം ആണെന് .അതിന്റെ സുഗന്ധം നമ്മുടെ ജീവിതത്തിൽ എന്നും നില നില്കും .അതേപോലെ ചിലരെ കണ്ടിട്ടില്ലേ ഒരുമിച്ചു ഒരു ആയുസ് മുഴുവൻ ജീവിച്ചപ്പോൾ പ്രകടിപ്പിക്കാത്ത പ്രണയം ആണ് പങ്കാളി മരണപ്പെട്ടു കഴിയുമ്പോൾ കല്ലറയിൽ കൊണ്ട് പോയി കണ്ണീർ പൂക്കളായി സമർപ്പിക്കുന്നത്. അതിന്റെ ആവശ്യം വല്ലതും ഉണ്ടോ ? ഒരുമിച്ചു കൂടെ ഉള്ളപ്പോൾ ദൈവം ദാനമായി തന്ന ജീവിതം ആസ്വദിച്ചു പ്രണയിക്കുക . ബാക്കി എല്ലാം പിന്നാലെ ശരിയായിക്കോളും .അല്ലാതെ Office ടെൻഷനും വീട് ജോലിയും കൊണ്ട് തീർക്കാനുള്ളതാണോ നമ്മുടെ ഈ കൊച്ചു സുന്ദര ജീവിതം .പ്രണയിക്കാൻ ബീച്ചിലോ ഐസ് ക്രീം പാർലറിലോ പോകണം എന്നൊന്നില്ലല്ലോ . sun set കണ്ടാൽ മാത്രമാണോ നിങ്ങളുടെ ഉള്ളിൽ പ്രണയം വിരിയൂ ?
വൈകിട്ട് തിരക്കുകൾ എല്ലാം മാറ്റി വച്ച് ബാൽക്കണിയിലോ ഗാര്ഡനിലോ പോയിരുന്നു ചേർന്നിരിക്കുന്നു ഒരു ചായ കുടിക്കുന്നത് പോലും നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി നൽകുന്ന നല്ലൊരു പ്രണയം ആണ് . പണ്ട് നിങ്ങൾ മാത്രമായി നിങ്ങളുടെ പങ്കാളിയെ വിളിച്ചിരുന്ന ചില പേരുകൾ ഉണ്ടാകാം, കാലപ്പഴക്കത്തിൽ  പിന്നീട് നഷ്ടമായവ.. അത് ഇന്നൊന്നു വിളിച്ചു നോക്കു. അവരുടെ കണ്ണിൽ ആ പഴയ പ്രണയം വിരിയുന്നത് കാണാം.നിങ്ങളുടെ പങ്കാളിയുടെ കണ്ണിൽ നോക്കി ആത്മാർഥമായി ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞത് എന്നാണെന്നു നിങ്ങൾക്കോർമ ഉണ്ടോ ? പണ്ട് വന്ദനം സിനിമയിൽ ഗാഥ മോഹൻലാലിനോ ട് പറഞ്ഞത് പോലെ അല്ല, നിങ്ങളുടെ ഉള്ളിൽ നിന്നും വരുന്നതാകണം? മറന്നു പോയി അല്ലെ. that means അടുത്തെങ്ങും അങ്ങനെ പറഞ്ഞിട്ടില്ല. no problem . ഇന്ന് എന്തായാലും വാലെന്റൈൻസ്‌ഡേ അല്ലെ? വൈകിട്ട് ചെന്ന് പങ്കാളിയെ ചേർത്ത് നിർത്തി ആ കണ്ണിൽ നോക്കി ആത്മാർഥമായി ഒന്ന് പറഞ്ഞു നോക്കിയേ ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് . അപ്പോൾ കാണാം ആ കണ്ണുകളിൽ പ്രണയത്തിന്റെ പൂത്തിരി കത്തുന്നത്. നിങ്ങൾ മാത്രമല്ല എല്ലാ മനുഷ്യരും, including your  partner  ഇത് ആഗ്രഹിക്കുന്നുണ്ട്. Bed room - ൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല നിങ്ങളുടെ പ്രണയം. സത്യം പറഞ്ഞാൽ bed room- ൽ പ്രണയം അല്ല കാമം ആണ് മുന്നിട്ടു നില്കുന്നത്.
RJ : മാം, ഒരു തരത്തിൽ പ്രണയത്തിന്റെ പൂർത്തീകരണം അല്ലേ അത്?

