ശലഭം ! ! !
ശാരദ ടീച്ചർ എന്താ ഇവിടെ? ആ ചോദ്യം
കേട്ടുകൊണ്ടാണ് ശാരദാമ്മ തിരിഞ്ഞു നോക്കിയത്. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷെ
എവിടെ ആണെന്ന് അങ്ങ് നല്ല ഓർമ്മ കിട്ടുന്നില്ല. ഞാൻ ഇവിടെ അടുത്ത് ബാങ്കിൽ വരെ പോയതാ.
അല്ലാ.. കുട്ടിയെ എനിക്കങ്ങു ശരിക്കു മനസ്സിലായില്ലല്ലോ.. പക്ഷെ എവിടെയോ കണ്ടു മറന്നപോലെ.
നല്ല ഓർമ്മ കിട്ടുന്നില്ല. പഴയതു പോലെ അല്ലല്ലോ. വയസ്സും പ്രായവും
ഒക്കെ ആയില്ലേ? ടീച്ചർ പറഞ്ഞു...
ഞാൻ രേഷ്മ. ടീച്ചർ എന്നെ ആറ്റുപുറം സ്കൂളിൽ വച്ച് പഠിപ്പിച്ചിട്ടുണ്ട്.. ഓർക്കുന്നുണ്ടോ?
നമ്മൾ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു സേവനവാരാചരണം നടത്തിയപ്പോൾ cleaning നിടയിൽ കുപ്പിച്ചില്ലു കൊണ്ട് മുറിഞ്ഞെന്നും പറഞ്ഞു കരഞ്ഞു ബഹളം വച്ചതും ടീച്ചർ
ഒടുവിൽ എന്നെ എടുത്തുകൊണ്ടു ഹോസ്പിറ്റലിൽ പോയതും അവിടെ ചെന്നപ്പോൾ ഇൻജെക്ഷൻ പേടി ആണെന്നും
പറഞ്ഞു വീണ്ടും കരഞ്ഞതും ടീച്ചർ മറന്നോ? ആ രേഷ്മയാണ് ഞാൻ .
ആഹാ. നീ ആയിരുന്നോ? നിന്നെ ഞാൻ എങ്ങനെ മറക്കാനാ മോളേ? നീ എന്നെ അന്ന് അത്രമാത്രം പേടിപ്പിച്ചതല്ലേ? ആട്ടെ നീ ഇപ്പോൾ എന്താ ഇവിടെ?
ആഹാ. നീ ആയിരുന്നോ? നിന്നെ ഞാൻ എങ്ങനെ മറക്കാനാ മോളേ? നീ എന്നെ അന്ന് അത്രമാത്രം പേടിപ്പിച്ചതല്ലേ? ആട്ടെ നീ ഇപ്പോൾ എന്താ ഇവിടെ?
ഞാൻ ഇവിടെ അടുത്താ ഇപ്പോൾ താമസം.. രാവിലെ മക്കളുടെ
സ്കൂളിൽ പോകേണ്ട ഒരു കാര്യം ഉണ്ടായിരുന്നു. അവിടെ പോയിട്ട് തിരികെ വരുന്ന വഴിയാ.
ടീച്ചർ: ആണോ? നീ ജോലിക്കു പോകുന്നില്ലേ?
ടീച്ചർ: ആണോ? നീ ജോലിക്കു പോകുന്നില്ലേ?
രേഷ്മ: ഇല്ല
ടീച്ചറെ.
ടീച്ചർ: ആഹ്. അതെന്തു പറ്റി? നീ എന്തോരും വരെ പഠിച്ചു?
രേഷ്മ: ഞാൻ M. Sc + B .Ed ആണ്.
പക്ഷെ പറഞ്ഞിട്ടു കാര്യം ഒന്നും ഇല്ല. ആദ്യം വീടിന്റെ അടുത്ത് ഒരു unaided സ്കൂളിൽ പോകുന്നുണ്ടായിരുന്നു. പിന്നെ കുട്ടികൾ ആയപ്പോൾ അത് നിർത്തി. ദിലീപേട്ടൻ
സ്റ്റേറ്റ് ബാങ്കിൽ ആണ്. So ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ വരും അതുകൊണ്ടു ഞാൻ ജോലിക്കു പോകണ്ട
എന്ന് വച്ചു. ദിലീപേട്ടന് ട്രാൻസ്ഫർ കിട്ടുന്നതിനനുസരിച്ചു എനിക്ക് കിട്ടില്ലല്ലോ.
ടീച്ചർ: എന്നാലും ഇത്രയൊക്കെ പഠിച്ച സ്ഥിതിക്ക്?
ടീച്ചർ: എന്നാലും ഇത്രയൊക്കെ പഠിച്ച സ്ഥിതിക്ക്?
രേഷ്മ: അതൊക്കെ
പറഞ്ഞിട്ട് എന്താ കാര്യം ടീച്ചറെ? നമ്മൾ വിചാരിക്കുമ്പോലെ ഒന്നും
അല്ലല്ലോ life.
ടീച്ചർ: അതും ശരിയാ. നിന്റെ മക്കൾ ഒക്കെ ഏതു ക്ലാസ്സിൽ ആയി? പഠിക്കാൻ മിടുക്കരാണോ? ഭർത്താവിനെന്താ ജോലി?
രേഷ്മ: മക്കൾ ഇവിടെ അടുത്ത് St. Joseph's ലാണ്. മൂത്തയാൾ ആൺകുട്ടീ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഇളയത് ഇത്തവണ ഒന്നിൽ
ആയി. മോളാണ്. രണ്ടുപേരും വലിയ കുഴപ്പമില്ല. പിന്നെ ഇന്നത്തെ കാലത്തെ കുട്ടികൾ അല്ലേ?
ദിലീപേട്ടന്റെ വീട് ഏറ്റുമാനൂർ ആണ്. സ്റ്റേറ്റ് ബാങ്കിന്റെ സിറ്റി ബ്രാഞ്ചിന്റെ
മാനേജർ ആണ്.ആട്ടെ ടീച്ചർ ഇതേവരെ ടീച്ചറിന്റെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ...
ടീച്ചർ: ഓ എനിക്കെന്തു വിശേഷം? ഇങ്ങനെ പോകുന്നു ഒറ്റാം തടിയായി. മേനോൻ സർ പോയതിൽ പിന്നെ ഞാൻ തനിച്ചല്ലേ?
രേഷ്മ: ഓ. സർ എന്നാ മരിച്ചത്? ഞാൻ അറിഞ്ഞില്ല. I'm sorry
ടീച്ചർ: സർ പോയിട്ടു ഇപ്പോൾ കൊല്ലം 2 കഴിഞ്ഞു. എനിക്കിറങ്ങാനുള്ള സ്ഥലം ആയി. നിന്നെ കണ്ടതിൽ ഭയങ്കര സന്തോഷം. ഇനിയും ഇങ്ങനെ വല്ലപ്പോഴും കാണാം.
ടീച്ചർ: സർ പോയിട്ടു ഇപ്പോൾ കൊല്ലം 2 കഴിഞ്ഞു. എനിക്കിറങ്ങാനുള്ള സ്ഥലം ആയി. നിന്നെ കണ്ടതിൽ ഭയങ്കര സന്തോഷം. ഇനിയും ഇങ്ങനെ വല്ലപ്പോഴും കാണാം.
രേഷ്മ: ശരി ടീച്ചർ. ചോദിയ്ക്കാൻ മറന്നു. ടീച്ചറിന്റെ
contact no ?
ടീച്ചർ ഒരു കാർഡ് എടുത്തു നീട്ടി. ഇതാണ് എന്റെ contact ഡീറ്റെയിൽസ്.
നീ ഭർത്താവിനേയും മക്കളെയും
കൂട്ടി ഇടക്കിറങ്ങു.ഇതും പറഞ്ഞു ടീച്ചർ അടുത്ത സ്റ്റോപ്പിൽ ബസിൽ നിന്നും ഇറങ്ങി.
അവൾ വേഗം ആ കാർഡ് എടുത്തു നോക്കി. Blossom Special School.. അപ്പോൾ ആണ് അവൾ ആ
കാർഡ് ശ്രദ്ധിച്ചത്... സ്പെഷ്യൽ School.. ടീച്ചർക്കു അവിടെ എന്താണാവോ കാര്യം??
എന്തായാലും വീട്ടിൽ ചെന്നിട്ടു ഒന്ന് വിളിച്ചു നോക്കാം.
രേഷ്മ വീട്ടിൽ ചെന്ന് ഓരോ പണികൾ ഒതുക്കിയ ശേഷം ടീച്ചർ തന്ന നമ്പറിൽ വിളിച്ചു. ടീച്ചർ തന്നെ ആണ് ഫോൺ എടുത്തതും.
രേഷ്മ:ഹലോ ടീച്ചർ, ഇത് ഞാൻ രേഷ്മയാണ് ..
രേഷ്മ വീട്ടിൽ ചെന്ന് ഓരോ പണികൾ ഒതുക്കിയ ശേഷം ടീച്ചർ തന്ന നമ്പറിൽ വിളിച്ചു. ടീച്ചർ തന്നെ ആണ് ഫോൺ എടുത്തതും.
രേഷ്മ:ഹലോ ടീച്ചർ, ഇത് ഞാൻ രേഷ്മയാണ് ..
ടീച്ചർ : ആ പറയു മോളെ?
രേഷ്മ: അല്ല ടീച്ചർ. ഞാൻ ടീച്ചർ ബസിൽ നിന്നും ഇറങ്ങി കഴിഞ്ഞാണ് ടീച്ചർ തന്ന ബിസിനസ് കാർഡ് ശ്രദ്ധിക്കുന്നത്. അതിൽ പറഞ്ഞിരിക്കുന്ന ഈ സ്പെഷ്യൽ സ്കൂൾ? രേഷ്മ ആ വാചകം പകുതിയിൽ നിർത്തി...
ടീച്ചർ: അതോ? അത് ഇവിടെ ഞാൻ നടത്തുന്ന ഒരു സ്കൂൾ ആണ്. സ്കൂൾ എന്നൊന്നും പറയാൻ പറ്റില്ല. ഓട്ടിസം ബാധിച്ച പിള്ളേർക്ക് എന്നെ കൊണ്ട് കഴിയുന്ന ഒരു ചെറിയ കൈത്താങ്. Retirement life -ൽ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ. മോൾ ഇങ്ങു വാ ഒരു ദിവസം. അപ്പോൾ മോൾക്കിതൊക്കെ നേരിട്ട് കണ്ടു മനസിലാക്കാമല്ലോ. ഞാൻ ഇപ്പോൾ അല്പം തിരക്കിൽ ആണ്. മോള് പിന്നെ വിളിക്കാമോ?
രേഷ്മ : അയ്യോ. സോറി ടീച്ചർ. ശരി എന്നാൽ നടക്കട്ടെ ഞാൻ ഒരു ദിവസം അതിലെ ഇറങ്ങാം . ഇതും പറഞ്ഞു അവർ ഫോൺ cut ചെയ്തു.
രേഷ്മ: അല്ല ടീച്ചർ. ഞാൻ ടീച്ചർ ബസിൽ നിന്നും ഇറങ്ങി കഴിഞ്ഞാണ് ടീച്ചർ തന്ന ബിസിനസ് കാർഡ് ശ്രദ്ധിക്കുന്നത്. അതിൽ പറഞ്ഞിരിക്കുന്ന ഈ സ്പെഷ്യൽ സ്കൂൾ? രേഷ്മ ആ വാചകം പകുതിയിൽ നിർത്തി...
ടീച്ചർ: അതോ? അത് ഇവിടെ ഞാൻ നടത്തുന്ന ഒരു സ്കൂൾ ആണ്. സ്കൂൾ എന്നൊന്നും പറയാൻ പറ്റില്ല. ഓട്ടിസം ബാധിച്ച പിള്ളേർക്ക് എന്നെ കൊണ്ട് കഴിയുന്ന ഒരു ചെറിയ കൈത്താങ്. Retirement life -ൽ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ. മോൾ ഇങ്ങു വാ ഒരു ദിവസം. അപ്പോൾ മോൾക്കിതൊക്കെ നേരിട്ട് കണ്ടു മനസിലാക്കാമല്ലോ. ഞാൻ ഇപ്പോൾ അല്പം തിരക്കിൽ ആണ്. മോള് പിന്നെ വിളിക്കാമോ?
രേഷ്മ : അയ്യോ. സോറി ടീച്ചർ. ശരി എന്നാൽ നടക്കട്ടെ ഞാൻ ഒരു ദിവസം അതിലെ ഇറങ്ങാം . ഇതും പറഞ്ഞു അവർ ഫോൺ cut ചെയ്തു.
അവൾക്കു കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ടീച്ചർ
തിരക്കിലാണ്, ഫോണിലൂടെ കൂടുതൽ സംസാരിക്കാതെ എന്നോട് അങ്ങ് ചെല്ലാൻ ആണ് പറഞ്ഞത്.
എന്തായാലും ശരി. ദിലീപേട്ടൻ വന്ന് സംസാരിച്ചിട്ട് തിരക്കൊഴിഞ്ഞ ഒരു
ദിവസം അവിടെ വരെ ഒന്ന് പോകാം. അവൾ കരുതി.
അതിനു ശേഷം അവൾ ഓരോ പണിത്തിരക്കുകളിൽ മുഴുകി. വൈകിട്ട് സ്കൂൾ വിട്ടു കുട്ടികൾ വന്നു. കുറച്ചു കഴിഞ്ഞു ദിലീപും വന്നു. ചായ കുടിക്കുന്നതിന്റെ ഇടയിൽ രേഷ്മ അന്നത്തെ ഓരോ വിശേഷങ്ങൾ പറയുകയായിരുന്നു.
അതേയ് ദിലീപേട്ടാ , ഇന്നൊരു സംഭവം ഉണ്ടായി. ഞാൻ മക്കളുടെ സ്കൂളിൽ പോയിട്ട് വരുന്ന വഴി എന്റെ ഒരു പഴയ ടീച്ചറിനെ കണ്ടു. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ശാരദ ടീച്ചറിനേ പറ്റി . പണ്ട് എന്റെ കൈ മുറിഞ്ഞിട്ടു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും ഞാൻ ബഹളംവച്ച് പേടിപ്പിച്ചതുമെല്ലാം. ശാരദ ടീച്ചറും മേനോൻ സാറും.
അതിനു ശേഷം അവൾ ഓരോ പണിത്തിരക്കുകളിൽ മുഴുകി. വൈകിട്ട് സ്കൂൾ വിട്ടു കുട്ടികൾ വന്നു. കുറച്ചു കഴിഞ്ഞു ദിലീപും വന്നു. ചായ കുടിക്കുന്നതിന്റെ ഇടയിൽ രേഷ്മ അന്നത്തെ ഓരോ വിശേഷങ്ങൾ പറയുകയായിരുന്നു.
അതേയ് ദിലീപേട്ടാ , ഇന്നൊരു സംഭവം ഉണ്ടായി. ഞാൻ മക്കളുടെ സ്കൂളിൽ പോയിട്ട് വരുന്ന വഴി എന്റെ ഒരു പഴയ ടീച്ചറിനെ കണ്ടു. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ശാരദ ടീച്ചറിനേ പറ്റി . പണ്ട് എന്റെ കൈ മുറിഞ്ഞിട്ടു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും ഞാൻ ബഹളംവച്ച് പേടിപ്പിച്ചതുമെല്ലാം. ശാരദ ടീച്ചറും മേനോൻ സാറും.
ദിലീപ്: ഉം. എന്നിട്ടു?
രേഷ്മ: ടീച്ചർ ഇപ്പോൾ ഇവിടെ അടുത്തൊരു സ്പെഷ്യൽ സ്കൂൾ നടത്തുവാ.
മേനോൻ സർ 2 വര്ഷം
മുന്നേ മരിച്ചുപോയി.
ദിലീപ്: സ്പെഷ്യൽ സ്കൂളോ?
രേഷ്മ: ആ സ്പെഷ്യൽ സ്കൂൾ. ഓട്ടിസം വന്ന കുട്ടികൾക്ക് വേണ്ടി ഉള്ളതാണെന്നാ പറഞ്ഞത്. എന്നോട് ഒരു ദിവസം അവിടെ വരെ ചെല്ലാൻ പറഞ്ഞു. ഞാൻ ഒന്ന് പൊയ്ക്കോട്ടേ ദിലീപേട്ടാ.
ദിലീപ്:ഉം. നിന്റെ ഇഷ്ടം പോലെ. അപ്പോൾ ആ ടീച്ചറിന് മക്കൾ ഒന്നുംഇല്ലേ?
രേഷ്മ: ഇല്ല. അന്നത്തെകാലത്തു പിന്നെ വലിയ treatment ഒന്നും ഇല്ലല്ലോ.
ദിലീപ്: അപ്പോൾ അവർ ആരെയും എടുത്തു വളർത്തിയുമില്ലേ?
രേഷ്മ : ഇല്ല. മേനോൻ സാറിനു അത് ഇഷ്ടമല്ലായിരുന്നു.So അതും ചെയ്തില്ല.
ദിലീപ്: ആണോ എന്തായാലും അത് കഷ്ടമായി പോയി.. ഇതിപ്പോ കണ്ടില്ലേ ഈ വയസ്സാം കാലത്തു അവർക്കു ആരും തുണയില്ലാതെ... മേനോൻ സർ ആണെങ്കിൽ അങ്ങട് പോവുകയും ചെയ്തു. ആ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ഇതും പറഞ്ഞു ദിലീപ് ചായകുടി കഴിഞ്ഞു എഴുന്നേറ്റു പോയി. രേഷ്മ അടുക്കളയിലേക്കും പോയി.
രേഷ്മ: ആ സ്പെഷ്യൽ സ്കൂൾ. ഓട്ടിസം വന്ന കുട്ടികൾക്ക് വേണ്ടി ഉള്ളതാണെന്നാ പറഞ്ഞത്. എന്നോട് ഒരു ദിവസം അവിടെ വരെ ചെല്ലാൻ പറഞ്ഞു. ഞാൻ ഒന്ന് പൊയ്ക്കോട്ടേ ദിലീപേട്ടാ.
ദിലീപ്:ഉം. നിന്റെ ഇഷ്ടം പോലെ. അപ്പോൾ ആ ടീച്ചറിന് മക്കൾ ഒന്നുംഇല്ലേ?
രേഷ്മ: ഇല്ല. അന്നത്തെകാലത്തു പിന്നെ വലിയ treatment ഒന്നും ഇല്ലല്ലോ.
ദിലീപ്: അപ്പോൾ അവർ ആരെയും എടുത്തു വളർത്തിയുമില്ലേ?
രേഷ്മ : ഇല്ല. മേനോൻ സാറിനു അത് ഇഷ്ടമല്ലായിരുന്നു.So അതും ചെയ്തില്ല.
ദിലീപ്: ആണോ എന്തായാലും അത് കഷ്ടമായി പോയി.. ഇതിപ്പോ കണ്ടില്ലേ ഈ വയസ്സാം കാലത്തു അവർക്കു ആരും തുണയില്ലാതെ... മേനോൻ സർ ആണെങ്കിൽ അങ്ങട് പോവുകയും ചെയ്തു. ആ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ഇതും പറഞ്ഞു ദിലീപ് ചായകുടി കഴിഞ്ഞു എഴുന്നേറ്റു പോയി. രേഷ്മ അടുക്കളയിലേക്കും പോയി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രേഷ്മ ശാരദ ടീച്ചറിന്റെ സ്കൂളിൽ പോകാൻ തീരുമാനിച്ചു.
ദിലീപിനോട് ചോദിച്ചപ്പോൾ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല. അതുകൊണ്ടു അവൾ രാവിലെ എല്ലാവരെയും
സ്കൂളിലും ഓഫീസിലും വിട്ട ശേഷം പണികൾ ഒക്കെ ഒതുക്കി
സ്കൂളിൽ പോയി. അവിടെ ചെന്നപ്പോൾ ഒരു ചെറിയ കെട്ടിടം ആണ്
സ്കൂൾ..കുറച്ചു കുട്ടികളെ ഉള്ളൂ..അവൾ വേഗം ടീച്ചറിനെ പോയി കണ്ടു.
ശാരദാമ്മക്ക് രേഷ്മയെ കണ്ടപ്പോൾ വലിയ സന്തോഷം ആയി. അവർ അവളെ വേഗം വിളിച്ചുകൊണ്ടു പോയി സ്കൂൾ ഒക്കെ കാണിച്ചു കൊടുത്തു. ടീച്ചറുമായി സംസാരിച്ചപ്പോൾ ആണ് ടീച്ചർ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു സ്കൂൾ തുടങ്ങാൻ ഇട ആയതെന്നു അവൾക്കു മനസ്സിലായത്. ആ സംഭവം കേട്ടപ്പോൾ ശരിക്കും അവളുടെ കണ്ണ് നിറഞ്ഞു പോയി...
