താലന്ത്
ജെറി അവനിരുന്ന മരച്ചുവട്ടിൽ നിന്നും പതി യെ എഴുന്നേറ്റു ഏറ്റവും മുകളിലെ പാറ ലക്ഷ്യമാക്കി നടന്നു. അവന്റെ മനസ്സ് ശൂന്യമായിരുന്നു. ചുറ്റുമുള്ള പ്രകൃതിയുടെ സുന്ദരമായ ദൃശ്യങ്ങൾ ഒന്നും അവന്റെ കണ്ണിൽ ഉടക്കിയില്ല . ഇതിനു മുന്നേ എത്രയോ തവണ ഈ പ്രകൃതി ഭംഗി ആസ്വദിക്കാനും അത് തന്റെ കാൻവാസിലേക്ക് പകർത്തുവാനുമായി മാത്രം അവൻ ഇവിടെ വന്നിരിക്കുന്നു. അന്നൊക്കെ ഈ പ്രകൃതിയുടെ വർണങ്ങൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ . ഇന്നാ മനസ്സ് ഏറ്റവും വേദനിച്ചാണ് അവൻ ഇവിടെ വന്നിരിക്കുന്നത് .
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഏറ്റവും തിരക്കുള്ള ഡോക്ടർസ് ആയ ജോണിന്റെയും സൂസന്റെയും ഒരേ ഒരു മകനാണ് ജെറി. അവനെ പ്രസവിച്ചത് മുതൽ മകൻ തങ്ങളെ പോലെ തന്നെ പേരും പെരുമയും നിറഞ്ഞ ഒരു ഡോക്ടർ ആയി കാണാൻ ആണ് അവർ ആഗ്രഹിച്ചത്. അതിനു വേണ്ടി അവർ ഊണും ഉറക്കവും ഒഴിഞ്ഞു അവനെ പഠിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ജെറിക്ക് ദൈവം വരദാനമായി കൊടുത്ത ചിത്രകലയിൽ ആയിരുന്നു അവനു താല്പര്യം. ചിത്രകലയിൽ വിദേശത്തു പോയി പഠനം നടത്താൻ ആയിരുന്നു അവന്റെ സ്വപ്നം ഇതിന്റെ പേരിൽ അവനും മാതാപിതാക്കളും തമ്മിൽ കലഹങ്ങളും പതിവായിരുന്നു. അവസാനം മാതാപിതാക്കളുടെ വാശിക്ക് മുന്നിൽ അവന്റെ എല്ലാ സ്വപ്നങ്ങളും ഉള്ളിലൊതുക്കി അവൻ മെഡിസിന് ചേർന്നു. പക്ഷെ മനുഷ്യ ശരീരങ്ങളെ കീറി മുറിക്കുന്നത് ചിന്തിക്കാൻ പോലും അവനു കഴിയില്ലായിരുന്നു.
അങ്ങനെ അവൻ തന്റെ മാതാപിതാക്കളുടെ സ്വപ്നം പൂർത്തീകരിക്കാൻ വേണ്ടി മെഡിസിനു ചേർന്നു. എന്നാൽ ഇതിനിടയിലും അവൻ അവന്റെ സ്വപ്നം കൈവിട്ടിരുന്നില്ല. അവൻ സമയം കിട്ടുമ്പോഴൊക്കെ ധാരാളം ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. അങ്ങനെ അവന്റെ 4.5 വർഷത്തെ മെഡിസിൻ പഠനം കഴിഞ്ഞു. നാളെ ആണ് ഫൈനൽ എക്സാം റിസൾട്ട് വരുന്നത്. അവൻ അതിനു ജയിക്കുകയില്ല എന്ന് അവനു നന്നായി അറിയാം. ഇതിനു മുന്നിലുള്ള വർഷങ്ങളിൽ വന്ന suppli exam ഒന്നും അവൻ വീട്ടിൽ അറിയിച്ചിരുന്നില്ല. നാളെ റിസൾട്ട് വരുമ്പോൾ വീട്ടിൽ ഒരു ഭൂകമ്പം ഉണ്ടാകുമെന്നും അവന്റെ മാതാപിതാക്കൾ അതെങ്ങനെ പ്രതികരിക്കുമെന്നും അവനു യാതൊരു നിശ്ചയവും ഇല്ലായിരുന്നു. അതുകൊണ്ടു അവനാകെ പേടിച്ചു അവന്റെ ജീവൻ ഒടുക്കാൻ വേണ്ടി ആണ് ജെറി ആ പാറക്കെട്ടിന്റെ മുകളിലേക്ക് പോയത്.