Anamika: ആര് പറഞ്ഞു?? Sex എന്നത് കേവലം ശരീരത്തിന്റെ ആവശ്യം മാത്രമാണ്. അതിപ്പോൾ ഇന്ന ആൾ തന്നെ വേണം എന്നില്ല. But പ്രണയം അങ്ങനെ അല്ല. അത് ഒരാളോട് മാത്രം തോന്നുന്ന വികാരമാണ്. സെക്സ് എന്നാൽ വിശപ്പ്‌ പോലെ ആണ്. ഭക്ഷണം കിട്ടി വയറു നിറഞ്ഞാൽ പിന്നെ അത് വേണ്ട. പിന്നെ അടുത്ത നേരം വയർ വിശക്കുമ്പോൾ മാത്രം മതി. പക്ഷേ പ്രണയം അങ്ങനെ അല്ല. എത്ര കിട്ടിയാലും മതിയാവാത്ത മധു ചഷകം ആണ്. At the same time പ്രണയം ഇല്ലാത്ത sex വെറും ശാരീരിക ബന്ധം മാത്രമായി പോകും. പിന്നെ ഒരു ഭാര്യ - ഭർതൃ ബന്ധവും sex worker - ഉം തമ്മിൽ എന്താണ് വ്യത്യാസം? പരസ്പരം ഒന്നും കാണാൻ പോലും പറ്റാതെ ആത്മാർഥമായി പ്രണയിക്കുന്നവർ എത്രയോ ഉണ്ട്‌? അവിടെ ശരീരത്തിനല്ല, മനസിനാണ് സ്ഥാനം. ശരീരത്തിന് പ്രാധാന്യം കൊടുത്തു പ്രണയിച്ചാൽ ആ ശരീരത്തിന് എന്തെങ്കിലും പറ്റിയാൽ ആ പ്രണയവും അവിടെ തീരും അല്ലേ?
RJ: അത് ശരിയാണ്.
അനാമിക : നമ്മളൊക്കെ office time -ൽ എത്ര തവണ നമ്മുടെ partner - നെ വിളിക്കാറുണ്ട്?  Grocery items വാങ്ങിക്കാനോ മെഡിക്കൽ emergency കാര്യം പറയാനോ അല്ല, just partner നെ ഒരു missing feeling തോന്നിയിട്ട്. Just ആ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടി? പണ്ട് പ്രണയിച്ചിരുന്ന കാലത്തും അല്ലെങ്കിൽ കല്യാണം കഴിഞ്ഞ ഉടനെ ഒക്കെയും ഒരു കാര്യമില്ലെങ്കിലും നമ്മൾ പരസ്പരം വിളിച്ചിരുന്നില്ലേ?? അതേ പോലെ?

ഇത് കേട്ടപ്പോൾ അനിരുദ്ധിനും തോന്നി. ശരിയാ എത്ര കാലമായി താൻ അങ്ങനെ ഒന്ന് വിളിച്ചിട്ട്. പണ്ടൊക്ക  എപ്പോഴും ഓരോ കാരണങ്ങൾ ഉണ്ടാക്കി ഞാൻ അവളെ വിളിക്കുമായിരുന്നു. ഇപ്പോൾ ആണെങ്കിൽ അവൾ എന്ധെങ്കിലും ആവശ്യത്തിന് വിളിച്ചാൽ  തന്നെ പെട്ടെന്ന് phone വച്ചു ഒഴിവാക്കും. അല്ലെങ്കിൽ തിരക്കാണെന്നു പറഞ്ഞു മെസ്സേജ് അയക്കാൻ പറയും. ഇതെല്ലാം കൂടെ കേട്ടപ്പോൾ അവനു അവളെ വിളിക്കാൻ തോന്നി. But ഇപ്പോൾ അവൾ studio -ൽ ആയതു കാരണം ആ ആഗ്രഹം പിന്നത്തേക്ക് മാറ്റി.