നാലഞ്ചു കൊല്ലങ്ങൾക്കു മുൻപ് മേനോൻ സാറും ടീച്ചറും കൂടെ താമസിച്ചിരുന്നതിന്റെ അടുത്ത് ഒരു കുടുംബം താമസിക്കുന്നുണ്ടായിരുന്നു. മനുവും സ്നേഹയും. മേനോൻ സാറിനും ശാരദ ടീച്ചറിനും മക്കൾ ഇല്ലാത്തതു കൊണ്ടു അവരെ സ്വന്തം മക്കളെ പോലെ ആയിരുന്നു അവർ കണ്ടിരുന്നത്.പലരും ഉപദേശിച്ചിട്ടും മക്കളെ ദത്തെടുക്കാൻ മേനോൻ സാർ ഒരുക്കമല്ലായിരുന്നു. എടുത്തു വളർത്തുന്ന മക്കൾ ഒരിക്കലും സ്വന്തം ആകില്ലെന്ന ഒരു തത്വം ആയിരുന്നു സാറിന്.അവർ പറക്കമുറ്റി കഴിയുമ്പോൾ തങ്ങളെ ഉപേക്ഷിച്ചു പോകുമെന്ന ഒരു ഭയം ആയിരുന്നു അതിനു പിന്നിൽ. അത് കൊണ്ട് സർ ഇപ്പോഴും പറയും എനിക്ക് മകളായി താനും തനിക്കു മകനായി ഞാനും എന്ന്. അത് കൊണ്ട് തന്നെ വാർദ്ധക്യത്തിലും അവർ ഒറ്റക്കായിരുന്നു. പക്ഷെ അവർ അങ്ങനെ സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതം അല്ലായിരുന്നു നയിച്ചിരുന്നത്. അവർ താമസിക്കുന്നതിന് ചുറ്റിലുമുള്ള ആളുകളുടെ എല്ലാ ആവശ്യങ്ങളിലും അവർ ആത്മാർഥമായി പങ്കു ചേർന്നിരുന്നു. എല്ലാവര്ക്കും ഒരു നല്ല അയൽക്കാർ ആയിരുന്നു അവർ.
ശാരദാമ്മക്ക് രേഷ്മയെ കണ്ടപ്പോൾ വലിയ സന്തോഷം ആയി. അവർ അവളെ വേഗം വിളിച്ചുകൊണ്ടു പോയി സ്കൂൾ ഒക്കെ കാണിച്ചു കൊടുത്തു. ടീച്ചറുമായി സംസാരിച്ചപ്പോൾ ആണ് ടീച്ചർ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു സ്കൂൾ തുടങ്ങാൻ ഇട ആയതെന്നു അവൾക്കു മനസ്സിലായത്. ആ സംഭവം കേട്ടപ്പോൾ ശരിക്കും അവളുടെ കണ്ണ് നിറഞ്ഞു പോയി...
നാലഞ്ചു കൊല്ലങ്ങൾക്കു മുൻപ് മേനോൻ സാറും ടീച്ചറും കൂടെ താമസിച്ചിരുന്നതിന്റെ അടുത്ത് ഒരു കുടുംബം താമസിക്കുന്നുണ്ടായിരുന്നു. മനുവും സ്നേഹയും. മേനോൻ സാറിനും ശാരദ ടീച്ചറിനും മക്കൾ ഇല്ലാത്തതു കൊണ്ടു അവരെ സ്വന്തം മക്കളെ പോലെ ആയിരുന്നു അവർ കണ്ടിരുന്നത്.പലരും ഉപദേശിച്ചിട്ടും മക്കളെ ദത്തെടുക്കാൻ മേനോൻ സാർ ഒരുക്കമല്ലായിരുന്നു. എടുത്തു വളർത്തുന്ന മക്കൾ ഒരിക്കലും സ്വന്തം ആകില്ലെന്ന ഒരു തത്വം ആയിരുന്നു സാറിന്.അവർ പറക്കമുറ്റി കഴിയുമ്പോൾ തങ്ങളെ ഉപേക്ഷിച്ചു പോകുമെന്ന ഒരു ഭയം ആയിരുന്നു അതിനു പിന്നിൽ. അത് കൊണ്ട് സർ ഇപ്പോഴും പറയും എനിക്ക് മകളായി താനും തനിക്കു മകനായി ഞാനും എന്ന്. അത് കൊണ്ട് തന്നെ വാർദ്ധക്യത്തിലും അവർ ഒറ്റക്കായിരുന്നു. പക്ഷെ അവർ അങ്ങനെ സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതം അല്ലായിരുന്നു നയിച്ചിരുന്നത്. അവർ താമസിക്കുന്നതിന് ചുറ്റിലുമുള്ള ആളുകളുടെ എല്ലാ ആവശ്യങ്ങളിലും അവർ ആത്മാർഥമായി പങ്കു ചേർന്നിരുന്നു. എല്ലാവര്ക്കും ഒരു നല്ല അയൽക്കാർ ആയിരുന്നു അവർ.
അങ്ങനെ ഇരിക്കുമ്പോൾ ആണ് മനുവും സ്നേഹയും അവരുടെ അയൽക്കാർ ആയി എത്തുന്നത്.
മനുവിനും സ്നേഹക്കും രണ്ടു മക്കൾ ആയിരുന്നു.ജോഹനും ജോയലും.. ജൊഹാൻ എല്ലാത്തിലും
മിടുക്കൻ ആയിരുന്നു. പക്ഷെ ജോയൽ ഓട്ടിസം ബാധിച്ച കുട്ടി ആയിരുന്നു. ജനിച്ചു കുറച്ചു
നാൾ കഴിഞ്ഞപ്പോൾ ആണ് അത് കണ്ടു പിടിച്ചത്. അത് അറിഞ്ഞതോടെ അവർ രണ്ടു പേരും തകർന്നു
പോയി.. എങ്ങനെ ജീവിക്കണം എന്ന് പോലുമറിയാത്ത നാളുകൾ.. മൂത്തയാളെ ശ്രദ്ധിക്കാൻ പോലും
സ്നേഹക്കു കഴിയുന്നില്ല. അത്രയേറെ അവൾ തകർന്നു പോയിരുന്നു. ക്രമേണ അവൾക്കു ഇളയ കുഞ്ഞിനോട്
ഭയങ്കര ദേഷ്യം ആയി. അവളുടെ ജീവിതം തുലക്കാൻ ആയി ഉണ്ടായവൻ ആണ് എന്നാണ് അവൾ ജോയലിനെ കുറിച്ച്
പറയുന്നത്. പക്ഷെ അവൾ ജൊഹാനെ മുന്നത്തെക്കാൾ ഏറെ സ്നേഹിക്കാൻ
തുടങ്ങി. ജോയലിന്റെ കാര്യങ്ങളിൽ അവൾ ഒരു ശ്രദ്ധയും കാണിച്ചില്ല.
അവളുടെ ഈ പെരുമാറ്റം മനുവിനെ ആദ്യം വേദനിപ്പിച്ചിരുന്നു. പക്ഷെ കാലക്രമേണ മനുവും അവളുടെ വഴിക്കായി. ജോയലിനെയും കൊണ്ട് പുറത്തു പോയാൽ ഒക്കെ അവർക്കു അവൻ എന്തെങ്കിലും തലവേദന ഉണ്ടാക്കുമായിരുന്നു. അതുകാരണം അവർ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുന്നത് പോലെ അവർക്കു തോന്നി. പതിയെ അവർ ജോയലിനെ എങ്ങും കൊണ്ട് പോകാതായി. എവിടെ പോയാലും അവർ അവനെ വീട്ടിൽ വേലക്കാരിയെ ഏല്പിച്ചിട്ടു ജോഹാനെയും കൊണ്ട് പോകും.
അവളുടെ ഈ പെരുമാറ്റം മനുവിനെ ആദ്യം വേദനിപ്പിച്ചിരുന്നു. പക്ഷെ കാലക്രമേണ മനുവും അവളുടെ വഴിക്കായി. ജോയലിനെയും കൊണ്ട് പുറത്തു പോയാൽ ഒക്കെ അവർക്കു അവൻ എന്തെങ്കിലും തലവേദന ഉണ്ടാക്കുമായിരുന്നു. അതുകാരണം അവർ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുന്നത് പോലെ അവർക്കു തോന്നി. പതിയെ അവർ ജോയലിനെ എങ്ങും കൊണ്ട് പോകാതായി. എവിടെ പോയാലും അവർ അവനെ വീട്ടിൽ വേലക്കാരിയെ ഏല്പിച്ചിട്ടു ജോഹാനെയും കൊണ്ട് പോകും.
ഒരു ദിവസം അവർ പുറത്തു പോയ നേരത്തു ടീച്ചർ എന്തോ ആവശ്യത്തിന്
അവിടെ ചെന്നു. അപ്പോൾ അവിടെ വേലക്കാരിയും ജോയലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. calling bell -ന്റെ
ഒച്ച കേട്ട് ജോയൽ ആണ് വന്നു വാതിൽ തുറന്നത് . ടീച്ചറിനെ കണ്ടതും അവൻ വാതോരാതെ സംസാരിക്കാൻ
തുടങ്ങി. കുറെ സംസാരിക്കുമെങ്കിലും അവൻ പറയുന്നത് അവ്യക്തമായിരുന്നു. അവൻ
പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി എടുക്കണമെങ്കിൽ നല്ല ക്ഷമ വേണമായിരുന്നു.
ടീച്ചറിന് അവന്റെ സംസാരം ശരിക്കും മനസ്സിലായില്ലെങ്കിലും അവർ ക്ഷമയോടെ കേട്ടു. അപ്പോഴേക്കും വേലക്കാരി വന്നു. സ്നേഹയും മനുവും ഇവിടെ ഇല്ല. അവർ ഒരു
കല്യാണത്തിന് പോയിരിക്കുകയാണ് എന്ന് അവർ പറഞ്ഞു.
അപ്പോൾ ടീച്ചർ ജോയലിനോട് ചോദിച്ചു ആഹാ കല്യാണത്തിനു പപ്പയും മമ്മയും പോയിട്ട് മോൻ എന്താ പോകാഞ്ഞതെന്നു? അപ്പോൾ അവൻ പറഞ്ഞു. അതിനു അബദ് എന്നെ കൊന്ദോവില്ലല്ലോ. അബദ് ജോനെ മാത്തല്ലേ കൊന്ദു വൂ. എന്നെ കൊന്ദോയാൽ അബദുക്കു തല വേന ആന്നു മമ്മ എപ്പയും പപ്പയോടു പറയും. അതൊന്ദ് അബദ് എന്നെ ചേച്ചിയുടെ അദുത്താക്കി പോകും. അത് കേട്ടപ്പോൾ ആ കുഞ്ഞുകണ്ണുകളിൽ ഒരു കാർമേഘം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. ടീച്ചർക്കു അത് ഒരു shocking news ആയിരുന്നു..
ടീച്ചർ വേഗം വേലക്കാരിയോട് ചോദിച്ചു കാര്യങ്ങൾ. എന്നാ പറയാനാ ടീച്ചറെ? ഇവരൊക്കെ മനുഷ്യർ ആണോ? ഈ കുഞ്ഞിനോട് ആ സ്നേഹ കാണിക്കുന്നത് കാണുമ്പോൾ വെറും വേലക്കാരിയായ എനിക്ക് പോലും സഹിക്കുന്നില്ല. പെറ്റ തള്ള അല്ലെ എന്ന് പോലും തോന്നിപോകും. ഈ കുഞ്ഞിന് ഇങ്ങനെ ഒക്കെ വന്നത് അതിന്റെ തെറ്റുകൊണ്ടാണോ? അവർ എവിടെ പോയാലും ഇതിനെ കൊണ്ട് പോകില്ല. മൂത്തതിനെ മാത്രമേ കൊണ്ടു പോവുകയുള്ളൂ. ഇതിനെ നോക്കാൻ ഭയങ്കര പാടാണെന്നാ സ്നേഹ പറയുന്നത്. അവർക്കാണ് ഇങ്ങനെ വന്നിരുന്നതെങ്കിലോ? അവരുടെ അപ്പനും അമ്മയും ഇങ്ങനെ അവരോടു കാണിച്ചിരുന്നെങ്കിലോ ? എങ്കിൽ അവർക്കിങ്ങനെ ഞെളിഞ്ഞു നടക്കാൻ പറ്റുമായിരുന്നോ? ഇതിപ്പോൾ ഫാഷൻ നോക്കി അല്ലേ പിള്ളേരെ വളർത്തുന്നത്. മനുഷ്യന് കാശും വിദ്യാഭ്യാസവും ഉണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വകതിരിവും കൂടെ വേണം. അതുവരെ അവർ അടക്കി വച്ചിരുന്ന ദേഷ്യവും സങ്കടവും എല്ലാം അണപൊട്ടി ഒഴുകി.
അപ്പോൾ മനുവോ? ടീച്ചർ ചോദിച്ചു. ഓ അങ്ങേരു എന്നാ പറയാനാ? കെട്ടിയോക്കടെ സാരിതുമ്പിൽ നടക്കുന്നവൻ അല്ലെ? പെണ്ണുംപിള്ള പറയുന്നതിന്റെ അപ്പുറം പോകില്ലല്ലോ.
ഉം... ടീച്ചർ ഒന്നമർത്തി മൂളുക മാത്രം ചെയ്തു. എന്നിട്ടു പറഞ്ഞു ഞാൻ കുറച്ചു തുളസിയില ഉണ്ടോ എന്ന് ചോദിയ്ക്കാൻ വന്നതാ. സാറിന് ചെറിയ ജലദോഷം എന്നാൽ പിന്നെ കുറച്ചു തുളസി വെന്ത വെള്ളം കൊടുക്കാലോ എന്ന് കരുതി. വീട്ടിൽ തുളസി ഉണങ്ങി പോയി. പുതിയത് നട്ടതിൽ നിന്നും ഇല പറിക്കാറായിട്ടില്ല.
വേലക്കാരി: ഓ അതിനെന്താ ടീച്ചറെ. ആ മുറ്റത്തു ഇഷ്ടം പോലെ നില്പുണ്ട്. ടീച്ചർ ആവശ്യത്തിന് പറിച്ചോളൂ. പിന്നെ ഞാൻ ഈ പറഞ്ഞതൊന്നും അവരുടെ ചെവിയിൽ എത്തല്ലെട്ടോ. പിന്നെ അത് മതി.
ടീച്ചർ: ഹേയ് ഇല്ല... മോൻ എന്റെ കൂടെ പോരുന്നോ? ടീച്ചർ ജോയലിനോട് ചോദിച്ചു. അവൻ ആ ചോദ്യം കേൾക്കേണ്ട താമസം. ടീച്ചറിന്റെ മുന്നേ ഇറങ്ങി.
അയ്യോ വേണ്ട. മമ്മ വന്നാൽ വഴക്കു പറയും... വേലക്കാരി അവനെ വിലക്കി. അത് കേട്ടപ്പോൾ അവൻ പതിയെ ഉള്ളിലേക്ക് വലിഞ്ഞു.
അപ്പോൾ ടീച്ചർ ജോയലിനോട് ചോദിച്ചു ആഹാ കല്യാണത്തിനു പപ്പയും മമ്മയും പോയിട്ട് മോൻ എന്താ പോകാഞ്ഞതെന്നു? അപ്പോൾ അവൻ പറഞ്ഞു. അതിനു അബദ് എന്നെ കൊന്ദോവില്ലല്ലോ. അബദ് ജോനെ മാത്തല്ലേ കൊന്ദു വൂ. എന്നെ കൊന്ദോയാൽ അബദുക്കു തല വേന ആന്നു മമ്മ എപ്പയും പപ്പയോടു പറയും. അതൊന്ദ് അബദ് എന്നെ ചേച്ചിയുടെ അദുത്താക്കി പോകും. അത് കേട്ടപ്പോൾ ആ കുഞ്ഞുകണ്ണുകളിൽ ഒരു കാർമേഘം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. ടീച്ചർക്കു അത് ഒരു shocking news ആയിരുന്നു..
ടീച്ചർ വേഗം വേലക്കാരിയോട് ചോദിച്ചു കാര്യങ്ങൾ. എന്നാ പറയാനാ ടീച്ചറെ? ഇവരൊക്കെ മനുഷ്യർ ആണോ? ഈ കുഞ്ഞിനോട് ആ സ്നേഹ കാണിക്കുന്നത് കാണുമ്പോൾ വെറും വേലക്കാരിയായ എനിക്ക് പോലും സഹിക്കുന്നില്ല. പെറ്റ തള്ള അല്ലെ എന്ന് പോലും തോന്നിപോകും. ഈ കുഞ്ഞിന് ഇങ്ങനെ ഒക്കെ വന്നത് അതിന്റെ തെറ്റുകൊണ്ടാണോ? അവർ എവിടെ പോയാലും ഇതിനെ കൊണ്ട് പോകില്ല. മൂത്തതിനെ മാത്രമേ കൊണ്ടു പോവുകയുള്ളൂ. ഇതിനെ നോക്കാൻ ഭയങ്കര പാടാണെന്നാ സ്നേഹ പറയുന്നത്. അവർക്കാണ് ഇങ്ങനെ വന്നിരുന്നതെങ്കിലോ? അവരുടെ അപ്പനും അമ്മയും ഇങ്ങനെ അവരോടു കാണിച്ചിരുന്നെങ്കിലോ ? എങ്കിൽ അവർക്കിങ്ങനെ ഞെളിഞ്ഞു നടക്കാൻ പറ്റുമായിരുന്നോ? ഇതിപ്പോൾ ഫാഷൻ നോക്കി അല്ലേ പിള്ളേരെ വളർത്തുന്നത്. മനുഷ്യന് കാശും വിദ്യാഭ്യാസവും ഉണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വകതിരിവും കൂടെ വേണം. അതുവരെ അവർ അടക്കി വച്ചിരുന്ന ദേഷ്യവും സങ്കടവും എല്ലാം അണപൊട്ടി ഒഴുകി.
അപ്പോൾ മനുവോ? ടീച്ചർ ചോദിച്ചു. ഓ അങ്ങേരു എന്നാ പറയാനാ? കെട്ടിയോക്കടെ സാരിതുമ്പിൽ നടക്കുന്നവൻ അല്ലെ? പെണ്ണുംപിള്ള പറയുന്നതിന്റെ അപ്പുറം പോകില്ലല്ലോ.
ഉം... ടീച്ചർ ഒന്നമർത്തി മൂളുക മാത്രം ചെയ്തു. എന്നിട്ടു പറഞ്ഞു ഞാൻ കുറച്ചു തുളസിയില ഉണ്ടോ എന്ന് ചോദിയ്ക്കാൻ വന്നതാ. സാറിന് ചെറിയ ജലദോഷം എന്നാൽ പിന്നെ കുറച്ചു തുളസി വെന്ത വെള്ളം കൊടുക്കാലോ എന്ന് കരുതി. വീട്ടിൽ തുളസി ഉണങ്ങി പോയി. പുതിയത് നട്ടതിൽ നിന്നും ഇല പറിക്കാറായിട്ടില്ല.
വേലക്കാരി: ഓ അതിനെന്താ ടീച്ചറെ. ആ മുറ്റത്തു ഇഷ്ടം പോലെ നില്പുണ്ട്. ടീച്ചർ ആവശ്യത്തിന് പറിച്ചോളൂ. പിന്നെ ഞാൻ ഈ പറഞ്ഞതൊന്നും അവരുടെ ചെവിയിൽ എത്തല്ലെട്ടോ. പിന്നെ അത് മതി.
ടീച്ചർ: ഹേയ് ഇല്ല... മോൻ എന്റെ കൂടെ പോരുന്നോ? ടീച്ചർ ജോയലിനോട് ചോദിച്ചു. അവൻ ആ ചോദ്യം കേൾക്കേണ്ട താമസം. ടീച്ചറിന്റെ മുന്നേ ഇറങ്ങി.
അയ്യോ വേണ്ട. മമ്മ വന്നാൽ വഴക്കു പറയും... വേലക്കാരി അവനെ വിലക്കി. അത് കേട്ടപ്പോൾ അവൻ പതിയെ ഉള്ളിലേക്ക് വലിഞ്ഞു.
ടീച്ചർ: സാരമില്ല. സ്നേഹയോട് ഞാൻ പറഞ്ഞോളാം.
ഹേയ്. എന്നാലും വേണ്ട ടീച്ചറെ. ടീച്ചറിനും സാറിനും അതൊരു
ബുദ്ധിമുട്ടാകും. ഒരു സെക്കന്റ് അടങ്ങി ഇരിക്കില്ല ഈ കൊച്ചു. വേലക്കാരി പറഞ്ഞു.
ആ ബുദ്ധിമുട്ടു ഞാൻ സഹിച്ചോളാം .ഇതിലും വലിയ വേന്ദ്രന്മാരെ വരച്ച വരയിൽ നിർത്തിയിട്ടുള്ളതാ മേനോൻ സർ. പിന്നല്ലേ ഇവൻ? നീ എന്റെ കൂടെ പോരെ മോനെ. മമ്മയോട് ഞാൻ പറഞ്ഞോളാം.