നോക്കെത്താ ദൂരത്തോളം കിടക്കുന്ന ആ മലമുകളിൽ നിന്നും താഴേക്ക് പോയാൽ അവന്റെ ശരീരം പോലും കിട്ടാൻ ബുദ്ധിമുട്ടാണെന്ന് അവനു നന്നായി അറിയാം. അവൻ അങ്ങനെ ഓരോന്നാലോചിച്ചു മലമുകളിൽ എത്തി. അവൻ പതിയെ മലയുടെ അറ്റത്തേക്ക് നടന്നു. അവനാകെ ഭയം തോന്നി തുടങ്ങിയിരുന്നു. പക്ഷെ കൂടുതൽ ചിന്തിച്ചാൽ ധൈര്യം ചോർന്നു പോകുമെന്ന് അവനു അറിയാം. അത് കൊണ്ട് അവൻ കണ്ണുകൾ ഇറുക്കെ പൂട്ടി താഴേക്ക് ചാടുവാൻ തയ്യാറായി. അപ്പോൾ അവന്റെ ഫോണിൽ ഒരു ബെൽ അടിച്ചത് . അവൻ എടുത്തു നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നതായിരുന്നു.
ഹോ ഇത് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നു പോയിരുന്നല്ലോ. അവൻ അപ്പോൾ ആണ് അത് ഓർത്തത്. എന്തായാലും വന്ന ആ മെസ്സേജ് കൂടെ വായിച്ചിട്ടു സ്വിച്ച് ഓഫ്‌ചെയ്യാം എന്ന് കരുതി അവൻ അത് വായിക്കാൻ എടുത്തു.അതിൽ പുതിയ നിയമ സുവിശേഷങ്ങളിൽ കർത്താവു പറഞ്ഞ ഒരു ഉപമയായിരുന്നു.
ഒരു ധനികനായ മനുഷ്യൻ വ്യാപാര ആവശ്യങ്ങൾക്കു വേണ്ടി ദൂരയാത്രക്കൊരുങ്ങിയപ്പോൾ അവന്റെ വേലക്കാരെ വിളിച്ചു പത്തും അഞ്ചും ഒന്നും നാണയങ്ങൾ നൽകിയതും അവൻ തിരികെ എത്തിയപ്പോൾ പത്തും അഞ്ചും കൊടുത്തവൻ അതിരട്ടിയാക്കിയതും ഒന്ന് കിട്ടിയവൻ മാത്രം കിട്ടിയ താലന്ത് വിനിയോഗിക്കാതെ ഇരുന്നതും ആ വ്യാപാരി താലന്ത് ശരിയായി വിനിയോഗിച്ചവർക് കൂടുതലായി കൊടുത്തതും മണ്ണിൽ കുഴിച്ചിട്ടവനെ ശിക്ഷിച്ചതും ആയിരുന്നു ആ മെസ്സേജിലെ ഇതിവൃത്തം.
ബൈബിളിലെ ഈ ഉപമ ഒരു പാട് തവണ ജീവിതത്തിൽ കേട്ടിട്ടുള്ളതാണെങ്കിലും ഇത്തവണ വായിച്ചപ്പോൾ അത് ആരോ അവനോടു പറയുന്നതാണെന്നു ജെറിക്ക് തോന്നി. തനിക്കു കിട്ടിയ താലന്ത് ശരിയായ വിധത്തിൽ വിനിയോഗിക്കാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുകയല്ലേ എന്ന് അവനു തോന്നി. അത് അവനെ അവന്റെ തീരുമാനത്തിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അവൻ ആ മലമുകളിൽ നിന്നും താഴെ എത്തി അവന്റെ മനസ്സ് വല്ലാതെ കലങ്ങിയിരുന്നു. ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവൻ ബുദ്ധിമുട്ടി. എന്ത് ചെയ്യണം എന്നറിയാതെ അവനുഴറി. വീട്ടിലേക്കു പോയാൽ നാളെ റിസൾട്ട് വരുമ്പോൾ പപ്പയെയും മമ്മയെയും എങ്ങനെ നേരിടും എന്ന് ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല. അവൻ ഒരോന്നാലോചിച്ചു നടന്നു പള്ളിയുടെ മുന്നിൽ എത്തി.
അവൻ ആലോചിച്ചു തനിക്കു എന്ത് പ്രശനം ഉണ്ടായാലും താൻ ആദ്യം ഓടി വരുന്നത് ഈ പള്ളിയുടെ നടയിൽ ആയിരുന്നു. ഇത്തവണ മാത്രം എന്തേ അതിനൊരു മാറ്റം വന്നു ? അവൻ വേഗം പള്ളിയുടെ അകത്തേക്ക് കയറി ക്രൂശിതനായ യേശുവിന്റെ തിരുസ്വരൂപത്തിനു മുന്നിൽ കൂപ്പു കൈകളോടെ നിന്ന്. അവന്റെ സങ്കടമെല്ലാം അവിടെ ഒഴുക്കി കളഞ്ഞു. എത്ര നേരം അങ്ങനെ നിന്ന് എന്ന് പോലും അവനു അറിയില്ല. ആരോ തോളിൽ കൈ വച്ചപ്പോൾ ആണ് അവൻ അവിടെ നിന്നും തിരിഞ്ഞു നോക്കിയത്. പള്ളിയിലെ വികാരിയായ പോളച്ചൻ ആയിരുന്നു അത്.