അതേ സമയം സ്റ്റുഡിയോയിൽ
അനാമിക : വിളിക്കണം, എത്ര തിരക്കുണ്ടെങ്കിലും ഇടയ്ക്കു ചുമ്മാ വിളിക്കണം. Just 1 or 2 minutes. അത്രയേ വേണ്ടൂ. ഉക്രൈൻ -റഷ്യ war update പറയാൻ ഒന്നും അല്ലല്ലോ. അപ്പോൾ അധികം സമയം ഒന്നും എടുക്കില്ല. അവർ ആഗ്രഹിക്കുന്ന ഈ വിളകളുടെ എണ്ണം കുറയുമ്പോൾ ചിലപ്പോൾ അതു കിട്ടുന്നിടത്തേക്കുള്ള മറ്റു ചില വിളികളുടെ എണ്ണം കൂടാനും chance ഉണ്ട്‌. So വെറുതെ എന്തിനാ risk എടുക്കുന്നെ? ഈ ഒന്നോ രണ്ടോ മിനിറ്റ് എടുത്തു നിങ്ങൾ വിളിക്കുന്ന ഓരോ വിളിയും നിങ്ങൾക്കൊരു നഷ്ടമാകില്ല എന്ന് കാലം പിന്നീട് തെളിയിക്കും.

RJ: Ma'm,  ഞാൻ ആദ്യം പറഞ്ഞപോലെ തന്നെ, മാമിന്റെ എല്ലാ നോവലുകളുടെയും topic പ്രണയം ആണല്ലോ. അങ്ങനെ എഴുതുന്നത് വഴി എന്തെങ്കിലും ഒരു social impact മാം പ്രതീക്ഷിക്കുന്നുണ്ടോ?

അനാമിക : അങ്ങനെ ഒരു സാമൂഹിക പരിവർത്തനം ലക്ഷ്യമിട്ടൊന്നും പേന കയ്യിലെടുത്ത ആൾ ഒന്നുമല്ല ഞാൻ. പിന്നെ എഴുതിവന്നപ്പോൾ ഇങ്ങനെ ഒക്കെ ആയി പോയതാണ്. എന്റെ ഏറ്റവും ഇഷ്ടമുള്ള topic ആണ് പ്രണയം. ഒരു പക്ഷെ എന്നിലുള്ള പ്രണയം വാക്കുകളായി പുറത്തു വരുന്നതാകാം.
എന്നിരുന്നാലും ഏതു സാഹിത്യ സൃഷ്ടിക്കായാലും അതിന്റെതായ ഒരു social impact ഉണ്ടാക്കാൻ പറ്റും എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ്. ദൃശ്യം എന്ന മോഹൻലാൽ film കണ്ടിട്ട് പിന്നീടുള്ള പല കുറ്റകൃത്യങ്ങളും ജിത്തു ജോസെഫിന്റെ തലയിൽ വച്ചു കൊടുത്ത നാടാണിത്. അപ്പോൾ ഒരു പ്രണയം പ്രമേയമായ നോവൽ വായിച്ചിട്ടു അല്ലെങ്കിൽ ഒരു cinema കണ്ടിട്ട് എന്ത് കൊണ്ട് അവർക്കു നല്ല ഒരു പ്രണയം ഉണ്ടാകുന്നില്ല? നമ്മൾ എന്ത് വായിച്ചാലും കണ്ടാലും കുറച്ചു നേരത്തേക്കെങ്കിലും അതിന്റെ ഒരു impact നമ്മളിൽ automatic ആയി ഉണ്ടാകും. So 2 പ്രണയ നോവൽ വായിച്ചാൽ നാച്ചുറൽ ആയി നമ്മിലും പ്രണയം വന്നു നിറയും. മീനു വയനാശീലം ഉള്ള ആൾ ആണോ?

RJ: (ചമ്മിയ ചിരിയോടെ )അയ്യോ.. പണ്ടേ book കണ്ടാൽ ഞാൻ അവിടെ ഉറങ്ങും. സ്കൂളിലേ ഉള്ള ശീലം ആണ്. So വായനാശീലം തീരെ ഇല്ല.

അനാമിക : (ഒന്ന്ആ ചിരിച്ചുകൊണ്ട് ) അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അത് അനുഭവിച്ചറിയേണ്ട കാര്യം ആണ്..

RJ: ok മാം. നമ്മുടെ ഈ talk show യുടെ time ഏതാണ്ട് തീരാറായി... Valentine's day യിൽ ഇത്ര മനോഹരമായി പ്രണയത്തേക്കുറിച്ച് പറഞ്ഞ അനാമിക mam ന് വളരെ അധികം നന്ദി. ഇതിലും നന്നായി പ്രണയത്തെ വർണിക്കാൻ ആർക്കാണ് പറ്റുക?? Mam പറഞ്ഞതുപോലെ എല്ലാവരിലും പ്രണയം നിറയട്ടെ. Happy Valentine's day once again.

അനാമിക : Thank you.