ആ ബുദ്ധിമുട്ടു ഞാൻ സഹിച്ചോളാം .ഇതിലും വലിയ വേന്ദ്രന്മാരെ വരച്ച വരയിൽ നിർത്തിയിട്ടുള്ളതാ മേനോൻ സർ. പിന്നല്ലേ ഇവൻ? നീ എന്റെ കൂടെ പോരെ മോനെ. മമ്മയോട് ഞാൻ പറഞ്ഞോളാം.
അത്
കേട്ടപ്പോൾ പിന്നെ വേലക്കാരി ഒന്നും പറഞ്ഞില്ല. ഉടനെ ജോയൽ ടീച്ചറിന്റെ കൂടെ പോയി...വീട്ടിലെത്തിയപ്പോൾ
പുതിയ ഒരാളെ കണ്ടു മേനോൻ സർ ചോദിച്ചു: ആഹാ ഇതാരാ ജോയലോ.
എന്തൊക്കെ ഉണ്ട് വിശേഷം?
അവൻ അതൊന്നും കേൾക്കാൻ നിക്കാതെ ആ വീട് മുഴുവൻ ഓടി നടന്നു എല്ലാം പരിശോധിക്കാൻ തുടങ്ങി. ഇതിനിടയിൽ ടീച്ചർ അവിടെ പോയപ്പോൾ വേലക്കാരി പറഞ്ഞ കാര്യങ്ങൾ സാറിനോട് വിവരിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സാറിനും നല്ല വിഷമം ആയി.. എന്നാലും ഇങ്ങനെയും ഉണ്ടോ മനുഷ്യർ? ഇവിടെ നമ്മൾ ഒരു കുഞ്ഞില്ലാത്ത ദുഃഖം പേറി ജീവിതകാലം മുഴുവൻ കഴിയുന്നു.. അവിടെ അവർക്കു ഒന്നിനും പകരം രണ്ടെണ്ണം കൊടുത്തപ്പോൾ അഹങ്കാരം കൊണ്ട് അതിന്റെ കുറവുകൾ ചികഞ്ഞു നടക്കുന്നു. കഷ്ടം തന്നെ. സാരമില്ല. നീ നിനക്ക് സൗകര്യമുള്ളപ്പോൾ ഒക്കെ ഇവനെ ഇങ്ങു കൊണ്ട് പോരെ. നമുക്ക് നോക്കാം ഇവനെ. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാവില്ലല്ലോ ആർക്കും..
ആട്ടെ മോൻ സ്കൂളിൽ പോകുന്നുണ്ടോ?? മേനോൻ സർ ചോദിച്ചു
ഉവ്വല്ലോ..
മേനോൻ സർ; ആഹാ good boy . ഏതു സ്കൂളിലാ?
ജോയൽ:നിമല പവൻ ശൂളിൽ.
സർ: ഏതു സ്കൂളിൽ ആണെന്നാ?
ജോയൽ : നി -മ്മ -ല -പ-വ-ൻ ശൂൽ . അവൻ ഓരോ അക്ഷരവും ഉറപ്പിച്ചു പറഞ്ഞു.
സർ: ഓ ശരി. ഏതു ക്ലാസ്സിലാ?
ജോയൽ: ദണ്ടാം കാശിൽ.
സർ ഒന്നും മനസ്സിലാവാതെ ടീച്ചറിന്റെ മുഖത്തേക്ക് നോക്കി.
ടീച്ചർ: അവൻ രണ്ടാം ക്ലാസ്സിലാ പഠിക്കുന്നതെന്നാ പറഞ്ഞത്. ഈ സാറിന്റെ ഒരു കാര്യം. അവൻ കുഞ്ഞല്ലേ. മോൻ ഇങ്ങു വാ. മോന് വിശക്കുന്നില്ലേ?
ജോയൽ: ഉം
ടീച്ചർ: മോന് എന്താ ഇഷ്ടം? ചോറ് തരട്ടെ? അതോ പലഹാരം മതിയോ?
ജോയൽ: എനിച്ചു ചിസ്സ് വേണം. മമ്മ എന്നും വരുമ്പോൾ ചേത്തന് ചിസ്സ് വാങ്ങി കൊടുക്കും. ചേത്തന് അത് തിന്നു കഴിഞ്ഞു ബാക്കി ഉള്ള പൊടി ഒക്കെ എനിക്ക് തരും. എന്ത് തേസ്റ്റു ആണ് അതിനു? പച്ചേ ഒരിച്ചലും നല്ല പപ്പടം പോലെ വട്ടത്തിലുള്ള ചിസ്സ് എനിച്ചു തരില്ല. അതുക്കെ ജോനെ കഴിക്കു.. എനിച്ചതു പോലെ വത്തത്തിലുള്ള ചിസ്സ് തതാമോ?
അവ്യക്തമായിരുന്നു അവന്റെ സംസാരം എങ്കിലും അവന്റെ ഉള്ളിൽ എരിയുന്ന നെരിപ്പോട് ടീച്ചറും സാറും മനസ്സിലാക്കി.
അവൻ അതൊന്നും കേൾക്കാൻ നിക്കാതെ ആ വീട് മുഴുവൻ ഓടി നടന്നു എല്ലാം പരിശോധിക്കാൻ തുടങ്ങി. ഇതിനിടയിൽ ടീച്ചർ അവിടെ പോയപ്പോൾ വേലക്കാരി പറഞ്ഞ കാര്യങ്ങൾ സാറിനോട് വിവരിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സാറിനും നല്ല വിഷമം ആയി.. എന്നാലും ഇങ്ങനെയും ഉണ്ടോ മനുഷ്യർ? ഇവിടെ നമ്മൾ ഒരു കുഞ്ഞില്ലാത്ത ദുഃഖം പേറി ജീവിതകാലം മുഴുവൻ കഴിയുന്നു.. അവിടെ അവർക്കു ഒന്നിനും പകരം രണ്ടെണ്ണം കൊടുത്തപ്പോൾ അഹങ്കാരം കൊണ്ട് അതിന്റെ കുറവുകൾ ചികഞ്ഞു നടക്കുന്നു. കഷ്ടം തന്നെ. സാരമില്ല. നീ നിനക്ക് സൗകര്യമുള്ളപ്പോൾ ഒക്കെ ഇവനെ ഇങ്ങു കൊണ്ട് പോരെ. നമുക്ക് നോക്കാം ഇവനെ. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാവില്ലല്ലോ ആർക്കും..
ആട്ടെ മോൻ സ്കൂളിൽ പോകുന്നുണ്ടോ?? മേനോൻ സർ ചോദിച്ചു
ഉവ്വല്ലോ..
മേനോൻ സർ; ആഹാ good boy . ഏതു സ്കൂളിലാ?
ജോയൽ:നിമല പവൻ ശൂളിൽ.
സർ: ഏതു സ്കൂളിൽ ആണെന്നാ?
ജോയൽ : നി -മ്മ -ല -പ-വ-ൻ ശൂൽ . അവൻ ഓരോ അക്ഷരവും ഉറപ്പിച്ചു പറഞ്ഞു.
സർ: ഓ ശരി. ഏതു ക്ലാസ്സിലാ?
ജോയൽ: ദണ്ടാം കാശിൽ.
സർ ഒന്നും മനസ്സിലാവാതെ ടീച്ചറിന്റെ മുഖത്തേക്ക് നോക്കി.
ടീച്ചർ: അവൻ രണ്ടാം ക്ലാസ്സിലാ പഠിക്കുന്നതെന്നാ പറഞ്ഞത്. ഈ സാറിന്റെ ഒരു കാര്യം. അവൻ കുഞ്ഞല്ലേ. മോൻ ഇങ്ങു വാ. മോന് വിശക്കുന്നില്ലേ?
ജോയൽ: ഉം
ടീച്ചർ: മോന് എന്താ ഇഷ്ടം? ചോറ് തരട്ടെ? അതോ പലഹാരം മതിയോ?
ജോയൽ: എനിച്ചു ചിസ്സ് വേണം. മമ്മ എന്നും വരുമ്പോൾ ചേത്തന് ചിസ്സ് വാങ്ങി കൊടുക്കും. ചേത്തന് അത് തിന്നു കഴിഞ്ഞു ബാക്കി ഉള്ള പൊടി ഒക്കെ എനിക്ക് തരും. എന്ത് തേസ്റ്റു ആണ് അതിനു? പച്ചേ ഒരിച്ചലും നല്ല പപ്പടം പോലെ വട്ടത്തിലുള്ള ചിസ്സ് എനിച്ചു തരില്ല. അതുക്കെ ജോനെ കഴിക്കു.. എനിച്ചതു പോലെ വത്തത്തിലുള്ള ചിസ്സ് തതാമോ?
അവ്യക്തമായിരുന്നു അവന്റെ സംസാരം എങ്കിലും അവന്റെ ഉള്ളിൽ എരിയുന്ന നെരിപ്പോട് ടീച്ചറും സാറും മനസ്സിലാക്കി.
ടീച്ചർ: അയ്യോ.. ഇവിടെ അങ്ങനെ ഉള്ള ബേക്കറി പലഹാരങ്ങൾ ഒന്നും
ഇല്ലല്ലോ...ഞാൻ വട്ടത്തിലുള്ള നല്ല കറുമുറാ എന്ന് ഇരിക്കുന്ന മുറുക്ക് തരട്ടെ മോന്?
ജോയൽ: ഉം.
ടീച്ചർ അവനു ഒരു പാത്രത്തിൽ കുറച്ചു മുറുക്ക് കൊടുത്തു.
ഹായ് ... നല്ല വത്തത്തിലുള്ള ചിസ്സ് എനിച്ചും കിത്തിയേ... അവൻ സന്തോഷം കൊണ്ട് കൈ കൊട്ടി മുറുക്കും തിന്നുകൊണ്ടു
അതിലെ ഓടിനടന്നു...
അവന്റെ ആ സന്തോഷം കണ്ടു ടീച്ചറിന്റെയും സാറിന്റെയും കണ്ണ്
നിറഞ്ഞു.
പിന്നെ ഇടയ്ക്കിടയ്ക്ക് ടീച്ചർ ജോയലിനെ അവരുടെ വീട്ടിലേക്കു
വിളിച്ചു കൊണ്ട് വരാൻ തുടങ്ങി. ആദ്യമൊക്കെ സ്നേഹ എതിർത്തെങ്കിലും പിന്നെ അവൾ അത്രയും
നേരം സ്വൈര്യമായി ഇരിക്കാമല്ലോ എന്നോർത്ത് വിട്ടു തുടങ്ങി. ജോയലിനു ആയിരുന്നെങ്കിൽ
ടീച്ചറിനെയും സാറിനെയും വലിയ ഇഷ്ടമായിരുന്നു. തീച്ചറമ്മ എന്നായിരുന്നു അവൻ ടീച്ചറിനെ
വിളിച്ചിരുന്നത്.
പതിയെ ജോയൽ ആ വീട്ടിലെ ഒരു അംഗത്തെ പോയി. എന്തിനും ഏതിനും അവനു
ടീച്ചർ വേണമെന്ന അവസ്ഥ ആയി. വൈകിട്ട് സ്നേഹ വന്നു വിളിച്ചാലും അവൻ പോകില്ലാത്ത അവസ്ഥ ആയി .
അങ്ങനെ ഇരുന്നപ്പോൾ ഒരു ദിവസം ജോയൽ മേനോൻ സാറിന്റെ വീട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ
വില കൂടിയ ഒരു show piece എടുത്തു കളിയ്ക്കാൻ തുടങ്ങി. മേനോൻ സാറിന് പണ്ട് സാറിന്റെ ശിഷ്യരിൽ
ആരോ അമേരിക്കയിൽ നിന്നും വന്നപ്പോൾ സമ്മാനമായി കൊടുത്തതാണ് അത്. അതെടുത്തു കളിയ്ക്കാൻ
തുടങ്ങിയപ്പോഴേ ടീച്ചർ പറഞ്ഞു അത് വേണ്ട. താഴെ വീണു ഉടയും. സാർ വഴക്കു പറയും
എന്നൊക്കെ. പക്ഷെ അവൻ അത് കേട്ടില്ല. അങ്ങനെ അവൻ അത് എടുത്തു കളിച്ചു കൊണ്ടിരുന്നപ്പോൾ
അവന്റെ കൈയിൽ നിന്നും താഴെ വീണു ഉടഞ്ഞു. അവൻ അത് കണ്ടു പേടിച്ചു. ഇതും കണ്ടു
കൊണ്ടാണ് പുറത്തു നിന്നും മേനോൻ സർ കയറി വരുന്നത്. സാറിന്റെ ശിഷ്യൻ വളരെ സ്നേഹത്തോടെ
തന്ന സമ്മാനം താഴെ വീണു ഉടഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ സാറിന് അതിയായ ദേഷ്യം വന്നു. സാർ വന്നു
ടീച്ചറിനെ അത് ജോയലിന്റെ കളിയ്ക്കാൻ കൊടുത്തതിനു ചീത്ത പറഞ്ഞു. അപ്പോൾ
ടീച്ചർ പറഞ്ഞു: ഞാൻ പറഞ്ഞതാ അവനോടു അതെടുക്കണ്ട, സർ വഴക്കു പറയും എന്നൊക്കെ. പക്ഷെ കേൾക്കണ്ടേ. പറഞ്ഞത് അനുസരിക്കാതെ എടുത്തു കളിച്ചു
നിലത്തിട്ടു പൊട്ടിച്ചു. ഇപ്പോൾ ഞാൻ അതിനു പഴിയും കേട്ടു. നിനക്ക്
സമാധാനമായില്ലേ? ടീച്ചർ ഇതും പറഞ്ഞു അകത്തേക്ക് പോയി. സർ തിരിഞ്ഞു
അവനെ ചീത്ത പറഞ്ഞു: കുട്ടികളായാൽ അനുസരണ വേണം. നിന്നോട് ടീച്ചറമ്മ
അതെടുക്കരുതെന്നു പറഞ്ഞതല്ലേ? പിന്നെ നീ എന്തിനാ അതെടുത്തു
കളിച്ചതു?
ഇത് പറഞ്ഞതും അവൻ വലിയ വായിൽ കരയാൻ തുടങ്ങി.
ജോയലിന്റെ കരച്ചിലു കേട്ടുകൊണ്ടു ടീച്ചർ വേഗം വന്നു ആശ്വസിപ്പിക്കാൻ
തുടങ്ങി. അപ്പോഴാണ് സ്നേഹ അവനെ വിളിക്കാൻ ആയി അവിടേക്കു വരുന്നത്. അവന്റെ കരച്ചിൽ കണ്ട
സ്നേഹ കാര്യങ്ങൾ തിരക്കി.
ടീച്ചർ: ഹേയ് ഒന്നുമില്ല. അവൻ ചെറിയ ഒരു അനുസരണക്കേടു കാണിച്ചപ്പോൾ
സർ ഒന്ന് വഴക്കു പറഞ്ഞു. അത്രയേയുള്ളൂ.. എന്നും പറഞ്ഞു അതിനെ ലഘൂകരിക്കാൻ നോക്കി. പക്ഷെ
നല്ല ദേഷ്യത്തിലായിരുന്ന മേനോൻ സർ പറഞ്ഞു: ഇതാണോ ചെറിയ കാര്യം? എന്റെ ഒരു പഴയ സ്റ്റുഡൻറ് അമേരിക്കയിൽ നിന്നും
വന്നപ്പോൾ സ്നേഹത്തോടെ എനിക്ക് സമ്മാനിച്ചിട്ടു പോയതായിരുന്നു അത്. അവൻ അതെടുത്തു നിലത്തിട്ടു
ഉടച്ചു കളഞ്ഞു. പിന്നെ എങ്ങനെ എനിക്ക് ദേഷ്യം വരാതിരിക്കും? സ്നേഹ
തന്നെ പറയു.
ഇത് കേട്ട
സ്നേഹ ജോയലിന്റെ നേരെ തിരിഞ്ഞു: ആണോടാ? ഇത് സത്യം ആണോ? നിനക്ക്
വീട്ടിലുള്ളത് നശിപ്പിച്ചാൽ പോരെ? ഇവിടെ കൂടെ വന്നു
നശിപ്പിക്കണോ? നീ ഇങ്ങുവാ. ഇനി നീ വീടിനു
പുറത്തിറങ്ങുന്നത് കാണണം എനിക്കൊന്നു. ഇതും പറഞ്ഞു സ്നേഹ ജോയലിന്റെ കൈക്കു
പിടിച്ചു വലിച്ചു. എന്നിട്ടു തിരിഞ്ഞു നിന്നെ സാറിനോടും ടീച്ചറിനോടും ക്ഷമാപണം
നടത്തി. സോറി സർ. അവന്റെ സ്വഭാവം അറിയാമല്ലോ. നഷ്ടപ്പെട്ടതിനു പകരം ഞങ്ങൾ പുതിയതൊന്ന്
വാങ്ങിത്തന്നാൽ മതിയോ? അല്ലെങ്കിൽ അതിന്റെ വില...
ഇത് പറഞ്ഞപ്പോഴേക്കും ടീച്ചർ ഇടയിൽ ചാടിവീണു. സ്നേഹക്കെന്താ
പറ്റിയത്? സർ അന്നേരത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞെന്നും കരുതി. കുട്ടികൾ
ആകുമ്പോൾ അങ്ങനെയാ. ഇതൊക്കെ കാലങ്ങളായി ഇവിടെ ഇരുന്നിട്ടെന്തിനാ? ചുമ്മാ എനിക്ക് പണിയുണ്ടാക്കാൻ ആയി. പൊടി തട്ടി വൃത്തിയാക്കി ഞാൻ മടുത്തു.
അവൻ പൊട്ടിച്ചതെന്തായാലും നന്നായി. എനിക്കെന്റെ പണി അത്രയ്ക്കും കുറഞ്ഞല്ലോ.
സ്നേഹ: എന്നാലും അങ്ങനെ അല്ലല്ലോ..
ടീച്ചർ: ഒരെന്നാലും ഇല്ല.സ്നേഹ ഇപ്പോൾ അവനെ വിളിച്ചോണ്ട് പൊയ്ക്കോ.
നേരം ഇരുട്ടി തുടങ്ങി. നാളെ വരണം കേട്ടോടാ കുട്ടാ. ടീച്ചറമ്മ പുതിയ കഥ പറഞ്ഞു
തരാം.
സ്നേഹ:എന്നാൽ ശരി ഞാൻ ഇറങ്ങുവാ. വാടാ ഇങ്ങോട്ടു. നിനക്ക് വീട്ടിൽ
ചെന്നിട്ടു ഞാൻ വച്ചിട്ടുണ്ട്. ഇതും പറഞ്ഞു അവൾ അവന്റെ കൈയിൽ പിടിച്ചു വിളിച്ചോണ്ട്
പോയി. അപ്പോൾ അവൻ തിരിഞ്ഞു സാറിനെയും ടീച്ചറിനെയും ദയനീയമായി നോക്കി. ആ നോട്ടം നേരിടാനാവാതെ
സർ അകത്തേക്കു കയറിപ്പോയി.
അവർ പോയതിനു ശേഷം ടീച്ചർ അകത്തേക്ക് കയറി സാറിന് നേരെ തിരിഞ്ഞു.
നിങ്ങൾക്കെന്താ പറ്റിയത്? അതൊന്നു വീണുടഞ്ഞു എന്നും കരുതി അവനെ
ഇങ്ങനെ വഴക്കു പറയണമായിരുന്നു? ആ സ്നേഹക്കെന്തു തോന്നി കാണും
എന്തോ? അവന്റെ സ്വഭാവം നിങ്ങൾക്കും അറിവുള്ളതല്ലേ. പാവം അവന്റെ
നോട്ടം കണ്ടായിരുന്നോ?
ഇത് കേട്ട് സർ: എനിക്കന്നേരം വന്ന ദേഷ്യത്തിന് ഞാൻ പറഞ്ഞതാ.
പറഞ്ഞു കഴിഞ്ഞപ്പോൾ പറയണ്ടായിരുന്നു എന്ന് തോന്നി. ആ. പോയത് പോട്ടെ. വായിൽ നിന്ന് വീണ
വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല എന്നല്ലേ. സാരമില്ല. അവൻ നാളെ ഇങ്ങോട്ടു
വരട്ടെ. നമുക്ക് ശരിയാക്കാം.
വീട്ടിൽ ചെന്ന സ്നേഹ ഓടി പോയി വടി എടുത്തുകൊണ്ടു വന്നു
ജോയലിനെ ശിക്ഷിക്കാൻ തുടങ്ങി.
സ്നേഹ: നീ മനുഷ്യനെ നാണം കെടുത്തിയേ അടങ്ങു എന്നാണോ? നിനക്കൽപം സ്വാതന്ത്ര്യം അവർ തന്നു എന്നും
കരുതി എന്തും ആകാം എന്നാണോ? നിന്നോട് ആ ടീച്ചർ പറഞ്ഞതല്ലായിരുന്നോ
അത് എടുക്കരുതെന്ന്. എന്നിട്ടു നീ എന്തിനാ വീണ്ടും അതെടുത്തത്?