"എന്താ ജെറി? എന്ത് പറ്റി ? നീ കുറെ നേരം ആയല്ലോ ഈ നിൽപ് തുടങ്ങിയിട്ട്." അച്ചൻ ചോദിച്ചു

ജെറി ഒന്നും പറയാതെ വളരെ സങ്കടത്തോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി. അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖഭാവവും കണ്ടപ്പോൾ അച്ഛന് മനസ്സിലായി എന്തോ പ്രശ്നം അവനെ കാര്യമായി അലട്ടുന്നുണ്ടെന്നു.
"നീ വാ. നമുക്ക് മേടയിലേക്കു പോകാം. അവിടിരുന്നു സംസാരിക്കാം." അച്ഛൻ അവനെയും കൂട്ടി തന്റെ മുറിയിലേക്ക് പോയി. അച്ഛന്റെ മുറിയിലെത്തിയതും ജെറി പൊട്ടിക്കരയാൻ തുടങ്ങി.അച്ഛൻ അവനെ ആശ്വസിപ്പിച്ചു. "നീ കരയാതെ കാര്യം പറ ജെറി. എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാമല്ലോ." അച്ഛൻ പറഞ്ഞു
ജെറി അവിടിരുന്നു അച്ഛനോട് കാര്യങ്ങൾ പറയാൻ തുടങ്ങി. അവന്റെ പ്രതീക്ഷകളും സ്വപനങ്ങളും ഒക്കെ. ഇതേവരെ ആരോടും അങ്ങനെ അവൻ അതേക്കുറിച്ചു പങ്കു വച്ചിരുന്നില്ലാ. അങ്ങനെ പങ്കുവെക്കാൻ പറ്റുന്ന ഒരു സാഹചര്യമൊന്നും അവന്റെ വീട്ടിലും ഉണ്ടായിരുന്നില്ല. മകനെ ഡോക്ടർ ആക്കാൻ വേണ്ടി വളർത്തിയ മാതാപിതാക്കളോട് കൂടെ ആയിരുന്നല്ലോ അവന്റെ ജീവിതം .അതിനിടയിൽ അവന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും അന്വേഷിച്ചറിയാൻ അവർ മിനക്കെട്ടില്ല എന്നതാണ് സത്യം. അവൻ ഇടപെഴകുന്ന സൊസൈറ്റിയും അങ്ങനെ ആയിരുന്നു. എല്ലാം ഷോ ഓഫ് ആക്കുന്ന ഹൈ ക്ലാസ്സ് ആളുകൾ മാത്രം. എന്തിനോ വേണ്ടി വ്യഗ്രത പെട്ടോടുന്ന കുറെ മനുഷ്യ ജന്മങ്ങൾ. അതിനിടയിൽ സൗഹൃദത്തിനും രക്തബന്ധങ്ങൾക്കുമൊന്നും അവർ സമയം കണ്ടെത്തിയിരുന്നില്ല
എല്ലാം അച്ഛന്റെ അടുത്ത് പറഞ്ഞു കഴിഞ്ഞപ്പോൾ അവനു മനസ്സിന് നല്ല ആശ്വാസം തോന്നി. അല്ലെങ്കിലും അതങ്ങനെ ആണല്ലോ. നമ്മുടെ സങ്കടങ്ങൾ പങ്കു വച്ച് കഴിയുമ്പോൾ പകുതിയാകുമെന്നു സന്തോഷം ഇരട്ടിക്കുമെന്നും അല്ലെ പറയുന്നത്.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു "ഇതായിരുന്നു അല്ലെ നിന്റെ പ്രശനം? ഇത്ര നിസ്സാര കാര്യത്തിന് വേണ്ടി ആണോ ജെറി നിനക്ക് ദാനമായി കിട്ടിയ ഇ ജീവിതം നീ നശിപ്പിക്കാൻ തോന്നിയത്? നീ ഒന്നുമില്ലെങ്കിൽ MBBS പഠിച്ചതല്ലേ? ഒരു മനുഷ്യ ജീവന്റെ വില എത്രത്തോളമുണ്ടെന്നു എന്നേക്കാൾ നന്നായി നിനക്കറിയില്ലേ?"
അവൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. പൊറുക്കാനാവാത്ത അപരാധം ആണ് താൻ ചെയ്യാൻ പോയതെന്ന് അവനു ബോധ്യമായി. അച്ഛൻ തുടർന്നു. ആരുടെ ഒക്കെയോ പ്രാർത്ഥനയുടെ ഫലം ആണ് നിനക്കപ്പോൾ കൃത്യ സമയത്തു ഒരു മെസ്സേജ് വരാനും നീ അവിടുന്ന് പോരാനും ഒക്കെ കാരണം. നീ ഇത്രനാളും ഇവിടെ വന്നു പ്രാർഥിച്ചത് ഇതിനായിരുന്നോ ജെറി? ഒറ്റ നിമിഷത്തെ ഒരു ചിന്ത കൊണ്ട് ഇല്ലാതാക്കാൻ ആണോ തമ്പുരാൻ കർത്താവു നിന്നെ ഈ ഭൂമിയിലേക്ക് വിട്ടത്. അങ്ങേർക്കു നിന്നെ കൊണ്ട് ഇനിയും ഇവിടെ പലതും ചെയ്യാനുണ്ട്.
നിനക്കു പഠിച്ചു ഡോക്ടർ ആകണ്ട എ ങ്കിൽ ആകേണ്ട. ഡോക്ടര് ആയില്ലെങ്കിൽ ആരും നിന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലല്ലോ . നിന്റെ അപ്പനോടും അമ്മയോടും ഞാൻ സംസാരിക്കാം. ഈ മനുഷ്യ ശരീരത്തിന്റെ അസുഖങ്ങൾ മാത്രം കണ്ടു കണ്ടു അവർക്കിപ്പോൾ മറ്റുള്ളവരുടെ മനസ്സ് കാണാൻ പറ്റാണ്ടായി എന്നാ തോന്നുന്നേ. നീ പേടിക്കണ്ടടാ. ഇത് ഞാൻ ഓക്കേ ആക്കിക്കോളാം. നിനക്കെന്നതാ പഠിക്കാൻ പോകേണ്ടതെന്നു വച്ചാൽ നീ അതിനു റെഡി ആയിക്കോ. ജോണിനെയും സൂസനെയും കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ഇത് പോലും ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ ഈ ളോഹയും ഇട്ടു പള്ളി വികാരി ആണെന്നും പറഞ്ഞു നടക്കുന്നത് എന്തിനാടാ? അതുകൊണ്ടു എന്റെ മോൻ പോയി അടുത്ത കോഴ്‌സിനുള്ള അഡ്മിഷൻ എടുക്കുന്നതിന്റെ കാര്യങ്ങൾ നോക്കു. ഞാൻ നാളെ രാവിലെ തന്നെ വീട്ടിലേക്കു വരം അവരോടു ഞാൻ സംസാരിക്കാം."
അച്ഛൻ ജെറിയെ ആശ്വസിപ്പിച്ചു പറഞ്ഞു വിടാൻ ഒരുങ്ങി. അപ്പോൾ അവൻ വീണ്ടും സംശയത്തോടെ അച്ഛന്റെ മുന്നിൽ നിന്നും പരുങ്ങി. "നീ പോകുന്നില്ലേ? ഇനി എന്താടാ നിന്റെ പ്രശനം ?" അച്ഛൻ ചോദിച്ചു
"അല്ല അച്ഛാ. ഞാൻ ആഗ്രഹിച്ചിരുന്ന കോഴ്സിനുള്ള ആപ്ലിക്കേഷൻ കൊടുക്കുന്നതിനുള്ള ലാസ്റ് തീയതി ഇന്നാണ്."
"അതിനിപ്പോൾ എന്താ കുഴപ്പം? ഇന്ന് തീർന്നൊന്നും പൊയിട്ടില്ലല്ലോ. ഈ ദിവസം തീരാൻ മണിക്കൂറുകൾ ഇനിയും ബാക്കി ഉണ്ട്. ഓൺലൈൻ അപ്ലിക്കേഷൻ അല്ലെ? നീ വീട്ടിൽ പോയി സമാധാനമായി അയക്കാമല്ലോ."
"അതല്ല അച്ഛാ." അവൻ പകുതിയിൽ നിർത്തി.