RJ : അപ്പോൾ പ്രണയം തുളുമ്പി നിൽക്കുന്ന ഈ മനോഹരനിമിഷത്തിൽ നമുക്ക് അടുത്ത പാട്ടിലേക്കു പോകാം..

ഇതും പറഞ്ഞു RJ അടുത്ത പാട്ടു Play ചെയ്തു program തുടർന്നു.

അന്ന് വൈകിട്ട് അനാമിക വീട്ടിൽ തിരികെ ചെല്ലുമ്പോൾ അനിരുദ്ധ് അവിടെ ഉണ്ടായിരുന്നു..
അനാമിക : ആഹാ ഇതെന്താ ഇന്ന് പതിവില്ലാതെ നേരത്തെ?? എന്ത് പറ്റി സുഖമില്ലേ?

അനിരുദ്ധ് : ഹേയ് ഒന്നുല്ലടോ.. വെറുതെ. Office time കഴിഞ്ഞല്ലോ.

അനാമിക:  ( അത്ഭുതത്തോടെ). അതെന്തു പറ്റി? എന്നും office ഈ time ൽ അല്ലേ വിടുന്നത്? പിന്നെന്താ ഇന്നൊരു പ്രത്യേകത?? ഓഫീസിൽ നിന്നും ഏറ്റവും last ഇറങ്ങാറുള്ള, ഞാൻ ഇല്ലെങ്കിൽ എന്റെ ഓഫീസ് ശ്വാസം മുട്ടി ചത്തുപോകുമേ എന്ന് പറഞ്ഞു ദീനരോദനം മുഴക്കാറുള്ള ആൾ ആണോ ഇത് പറയുന്നത്?? അവൾ അനിരുദിന്റെ കളിയാക്കി ചോദിച്ചു.

അനിരുദ്ധ് : പോടീ കുറുമ്പീ. എന്നും പറഞ്ഞു അവളെ തല്ലാനായി കയ്യൊങ്ങി..

അത് കണ്ടു ഞെട്ടിതിരിച്ചു നോക്കി അനാമികക്ക് നേരെ എന്താ എന്ന് അവൻ കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു..

അനാമിക : അല്ല.. എന്താ വിളിച്ചത്?

അനിരുദ്ധ്: എന്ത്?? ഞാനോ? ഞാൻ ഒന്നും വിളിച്ചില്ലല്ലോ..

അനാമിക : ആ എന്നാൽ എനിക്ക് തോന്നിയതാവും. എന്ന് പറഞ്ഞു അവൾ തിരികെ നടക്കാൻ തുടങ്ങി.

അപ്പോൾ വീണ്ടും അനിരുദ്ധ് : കുറുമ്പി.
 വേഗം തിരിഞ്ഞു നിന്നു അനാമിക : അവളുടെ കണ്ണുകളിൽ നിറയെ വിസ്മയം ആയിരുന്നു. പണ്ട് അവളുടെ കുറുമ്പുകൾ കണ്ട അനിരുദ്ധ് ആരും കേൾക്കാതെ അവളെ വിളിച്ചിരുന്നതാണ് കുറുമ്പി എന്ന്. അവൾക്കും ആ വിളി ഇഷ്ടായിരുന്നു. എന്നാൽ പിന്നെ  കാലപ്പഴക്കത്തിൽ എപ്പോഴോ അവൾക്കാ പേര് നഷ്ടമായിരുന്നു... അത് വർഷങ്ങൾക്കു ശേഷം അനിരുദ്ദിന്റെ വായിൽ നിന്നും കേട്ടത് കൊണ്ടാണ് അവൾ ഞെട്ടിത്തരിച്ചു നിന്നു പോയത്...

അവളുടെ കണ്ണുകളിലെ ഭാവം കണ്ടു അനിരുദ്ധിനു ചിരി വരുന്നുണ്ടായിരുന്നു. അവളുടെ നോട്ടം കണ്ടു അവൻ എന്തേ എന്ന് കണ്ണുകൊണ്ടു ചോദിച്ചു.
അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ മുകളിലേക്കു ഉയർത്തി കാണിച്ചു വേഗം fresh ആയി അടുക്കളയിലേക്ക് പോയി.

അടുക്കളയിൽ ചെന്നു ചായ ഇടാൻ തുണിഞ്ഞ അവളുടെ മുന്നിലേക്ക്‌ ഒരു cup ചായ എടുത്തു കൊടുത്തു അനിരുദ്ധ്.
ഇത് കണ്ടു അന്തം വിട്ടു നിന്ന അവളോട്‌ എന്താ എന്റെ പെണ്ണിന്റെ കിളി പോയി നില്കുന്നെ എന്നവൻ ചോദിച്ചു??