അതെങ്ങനാ അനുസരണ എന്ന് പറയുന്നത് നിന്റെ നാലയലത്തു കൂടെ
പോയിട്ടില്ലല്ലോ. കൈ ഇങ്ങു നീട്ടെടാ . അനുസരണ ഞാൻ നിന്നെ പഠിപ്പിക്കാം. ഇനി മേലാൽ നീ
അവിടെ പോകുന്നത് എനിക്കൊന്നു കാണാം. നാളെ മുതൽ സ്കൂൾ വിട്ടു വന്നാൽ ഇവിടെ അടങ്ങി ഒതുങ്ങി
ഇരുന്നോണം. ടീച്ചറമ്മ എന്നും പറഞ്ഞോണ്ട് ഇനി വീടിനു പുറത്തിറങ്ങിയാൽ നിന്നെ അടിച്ചു
ശരിയാക്കും. ഇതും പറഞ്ഞു സ്നേഹ അവനെ വടി എടുത്തു അടിക്കാൻ തുടങ്ങി. ഇത് കണ്ട
വേലക്കാരി വന്നു തടഞ്ഞു.സാരമില്ല സ്നേഹ. വിട്ടുകള. അവനൊരബദ്ധം പറ്റിയതല്ലേ. മോൻ ഇങ്ങു പോരെ. ഇനി അവൻ അങ്ങനൊന്നും ചെയ്യില്ല. അല്ലേ കുട്ടാ. ഇതും പറഞ്ഞു അവർ അവനെ അകത്തേക്കു കൂട്ടികൊണ്ടു പോയി. പാവം ജോയൽ ആ
അടിയുടെ വേദനകാരണം കരഞ്ഞു കിടന്നുറങ്ങി.
അടുത്ത 2 -3 ദിവസത്തേക്ക് സ്നേഹ അവനെ
എങ്ങും വിട്ടില്ല. ജോയലിനെ കാണാതെ ടീച്ചറും സാറും നന്നേ വിഷമിച്ചു. ടീച്ചർ സാറിനെ കുറ്റപ്പെടുത്താൻ
തുടങ്ങി.
നിങ്ങളുടെ മുന്കോപവും എടുത്തു ചാട്ടവും കാരണമാ അവൻ ഇപ്പോൾ ഇങ്ങോട്
വരാണ്ടായത്. നിങ്ങൾക്കു സമാധാനം ആയല്ലോ അല്ലെ? ടീച്ചർ ചോദിച്ചു. പക്ഷെ
സർ അതിനു മറുപടി ഒന്നും പറഞ്ഞില്ല. അന്ന് വൈകുന്നേരം അവർ രണ്ടുപേരും കൂടെ മനുവിന്റെ
വീട്ടിൽ പോകാൻ തീരുമാനിച്ചു.
ടീച്ചർ ജോയലിനു ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരിയുമൊക്കെ
ഉണ്ടാക്കി ആണ് പോയത്. അവർ ചെന്ന് calling bell അടിച്ചു.
മനു ആണ് വന്നു വാതിൽ തുറന്നതു.
മനു: ആഹാ ഇതാര് മേനോൻ സാറും ടീച്ചറുമോ? സത്യം പറഞ്ഞാൽ ഞാൻ അങ്ങ് വന്നു കണ്ടു sorry പറയണം
എന്ന് കരുതി ഇരിക്കുവായിരുന്നു. നമ്മുടെ സന്താനം വന്നു അവിടെ നാശനഷ്ടങ്ങൾ ഒക്കെ
വരുത്തി അല്ലേ? എന്ത് ചെയ്യാനാ? സർ അതൊന്നും മനസ്സിൽ
വെക്കരുത് കേട്ടോ.
അതിനു മറുപടി പറഞ്ഞത് ടീച്ചർ ആയിരുന്നു. അതൊന്നും സാരമില്ല മനു.
കുട്ടികൾ ആകുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാകും .സർ അന്നേരത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞു
എന്നെ ഉള്ളൂ. നിങ്ങൾ ഒന്നും മനസ്സിൽ വെക്കരുത് കേട്ടോ .ആൾക്ക് അല്പം മുന്കോപവും
ദേഷ്യവും കൂടുതലാ. അതിന്റെ കുഴപ്പമാ.. എന്നിട്ടു എവിടെ ജോയൽ? അവനെ അതിനു ശേഷം കണ്ടില്ലല്ലോ? അവൻ ഞങ്ങളോട് പിണങ്ങി
ഇരിപ്പാണോ? എവിടെ അവൻ?
മനു: അവൻ അകത്തുണ്ട്. ജോയൽ..ഇങ്ങു വന്നെ. ഇതാരൊക്കെയാ
വന്നിരിക്കുന്നതെന്ന് നോക്കിയെ.
അത് കേട്ട് അവൻ വേഗം വാതിലിന്റെ അടുത്ത് വന്നു നോക്കി. ടീച്ചറമ്മയെയും
സാറിനെയും കണ്ടു അവൻ കുതിക്കാൻ തുടങ്ങി എങ്കിലും ആരോ പുറകിൽ നിന്നും പിടിച്ചു
വലിച്ചിട്ടെന്നപോലെ അവൻ അവിടെ നിന്നു. അവന്റെ മുഖത്തൊരു ഭയത്തിന്റെ ലാഞ്ചന
ടീച്ചറും സാറും കണ്ടു. അവർക്കു കാര്യം മനസ്സിലായി. അന്നത്തെ ആ സംഭവത്തിന് ശേഷം
സ്നേഹ അവനെ പേടിപ്പിച്ചിട്ടുണ്ടാകും. അതാകും അവൻ മടി കാണിക്കുന്നത്. ടീച്ചർ അവനെ കണ്ടതും
വേഗം എഴുന്നേറ്റു ചെന്നു: ഇങ്ങു വാടാ കുട്ടാ. ഞാൻ നിനക്ക് എന്താ കൊണ്ട് വന്നിരിക്കുന്നതെന്ന്
നോക്കിയേ? നിനക്കിഷ്ടമുള്ള പഴം പൊരി. ഇതും
പറഞ്ഞു ടീച്ചർ കൈയിലുള്ള പൊതി തുറന്നു അവന്റെ നേരെ നീട്ടി. അവന്റെ കണ്ണുകൾ വിടർന്നു.
അവൻ പതിയെ കൈ നീട്ടി ഒരെണ്ണം എടുത്തു ടീച്ചറിന്റെ അടുത്ത് പറ്റിച്ചേർന്നു നിന്ന്. അപ്പോഴേക്കും
ഇവരുടെ സംസാരം കേട്ട് സ്നേഹ അകത്തു നിന്നും
വന്നു.
സ്നേഹ : ആഹാ ആരിതു സാറും ടീച്ചറുമൊ?
ടീച്ചർ: നിങ്ങളെ ആ വഴി ഒന്നും കാണാറൊന്നും
ഇല്ലാത്തതുകൊണ്ട് ഇറങ്ങിയതാ. സ്നേഹയെ പിന്നെ ഇടയ്ക്കു ജോയലി നെ വിളിക്കാൻ വരുമ്പോഴെങ്കിലും
കാണും. മനുവിനെ കണ്ടിട്ട് കുറെ ആയി. വിശേഷങ്ങൾ ഒക്കെ ജോയൽ പറഞ്ഞു അറിയുന്നുണ്ട്.
മനു: എന്ത് പറയാനാ ടീച്ചറെ? ഓഫീസിലെ
തിരക്കൊക്കെ അറിയാമല്ലോ. വീട്ടിൽ വരുമ്പോൾ ഒരു നേരം ആകും. പിന്നെ എവിടെ എങ്കിലും
കിടന്നാൽ മതി എന്ന് തോന്നും ..ആകെ tired ആയി ആണ് വരവ്. So പുറത്തേക്കൊന്നും ഇറങ്ങാറില്ല. പിന്നെ വല്ല കല്യാണമോ
അങ്ങനെ ഉള്ള എന്തെങ്കിലും അത്യവശ്യമോ വന്നാൽ മാത്രം പോകും. അതിന്റെ പേരിൽ ഇവൾ എന്നും
വഴക്കാ . അവൾ പറയുന്നിടത്തൊനും ഞാൻ കൊണ്ട് പോകുന്നില്ല എന്നും പറഞ്ഞു. എന്ത്
ചെയ്യാനാ? ജീവിക്കാൻ ജോലി വേണ്ടേ?
ടീച്ചർ: അത് ശരിയാ. പക്ഷെ ജോലി മാത്രമാവരുത് ജീവിതം. കുടുംബത്തിനും
കൂടെ ഇതിനിടയിൽ സമയം കണ്ടെത്തണം.
സ്നേഹ: അങ്ങനെ പറഞ്ഞു കൊടുക്ക് ടീച്ചറെ. ഇവിടെ ഒരാൾക്ക് ജോലി
ജോലി എന്ന ഒരു ചിന്തയെ ഉള്ളൂ. പിന്നെ എന്തിനാണാവോ എന്നെ കെട്ടിയതു?
മനു : നീ വർത്തമാനം പറഞ്ഞു നില്കാതെ അവർക്കു കുടിക്കാൻ എന്തെങ്കിലും
എടുക്കു?
സ്നേഹ : അയ്യോ അത് മറന്നു. ഞാൻ ഇപ്പോൾ ചായ എടുക്കാം. ശാരദാമ്മയും
സ്നേഹയുടെ കൂടെ അകത്തേക്ക് പോയി.
ടീച്ചർ: സ്നേഹ, അന്നത്തേതൊന്നും മനസ്സിൽ വെക്കരുത് കേട്ടോ.
സർ അന്നേരത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാ. എനിക്കറിയാം അത് കൊണ്ടാണ് നിങ്ങൾ ജോയലിനെ
അങ്ങോട്ട് വിടാത്തതെന്നു. പക്ഷെ 2 -3 ദിവസമായി അവനെ കാണാത്തതുകൊണ്ട് ഞങ്ങൾക്കാകെ ഒരു ശ്വാസം മുട്ടൽ പോലെ ആയിരുന്നു.
വീടുറങ്ങി പോയി. ഒന്നും ചെയ്യാനേ തോന്നുന്നില്ല.. ആകെ ഒരു
വല്ലാത്ത അവസ്ഥ. അതുകൊണ്ടാണ് ഞാനും സാറും കൂടെ വന്നത്. സർ ഒന്നും പറയുന്നില്ല എന്നെ
ഉള്ളൂ. എനിക്കറിയാം ആ മനസ്സിലെ വിഷമം. വാ വിട്ട വാക്കു ഇനി തിരിച്ചെടുക്കാൻ പറ്റില്ലല്ലോ.
നിങ്ങൾ അതൊന്നും മനസ്സിൽ വയ്ക്കാതെ നാളെ മുതൽ അവനെ അങ്ങോട്ട് വിടാമോ? ഞങ്ങൾ നോക്കിക്കോളാം അവനെ
ടീച്ചറിന് അവൻ ഒരു ബുദ്ധിമുട്ടാവില്ലേ, സ്നേഹ ചോദിച്ചു.
ആര്?ജോയാലോ? നല്ല കഥയായി.
അവൻ അവിടെ ഉള്ളത് കൊണ്ട് ഞങ്ങൾക്കൊരു നേരം പോക്കായി. അല്ലെങ്കിൽ ഈ വയസ്സാംകാലത്തു
എത്രനേരം ഞങ്ങൾ മുഖത്തോടു മുഖം നോക്കി ഇരിക്കും?
സ്നേഹ: ആണോ? എന്നാലും അവൻ ഇങ്ങനെ ഓടിപ്പാഞ്ഞു
നടക്കുമ്പോൾ? ഒരിടത്തു അടങ്ങി ഇതുങ്ങി ഇരിക്കുന്ന കുട്ടി
ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.
ടീച്ചർ: ഇതാ ഇപ്പോൾ നല്ല കഥ. അങ്ങനെ അടങ്ങി ഇരിക്കാൻ ആയിരുന്നെങ്കിൽ
എന്തിനാ നമുക്ക് കാലും കയ്യും? ഒരു പാവയെ വാങ്ങി വച്ചാൽ പോരെ? ഇത് അവന്റെ പ്രായം. അത് അവൻ ഓടി ചാടി തിമിർത്തു നടക്കട്ടെ. നമ്മൾ അതിനെ തടയാൻ
പോകണ്ട. അപകടം ഒന്നും ഉണ്ടാകാതെ സൂക്ഷിച്ചാൽ മതി. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങൾ
തെറ്റിദ്ധരിക്കരുത്.
സ്നേഹ അത്ഭുതഭാവത്തിൽ ടീച്ചറിനെ നോക്കി: അതിനെന്താ ചോദിച്ചോളൂ.
ടീച്ചർ: ജോയലുണ്ടായിരുന്നപ്പോൾ ഞങ്ങൾക്കൊരു നേരം പോക്കായിരുന്നു
. അവനു ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി കൊടുത്തും അവനു കഥപറഞ്ഞു കൊടുത്തും ഒക്കെ ഇരിക്കുമ്പോൾ
ഞാൻ ജീവിതത്തിൽ ഇതേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം അനുഭവിക്കുകയായിരുന്നു. അതുകൊണ്ട് സ്നേഹ ഇനി അവനെ അങ്ങോട്ട് വരാൻ തടയരുത്.
അവൻ സ്കൂൾ വിട്ടു വന്നാൽ അങ്ങ് വന്നോട്ടെ. ഞങ്ങൾ നോക്കിക്കൊള്ളാം. പിന്നെ സ്കൂൾ ഇല്ലാത്ത
ദിവസങ്ങളിലും അവൻ വന്നോട്ടെ. എതിരൊന്നും പറയല്ലേ . ഇതും പറഞ്ഞു ടീച്ചർ സ്നേഹയുടെ കൈയിൽ
പിടിച്ചു. എന്ത് പറയണം എന്നറിയാതെ വിഷമിച്ചു പോയി സ്നേഹ.
സ്നേഹ: നിങ്ങൾ എങ്ങനെയാ അവനെ കരുതുന്നതെന്ന് എനിക്ക് അറിയാം
. ഇനി അതിനൊരു certification-ന്റെ ആവശ്യം ഒന്നും ഇല്ല ടീച്ചറെ . ഇപ്പോൾ അവനു ഞങ്ങളെക്കാളും ഇഷ്ടം
നിങ്ങളോടാ. സ്കൂൾ വിട്ടു വന്നാൽ അങ്ങോട്ട് പോരാനുള്ള തത്രപ്പാടിലാണ് അവൻ. എന്നാലും അവൻ നിങ്ങൾക്കൊരു ബുദ്ധിമുട്ടാകരുതല്ലോ.
ഇതും പറഞ്ഞു സ്നേഹ ചായയുമായി സാറിന്റെ അടുത്തേക്ക് ചെന്നു.
ടീച്ചർ സാറിനോടായി: ഇതുകേട്ടോ ജോയലിനെ നോക്കുന്നത് നമുക്കൊരു
ബുദ്ധിമുട്ടാവില്ലേ എന്നാ സ്നേഹ ചോദിക്കുന്നത്.
സർ: ബുദ്ധിമുട്ടോ? അവൻ അവിടെ ഉള്ളത് സത്യം പറഞ്ഞാൽ ഞങ്ങൾക്കൊരാശ്വാസം
ആണ്. ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യാനുണ്ട് എന്നൊരു തോന്നൽ അവനെ കാണുമ്പോഴാ.
അല്ലെങ്കിൽ രാവിലെ മുതൽ ഞാൻ ഇവളെ സഹിക്കണ്ടേ. ഇതും
പറഞ്ഞു മേനോൻ സർ ടീച്ചറിനെ നോക്കി ചിരിച്ചു.
മനു: അങ്ങനെ ആണെങ്കിൽ ടീച്ചറിനും സാറിനും കൂടെ ഒരു baby
sitting തുടങ്ങാമല്ലോ.
മാസം നല്ലൊരു വരുമാനം ആകുമല്ലോ.
സർ: കച്ചവടം ഒക്കെ നിങ്ങളുടെ ഓഫീസിൽ മതി. പത്തു മുപ്പത്തഞ്ചു
കൊല്ലം പിള്ളേരെ പഠിപ്പിച്ചതിനു ഞങ്ങൾക്ക് 2 പേർക്കും ശമ്പളം കിട്ടി. ഇപ്പോഴും പെൻഷൻ
കിട്ടുന്നുമുണ്ട്. ഞങ്ങൾക്ക് ജീവിക്കാൻ അത് മതി. ഇനി കൂടുതൽ സമ്പാദിച്ചിട്ടു
എന്തിനാ? ചാകുമ്പോൾ കൊണ്ട് പോകാൻ പറ്റില്ലല്ലോ. അതുകൊണ്ടു ശിഷ്ടകാലം
ഞങ്ങൾ ജോയലിനെ നോക്കി ഇങ്ങനെ കഴിഞ്ഞോളാം.
അത് കേട്ട് മനു ഒന്ന് ചമ്മി. അല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളൂ. അത്
കണ്ടു സ്നേഹ മനുവിനെ കണ്ണുരുട്ടി കാണിച്ചു നിങ്ങൾക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ
എന്ന മട്ടിൽ.
ഇത് കേട്ടതും ജോയൽ വേഗം വാതിലിന്റെ മറവിൽ നിന്നും പമ്മി വന്നു
ടീച്ചറിന്റെ അടുത്ത് സ്ഥാനം പിടിച്ചുഅവൻ പതിയെ പ്ലേറ്റിൽ നിന്നും പഴം പൊരി എടുത്തു
ടീച്ചറിന്റെ മറവു പറ്റി കഴിക്കാൻ തുടങ്ങി.
അത് കണ്ടു മേനോൻ സർ അവനെ ചേർത്ത് പിടിച്ചു. എന്നിട്ടു പറഞ്ഞു
ഞങ്ങൾ വന്നത് എന്തിനാണ് എന്നറിയാമോ? മോനെ നാളേ മുതൽ അങ്ങോട്ട് വിടണം എന്ന് പറയാനാ വന്നത്.
അത് കേട്ട് അത്ഭുത ഭാവത്തിൽ അവൻ കണ്ണ് മിഴിച്ചു സാറിനെ നോക്കി.
മേനോൻ സർ: ആ മോനെ... നീ നാളെ മുതൽ സ്കൂൾ വിട്ടു അങ്ങോട്ട് പോരെ.
ജോയൽ: ചത്യം ?
ടീച്ചർ: ആ സത്യമായിട്ടും. ഇനി എന്നും മോന് സ്കൂൾ വിട്ടു
അങ്ങോട്ടു പോരാമല്ലോ. പിന്നെ സ്കൂൾ അവധി ഉള്ളപ്പോഴും അങ്ങോട്ടു പോരെ.
ഹായ്... ഹായ്... അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ശാരദാമ്മയും മേനോൻ സാറും ചായ
കുടിച്ചിട്ട് എഴുന്നേറ്റു. എന്നാൽ ശരി ഞങ്ങൾ ഇറങ്ങട്ടെ. ജോയൽ നീ നാളെ മുതൽ അങ്ങ് വരാൻ
മറക്കല്ലെട്ടോ
ജോയൽ: ഇല്ല. അവൻ തലയാട്ടി . ഞാൻ ഇപ്പോൾ പൊച്ചോട്ടെ? അവൻ ചോദിച്ചു.
മനു: ഹ ഹ.. നീ അതൊരടവാക്കി അല്ലെ? ഇന്ന് മുതൽ അല്ല. നാളെ മുതൽ ആണ് പൊക്കോളാൻ പറഞ്ഞത്.
ടീച്ചർ: സാരമില്ല.അവൻ വേണമെങ്കിൽ ഇപ്പോൾ ഞങ്ങളുടെ കൂടെ പോരട്ടേ . കുറച്ചു കഴിയുമ്പോൾ ഞാൻ കൊണ്ടുപോയി വിടാം. അല്ലെടാ മോനെ..
ജോയൽ ശരി എന്ന അർത്ഥത്തിൽ തല ആട്ടി അവരുടെ കൂടെ പോയി. മനുവും സ്നേഹയും അകത്തേക്കും പോയി..
പിറ്റേന്ന് മുതൽ അവൻ സ്കൂൾ വിട്ടു നേരെ മേനോൻ സാറിന്റെ വീട്ടിലേക്കു
ആയിരുന്നു വന്നിരുന്നത്. ജൊഹാൻ സ്കൂൾ വിട്ടു നേരെ ട്യൂഷൻ ക്ലാസ്സിലേക്ക് പോകും. അവൻ
വരുമ്പോഴേക്കും സ്നേഹ ഓഫീസ് വിട്ടു വരും. അവർക്കു പകൽ സമയം വീട്ടിൽ വേലക്കാരിയുടെ
ആവശ്യം ഇല്ലായിരുന്നു. അതുകൊണ്ടു അവർ വീട്ടിൽ നിന്ന വേലക്കാരിയെ പറഞ്ഞു വിട്ടു.