"പിന്നെന്താടാ പ്രശനം. നീ മുഴുവൻ പറയു'
അവൻ തുടർന്നു. "ഇത് അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഉള്ള ഒരു കോഴ്സ് ആണ് ചിത്രകലയിലും ശില്പനിർമാണത്തിലും ഒരുപാടു wide ആയി നല്ല depth-ൽ പഠിക്കാൻ ഉള്ള കോഴ്സ് ആണ്. അവരുടെ initial selection round തന്നെ സാദാ university-കൾ ചെയ്യുന്നതു പോലെ ചുമ്മാ അപ്ലിക്കേഷൻ accept ചെയ്യൽ അല്ല. നമ്മൾ അവരച്ച ഒരു നല്ല പിക്ചർ എടുത്തു അതിന്റെ ഫുൾ ഡീറ്റെയിൽസ് വച്ച് അവർക്കു submit ചെയ്യണം. അവർ അതിനെ evaluate ചെയ്തിട്ടാണ് അടുത്ത റൗണ്ടിലേക്കുള്ള selection നടത്തുന്നത്. അടുത്ത റൗണ്ടിൽ അവർ തരുന്ന ചില സബ്ജെക്ട് വച്ച് നമ്മൾ ചിത്രം വരച്ചു ആ ചിത്രം അയച്ചു കൊടുക്കണം . അതും കഴിഞ്ഞു 3rd റൗണ്ടിൽ ആണ് അവർ നേരിട്ട് ഇന്റർവ്യൂന് വിളിക്കുന്നത്. അതും സാധാരണ ഇന്റർവ്യൂ അല്ല . അവിടെ ചെന്ന് കഴിയുമ്പോൾ അവർ പറയുന്ന തീമിൽ അവർ പറയുന്ന ടൂൾസ് വച്ച് time limit-നുള്ളിൽ നമ്മൾ ലൈവ് ആയി വരച്ചു കൊടുക്കണം. എന്നിട്ടു നമ്മൾ അതിനെ കുറിച്ച് അവിടെ ഒരു class നടത്തുകയും വേണം. ഇതെല്ലാം പാസ് അയാലേ അവിടെ അഡ്മിഷൻ കിട്ടു.
"ഇതെന്തോന്നാടെ മോനെ? എഞ്ചിനീറിംഗിന്റെയും മെഡിസിന്റെയും അഡ്മിഷന് പോലും ഇത്രയും കടമ്പ കടക്കണ്ടല്ലോ.നമ്മുടെ നാട്ടിലെ RLV ഒക്കെ ഉള്ളപ്പോൾ നീ എന്തിനാടാ അങ്ങ് അമേരിക്കയിൽ പോയി ഇത്ര കഷ്ടപ്പെട്ട് പഠിക്കുന്നെ? ഇവിടെ നമ്മുടെ നാട്ടിൽ എങ്ങാനും പഠിച്ചാൽ പോരായിരുന്നോ? ആ എന്ത് ചെയ്യാം ഇത് നിന്റെ ജീവിതെത്തിലെ ഏറ്റവും വലിയ സ്വപ്നം ആയി പോയില്ലേ? ഞാൻ ആണെങ്കിൽ എല്ലാം ഓക്കേ ആക്കാമെന്നു വാക്കും തന്നു. എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം. നിന്റെ ശരിക്കുമുള്ള പ്രശനം എന്താ? എനിക്കങ്ങട് കത്തുന്നില്ല. "
"അത് അച്ഛാ ഞാൻ പറഞ്ഞില്ലേ ഇന്നാണ് അപ്ലിക്കേഷൻ submit ചെയ്യാനുള്ള last date എന്ന്. ഞാൻ ഇതേവരെ അതിനു ഒരു പടം വരച്ചിട്ടില്ല. ഓരൊരു നല്ല തീം പോലും മനസ്സിൽ തെളിയുന്നില്ല. so ഇന്നിനി ഞാൻ എങ്ങനെ submit ചെയ്യും?"
"ഇത്രേ ഉള്ളോ നിന്റെ പ്രശനം? ആത്മഹത്യയുടെ വക്ക് വരെ പോയ നിന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയ ഒരു തമ്പുരാൻ കർത്താവ് നിനക്ക് കൂട്ടായി ഉണ്ട്. അവനു നിന്നെ കുറിച്ച് എന്തോ ഒരു വലിയ പദ്ധതി ഉണ്ട്. അതുകൊണ്ടു നീ ഒന്നും കൊണ്ട് പേടിക്കണ്ട. നീ നന്നായി പ്രാർത്ഥിച്ചു ഒരുങ്ങി വരയ്ക്കാൻ ഇരിക്കുക. അവൻ നിനക്കതിനു ഉത്തരം നൽകും. ഇത് തിരുഹിതം അനുസരിച്ചാണെങ്കിൽ നിനക്ക് നല്ല ഒരു തീം കിട്ടും നീ അതനുസരിച്ചു വരക്കുകയും ചെയ്യും. അല്ലെങ്കിൽ വിട്ടു കളഞ്ഞേക്കുക. അവൻ നിനക്കായി ഇതിലും നല്ലതെന്തോ ഒരുക്കി വച്ചിട്ടുണ്ട്. നീ ധൈര്യമായി പൊയ്ക്കോ ജെറി. ദൈവം അനുഗ്രഹിക്കട്ടെ. "
ഇതും പറഞ്ഞു അച്ഛൻ എഴുന്നേറ്റു. ഇതെല്ലം കേട്ട് കഴിഞ്ഞപ്പോൾ ജെറിക്ക് എവിടെ നിന്നോ ഒരു ധൈര്യം വന്നു ചേർന്നത് പോലെ തോന്നി. അവൻ വേഗം എഴുന്നേറ്റു പുറത്തേക്കിറങ്ങി. "അച്ഛാ.നാളെ രാവിലെ വീട്ടിലേക്കു വരാൻ മറക്കല്ലേ? അവിടുത്തെ ഭൂകമ്പം കർത്താവിനെക്കൊണ്ടും അച്ഛനെക്കൊണ്ടും മാത്രമേ തടുക്കാൻ പറ്റൂ."