അതിനു മറുപടിയായി അനാമിക : അല്ല. ഇതെന്താ പതിവില്ലാതെ ഒരു ചായ സൽക്കാരം ഒക്കെ? അല്ലെങ്കിൽ ഇവിടേ എന്റെ കൈ കൊണ്ട് ഇട്ട ചായയെ ഒരോരുത്തർക്കു ഇറങ്ങുമായിരുന്നുള്ളുലോ... ഇവിടേ ഫ്രീ ആയി ഇരുന്നാലും ആ tv അല്ലെങ്കിൽ mobile നോക്കി ഇരിക്കുന്നതല്ലാതെ ചായ കുടിക്കണമെങ്കിൽ ഞാൻ office വിട്ടു വരണമായിരുന്നു. പിന്നെ ഇതെന്തു പറ്റി?

ഹേയ് ഒന്നുമില്ലെടോ. നേരത്തെ വന്നപ്പോൾ ഒരു ചായ ഇട്ടു കുടിക്കാം എന്ന് കരുതി. അപ്പോൾ എന്റെ ഭാര്യക്കും കൂടെ ഒരു cup ചായ ഉണ്ടാക്കിയേക്കാം എന്ന് കരുതി. അതിത്ര വലിയ തെറ്റായിപോയോ മാഡം?? എന്നും ചോദിച്ചു അവൻ അവളുടെ മുന്നിൽ അവളെ കളിയാക്കാനായി കൈ കൂപ്പി നിന്നു..

ഹേയ് ഒരിക്കലുമില്ല
 എല്ലാ ദിവസവും ഇങ്ങനെ ഉണ്ടാക്കുവാണെങ്കിൽ എനിക്ക് എളുപ്പമായേനെ എന്ന് അവളും പറഞ്ഞു.

വോ. അത് വേണ്ട. അത്രക്കും വേണ്ട. എന്ന് പറഞ്ഞു അവൻ ചായ എടുത്തു.
അവൾ ചായ ഒരു സിപ് എടുത്തു കുടിച്ചിട്ട് അത്താഴത്തിനുള്ള കറി വെക്കാനുള്ള പച്ചക്കറി എടുത്തു അറിയാൻ തുടങ്ങി. അപ്പോഴേക്കും അവൻ ആ കത്തിയിൽ കയറി പിടിച്ചു അതവിടെ വെച്ചിട്ട് വാ പെണ്ണേ... നമുക്ക് പോയി ചായ കുടിച്ചിട്ടാകം ബാക്കി എന്നും പറഞ്ഞു അവനവളെ ചേർത്തു പിടിച്ചു. അവൾ ആണെങ്കിൽ ആകെ കിളി പോയി ചായയും എടുത്തു അവന്റെ കൂടെ പോയി.
അപ്പോൾ അവൾ ഓർക്കുകയായിരുന്നു പണ്ടൊക്കെ അനിരുദ്ധ് അവളെ ഇങ്ങനെ ചേർത്ത് പിടിച്ചു ആണ്എ ല്ലായിടത്തും നടന്നിരുന്നത്. പിന്നീട് എല്ലാം formal ആയി പോയതു അവൾ വേദനയോടെ ഓർത്തു. അവളുടെ ആ നിൽപ് കണ്ടു അവൻ എന്താ എന്ന് ചോദിച്ചു.
അതിനു മറുപടിയായി അവൾ.  അല്ല ഇന്ന് sir ന് എന്ത് പറ്റി.. ആകെ കിളി പോയ ലക്ഷണം ആണല്ലോ..

ഹേയ് കിളി പോയില്ല. കുറെ കാലം മുന്നേ പറന്നു പോയ ഒരു കിളി ഇന്ന് തിരികെ വന്നു. അതിന്റെയാ.. അവൻ പറഞ്ഞു

അവൾ ആണെങ്കിൽ ഇത് കേട്ടു ഒന്നും മനസിലാകാതെ നിന്നു.

അനിരുദ്ധ് : താൻ വട്ടാകണ്ടാ... ഞാൻ ഇന്ന് തന്റെ talk show കേട്ടിരുന്നു. അപ്പോൾ ആണ് നമുക്ക് നമ്മുടെ life ൽ എന്തൊക്കെയാ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു മനസിലായത്..  Thank you Anu... For showing up the meaning of our life.. അവൻ അതും പറഞ്ഞു അവളുടെ കൈകൾ എടുത്തു മൃദുവായി ചുംബിച്ചു. അവളുടെ കണ്ണുകളും കൂമ്പിപ്പോയി..