അത്രയും കാശ് ലാഭം എന്ന് സ്നേഹയും മനുവും കരുതി.
മേനോൻ സാറും ടീച്ചറും ആണെങ്കിൽ ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത
ആനന്ദം അനുഭവിക്കുകയായിരുന്നു. സർ ജോയൽ വരാൻ നേരം ആകുമ്പോഴേക്കും റോഡിൽ
പോയി നില്കും. ടീച്ചർ അവനു ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കി വയ്ക്കും. അവൻ വന്നു കഴിയുമ്പോൾ
2
പേരും കൂടെ അവനെ സ്നേഹത്തോടെ ഊട്ടലാണ് പണി. അവന്റെ കുറുമ്പുകൾക്കെല്ലാം
അവർ നിന്ന് കൊടുക്കും . സാറും ടീച്ചറും അവനു ഇഷ്ടം പോലെ കഥകളും പാട്ടുകളും പറഞ്ഞു
കൊടുക്കും.. അങ്ങനെ അവന്റെ ഭാവനയും വികസിക്കുകയായിരിന്നു.അവധി ദിവസങ്ങളിൽ ടീച്ചറും
സാറും അവനെ പുറത്തൊക്കെ കൊണ്ട് പോകുമായിരുന്നു. അവർ പറഞ്ഞാൽ അവൻ അടങ്ങി ഒതുങ്ങി അനുസരിക്കുമായിരുന്നു.
ഇല്ലെങ്കിൽ സർ കണ്ണുരുട്ടി പേടിപ്പിക്കും. അത് കാണുമ്പോൾ അവൻ പൂച്ചയെ പോലെ ടീച്ചറിന്റെ
അരികിൽ പതുങ്ങും.സാറിന്റെയും ടീച്ചറിന്റെയും അടുത്ത് വന്നതിൽ പിന്നെ ജോയലിനു
കാര്യമായ മാറ്റങ്ങൾ ഉണ്ടായി. അവന്റെ പഴയ പിരുപിരിപ്പ് സ്വഭാവം കുറച്ചൊന്നൊതുങ്ങി.
കഥകളും പാട്ടുകളും കേട്ട് വളരുന്ന അവന്റെ ഭാവനയുടെ ലോകം വലുതാകാൻ തുടങ്ങി. ഇത്
അവന്റെ സ്വഭാവത്തിലും പ്രതിഫലിച്ചു തുടങ്ങി.
ജോയലിന്റെ സ്കൂളിൽ PTA മീറ്റിംഗ് വിളിച്ചപ്പോൾ അതിനു സ്നേഹയും പോയി. അവൾക്കു പോകാൻ വലിയ താല്പര്യം ഇല്ലായിരുന്നു. മനു ആദ്യം
തന്നെ കൈ ഒഴിഞ്ഞു. അതുകൊണ്ടു വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് അവൾ പോയത്.
പതിവുപോലെ ടീച്ചർ പരാതിക്കെട്ടു അഴിക്കും എ ന്നാണ് അവൾ കരുതിയത്.
സ്നേഹയെ കണ്ടതും ജോയലിന്റെ ടീച്ചർ അടുത്ത് വന്നിട്ട്
പറഞ്ഞു. എന്ത് പറ്റി ജോയലിന് ഈയിടെയായി?
സ്നേഹ: അയ്യോ എന്ത് പറ്റി? അവൻ വീണ്ടും
എന്തെങ്കിലും കുരുത്തക്കേട് കാണിച്ചോ?
ടീച്ചർ: ഹേയ് അല്ല.. അവനീയിടെയായി നല്ല മാറ്റം. അവന്റെ ആ
പഴയ കുരുത്തക്കേടിനൊക്കെ ഒരു ശമനം വന്നിട്ടുണ്ട്. പറഞ്ഞാൽ കുറച്ചൊക്കെ അനുസരിച്ചു
തുടങ്ങി. പിന്നെ എന്നോട് എന്നും വന്നു ഓരോരോ കഥകൾ പറയും. അവനു എവിടുന്നാ ഇത്രയും കഥകൾ
ഒക്കെ കിട്ടുന്നത്? വീട്ടിൽ ഫുൾടൈം കമ്പ്യൂട്ടറിന്റെ മുന്നിൽ
ആണോ?
സ്നേഹ: അല്ല. അവനിപ്പോൾ സ്കൂൾ വിട്ടു വന്നാൽ ഞങ്ങളുടെ അടുത്തൊരു
വീട്ടിലാണ്. അവിടെ ഒരു Rtd teachers ആണ് താമസം. അവർക്കാണെങ്കിൽ മക്കളും ഇല്ല.
So ഇവനെ ഭയങ്കര കാര്യമായിട്ടാണ് അവര്
കൊണ്ട്നടക്കുന്നത്. അവനാണെങ്കിലും അവർ എന്ന് വച്ചാൽ ജീവനാ. അവർ ആണ് ഈ കഥയും പാട്ടും
എല്ലാം പഠിപ്പിക്കുന്നത്.
ടീച്ചർ: ആഹാ. അത് നന്നായി. അതാണ് അവന്റെ മാറ്റത്തിന് കാരണം.
അവനു നല്ല attention കിട്ടുന്നുണ്ട് അവിടെ.
ഇതും കേട്ടുകൊണ്ടാണ് ജോയലിന്റെ ക്ലാസ്സിലെ മറ്റൊരു കുട്ടി
ആയ അഭിനവിന്റെ 'അമ്മ ഗായത്രി അത് വഴി വന്നത്.
ഗായത്രി: സ്നേഹ ജോയലിനെ എവിടെ വിടുന്നൂന്നാ പറഞ്ഞത്? വല്ല ട്യൂഷനും ആണോ?
സ്നേഹ: ഹേയ് അല്ല. ഇവർക്കൊക്കെ എന്ത് ട്യൂഷൻ കൊടുക്കാനാ? ജോയലിപ്പോൾ സ്കൂൾ വിട്ടാൽ അടുത്തുള്ള ഒരു
വീട്ടിൽ ആണ് പോകുന്നത്. അവിടെ rtd ആയ ഒരു ടീച്ചറും സാറും ആണ്
താമസിക്കുന്നത്.അവർക്കാണെങ്കിൽ ഇവൻ എന്ന് വച്ചാൽ ജീവനാ. അവനും അതെ. അവർക്കു മക്കൾ ഇല്ല.
So ഇവനെ അവർ അവരുടെ മോനെ പോലെയാ നോക്കുന്നത്.
ഗായത്രി: baby sitting ഓ മറ്റോ ആണോ?
സ്നേഹ: ഹേയ് അല്ലാന്നേ. അവർക്കു ഇവനെ വലിയ ഇഷ്ടം ആണ്. അതുകൊണ്ടു
നോക്കുന്നതാ. ഒരിക്കൽ മനു baby sitting നടത്തുന്ന കാര്യം പറഞ്ഞതിന് ആ സർ മനുവിനെ ഇനി
പറയാനൊന്നും ഇല്ല. ആകെ നാണം കെട്ടു മനുഷ്യൻ അന്ന്.
ഗായത്രി: ഞാൻ ആണെങ്കിൽ ഒരു ബേബി സിറ്റിംഗ് നോക്കുവാ.അവൻ
സ്കൂൾ വിട്ടു വരുമ്പോഴേക്കും ഞാൻ ഓഫീസിൽ കഴിഞ്ഞു എത്തില്ല. ഉണ്ടായിരുന്ന maid ആണെങ്കിൽ
ഇവനെ നോക്കാൻ പറ്റില്ല എന്നും പറഞ്ഞു പോയി. So ഞാൻ ആകെ എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥയാ. ഇപ്പോൾ തത്കാലം നാട്ടിൽ നിന്നും അമ്മയെ കൊണ്ട് വന്നു നിർത്തിയേക്കുവാ. അമ്മക്കാണെങ്കിലും
ആരോഗ്യം മോശമാ. പിന്നെ ഈ പാടത്തും തൊടിയിലും നടക്കുന്ന ആള്ക്കാര് ഈ city life മായി adjust ആകില്ലല്ലോ. 'അമ്മ നാട്ടിലേക്ക് പോകണം എന്നും പറഞ്ഞു ബഹളം
ആണ്. So എനിക്ക്
immediate ആയി
ഒരു solution കണ്ടുപിടിക്കണം. സ്നേഹ അവരോടു അഭിയേയും കൂടെ നോക്കാമോ എന്നൊന്ന്
ചോദിക്കാമോ? വെറുതെ വേണ്ട. ഫീസ് കൊടുക്കാം.
സ്നേഹ: ഉവ്വ ഫീസിന്റെ കാര്യവും പറഞ്ഞോണ്ട് ഇനി അങ്ങ് ചെന്നാൽ
മിക്കവാറും ആ സർ എന്നെ അവിടുന്ന് ഓടിക്കും. എന്തായാലും ഞാൻ ഒന്ന് സംസാരിച്ചു
നോക്കാം.
ഗായത്രി: സ്നേഹ എങ്ങനെ എങ്കിലും പറഞ്ഞൊന്നു സമ്മതിപ്പിക്കണം. വേറെ യാതൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാ.
ഇല്ലെങ്കിൽ ഞാൻ എന്റെ ജോലി കളഞ്ഞു വീട്ടിൽ ഇരിക്കേണ്ടി വരും. രണ്ടു പേർക്കും ജോലി ഉണ്ടായിട്ടും
ഓരോ മാസവും കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് നമുക്കല്ലേ അറിയൂ.
സ്നേഹ: ഉം ശരി. ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടേ. സമ്മതിക്കുമോ
എന്നറിയില്ല
ഗായത്രി: സ്നേഹ എങ്ങനെ എങ്കിലും അവരെക്കൊണ്ടൊന്നു
സമ്മതിപ്പിക്കണം കേട്ടോ ..
ഇതും പറഞ്ഞു അവർ പിരിഞ്ഞു. സ്നേഹ ആകെ ത്രിശങ്കു സ്വർഗ്ഗത്തിലായി.
അവരോട് എങ്ങനെ ഈ കാര്യം അവതരിപ്പിക്കും എന്നറിയാതെ അവൾ കുഴങ്ങി. ഒടുവിൽ
അവൾ ഒരു കാര്യം തീരുമാനിച്ചു. അന്ന് വൈകുന്നേരം അവൾ കുറച്ചു sweets ഒക്കെ
വാങ്ങിയാണ് ജോയലിനെ വിളിക്കാൻ പോയത്.
അവൾ ചെന്നവഴി ആ sweets ടീച്ചറിന്റെ കൈയിൽ കൊടുത്തു.
ടീച്ചർ: ഇതെന്താ പതിവില്ലാതെ മധുരമൊക്കെ ആയി? ഇന്നെന്താ ആരുടെ എങ്കിലും പിറന്നാൾ ആണോ?
സ്നേഹ: ഹേയ് അല്ല. ഞാൻ വെറുതെ ഒരു സന്തോഷത്തിനു വാങ്ങി എന്നെ
ഉള്ളൂ.
ടീച്ചർ: ആഹാ. അതെന്നാ ഇത്ര സന്തോഷിക്കാൻ: വല്ല പ്രൊമോഷനും ആയോ?
സ്നേഹ: ഹേയ് അല്ല. ഇന്നിവന്റെ സ്കൂളിലെ PTA meeting ആയിരുന്നു.ജീവിതത്തതിൽ ഇവനെകുറിച്ചു ഇന്ന് അവന്റെ teachers ആദ്യമായി
നല്ലതു പറഞ്ഞു. അവനു ഇപ്പോൾ നല്ല മാറ്റം ഉണ്ടെന്നു പറഞ്ഞു അവർ. എല്ലാം ടീച്ചറിന്റെയും
സാറിന്റെയും ട്രെയിനിങ് കൊണ്ടാണ്. അതിന്റെ ഒരു സന്തോഷത്തിനു വാങ്ങിയത് ആണ്
ഇതൊക്കെ.
ടീച്ചർ: ആഹാ . അതെന്തായാലും നന്നായി. ഞങ്ങളുടെ അടുത്ത്
വന്നിട്ട് അവൻ വഷളായില്ലല്ലോ . അത് കേട്ടാൽ മതി. വാ അകത്തേക്ക് കയറി ഇരിക്ക്..
സ്നേഹ പതിയെ അകത്തേക്ക് കയറി. എവിടെ മേനോൻ സാർ? കണ്ടില്ലല്ലോ.
ടീച്ചർ: സാർ ഇവിടെ ഇല്ല. വൈകുന്നേരം പെന്ഷനേഴ്സിന്റെ ഒരു മീറ്റിംഗ്
ഉണ്ട്. അതിനു പോയിരിക്കുവാ. വരാറായി എന്തായാലും. സ്നേഹ ഇരിക്ക് , ഞാൻ ചായ എടുക്കാം.
സ്നേഹ: അയ്യോ വേണ്ട ടീച്ചർ. ഞാൻ ഓഫീസ് വിട്ടു വന്നതേ ഉള്ളൂ
. അതുകൊണ്ടു ഒരു ചായ ഇട്ടു കുടിച്ചിട്ടാണ് ഇങ്ങോട്ടിറങ്ങിയത്.
സർ ഇവിടെ ഇല്ലാത്തതു നന്നായി എന്ന് സ്നേഹ മനസ്സിൽ കരുതി. അല്ലെങ്കിൽ
അഭിനവിന്റെ കാര്യം പറഞ്ഞാൽ സർ എന്തെങ്കിലും ഉടക്കുമായി വന്നാലോ എന്നവൾ ഭയപ്പെട്ടു.
സർ ഇല്ലാത്ത ഈ സമയത്തു ടീച്ചറിനോട് ഒരു തഞ്ചത്തിൽ കാര്യം അവതരിപ്പിക്കാമെന്നു സ്നേഹ
കരുതി.
സ്നേഹ: എന്തായാലും സാറിന്റെയും ടീച്ചറിന്റെയും ട്രെയിനിങ്
ഇവന് നല്ല ഗുണം ചെയ്തു. Teachers നൊക്കെ ഭയങ്കര അത്ഭുതം എന്ത് മാജിക് ആണ് ഞാൻ കാണിച്ചതെന്നായിരുന്നു
അവരുടെ ചോദ്യം. കാര്യം പറഞ്ഞാൽ അമ്മയാണെങ്കിലും ഇവനെ മേയ്ക്കാനുള്ള ക്ഷമ ഒന്നും
എനിക്കില്ല. അതിനു ഞാൻ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. Teachers എല്ലാം
ഇവന്റെ വിശേഷം പറഞ്ഞു കൊണ്ടിരുന്നപ്പോൾ ജോയലിന്റെ ക്ലാസ്സിലുള്ള ഒരു കുട്ടിയുടെ 'അമ്മ അതിലൂടെ വന്നു ഇതെല്ലം കേട്ടു. അപ്പോൾ അവർക്കും ഒരു ആഗ്രഹം. ടീച്ചറിന്റെയും
സാറിന്റെയും അടുത്ത് അവരുടെ മോനെ കുറച്ചു ദിവസം വിടണം എന്ന്. അവരുടെ മോനും ഈ പറഞ്ഞ
മട്ട് ആണ്. ഒരു സെക്കന്റ് അടങ്ങി ഇരിക്കില്ല. അവർ 2 പേരും
ജോലിക്കും പോകുന്നവരാണ്. ഒരു വേലക്കാരിയെ വെച്ചിട്ടുണ്ടായിരുന്നു അവർ. പക്ഷെ ആ സ്ത്രീ
ഇവനെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു പോയി. So അവരിപ്പോൾ നാട്ടിൽ നിന്നും അമ്മയെ കൊണ്ട് വന്നിരിക്കുവാ.
പക്ഷെ പ്രായമായ അമ്മയ്ക്കും അവനെ നോക്കാൻ ബുദ്ധിമുട്ടാണ്. സാധാരണ കുട്ടികളെ നോക്കാൻ
തന്നെ പാടാണ്. അപ്പോൾ പിന്നെ ഇവരുടെ കാര്യം പറയണ്ടല്ലോ. എന്നാൽ പിന്നെ ജോലി കളഞ്ഞിട്ടു
വീട്ടിൽ നിൽകാം എന്ന് കരുതിയാൽ വീട്ടിലെ കാര്യങ്ങൾ എങ്ങനെ ഓടും? ഒരു middle class ഫാമിലി ആണ് അവരുടേത്. 2 പേർക്കും കൂടെ ജോലി ഉണ്ടായിട്ടും ഓടി എത്തുന്നില്ല എന്നും പറഞ്ഞു ഗായത്രി
ആകെ സങ്കടത്തിലാണ്. അതിനിടയിൽ ഉള്ള ജോലി കൂടെ കളഞ്ഞാലോ. അങ്ങനെ ഇരുന്നപ്പോൾ ആണ്
പുള്ളിക്കാരി ഇന്ന് ജോയലിനെ പറ്റി teachers പറയുന്നത് കേട്ടത്. അപ്പോൾ തന്നെ ഗായത്രി എന്നെ പിറകെ ആയി. ടീച്ചറിനെയും
സാറിനെയും പറഞ്ഞു എങ്ങനെ എങ്കിലും സമ്മതിപ്പിക്കാമോ എന്നും ചോദിച്ചു. ഞാൻ ഒഴിവാക്കാൻ
കുറെ നോക്കി. പക്ഷെ ഒരു മാതിരി കാലിൽ വീഴുന്ന അവസ്ഥ ആയിരുന്നു അവർ. വേറെ ഒരു നിവൃത്തിയും
ഇല്ലാത്തതുകൊണ്ടാണ്. ടീച്ചറിനു ആ കുട്ടിയെ കൂടെ ഒന്ന് നോക്കാൻ പറ്റുമോ?
സാറിനോട് പറയാൻ സത്യം പറഞ്ഞാൽ എനിക്ക് പേടിയാ. അതാണ് ഞാൻ ടീച്ചറിനോട്
ചോദിച്ചത്. പ്ളീസ് ടീച്ചർ. ഇതും പറഞ്ഞു സ്നേഹ ടീച്ചറിന്റെ കൈയിൽ പിടിച്ചു. ഒഴിവാക്കരുതെന്ന
ഭാവത്തിൽ. ടീച്ചെറിനാണെങ്കിൽ എന്ത് പറയുമെന്ന അവസ്ഥ ആയി. എന്തായാലും സർ വന്നു
ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു സ്നേഹയെ പറഞ്ഞയച്ചു.
എന്നിട്ടു രാത്രി മേനോൻ സർ വന്നപ്പോൾ ടീച്ചർ കാര്യം അവതരിപ്പിച്ചു.
മേനോൻ സർ കേട്ടപാതി കേൾക്കാത്ത പാതി എതിർത്തു.
മേനോൻ സർ: നിനക്ക് വേറെ പണി ഒന്നും ഇല്ലേ? അന്ന് ആ മനു പറഞ്ഞതുപോലെ ഇവിടെ baby sitting തുടങ്ങാൻ ആണോ നിന്റെ പരിപാടി? ജോയലിനെ പിന്നെ നമുക്കുള്ള ഒരു താല്പര്യം കാരണം ഇവിടെ നിർത്തുന്നതല്ലേ. അല്ലാതെ
നാട്ടിലുള്ള മുഴുവൻ പിള്ളാരെയും എന്ത് കാണിച്ചു നോക്കാൻ ആണ്?
ടീച്ചർ സാറിനെ അനുനയിപ്പിക്കാൻ നോക്കി.
ടീച്ചർ: അവരൊരു വല്ലാത്ത അവസ്ഥയിൽ ആണെന്ന സ്നേഹ പറഞ്ഞത്. നമ്മുടെ ജോയലിന്റെ ക്ലാസ്സിൽ ആണ് ആ കുട്ടിയും പഠിക്കുന്നത്. പറഞ്ഞു കേട്ടിടത്തോളം
ഏതാണ്ട് ജോയലിനെ പോലെ തന്നെയാ അവനും. ഒരു സെക്കന്റ് അടങ്ങി ഇരിക്കില്ല. അതുകൊണ്ടെങ്ങാണ്ടു
ആണ് ആ വേലക്കാരി ഇട്ടേച്ചു പോയത്. ഇങ്ങനെ ഉള്ളപ്പോൾ നമ്മളെ പോലെ ഉള്ളവർ അല്ലാതെ വേറെ
ആരാ അവരെ സഹായിക്കാൻ ഉള്ളത്? നമുക്കാ കുട്ടിയേയും കൂടെ നോക്കി എന്നും കരുതി പ്രത്യേകിച്ചൊന്നും പറ്റാനില്ലല്ലോ.
നിങ്ങളൊന്നു സമ്മതിക്കൂന്നേ .
അങ്ങനെ ടീച്ചറിന്റെ നിർബന്ധത്തിനു വഴങ്ങി മേനോൻ സർ അഭിയേയും
കൂടെ നോക്കാമെന്നു സമ്മതിച്ചു. അത് അപ്പോൾ തന്നെ ടീച്ചർ സ്നേഹയെ വിളിച്ചു പറഞ്ഞു. സ്നേഹ
ഗായത്രിയെയും അറിയിച്ചു. അങ്ങനെ പിറ്റേന്ന് മുതൽ ജോയലിനൊപ്പം അഭിയുംകൂടെ സ്കൂൾ വിട്ടു
മേനോൻ സാറിന്റെ വീട്ടിലേക്കു വന്നു തുടങ്ങി.