"നീ പേടിക്കേണ്ടടാ. നാളെ രാവിലെ നീ കണ്ണ് തുറക്കുമ്പോൾ ഞാൻ അവിടെ ഉണ്ടാകും. അത് പോരെ? "
"മതി അച്ചോ. നേരത്തെ കണ്ണ് തുറന്നാലും അച്ഛൻ വന്നിട്ടേ ഞാൻ മുറി തുറക്കൂ. എന്നാൽ ഞാൻ പോട്ടെ." ഇതും പറഞ്ഞു ജെറി അവിടെ നിന്നും ഇറങ്ങി. തിരികെ പള്ളിയിൽ കയറി അവൻ നന്നായി പ്രാർത്ഥിച്ചു. ഇപ്പോൾ അവന്റെ മനസ്സ് കാറ്റും കോളും അടങ്ങിയ കടലുപോലെ ശാന്തമായിരുന്നു.
അവൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ പോയി. അവിടെ ചെന്നപ്പോൾ പപ്പയും മമ്മയും അവനെ നോക്കി ഇരിക്കുവായിരുന്നു "നീ എവിടെ ആയിരുന്നു ജെറി? എത്ര നേരമായി ഞങ്ങൾ നിന്നെ വിളിക്കുന്നു?"
ഓ സോറി. എന്റെ ഫോൺ silent-ൽ ആയിരുന്നു. ഞാൻ പള്ളിയിൽ ആയിരുന്നു.
"ഹ്മ്മ് ഇന്നെന്നതാ പ്രത്യേകിച്ച് പള്ളിയിൽ. ?"
"ഹേയ് ഒന്ന്നുമില്ല. അതിലെ വരുമ്പോൾ ഒന്ന് കയറിയതാ പ്രാർത്ഥിക്കാൻ. പിന്നെ പോളച്ചനെ കണ്ടു കുറച്ചു നേരം സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. അതാ താമസിച്ചത്."
"നാളെ അല്ലെ നിന്റെ റിസൾട്ട് വരുന്നത്? നല്ല മാർക്ക് ഒക്കെ ഉണ്ടാകുമല്ലോ അല്ലെ? റിസൾട്ട് വന്നിട്ട് നോക്കാം ഹയർ സ്റ്റഡീസിന് എവിടെ പോകണം എന്ന്? നിനക്കേതിൽ സ്‌പെഷലൈസ് ചെയ്യാനാ താല്പര്യം? എന്തായാലും ഇവിടെ വേണ്ട. വല്ല അമേരിക്കയിലോ യുറോപ്പിലോ മതി. അതാകുമ്പോൾ പഠനം കഴിഞ്ഞു നിനക്കവിടെ തന്നെ settle ആകാലോ "
"അതൊക്കെ പിന്നത്തെ കാര്യം അല്ലെ? എനിക്കിപ്പോൾ നല്ല തലവേദന. ഞാൻ അല്പം കിടക്കട്ടെ. ഇതും പറഞ്ഞു ജെറി റൂമിലേക്ക് പോയി "
അവൻ വേഗം റൂമിൽ പോയി വാതിൽ അടച്ചു അവന്റെ ചായക്കൂട്ടുകളും ക്യാൻവാസും എടുത്തു വരയ്ക്കാൻ ഇരുന്നു. അവനപ്പോഴേക്കും ഒരു നല്ല തീം കിട്ടിയിരുന്നു. അവന്റെ ജീവിതത്തിൽ അന്ന് സംഭവിച്ച കാര്യത്തെ തന്നെ ആണ് അവൻ കാൻവാസിലേക്ക് പകർത്തിയത്. ആത്മഹത്യയുടെ വക്കോളമെത്തിയ ഒരുവനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ദൈവത്തിന്റെ ഒരു ചിത്രമാണ് അവൻ വരച്ചത്. അത് വരച്ചു കഴിഞ്ഞപ്പോഴേക്കും നേരം വല്ലാതെ വൈകിയിരുന്നു. ഇതിനിടയിൽ സൂസൻ അവനെ അത്താഴം കഴിക്കാൻ വിളിച്ചു എങ്കിലും വിശപ്പില്ല എന്നും പറഞ്ഞു അവൻ ഒഴിഞ്ഞു മാറി. അവൻ ആ ചിത്രം പൂർത്തിയാക്കി നോക്കിയപ്പോൾ അവനു തന്നെ ഒരു ആത്മസംതൃപ്തി നൽകുന്ന ചിത്രമായിരുന്നു അത്. അവൻ വേഗം അതിന്റെ നല്ല ഒരു ഫോട്ടോ എടുത്തു യൂണിവേഴ്സിറ്റി സൈറ്റിൽ അപ്‌ലോഡ് ചെയ്തു . എന്നിട്ടു അവൻ സമാധാനമായി കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ അവൻ പുറത്തു നടക്കുന്ന ഒച്ചപ്പാടും ബഹളവും കേട്ടാണ് കണ്ണ് തുറന്നതു