ഓ എന്റെ പെണ്ണിന് ഇത്രയും വിവരം ഒക്കെ ഉണ്ടായിരുന്നോ. എന്തൊക്കെ ആയിരുന്നു ഇന്നത്തെ talk. ഈ കുഞ്ഞിതലക്കകത്തു ഇതെല്ലാം ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്നും പറഞ്ഞു അവൻ ആ തലക്കിട്ടു ഒന്ന് ഞൊട്ടു കൊടുത്തു.

 അവൾ അനിരുദ്ധിനെ നോക്കുവായിരുന്നു. പണ്ട് കളിയും ചിരിയും കുസൃതിയും ഒക്കെ ആയി നടന്ന തന്റെ പഴയ അനിരുദ്ധ്. പിന്നീട് അവൻ office തിരക്കുകളിലേക്ക് മുഴുകിയപ്പോൾ തങ്ങൾക്കു നഷ്ടമായത് അവരുടെ പ്രണയം ആയിരുന്നു. ഇപ്പോൾ തന്റെ മുന്നിൽ നില്കുന്നത് ആ പഴയ അനിരുദ്ധ് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തത്തി കളിച്ചു. അത് കണ്ടു അവൻ എന്തേ എന്ന് ചോദിച്ചു

ഒന്നുമില്ല എന്നർത്ഥത്തിൽ അവൾ ചുമലുകൾ കൂച്ചി കാണിച്ചു.

എന്നാൽ അവളുടെ കണ്ണുകളിൽ ആ പഴയ പ്രണയം വീണ്ടും പൂവിട്ടു.

അത് കണ്ടു അവൻ ഒന്നൂടെ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു.
ഇത് കണ്ട അവൾ കുതറി മാറി. അതേ പിള്ളേരുള്ള വീടാ ഇത്. അവർ കണ്ടാൽ എന്ത് വിചാരിക്കും???
ഓഹോ അപ്പോൾ രാവിലെ റേഡിയോയിൽ ഘോരാഘോരം പ്രസംഗിക്കുന്നത് കേട്ടല്ലോ കുട്ടികൾ parents ന്റെ സ്നേഹം കണ്ടാണ് വളരേണ്ടതെന്നു. വീട്ടിലെത്തിയപ്പോൾ എല്ലാം മറന്നോ??

ഹേയ് അതല്ല.. എന്നാലും... അവൾ വിക്കി..
 ഒരെന്നാലും ഇല്ല അനു... ഇത് നമ്മുടെ life. അത് ഒന്നേ ഉള്ളൂ. അത് നമ്മൾ സ്നേഹിച്ചു ജീവിച്ചു തീർക്കും. അല്ലാതെ പരസ്പരം പോരാടിച്ചും ചെളി വാരി എറഞ്ഞും അല്ല. പിന്നെ മക്കൾ... നീ പറഞ്ഞത് പോലെ അവർ ഇതാണ് കണ്ടു വളരേണ്ടത്. അതുകൊണ്ട് എന്റെ ഭാര്യ നല്ല കുട്ടിയായി വേഗം ഈ ചായ തണുത്തുപോകും മുന്നേ കുടിക്കു... എന്നിട്ട് വേണ്ടേ നമുക്ക് വീണ്ടും പ്രണയിക്കാൻ. ഇതും പറഞ്ഞു അവൻ അവളുടെ കവിളിൽ ഒന്ന് നുള്ളിയിട്ട് എഴുന്നേറ്റു പോയി.
പിന്നെ തിരിഞ്ഞു നിന്നു പിന്നിലൂടെ വന്നു അവളെ കെട്ടിപ്പിടിച്ചു Happy Valentine's day Anu...

അവൾ തിരികെ നിന്നു happy Valentine's day ആദി... (ആദി എന്നത് അവൾ മാത്രം അവനെ വിളിച്ചിരുന്ന പേരാണ്. അനിരുദ്ധ് എന്ന്  വിളിക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു )

അവിടെ അവരുടെ നഷ്ടപ്പെട്ടുപോയ പ്രണയം വീണ്ടും തളിർക്കാൻ തുടങ്ങി ....
വിശുദ്ധ പ്രണയം....