അഭി ജോയലിനേക്കാളും കുസൃതി ആയിരുന്നു. അവനു പ്രശനം
എന്താണെന്നു വച്ചാൽ എപ്പോഴും എന്തെങ്കിലും വരച്ചു കൊണ്ടിരിക്കണം. വരയ്ക്കാൻ പേപ്പറും
പെൻസിലും കിട്ടിയില്ലെങ്കിൽ അവൻ വയലന്റ് ആകും. പിന്നെ അവൻ എന്താണ് കാണിച്ചു കൂട്ടുക
എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല . ടീച്ചറിനും സാറിനും ആദ്യമൊക്കെ അവനെ നോക്കുക
ഭയങ്കര ബുദ്ധിമുട്ടായിരുന്നു. സർ ആണെങ്കിൽ ടീച്ചറിനെ കുറ്റപ്പെടുത്താൻ തുടങ്ങി. നീ
വരുത്തി വച്ചതല്ലേ. നീ തന്നെ അനുഭവിച്ചോ. അവൾ വലിയ മദർ തെരേസ ആവാൻ നോകിയതല്ലേ. എന്നിട്ടിപ്പോൾ
എന്തായി എന്നൊക്കെ പറഞ്ഞു. പക്ഷെ ടീച്ചർ അതെല്ലാം സ്നേഹത്തോടെ ഏറ്റെടുത്തു. അവർ ഒരു
വെല്ലുവിളി ആയി കരുതി. ക്രമേണ സാറും ടീച്ചറിനെ സഹായിക്കാൻ തുടങ്ങി.. അവനു വരക്കാനുള്ള
പേപ്പറും പെൻസിലും ഗായത്രി ദിവസവും എത്തിക്കുമായിരുന്നു. പക്ഷെ എല്ലാ ദിവസവും
ഇങ്ങനെ പേപ്പർ വേസ്റ്റ് ആക്കുന്നതിനോടു സാറിന് എതിർപ്പായിരുന്നു. അതുകൊണ്ടു തന്നെ അവന്റെ
വര നിർത്തി മറ്റൊന്നിലേക്കു ശ്രദ്ധ തിരിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു.അങ്ങനെ ഒരു
ദിവസം അവൻ വരച്ചു കൊണ്ടിരുന്നപ്പോൾ ടീച്ചർ അടുത്ത് വന്നു.
ടീച്ചർ: ആഹാ ഇത് അഭിമോൻ വരച്ചതാണോ? നല്ല ഭംഗി ഉണ്ടല്ലോ . ഇനി ടീച്ചറമ്മ നല്ല കഥകൾ പറഞ്ഞു
തരാം..
അഭി: എനിച്ചു കഥ വേണ്ട. നാൻ ഇത് വരച്ചട്ടെ.
ടീച്ചർ: അഭിമോൻ ഇങ്ങു വന്നേ. ടീച്ചറമ്മ പറയുന്ന കഥകളിലെ ആൾക്കാരെ
മോന് വരയ്ക്കാൻ പറ്റുമോ?
അഭി: ആം. നാൻ വരച്ചാലോ. അതിനെന്താ?
ടീച്ചർ: അതിനു മോൻ ആദ്യം കഥ കേൾക്കണ്ട? എന്നാൽ അല്ലെ അതനുസരിച്ചു വരയ്ക്കാൻ പറ്റു?
ടീച്ചറിന്റെ ആ ചോദ്യത്തിൽ അവൻ വീണു. അങ്ങനെ ടീച്ചർ പലതരം കഥകളും
പാട്ടുകളും അവരെ പഠിപ്പിച്ചു.അഭിയേയും കൊണ്ട് അതനുസരിച്ചുള്ള ചിത്രങ്ങൾ വരപ്പിക്കാൻ
തുടങ്ങി. ചിത്രങ്ങൾ എന്നൊന്നും പറയാൻ പറ്റില്ല. ചുമ്മാ കുറേ വരയും കുറിയും ആയി എന്തോ ഒരു രൂപം. പക്ഷെ സാറും ടീച്ചറും അവനെ അതിനു കുറ്റം പറയാതെ
പ്രസംശിച്ചു. അത് അവനിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.
കാലം കഴിഞ്ഞു കൊണ്ടേ ഇരുന്നു. ഇപ്പോൾ സ്കൂളിൽ ജോയലിനെ പോലെ
തന്നെ അഭിക്കും നല്ല മാറ്റങ്ങൾ ഉണ്ടായതായി അധ്യാപകർ പറയാൻ തുടങ്ങി. ഇത് കേട്ട മാതാപിതാക്കൾ
കൂടുതലായി മേനോൻ സാറിന്റെയും ടീച്ചറിന്റെയും അടുത്തേക്ക് കുട്ടികളെയും കൊണ്ട് വരാൻ
തുടങ്ങി. സർ ആദ്യമൊക്കെ എതിർത്തെങ്കിലും ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടു കഴിയുമ്പോൾ ടീച്ചർ
നിർബന്ധിക്കാൻ തുടങ്ങും. തുടർന്ന് വേറെ നിവൃത്തി ഇല്ലാതെ സർ അതിനു സമ്മതിക്കും. അങ്ങനെ
ക്രമേണ കുട്ടികളുടെ എണ്ണം കൂടി വന്നു. കുട്ടികളുടെ അച്ഛനമ്മമാർക്കാണെങ്കിൽ സ്കൂളിനേക്കാളും
ഇഷ്ടം ശാരദടീച്ചറിന്റെയും മേനോൻ സാറിന്റെയും അടുത്ത് വിടാൻ ആയിരുന്നു. അങ്ങനെ അവർ
എല്ലാവരും സാറിന്റെ അടുത്ത് ഒരു request വയ്ക്കാൻ
തീരുമാനിച്ചു. അതിനു വേണ്ടി ഒരു ഞായറാഴ്ച നോക്കി മനുവും ഒന്ന് രണ്ടു മറ്റു parents കൂടെ മേനോൻ
സാറിന്റെ വീട്ടിൽ പോയി.
പതിവില്ലാതെ ഞായറാഴ്ച parents-നെ കണ്ടപ്പോൾ മേനോൻ
സർ അമ്പരന്നു.
സർ: ഇതെന്താ നിങ്ങളൊക്കെ പതിവില്ലാതെ ഈ ഞായറാഴ്ച? കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നം
ഉണ്ടായോ?
മനു: ഹേയ് ഒന്നും ഇല്ല. എന്ത് പ്രശ്നം? കുട്ടികൾ ഹാപ്പി അല്ലെ ഇവിടെ? അതുകൊണ്ടു
ഞങ്ങളും
സർ: പിന്നെ നിങ്ങൾ എന്താ പതിവില്ലാതെ ?
മനു: സർ വെറുതെ ടെൻഷൻ ആകേണ്ട. ഞങ്ങൾ ഒരു request ആയിട്ടാണ് വന്നത്. സർ അതിനു എതിർപ്പൊന്നും പറയരുത്.
മേനോൻ സർ: request ഓ ? എന്ത് റിക്വസ്റ്റ്
? എനിക്കൊന്നും മനസ്സിലാകുന്നില്ല .
അപ്പോൾ അഭിയുടെ അച്ഛനായ പ്രസാദ് പറഞ്ഞു തുടങ്ങി : അതുപിന്നെ
സാറിനറിയാമല്ലോ കുട്ടികൾക്കൊക്കെ ഇപ്പോൾ റെഗുലർ സ്കൂളിൽ പോകുന്നതിലും ഇഷ്ടം
ഇങ്ങോട്ടു വരുന്നതാണ് . തന്നെയുമല്ല
അവിടുത്തേക്കാൾ ഏറെ അവർ കാര്യങ്ങൾ പഠിക്കുന്നതും ഇവിടെ നിന്നാണ്. ഇവിടെ വന്നതിനു
ശേഷം അഭിക്കു നല്ല മാറ്റമല്ലേ ഉണ്ടായിട്ടുള്ളത്. ഇത്രയും നാൾ വേറെ ആരും
വിചാരിച്ചിട്ടും നടക്കാത്ത കാര്യം അല്ലെ നിങ്ങൾ 2 പേരും കൂടെ
കുറച്ചു നാൾ കൊണ്ട് സാധിച്ചത്. അതൊരു ചെറിയ കാര്യം അല്ലല്ലോ. അതുകൊണ്ടു ഞങ്ങൾക്കൊരു
അപേക്ഷ ഉണ്ട്. ഇത് ഞങൾ രണ്ടു മൂന്നു പേരുടെ അഭിപ്രായം മാത്രമല്ല. ഇവിടെ വരുന്ന ഓരോ
കുഞ്ഞിന്റെയും അവരുടെ parents ന്റെയും ആഗ്രഹം തന്നെ ആണ്. സർ ഈ part time ആയിട്ടുള്ള ഡേ കെയർ മാറ്റി ഇതൊരു സ്കൂൾ ആക്കണം എന്ന് request ചെയ്യാൻ ആണ് ഞങ്ങൾ വന്നിട്ടുള്ളതു. സർ അതിനു എതിർപ്പൊന്നും പറയരുത് .
മേനോൻ സർ (അമ്പരപ്പോടെ): സ്കൂളോ ? നിങ്ങൾ എന്താ ഈ പറയുന്നത്? നമ്മൾ ചുമ്മാ സൂപ്പർ മാർക്കറ്റിൽ
പോയി സാധനങ്ങൾ വാങ്ങുന്നത് പോലെ സിംപിൾ ആണെന്നാണോ നിങ്ങൾ കരുതിയത്?
മറ്റൊരു parent ആയ നന്ദു: അല്ല സർ ഞങ്ങൾക്കറിയാം അതിന്റെ ബുദ്ധിമുട്ടുകൾ. സാറിന് വേണ്ട എല്ലാ സഹായവും ചെയ്യാൻ ഞങ്ങൾ ഉണ്ട്. സർ മുന്നിൽ ഒന്നു നിന്നാൽ
മതി .
സർ: ഓഹോ. അപ്പോൾ നിങ്ങൾ ഇതൊരു ബിസിനസ് ആക്കാൻ ആണോ പ്ലാൻ? എത്രയാ ലാഭം പ്രതീക്ഷിക്കുന്നത്?
മനു: അയ്യോ സർ .. സർ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുവാ.. ഞങ്ങൾ
ഒരു ലാഭത്തിനും വേണ്ടിയല്ല.ഞങ്ങളുടെ കുട്ടികൾക്ക് safe & secure ആയി പഠിക്കാൻ പറ്റിയ ഒരു atmosphere കിട്ടാൻ
വേണ്ടിയാണു. അവരും മറ്റുകുട്ടികളെ പോലെ നാളെ ഈ ലോകത്തിലേക്ക് ഇറങ്ങാൻ വേണ്ടി ആണ്. ലാഭം
പ്രതീക്ഷിച്ചായിരുന്നെങ്കിൽ ഞങ്ങൾക്ക് സ്പെഷ്യൽ സ്കൂൾ തുടങ്ങണോ ? നല്ല ലാഭം കിട്ടുന്ന വേറെ എന്തെല്ലാം ബിസിനസ് ഉണ്ട് ഇവിടെ? അതേതെങ്കിലും തുടങ്ങിയാൽ പോരെ? മനു അല്പം അനിഷ്ടത്തോടെ
ആണ് അത് പറഞ്ഞത്.
സർ: മനു ശാന്തനാകു. നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ അല്ല ഞാൻ അത്
പറഞ്ഞത്. പത്തുമുപ്പത്തഞ്ചു വര്ഷം സ്കൂളിൽ വർക്ക് ചെയ്തതുകൊണ്ടുള്ള അനുഭവം വച്ചാ ഞാൻ
പറഞ്ഞത്. ഒരു സ്കൂൾ തുടങ്ങുക എന്നത് അത്ര എളുപ്പം പിടിച്ച പരിപാടി അല്ല. പിന്നെ അത് മുന്നോട്ടു കൊണ്ട് പോവുക എന്നത് അതിലേറെ ബുദ്ധിമുട്ടുള്ള
കാര്യം ആണ്. ഒരു കാല് മുന്നോട്ടു വച്ചിട്ട് പിന്നെ പിറകോട്ടു പോകുന്നത് ശരിയല്ലലോ.
അതുകൊണ്ടു പറഞ്ഞതാ.
പ്രസാദ്: അതെല്ലാം ഞങ്ങൾക്കറിയാം സർ. ഞങ്ങൾ ഒന്നും അറിയാതെ അല്ല ഇതിനു പുറപ്പെട്ടത്? ഞങ്ങൾ കുറച്ചായി ഇതിനെ കുറിച്ച്
ആലോചന തുടങ്ങിയിട്ട്? So ഞങ്ങൾ ഇതിന്റെ എല്ലാ possibilities സും പഠി ച്ചിട്ടാണ് വന്നത്.
ഇതിന്റെ procedures and legal
side എല്ലാം ഞങ്ങൾ ചെക്ക് ചെയ്തു.
സർ: ഓ അപ്പോൾ നിങ്ങൾ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ് വന്നത്
അല്ലെ? അപ്പോൾ പിന്നെ ഇനി എന്റെ ഒരു സമ്മതം മാത്രം മതിയോ?
ഇത് കേട്ടുകൊണ്ടാണ് ശാരദ ടീച്ചർ പുറത്തു നിന്നും വരുന്നത്.
ടീച്ചർ: ആഹാ ഇതെല്ലാവരും ഉണ്ടല്ലോ? എന്താ പ്രത്യേകിച്ച് ഈ ഞായറാഴ്ച?കുട്ട്യോൾക്കിവിടെ
വല്ല ബുദ്ധിമുട്ടും? ടീച്ചർ ഒരു അർഥശങ്കയിൽ നിർത്തി.
മനു: ഹേയ് ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ല. അവരെല്ലാം ഭയങ്കര
ഹാപ്പി അല്ലെ. അതുകൊണ്ടല്ലേ ഞങ്ങൾ ഇപ്പോൾ വന്നത്? അല്ലാ. അപ്പോൾ ടീച്ചർ
ഇവിടെ ഇല്ലായിരുന്നോ? ഞാനും വിചാരിച്ചു ടീച്ചറിനെ കണ്ടില്ലല്ലോ
എന്ന്.
ടീച്ചർ: ഹേയ് ഇല്ല. എന്റെ കൂടെ പഠിപ്പിച്ചിരുന്ന ഒരു
ടീച്ചറിന്റെ ഭർത്താവിന് സുഖമില്ലാതെ കിടപ്പിലായി .അവിടം വരെ ഒന്ന്
പോയതാ. അല്ലാ നിങ്ങൾ എന്താ എല്ലാവരും കൂടെ പതിവില്ലാതെ ഒരുമിച്ചു?
മനു: ഞങ്ങൾ ഒന്ന് നിങ്ങളെ കാണാൻ വന്നതാ. ഒരു റിക്വസ്റ്റ് വെക്കാനായി.
ടീച്ചർ: request ഓ? അതെന്താ?
നന്ദു: അതോ. ഞങ്ങൾ സാറിനോടെല്ലാം പറഞ്ഞു. പക്ഷെ സർ അമ്പിനും
വില്ലിനും അടുക്കുന്ന ലക്ഷണം ഇല്ല.
ടീച്ചർ: നിങ്ങൾ കാര്യം പറയൂ എന്നിട്ടു നോക്കാമല്ലോ അമ്പാണോ വില്ലാണോ
എന്നൊക്കെ.
പ്രസാദ്: അതോ. ഞങ്ങളുടെ മക്കൾ ഒക്കെ ഇവിടെ നല്ല ഹാപ്പി ആണെന്ന്
പറഞ്ഞല്ലോ. അവർക്കു അവരുടെ സ്കൂളിൽ പോകുന്നതിലും ഇഷ്ടം ഇങ്ങു വരുവാൻ ആണ്. എന്നാൽ പിന്നെ
ഞങ്ങൾ സാറിനോട് പറയുവായിരുന്നു ഇതൊരു സ്കൂൾ ആക്കി രജിസ്റ്റർ ചെയ്തു കൂടെ എന്ന്. പക്ഷെ
സാർ സമ്മതിക്കുന്നില്ല. ടീച്ചർ തന്നെ പറയു ഞങ്ങൾ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ
എന്ന്.?
ടീച്ചർ: നിങ്ങൾ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല. നിങ്ങളുടെ
കുട്ടികൾ ഇവിടെ സന്തോഷമായിരിക്കുന്നു എന്ന് കേട്ടതിൽ ഞങ്ങൾക്കും അതിലേറെ സന്തോഷം ഉണ്ട്.
പക്ഷേ ഇതൊരു സ്കൂൾ ആയി രജിസ്റ്റർ ചെയ്തു നടത്തികൊണ്ടുപോവുക എന്നൊക്കെ പറഞ്ഞാൽ? അതിനു പ്രായോഗികമായി പല ബുദ്ധിമുട്ടുകളും ഇല്ലേ പ്രസാദേ?
അതിനു നന്ദു ആണ് മറുപടി പറഞ്ഞത് : അതൊക്കെ ഞങ്ങൾ ആലോചിച്ചു ടീച്ചറെ.
എല്ലാം വിശദമായി ആലോചിച്ചു പഠിച്ചിട്ടാണ് ഞങ്ങൾ വന്നത്.
അതിനിടയിൽ മേനോൻ സർ: അതാ ഞാൻ പറഞ്ഞത്. അവർ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ്
വന്നിരിക്കുന്നത്. എന്റെ ഒരു ഒപ്പു മാത്രം മതി അല്ലെ?
ടീച്ചർ സാറിന്റെ നേരെ അവർ പറഞ്ഞു തീരട്ടെ എന്ന ഭാവത്തിൽ ദയനീയമായി
നോക്കി . അതുകണ്ട സർ പിന്നെ മിണ്ടാതിരുന്നു.
നന്ദു തുടർന്നു : അങ്ങനെ ഒന്നുമില്ല ടീച്ചർ. എന്റെ ഒരു കസിൻ
education
ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്യുന്നുണ്ട്. ഞാൻ പുള്ളിയുമായി സംസാരിച്ചു
ഇത് തുടങ്ങാനുള്ള procedures നെ പറ്റി . പിന്നെ നമ്മുടെ
പ്രസാദ് വക്കീൽ അല്ലെ? പുള്ളിക്കറിയില്ലേ ഇതിന്റെ നിയമവശങ്ങൾ
. അല്ലാതെ ഇത് ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചിട്ടൊന്നുമല്ല. നമ്മുടെ ഒക്കെ
മക്കളുടെ ഭാവി അല്ലെ നമുക്ക് വലുത്. അതുകൊണ്ടു പറഞ്ഞതാ.
ടീച്ചർ: പക്ഷെ നന്ദു.. അതിന്റെ പേപ്പർ വർക്ക് മാത്രം പോരല്ലോ? സ്കൂൾ തുടങ്ങാൻ കെട്ടിടം വേണം. പിന്നെ നല്ല ഒരു ഫിനാൻഷ്യൽ സപ്പോർട്ട് വേണം.
ഇതൊന്നും ഇല്ലത്തെ ചുമ്മാ ഒരു ആവേശത്തിന്റെ പുറത്തു ഇറങ്ങിയാൽ മതിയോ?
നന്ദു: ടീച്ചർ പറഞ്ഞതൊക്കെ ശരിയാ. ചുമ്മാ ഒരു ആവേശത്തിന്റെ
പുറത്തു ഇറങ്ങിയാൽ ഒന്നും നടക്കില്ല. മറിച്ചു well planned ആയി കാര്യങ്ങൾ മുന്നോട്ടു നീക്കിയാൽ എല്ലാം
നടക്കും. ടീച്ചറും സാറും ഒന്ന് മുന്നിൽ നിന്ന് തന്നാൽ മതി. ബാക്കി എല്ലാം ഞങ്ങൾ നടത്തിക്കോളാം.
ഇത് നമ്മൾ ലാഭത്തിനു വേണ്ടി നടത്തുന്നതല്ലല്ലോ. നമ്മുടെ ഒക്കെ മക്കളുടെ സന്തോഷം
അല്ലെ നമുക്കതിൽ നിന്നും കിട്ടുന്ന ലാഭം. ടീച്ചർ അതോർത്താൽ മതി. നമ്മുടെ പള്ളിയുടെ
അടുത്ത് പഴയ ഒരു കെട്ടിടം ഇല്ലേ? തത്കാലം നമുക്കതു
വാടകക്കെടുക്കാം. പതിയെ നമുക്കതിൽ തുടങ്ങാം. ക്യാഷ് ഒക്കെ ഞങ്ങൾ അറേഞ്ച് ചെയ്തോളാം.