തന്നെ. അപ്പോൾ തന്നെ അവനു കാര്യം മനസ്സിലായി. അവന്റെ റിസൾട്ട് വന്നു. അവൻ പ്രതീക്ഷിച്ചതു പോലെ തന്നെ പരാജയപ്പെട്ടു. പക്ഷെ ആ പരാജയം അവന്റെ വീട്ടുകാർക്ക് അപ്രതീക്ഷിതം ആയതിന്റെ ഭൂകമ്പം ആണ് ആ കേട്ടത്. അവൻ ഒന്ന് കൂടെ ശ്രദ്ധിച്ചു പോളച്ചൻ എത്തിയോ എന്ന്? പോളച്ചൻ എത്തിയാലേ താൻ ഇന്ന് ഡോർ തുറന്നു അവരുടെ മുന്നിലേക്ക് പോകു എന്ന് അവർ ഉറപ്പിച്ചിരുന്നു.തന്റെ പപ്പയോടും മമ്മയോടും വാദിച്ചു ജയിക്കാനുള്ള കഴിവൊന്നും തനിക്കില്ല എന്ന് അവനു നന്നായി അറിയാം. കുറച്ചു നേരം കഴിഞ്ഞപ്പോൾ പോളച്ചന്റെ സൗണ്ട് കേട്ടു . അപ്പോൾ ആണ് അവനു സമാധാനം ആയത് .
Thank God . ഇനി എല്ലാം പോളച്ചൻ നോക്കിക്കോളും. ഇനി ധൈര്യമായി ഡോർ തുറക്കാം. അവൻ മനസ്സിൽ കരുതി. അവൻ എഴുന്നേറ്റു പതിയെ താഴേക്ക് ചെന്നു . അപ്പോഴേക്കും പോളച്ചൻ തലേദിവസത്തെ സംഭവങ്ങൾ എല്ലാം ജോണിനോടും സൂസനോടും പറഞ്ഞിരുന്നു. അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ വല്ലാതെ പേടിച്ചു പോയി. തങ്ങളുടെ തെറ്റ് അവർക്കു ബോധ്യപ്പെടുകയും ചെയ്തു.
ജെറിയെ കണ്ട സൂസൻ ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. "നിനക്കിങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അത് ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ? അല്ലാതെ ഇങ്ങനെ വേണ്ടാത്തതൊക്കെ ചെയ്യാൻ പോകുകയായിരുന്നോ മോനെ വേണ്ടത്?" അവർ പുലമ്പി.
"best. ഞാൻ ഇത് എത്ര തവണ ഈ വീട്ടിൽ പറഞ്ഞിട്ടുള്ളത്. അന്നൊക്കെ നിങ്ങൾ രണ്ടു പേരും മെഡിസിന്റെ മഹത്വവും പറഞ്ഞു എന്റെ വായ് അടപ്പിച്ചിട്ടില്ലേ ഉള്ളൂ? ഞാൻ പിന്നെ വാശി പിടിച്ചു പറഞ്ഞിരുന്നു എങ്കിൽ അന്ന് തന്നെ എന്നെ ഈ വീട്ടിൽ നിന്നും ഇറക്കി വിട്ടേനെ. എന്റെ ക്യാൻവാസും ബ്രഷും കാണുന്നതേ നിങ്ങൾക്കു അലര്ജി അല്ലായിരുന്നോ? പിന്നെ എങ്ങനെ ഞാൻ ഇത് പറയും? എനിക്ക് MBBS താല്പര്യം ഇല്ല എന്ന് ഞാൻ പലതവണ നിങ്ങളോടു പറഞ്ഞതല്ലേ? അപ്പോൾ നിങ്ങൾ പറഞ്ഞു അത് ആദ്യത്തെ കുറച്ചു ബുദ്ധിമുട്ട് ഉളൂ. കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും എന്ന്. എന്നിട്ടിപ്പോൾ എന്തായി? ഇപ്പോഴും ബ്ലഡ് കാണുമ്പോളേ എനിക്കു തല കറങ്ങുകയും കൈ വിറക്കുകയും ചെയ്യും "
"ഹോ അവൻ ആ എക്സാം പാസ് ആകാഞ്ഞത് നന്നായി. അത് കൊണ്ട് എത്രയോ ജീവിതങ്ങൾ രക്ഷപെട്ടു. അല്ലെങ്കിൽ ഇവൻ ബ്ലഡ് കാണുമ്പോൾ ചിലപ്പോൾ അതെടുത്തു പടം വരക്കും; രോഗി അവിടെ കിടന്നു നിലവിളിക്കുകയും ചെയ്യും . ഇതിപ്പോൾ എല്ലാത്തിനും ഒരു തീരുമാനം ആയല്ലോ" അച്ഛൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു .
"അച്ഛൻ രാവിലെ തന്നെ ഗോൾ അടിക്കല്ലേ" ജെറി പറഞ്ഞു.
"അല്ല എന്തായി നിന്റെ ഇന്നലത്തെ പടം വര? വല്ലതും വരച്ചോ അതോ അതും മെഡിസിന്റെ എക്സാം പോലെ ആയോ? എനിക്ക് നിന്റെ അപ്പന്റെയും അമ്മയുടേയും കൈയിൽ നിന്നും വെറുതെ തല്ലു കൊള്ളാൻ വയ്യ "
"അയ്യോ ഇല്ല. അത് ഞാൻ ഇന്നലെ തന്നെ കമ്പ്ലീറ്റ് ചെയ്തു യൂണിവേഴ്സിറ്റിയിൽ സബ്മിറ്റ് ചെയ്തിട്ടാ കിടന്നത് . 2 days എടുക്കും റിസൾട്ട് വരാൻ എന്ന അവർ മെയിൽ അയച്ചത്."
"അതെന്തായാലും നന്നായി. എന്നിട്ടു എവിടെ നീ വരച്ചത്? എടുത്തിട്ട് വന്നേ. ഞങ്ങൾ ഒന്ന് കാണട്ടെ. "
ജെറി വേഗം പോയി അവൻ തലേ രാത്രി വരച്ച പടം എടുത്തിട്ട് വന്നു.
"ആഹാ കൊള്ളാലോ.. ഇതു കണ്ടിട്ട് ഇന്നലത്തെ നിന്റെ സംഭം പോലെ തോന്നുണ്ടല്ലോ " അച്ഛൻ പറഞ്ഞു
"അതെ അത് തന്നെയാ". ജെറി മറുപടി പറഞ്ഞു
"ആഹാ നീ നിന്നെ തന്നെ മോഡൽ ആക്കിയോ ? കൊള്ളാം എന്തായാലും സംഭവം കലക്കിയിട്ടുണ്ട്. ഇതിനെന്തായാലും നിനക്ക് അഡ്മിഷൻ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു. നന്നായി പ്രാർത്ഥിക്കുക. ബാക്കി എല്ലാം അവന്റെ കൈയിൽ അല്ലെ? ഞാൻ ഇന്നലെ പറഞ്ഞത് പോലെ. ഇത് നിനക്ക് തരാൻ അവനു ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് കിട്ടുക തന്നെ ചെയ്യും. മറിച്ചാണെങ്കിൽ സങ്കടപ്പെടേണ്ട കാര്യമില്ല. നിനക്കായി ഇതിലും നല്ലതു അവൻ കരുതി വച്ചിട്ടുണ്ടെന്നു കരുതുക. അതിനായിട്ടാണ് അവൻ ഇന്നലെ നിന്നെ ആ മലമുകളിൽ നിന്നും മടക്കി കൊണ്ട് വന്നത്. So Pray well. All the very best. "
എന്നിട്ടു തിരിഞ്ഞു ജോണിനോടും സൂസനോടും ആയി പറഞ്ഞു "നമ്മുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഉപകരണങ്ങൾ അല്ല മക്കൾ. ദൈവം അവരെ ഈ ഭൂമിയിലേക്ക് വിട്ടപ്പോൾ കൈയിൽ കുറച്ചു താലന്തുകൾ കൂടെ കൊടുത്താണ് വിട്ടത്. നമ്മൾ ആ താലന്തുകൾ മനസ്സിലാക്കി അത് മുപ്പതും അറുപതും നൂറും മേനിയാക്കി വർധിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് . ഇപ്പോൾ നിങ്ങൾക്കും അത് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. ഇനി എങ്കിലും അവൻറെ കൂടെ നിന്ന് അവൻറെ ഇഷ്ടത്തിനനുസരിച്ചു അവനു കിട്ടിയ താലന്ത് വർധിപ്പിക്കാൻ സഹായിക്കുക. അതാണ് നല്ല മാതാപിതാക്കളുടെ ധർമം. ഇനി ഞാൻ ഇറങ്ങട്ടെ." ഇതും പറഞ്ഞു അച്ഛൻ പോയി.
ഒരു നല്ല തിരിച്ചറിവുമായി ജോണും സൂസനും ജെറിയെ ചേർത്ത് പിടിച്ചു കൂടെ നിർത്തി പുതിയ ഒരു ജീവിതം തുടങ്ങി .
*******************************************************************************