നിങ്ങൾ അതിനെകുറിച്ചോർത്തു ടെൻഷൻ ആകേണ്ട. അപ്പോൾ ടീച്ചറും സാറും കൂടെ മനസ്സിരുത്തി
ഈ മക്കളെ മനസ്സിൽ കണ്ടു ഒന്നാലോചിക്കു. എന്നിട്ടു ഒരു ആൻസർ പറഞ്ഞാൽ മതി. എന്തായാലും
ഒരു പോസിറ്റീവ് റിപ്ലൈ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് . ഞങ്ങൾ ഇറങ്ങുവാ.
ടീച്ചർ: അയ്യോ.. നിങ്ങൾ ഒന്നും കഴിച്ചില്ലല്ലോ. ഞാൻ ചായ എടുക്കാം. സംസാരത്തിനിടയിൽ അത് വിട്ടു പോയി.
മനു: വേണ്ട ടീച്ചറെ. ചായ ഒക്കെ ഇനി ഒരിക്കലാവാം .നിങ്ങൾ ഇതിനൊരു
പോസിറ്റിവ് റിപ്ലൈ തന്നാൽ മതി.
ഇതും പറഞ്ഞു അവർ ഇറങ്ങി. ടീച്ചറും സാറും ത്രിശങ്കു സ്വർഗത്തിൽ
ആയ അവസ്ഥയിലും ആയി. എന്ത് തീരുമാനിക്കണം എന്ന് അവർക്കറിഞ്ഞു കൂടാ.
അന്ന് രാത്രിയിൽ രണ്ടു പേരും അത്താഴം കഴിക്കാനായി ഇരുന്നു. പതിവിനു
വിപരീതമായി രണ്ടു പേരും ഒന്നും മിണ്ടുന്നില്ല. രണ്ടു പേരും നല്ല ആലോചനയിൽ ആണ്. കുറച്ചു
സമയം കഴിഞ്ഞപ്പോൾ ടീച്ചർ എന്തും വരട്ടെ എന്ന് കരുതി സാറിനോട് ചോദിച്ചു ഇതെന്നാ മിണ്ടാവൃതത്തിലാണോ ഇവിടെ എല്ലാവരും? ഭക്ഷണത്തിന്റെ
മുന്നിൽ വേണോ ഇത്?
അത് കേട്ട് സർ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ഇത് കണ്ടപ്പോൾ ടീച്ചർ തുടർന്ന്. അതേ എനിക്കറിയാം നിങ്ങളുടെ ബുദ്ധിമുട്ടു
എന്താണെന്നു. അവർ പറഞ്ഞതനുസരിച്ചു ഒരു സ്കൂൾ തുടങ്ങാനുള്ള ബുദ്ധിമുട്ടു ഒരു വശത്തു.
എന്നാൽ തുടങ്ങിയില്ലെങ്കിൽ അവർ മറ്റാരെ എങ്കിലും വച്ച് സ്കൂൾ തുടങ്ങിയാൽ കുട്ടികൾ അങ്ങോട്ട്
പോയാൽ അവരെ പിരിയാനുള്ള ബുദ്ധിമുട്ടു.അതല്ലേ നിങ്ങളുടെ ഈ മൗനവൃതത്തിനു കാരണം?
ശരിയെന്ന അർത്ഥത്തിൽ സർ തലയാട്ടി.
എന്നാൽ പിന്നെ അത് തുടങ്ങാൻ നിങ്ങള്കങ്ങു സമ്മതിച്ചുകൂടെ? എനിക്കറിയാം അതിനുള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെ ആണെന്ന്. പക്ഷെ അതൊന്നും നമ്മൾ
അറിയണ്ട എന്ന് അവർ പറഞ്ഞതല്ലേ? നമ്മളിൽ അവർക്കു അത്ര വിശ്വാസം
ഉള്ളത് കൊണ്ടല്ലേ അവർ നമ്മളോട് ഇങ്ങനെ ഒരു ആവശ്യം പറഞ്ഞത്? അല്ലെങ്കിൽ
ഇങ്ങനെ ഒരു ആവശ്യവുമായി അവർക്കു നമ്മുടെ അടുത്തേക്ക് വരേണ്ട ആവശ്യം ഉണ്ടോ?ഇതിപ്പോൾ നമ്മൾ ഈ വയസ്സാംകാലത്തു ആർക്കു വേണ്ടിയാ ജീവിക്കുന്നത്? ആ പിള്ളേരെ നോക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം. അതല്ലേ വലുത്?
സർ മറുത്തൊന്നും പറയാതെ എല്ലാം മൂളി കേട്ടുകൊണ്ടിരുന്നു.
പതിയെ അത്താഴം കഴിഞ്ഞെഴുന്നേറ്റു പോയി കിടന്നു. പക്ഷെ
അപ്പോഴും മൗനം തുടർ ന്നു. ഇത് കണ്ടു ടീച്ചറിന് സഹിച്ചില്ല.
അതേയ്. ഇങ്ങനെ മിണ്ടാതെയും ഉരിയാടാതെയും നടക്കല്ലേ. ഇത് കണ്ടിട്ട് എനിക്ക്
സഹിക്കുന്നില്ല. സ്കൂൾ തുടങ്ങേണ്ടെങ്കിൽ വേണ്ട. അത് നമുക്കു നാളെ തന്നെ മനുവിനെ
വിളിച്ചു പറയാം. ഇനി നിങ്ങൾക്കത് വിഷമമാണെങ്കിൽ ഞാൻ സ്നേഹയെ വിളിച്ചു
പറഞ്ഞോളാം.
അത് കേട്ട് മേനോൻ സർ മൗനം വെടിഞ്ഞു.. എടീ അതല്ല. ഞാൻ ഇപ്പോൾ
ത്രിശങ്കു സ്വർഗത്തിലാണ് .എനിക്കൊരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. അവർ പറയുന്നത്
വച്ച് നോക്കുമ്പോൾ സ്കൂൾ തുടങ്ങാൻ വേണ്ടതെല്ലാം അവർ ചെയ്തോളും. നമ്മൾ വെറുതെ
നിന്ന് കൊടുത്താൽ മതി. ഒന്നും കാണാതെ അവർ ഇതിനു മുന്നോട്ടു വരില്ല എന്ന്
എനിക്കറിയാം. അവർ ഇതിനെ കുറിച്ച് നന്നായി പഠിച്ചിട്ടു തന്നെയാ ഇന്ന് വന്നത്. പക്ഷെ
സ്കൂൾ തുടങ്ങി കഴിഞ്ഞാൽ അതിന്റെ ദിവസവും ഉള്ള കാര്യങ്ങൾ ആര് നോക്കും?
അവരുടെ ജോലി കളഞ്ഞിട്ടു daily ഇതും
നോക്കി നടത്താൻ അവരെ കൊണ്ട് പറ്റുമോ? നമുക്കാണെങ്കിൽ വയസ്സായി ഇല്ലേ? പഴയപോലെ ഓടി നടക്കാൻ പറ്റുമോ? അതാ ഞാൻ വീണ്ടും വീണ്ടും
ആലോചിക്കുന്നേ?
ടീച്ചർ: ഒന്നാലോചിക്കുമോൾ അതും ശരിയാ. ഇതിപ്പോൾ ആലോചിച്ചാൽ ഒരു
ഉത്തരവും കിട്ടാത്ത സമസ്യ ആയല്ലോ ഈശ്വരാ.
അവർക്കെങ്ങനെ ഒരുത്തരം കണ്ടെത്താൻ കഴിയാത്ത വിഷമസന്ധിയിലായി.
സർ എപ്പോഴും ഇതേക്കുറിച്ചുള്ള ആലോചനയിൽ ആണ്. എന്താണ് വേണ്ടതെന്നു ഒരു
തീരുമാനം എടുക്കാൻ പറ്റുന്നില്ല. ടീച്ചർ ആണെങ്കിൽ എല്ലാം സാറിന് വിട്ടുകൊടുത്തു.അങ്ങനെ
2 ദിവസം കഴിഞ്ഞു. അന്ന് അവർക്കു അവരുടെ കൂടെ ജോലി
ചെയ്ത സദാശിവൻ സാറിന്റെ മോൻറെ കല്യാണം ഉണ്ടായിരുന്നു. പക്ഷെ
സാർ അത് മറന്നു. അത് കണ്ടു രാവിലെ ടീച്ചർ വന്നു ഓർമിപ്പിച്ചു.
ടീച്ചർ: അല്ലാ.. ഇന്നല്ലേ സദാശിവൻ സാറിന്റെ മോന്റെ കല്യാണം? നിങ്ങൾ പോകുന്നില്ലേ?
സർ: അയ്യോ.. ഇന്നാണല്ലേ അത്. ഞാൻ മറന്നു.
ടീച്ചർ: അതെങ്ങനാ? ഇങ്ങനെ ഊണും ഉറക്കവുമില്ലാതെ ഒരേ കാര്യം
തന്നെ ആലോചിച്ചിരുന്നാൽ പിന്നെ ബാക്കി ഉള്ളതൊക്കെയാ ഓർക്കുക?
വേഗം പോയി റെഡി ആകാൻ നോക്ക്. ചടങ്ങു കഴിയുന്നതിനു
മുന്നേ അങ്ങ് എത്തണ്ടേ ?
സർ: അല്ലാ.. അപ്പോൾ നീ വരുന്നില്ലേ?
ടീച്ചർ: ഓ. ഞാൻ എങ്ങും ഇല്ല. നിങ്ങൾ പോയി വന്നാൽ മതി. എനിക്ക്
രാവിലെ ഒരു കാല് വേദന. ഇനി അവിടം വരെ വന്നിട്ട് അത് കൂട്ടണ്ട.
സർ: ഉം?? എന്നാ പറ്റി? ഡോക്ടറിനെ
വല്ലതും കാണണോ?
ടീച്ചർ: ഹേയ് എന്തിനു? ഇത് കുറച്ചു കുഴമ്പിട്ടു തിരുമ്മി
കഴിയുമ്പോൾ അങ്ങ് മാറിക്കോളും. തണുപ്പിന്റെ ആകും. നിങ്ങൾ പോയി വാ.
സർ: ഉം.. ശരി.
ഇതും പറഞ്ഞു സർ കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങി
സർ: എന്നാൽ ശരി.. നീ റസ്റ്റ് എടുക്കു . ഞാൻ പോയി വരട്ടെ .
ടീച്ചർ: നമ്മുടെ പഴയ ചങ്ങാതികളെ എന്റെ അന്വേഷണം അറിയിക്കാൻ മറക്കണ്ട.
സർ: ആയിക്കോട്ടെ. ഇതും പറഞ്ഞു സർ കല്യാണത്തിന് പോയി.
അവിടെ ചെന്നപ്പോൾ അവരുടെ പഴയ പരിചയക്കാർ പലരും ഉണ്ടായിരുന്നു.
മിക്കവാറും വർഷങ്ങൾ കൂടി കാണുന്നവർ ആണ്. എല്ലാവരുമായി വിശേഷങ്ങൾ പങ്കുവച്ചിരിക്കുമ്പോൾ
ആയിരുന്നു അത് സംഭവിച്ചത്.
അവരുടെ കൂടെ വർക്ക് ചെയ്തിരുന്ന ചാക്കോ സാറിന്റെ കൊച്ചുമോൻ പോയി
അവിടെ ഡെക്കറേഷന് വച്ചിരുന്ന vegetable carving തട്ടി മറിച്ചിട്ടു. ആകെ അലങ്കോലം ആക്കി.
പെട്ടെന്ന് തന്നെ ഒച്ച കേട്ടിടത്തേക്ക് എല്ലാവരും ഓടിച്ചെന്നു. അപ്പോൾ ചാക്കോ
സാറിന്റെ കൊച്ചുമോൻ സാം പേടിച്ചരണ്ടു നില്കുവായിരുന്നു. അവന്റെ നിൽപ് കണ്ടപ്പോൾ
തന്നെ സാറിന് കാര്യം മനസ്സിലായി. സർ വേഗം പോയി അവനെ കൂട്ടികൊണ്ടു പുറത്തേക്കു പോയി.ഒപ്പം
തന്നെ മേനോൻ സാറും ചെന്നു. ചാക്കോ സർ വേഗം സദാശിവൻ സാറിന്റെ അടുത്തേക്കാണ്
പോയത്.
ചെന്നവഴി തന്നെ ചാക്കോ സർ സദാശിവൻ സാറിനോട് ക്ഷമ ചോദിച്ചു.
ചാക്കോ സർ: എടോ സദാശിവാ . താനെന്നോടു ക്ഷമിക്കണം. എന്റെ കൊച്ചു
മോൻ അറിയാതെ ചെയ്തു പോയതാ. നീ അവനോടു ദേഷ്യപ്പെടരുത്. അവൻ ഒരു autistic
patient ആണ് . അതുകൊണ്ടു
എന്തേലും പറയാനുണ്ടെങ്കിൽ എന്നോട് പറഞ്ഞു. എന്റെ സാം ഒരു പാവമാണെടോ.
പക്ഷെ സദാശിവൻ സർ അവിടെ നടന്ന സംഭവങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല.
അതുകൊണ്ടു തന്നെ ഒന്നും മനസ്സിലാവാതെ നിന്നു.
സദാശിവൻ സർ: താനെന്താടോ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല. താനിപ്പോൾ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നത്?
അപ്പോൾ മേനോൻ സർ പറഞ്ഞു സാം അവിടെ വച്ചിരുന്ന vegetable
carving തട്ടി മറിച്ചിട്ട കാര്യം.
സദാശിവൻ സർ: ആഹാ അത്രയേ ഉള്ളോ? ഓ താൻ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ. പിള്ളേരാകുമ്പോൾ അങ്ങനെയാടോ. അതിപ്പോൾ
ഇത്രയും കാര്യമാക്കാനുണ്ടോ? അതങ്ങു വാരി കളഞ്ഞാൽ പോരെ. ഇതൊക്കെ
മക്കളുടെ നിർബന്ധം കാരണം ഉണ്ടാക്കി വച്ചതാ. ഇപ്പോഴത്തെ ട്രെൻഡ് ആണ് പോലും. നമുക്കിതൊക്കെ
അറിയാമോ? നമ്മളൊക്കെ പഴയ ആൾകാർ അല്ലെ? അതിനു
താൻ ഇങ്ങനെ ഇമോഷണൽ ആകേണ്ട. കുട്ടികൾ ആകുമ്പോൾ അത് ഒക്കെ തൊട്ടുനോക്കാനുള്ള കൗതുകം കാണും. അവർ വീട്ടിൽ കാണുന്ന പോലെ അല്ലല്ലോ ആ പച്ചക്കറികൾ അവിടെ ഇരിക്കുന്നത്. അത്
ഓരോരോ ഷേപ്പിൽ അല്ലെ? പക്ഷിയായും പറവയായും ഒക്കെ. ഇതൊക്കെ
കാണുമ്പോൾ നമുക്ക് തന്നെ ആകാംഷ കാണും പിന്നെ പിള്ളേരുടെ കാര്യം പറയാനുണ്ടോ?
താൻ അത് വിട്ടുകള. ഇനി അതിന്റെ പേരിൽ മോനെ ശിക്ഷിക്കാൻ നിൽക്കണ്ട. അവൻ
മിടുക്കൻ അല്ലെ? അല്ലേടാ മോനെ?ഞാൻ ഇപ്പോൾ
തന്നെ അത് അങ്ങ് മാറ്റിയേക്കാൻ അവരോടു പറഞ്ഞോളാം. നിങ്ങൾ food കഴിച്ചോ? ഇല്ലെങ്കിൽ വേഗം കഴിക്കാൻ നോക്ക്.
ചാക്കോ സർ: ആം. ഞങ്ങൾ കഴിച്ചു. കുറച്ചു ഷുഗറിന്റെ അസുഖം
ഉണ്ട്. അതുകൊണ്ടു സമയത്തിന് കഴിച്ചില്ലെങ്കിൽ ശരീരം എപ്പോഴാ നമുക്കിട്ടു പണി
തരുന്നതെന്നു പറയാൻ പറ്റില്ലല്ലോ.. എടോ എന്നാൽ ഞങ്ങൾ ഇറങ്ങുവാ.
സദാശിവൻ സർ: ആഹാ അതെന്തു പോക്കാടോ ? എത്ര വര്ഷം കൂടി കാണുന്നതാ? ഇത്ര പെട്ടെന്ന് പോയാലോ?
നമുക്കെല്ലാവർക്കും കൂടെ ഒന്ന് മിണ്ടി പറഞ്ഞിരുന്നിട്ടു കുറച്ചു
കഴിഞ്ഞിട്ടു പോയാൽ പോരെ?
ചാക്കോ സർ: ഹേയ് അത് ശരിയാവില്ലെടോ. സാം ആകെ ഭയന്നിരിക്കുവാ.
ഇനി അവനെ ഇവിടെ നിർത്തിയാൽ ശരിയാകില്ല.. ഞാൻ വേറെ ഒരു ദിവസം ഇറങ്ങാം. അല്ലെങ്കിൽ താൻ
അങ്ങ് വാ.
സദാശിവൻ സർ. എന്നാൽ ശരി അങ്ങനെ ആകട്ടെ. അവനോടൊന്നും പറയാൻ നിൽക്കണ്ട
കേട്ടോ..
മേനോൻ സർ: ഞാനും ഇറങ്ങുവാ.
സദാശിവൻ സർ: ആഹാ താനും ഇറങ്ങുവാണോ?
മേനോൻ സർ: ഉം.. അവൾ അവിടെ തനിച്ചല്ലേ ?
സദാശിവൻ സർ: അല്ലേലും ചോദിയ്ക്കാൻ മറന്നു? ശാരദാമ്മ എവിടെ? എന്തെ വന്നില്ല?
മേനോൻ സർ: അവൾ വരാനിരുന്നതാ. രാവിലെ എന്തോ കാലുവേദന ആണെന്നും
പറഞ്ഞു വയ്യ എന്ന് പറഞ്ഞു. വയസും പ്രായവും ഒക്കെ ആയില്ലേ?
സദാശിവൻ സർ: ഉം. ശാരദാമ്മയേയും കണ്ടിട്ട് കുറെ ആയി. എന്നാൽ ശരി
നടക്കട്ടെ. ശാരദാമ്മയോടു എന്റെ അന്വേഷണം പറയാൻ മറക്കണ്ട. 2 പേരും കൂടെ ഒരു ദിവസം ഇറങ്ങു.
മേനോൻ സർ: അതിപ്പോൾ തനിക്കും ആകാലോ. പുതുപ്പെണ്ണിനെയും മോനെയും
കൂട്ടി പഴയ സഥീർത്യരെ കാണാൻ ഒരു ദിവസം ഇറങ്ങു.
സദാശിവൻ സർ: ആ.. നോക്കട്ടെ.
ചാക്കോ സർ: ഇനി നിന്ന് നേരം കളയുന്നില്ല. ഞങ്ങൾ ഇറങ്ങട്ടെ. വാ
സാം . നമുക്ക് പോകാം.
ഇതും പറഞ്ഞു അവർ നടന്നു നീങ്ങി.
പോകുന്ന വഴിയിൽ മേനോൻ സർ: താനെന്താടോ പറഞ്ഞത്? സാമിനെന്താ കുഴപ്പം?
ചാക്കോ സർ: ഞാൻ ഇപ്പോൾ എന്താടോ അതെ കുറിച്ച് പറയുക? ദൈവം എല്ലാവര്ക്കും എല്ലാ സൗഭാഗ്യങ്ങളും കൊടുക്കില്ല എന്ന് പറഞ്ഞിട്ടില്ലേ?
അത് ശരിയാടോ? എന്റെ മോൻ ജീവനെ നീ അറിയില്ലേ?
അവനിപ്പോൾ ഇവിടെ ഇലക്ട്രിസിറ്റി ബോര്ഡില്
എഞ്ചിനീയർ ആണ്. അവന്റെ ഭാര്യ സീന ആണെങ്കിലും നല്ല ഒരു കുട്ടി. അവൾ ഇവിടെ അടുത്ത്
ഒരു കമ്പനിയിൽ ജോലി ചെയ്യുവാ. നല്ല സന്തോഷമായി പോകുന്ന കുടുംബം.. എന്റെ മേരിക്കുട്ടി
പോയെങ്കിലും ആ കുറവൊന്നും അറിയിക്കാതെ ആണ് മക്കൾ എന്നെ നോക്കുന്നത്, ഇന്നത്തെ കാലത്തു ഒരു അപ്പന് അതിൽ കൂടുതലായി എന്താടോ
വേണ്ടത്? അങ്ങനെ ഇരുന്നപ്പോൾ ആണ് ജീവന് സാം ഉണ്ടാകുന്നതു. അവൻ
ഉണ്ടായി കുറെ കഴിയുന്നത് വരെ ഞങ്ങൾക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പക്ഷെ ഒരു
2 വയസായിട്ടും കുട്ടി
പറയുന്നതൊന്നും തിരിയാതെ വരികയും അവന്റെ പെരുമാറ്റത്തിൽ ചില വൈകല്യങ്ങൾ കാണുകയും ചെയ്തപ്പോൾ
ആണ് ഞങ്ങൾ അവനെ ഒരു ഡോക്ടറിന്റെ അടുത്ത് കൊണ്ട് പോയത്. അപ്പോൾ ആണ് ഞങ്ങൾ ആ ഞെട്ടിക്കുന്ന
സത്യം അറിഞ്ഞത്. അവൻ ഒരു ഓട്ടിസം ബാധിച്ച കുട്ടി ആണെന്ന്. സന്തോഷകരമായി പോയി
ഇരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു ഇടിത്തീ പോലെ വന്ന ഒരു വാർത്ത ആയിരുന്നു അത്.
ജീവനും സീനയും ആകെ തകർന്നു പോയി. ഇനി എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാൻ വയ്യാത്ത
അവസ്ഥ ആയിരുന്നു. ലോകത്തിന്റെ എവിടെ പോയിട്ടാണെങ്കിലും ചികിസിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. പക്ഷെ എവിടെ
പോയാലും ഇതിനു കൂടുതൽ treatment ഒന്നും ഇല്ല. ഇത് പതിയെ നമ്മുടെ
പരിചരണത്തിലൂടെയും നമുക്ക് അവരോടുള്ള പെരുമാറ്റത്തിലൂടെയുമേ മാറ്റിയെടുക്കാൻ പറ്റൂ
. എന്നാലും കമ്പ്ലീറ്റ് ആയി മാറില്ല. കുറച്ചു വ്യത്യാസം വരുമെന്ന് മാത്രം.
പതിയെ ഞങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. എന്തിനെയും face ചെയ്യാൻ
ഞങ്ങൾ തയ്യാറായി. അവനെ ട്രീറ്റ് ചെയ്യുന്ന ഡോക്ടറുമായി ഞങ്ങൾ സഹകരിച്ചു. എല്ലാം ദൈവത്തിന്
വിട്ടു കൊടുത്തു. അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കില്ലല്ലോ. ഇപ്പോൾ അവനു നല്ല മാറ്റങ്ങൾ
വന്നു തുടങ്ങി. നമുക്കൊരു സങ്കടം തന്നാൽ അതിനെ overcome ചെയ്യാനുള്ള
മനക്കരുത്തും ദൈവം തരും എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. So ഇതും അവന്റെ തീരുമാനം അല്ലെ. അത് താങ്ങാനുള്ള ശേഷിയും അവൻ തരും.
സർ തുടർന്നു :
ഇവന് ഇങ്ങനെ ആണെന്നറിഞ്ഞപ്പോൾ ഉള്ള ജോലി പോലും കളഞ്ഞു അവനെ നോക്കാൻ
തുടങ്ങിയതാ സീന. ഞാൻ ആണ് അവളെ പറഞ്ഞു പിന്തിരിപ്പിച്ചത്. ഇന്നത്തെകാലത്തു ഒരു ജോലി
കിട്ടാനല്ലേ പാട്. ഞാൻ പറഞ്ഞു ഞാൻ ഇവിടെ ആരോഗ്യത്തോടെ ഉള്ളിടത്തോളം കാലം അവന്റെ
കാര്യങ്ങൾ ഒരു കുറവും വരാതെ നോക്കിക്കോളാം. എന്റെ കാലം കഴിഞ്ഞിട്ട് മതി
നിങ്ങൾ ജോലി resign ചെയ്യുന്നതും ഒക്കെ. അതുകൊണ്ടു അവനു എന്തിനും ഏതിനും ഞാനാ കൂട്ട്. എവിടെ പോയാലും ഞാൻ അവനെയും കൂട്ടും. സുഖമില്ലാത്ത കുട്ടി അല്ലെ
എന്ന് കരുതി അവനെ ഒന്നിൽ നിന്നും മാറ്റി നിർത്താറില്ല. അവനെ സാധാരണ കുട്ടികളെ പോലെ
കാര്യങ്ങൾ പറഞ്ഞു കൊടുത്തു മനസ്സിലാക്കി വളർത്താൻ ആണ് ഡോക്ടറും പറഞ്ഞത്. പിന്നെ
നമ്മൾ കുറച്ചു ശ്രദ്ധ അധികം കൊടുത്താൽ മതി. അത് കൊണ്ടാണ് ഇന്നും
അവനെ കൂട്ടിയത്. പക്ഷെ പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ എന്റെ ശ്രദ്ധ കുറച്ചുനേരത്തേക്കൊന്ന്
മാറി പോയി. അതാ പറ്റിയത്. സദാശിവന് എന്ത് തോന്നിക്കാണുമോ ആവോ? സാരമില്ല . എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി അതേകുറിച്ചോർത്തു ടെൻഷൻ
അടിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഡെക്കറേഷൻ അല്ലെ? അല്ലാതെ
ഫുഡ് ഒന്നും അല്ലല്ലോ. ഇതും പറഞ്ഞു ചാക്കോ സർ ഒന്ന് നെടുവീർപ്പിട്ടു. പറഞ്ഞു പറഞ്ഞു
സമയം പോയതറിഞ്ഞില്ല. ഞാൻ പോകട്ടെ. താൻ എങ്ങനെയാ വന്നത്?
മേനോൻ സർ: ഞാൻ ബസിലാ വന്നത്.
ചാക്കോ സർ: ആണോ. ഞാൻ മോന്റെ കാറും കൊണ്ടാ വന്നത്. ഞാൻ വേണേൽ
തന്നെ വീടിന്റെ അവിടെ ഡ്രോപ്പ് ചെയ്യാം.
മേനോൻ സർ: അങ്ങനെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി താൻ ആ വഴി വന്നു ബുദ്ധിമുട്ടണം
എന്നില്ല. വീട്ടിൽ കയറി 1 ഗ്ലാസ് ചായ എങ്കിലും കുടിക്കാൻ പറ്റുമെങ്കിൽ മാത്രം ആ വഴി
വന്നാൽ മതി.
ചാക്കോ സർ: ഹ ഹ ഹ ഇതാ ഇപ്പോൾ നല്ല കഥ. തന്റെ വീട്ടിൽ വരുന്നതിനോ
1 ഗ്ലാസ് ചായ കുടിക്കുന്നതിനോ എനിക്കെന്താടോ കുഴപ്പം? പക്ഷെ അതല്ല. ഞാൻ പറഞ്ഞില്ലേ സാം . അവൻ അവിടെ നിങ്ങൾക്കൊരു
ബുദ്ധിമുട്ടാകും..
മേനോൻ സർ: ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ? അപ്പോൾ അല്പം മുന്നേ താൻ അല്ലെടോ പറഞ്ഞത് താൻ അവനെ
ഒന്നിൽ നിന്നും മാറ്റി നിർത്താറില്ല. സാധാരണ കുട്ടികളെ വളർത്തും പോലെ ആണ് വളർത്തുന്നത് എന്ന്. എന്നിട്ടാണോ ഇപ്പോൾ ഇങ്ങനെ ?
അവൻ ഞങ്ങൾക്കൊരു ബുദ്ധിമുട്ടാണ് എന്ന് ഞാൻ പറഞ്ഞോ? താൻ എന്റെ വീട്ടിൽ വന്നു ഒന്ന് കാണു. അത് തന്നെയുമല്ല എനിക്ക് തന്റെ
അടുത്തൊരു കാര്യം സംസാരിക്കാനും ഉണ്ട്.
ചാക്കോ സർ: ഓ .സമ്മതിച്ചു. തനിക്കൊരു മാറ്റവും ഇല്ലല്ലോടോ
.. ആ പഴയ തർക്കസ്വഭാവം അങ്ങനെ തന്നെ. ശരി താൻ വണ്ടിയിൽ കയറു. ഇന്നവിടെ വന്നു 1 ഗ്ലാസ് ചായ കുടിച്ചിട്ട് തന്നെ ബാക്കി കാര്യം. പിന്നെ ശാരദാമ്മയേം ഒന്ന്
കാണാമല്ലോ. അവരെയും കണ്ടിട്ട് കുറെ ആയല്ലോ.
അവർ അങ്ങനെ മേനോൻ സാറിന്റെ വീട്ടിലേക്കു പോയി.
ചാക്കോ സർ: അല്ലാ. താനെന്താടോ ഏതാണ്ട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്? എന്താ കാര്യം?
മേനോൻ സർ: താനിങ്ങനെ ടെൻഷൻ ആകല്ലേ. വീടെത്തട്ടെ . നമുക്കിരുന്നു
സംസാരിക്കാം. സാമിനിപ്പോൾ എത്ര വയസ്സായി?
ചാക്കോ സർ: അവനിപ്പോൾ 5 വയസ്സായി.
മേനോൻ സർ: ആഹാ എന്നിട്ടു സ്കൂളിൽ പോകുന്നില്ലേ?
ചാക്കോ സർ: ഉം പോകുന്നുണ്ട്. ടൗണിൽ ഉള്ള ഒരു സ്പെഷ്യൽ സ്കൂൾ
ആണ്. പക്ഷെ ഞങ്ങൾക്ക് ആ സ്കൂൾ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. പിന്നെ എന്ത് ചെയ്യാം. വേറെ
നിവൃത്തി ഇല്ലല്ലോ...
മേനോൻ സർ: ജീവന് വേറെ കുട്ടികൾ?
ചാക്കോ സർ: ഹേയ് ഇല്ല. സാമിന് ഇങ്ങനെ ആയതു കാരണം ഇനി കുട്ടികൾ
വേണ്ട എന്നും പറഞ്ഞിരിക്കുകയായിരുന്നു അവർ. അടുത്ത ഒരു കുട്ടി ആയാൽ ഇവനോടുള്ള കെയർ
കുറഞ്ഞു പോയാലോ അഥവാ ഇനി ആ കുട്ടിക്ക് ദൈവം സഹായിച്ചു വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ
ഇവനോടുള്ള സമീപനത്തിൽ മാറ്റം വന്നാലോ എന്നൊക്കെ 100 പേടിയാ സീനക്ക്.
പക്ഷെ ഇപ്പോൾ എല്ലാവരും പറഞ്ഞു പറഞ്ഞു അതിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്.
എന്തായാലും സാം കുറച്ചുകൂടെ മുതിർന്നിട്ടു മതി ഇനി അടുത്ത കുട്ടി എന്ന തീരുമാനത്തിലാ
അവർ.
മേനോൻ സർ: അതെന്തായാലും നന്നായി . ആ വീടെത്തി.. നമുക്കിറങ്ങാം.
ചാക്കോ സർ. ഡോർ തുറന്നു സാമിനെയും കൂട്ടി. അപ്പോഴേക്കും മേനോൻ
സാർ അകത്തു പോയി ശാരദാമ്മയേയും കൂട്ടി വന്നു. അവരുടെ കൂടെ ജോയലും ഉണ്ടായിരുന്നു
ശാരദ ടീച്ചർ: ആരാ ഇത്? ചാക്കോ സാറോ? കണ്ടിട്ട്
എത്ര കൊല്ലം ആയി? വാ. വന്ന കാലിൽ നില്കാതെ അകത്തേക്ക് കയറു.
സാമിനെ നോക്കി- ഇതാരാ? കൊച്ചുമോനാ? എന്താ
മോന്റെ പേര്?
സാം: സാം
ടീച്ചർ: ആഹാ മോൻ മിടുക്കൻ ആണല്ലോ.
മേനോൻ സർ: ശാരദേ, നീ ഇങ്ങനെ സംസാരിച്ചു നില്കാതെ അവർക്കു
എന്തെങ്കിലും കുടിക്കാൻ എടുക്കു.
ടീച്ചർ: അയ്യോ ഞാൻ മറന്നു. വേഗം എടുക്കാം. ഇതും പറഞ്ഞു ടീച്ചർ
അകത്തേക്ക് പോയി.
എനിക്ക് മധുരം വേണ്ട കേട്ടോ. ചാക്കോ സർ അകത്തേക്ക് നോക്കി വിളിച്ചു
പറഞ്ഞു.
ചാക്കോ സർ ജോയലിനെ കണ്ടിട്ട്: അല്ല
മേനോനെ? ഏതാ ഈ കുട്ടി? ഇനി
വയസ്സാംകാലത്തു നിങ്ങൾക്കു വല്ല നല്ല ബുദ്ധിയും തോന്നിയോ?
മേനോൻ സർ: എന്ത് നല്ല ബുദ്ധി? ഞങ്ങൾക്ക്
അന്നും ഇന്നും നല്ല ബുദ്ധിയാടോ. ദൈവം സഹായിച്ചു ഇതേവരെ അതിനൊന്നും പറ്റിയിട്ടില്ല.
ചാക്കോ സർ: അല്ല.. ഇനി വയസ്സായപ്പോൾ ആരും കൂട്ടില്ല എന്നോർത്ത്
ഇനി ആരെ എങ്കിലും ദത്തെടുക്കുവോ മറ്റോ? ഞങ്ങൾ നിങ്ങളുടെ നല്ല പ്രായത്തിൽ കുറെ ഉപദേശിച്ചതാണല്ലോ.
മേനോൻ സർ: ഹേയ്.. ഇതങ്ങനെ ഒന്നും അല്ല. അന്നും ഇന്നും
എനിക്ക് കൂട്ട് അവളും അവൾക്കു കൂട്ട് ഞാനും ആണ്. ഈശ്വരൻ അങ്ങട് വിളിക്കുന്നത് വരെ.
ഇത് ഇവിടെ അടുത്ത വീട്ടിലെ കുട്ടിയാ. അവൻ എപ്പോഴും തന്നെ
ഇവിടെയാ. അവനും സാമിനെ പോലെയാ. അതാ ഞാൻ തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ടെന്നു
പറഞ്ഞത്.
ചാക്കോ സർ: താനെന്താടോ പറഞ്ഞത്? സാമിനെ പോലെ എന്ന് വച്ചാൽ? സർ പാതിയിൽ നിർത്തി.
അപ്പോഴേക്കും ടീച്ചർ ചായയുമായി വന്നു.
മേനോൻ സർ: താൻ ചായ കുടിക്കു.. തനിക്കു പോകാൻ തിരക്കൊന്നും ഇല്ലല്ലോ
അല്ലേ?
ചാക്കോ സർ: അങ്ങനെ വലിയ തിരക്കൊന്നും ഇല്ല.. ഞാൻ ജീവനെ ഒന്ന്
വിളിച്ചു പറയട്ടെ ഞങ്ങൾ ഇവിടെ ഉണ്ടെന്നു. അല്ലെങ്കിൽ അവർ വെറുതെ പേടിക്കും.
എന്നും പറഞ്ഞു ചാക്കോ സർ ജീവനെ വിളിച്ചു വിവരം പറഞ്ഞു.
മേനോൻ സർ ശാരദാമ്മയോടായി: നീ മക്കളുടെ മേൽ ഒരു ശ്രദ്ധ വച്ചോ
കേട്ടോ.
എന്നിട്ടു ചാക്കോ സാറിനോട് തുടർന്ന്: ഞാൻ പറഞ്ഞത് സത്യമാണെടോ.
ജോയലും സാമിനെ പോലെ ഓട്ടിസം ബാധിച്ച കുട്ടിയാ. എന്നിട്ടു അവന്റെ കാര്യങ്ങളും അവൻ എങ്ങനെയാ
ഇവരുടെ അടുത്തായതെന്നും ഒക്കെ പറഞ്ഞു. അവന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ ചാക്കോ സാറിനും
വിഷമം ആയി.
ചാക്കോ സർ: എന്നാലും ഇങ്ങനെയും ഉണ്ടോ മനുഷ്യർ? ഒന്നുമില്ലേലും ഇതും അവരുടെ തന്നെ ചോരയല്ലേ? അല്ലാതെ
വഴിയിൽ നിന്നൊന്നും കളഞ്ഞു കിട്ടിയതല്ലല്ലോ. ഇതും പറഞ്ഞു സർ ഒന്ന്
നെടുവീർപ്പിട്ടു.
മേനോൻ സർ : എന്ത് പറയാനാ? ബഹുജനം പലവിധം
എന്നല്ലേ. എന്നിട്ടു ബാക്കി കുട്ടികളും അവിടെ എത്തിയ
കാര്യവും ഇപ്പോൾ അവരുടെ മാതാപിതാക്കളുടെ ആവശ്യവും ചാക്കോ സാറിനെ പറഞ്ഞു കേൾപ്പിച്ചു.
പിന്നെ തുടർന്ന്: ഞാനിപ്പോൾ ഒരു ത്രിശങ്കു സ്വർഗ്ഗത്തിലടോ. എന്ത് തീരുമാനിക്കണം
എന്ന് ഒരു നിശ്ചയമില്ല. അവരുടെ ആവശ്യം തള്ളാനും പാടില്ല കൊള്ളാനും പാടില്ല എന്നഒരു
അവസ്ഥയിൽ ആണ്. താനൊരു പോംവഴി പറഞ്ഞു തരാമോ?
ചാക്കോ സർ: അതിനിപ്പോൾ താൻ ഇത്ര ചിന്തിക്കാൻ എന്താ ഉള്ളത്? അതങ്ങു സമ്മതിച്ചാൽ പോരെ? തന്റെ കൈയിൽ നിന്നും
ക്യാഷ് ഒന്നും ഇറക്കാൻ അവർ പറഞ്ഞില്ലല്ലോ. അവരുടെ മുന്നിൽ ഒരാളായി നിന്നാൽ
പോരെ? ബാക്കി എല്ലാം അവർ നടത്തിക്കോളും. പിന്നെ തനിക്കെന്താടോ?
വയസ്സാം കാലത്തു തനിക്കൊരു engagement ഉം
ആകുമല്ലോ.
മേനോൻ സർ: എന്നാലും അങ്ങനെ അല്ലെടോ. അതിന്റെ പ്രാക്ടിക്കൽ സൈഡ്
ഒന്നാലോചിച്ചാൽ. സ്കൂൾ തുടങ്ങിയാൽ അവർക്കൊന്നും ഇതിന്റെ പുറകെ ദിവസവും നടക്കാൻ പറ്റില്ല. എല്ലാവര്ക്കും
അവരവരുടെ ജോലിയും കൂടെ നോക്കണ്ടേ? അപ്പോൾ ഞാനും ശാരദയും കൂടെ
ഇതെല്ലാം നോക്കി നടത്തേണ്ടി വരും. ഞങ്ങൾക്കാണെങ്കിൽ വയസ്സായില്ലെടോ.
ഇതിന്റെ പുറകെ എത്രനാൾ ഓടാൻ പറ്റും ?
ചാക്കോ സർ: ഓ ഇതാ ഇപ്പോൾ നല്ല കഥ. തന്റെ പറച്ചിൽ കേട്ടാൽ താനങ്ങു
കുഴിയിലേക്ക് കാലുംനീട്ടി വച്ചിരിക്കുവാണെന്നു തോന്നുമല്ലോ.
എനിക്കും തനിക്കുമൊക്കെ ഒരേ പ്രായമല്ലെടോ? എനിക്കിപ്പോൾ എന്താ
ഒരു കുഴപ്പം? കുറച്ചു ഷുഗറിന്റെ അസ്കിത ഉണ്ടെന്നല്ലാതെ.
തനിക്കാണെങ്കിൽ അതും കൂടെ ഇല്ലല്ലോ. നല്ല ആരോഗ്യമുള്ള ശരീരമല്ലേ . ഇനി ഈ പ്രായത്തിൽ
കിളക്കാനൊന്നും പറ്റില്ല. അപ്പോൾ പിന്നെ നമ്മളെക്കൊണ്ടാവുന്നതു ചെയ്തു കൂടെ?
അല്ലാതെ വെറുതെ ഇരുന്നു ഇല്ലാത്ത അസുഖം വിളിച്ചു വരുത്തണോ? ആരോഗ്യമുള്ള ശരീരം ദൈവത്തിന്റെ ദാനമാണെടോ. ഉള്ളപ്പോൾ
നമുക്കൊന്നും അത് മനസ്സിലാകില്ല. അപ്പോൾ നമ്മൾ അഹങ്കാരം കൊണ്ട് നടക്കും . എന്തേലും
അസുഖം വന്നു കിടപ്പാകുമ്പോഴേ നമുക്കതിൻറെ വില മനസ്സിലാകൂ. അതുകൊണ്ടു
ദൈവം ദാനമായി തന്ന ഈ ആരോഗ്യമുള്ള ശരീരം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കെടോ. അല്ലാതെ വയസ്സായി എന്നും പറഞ്ഞു മടി പിടിച്ചിരിക്കാതെ. അത് തന്നെയുമല്ല
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് നല്ല സ്കൂൾ കിട്ടുക എന്നത് വളരെ അത്യാവശ്യമുള്ള
കാര്യമാണ്. കാരണം ഒരു നല്ല സ്കൂൾ എന്നത് അവനിൽ എത്രമാത്രം മാറ്റമുണ്ടാക്കുമെന്നു
എനിക്കറിയാം. ഓട്ടിസം ബാധിച്ച കുട്ടിയെ സംബന്ധിച്ചു അവന്റെ ഭാവി നിർണയിക്കുന്നത് അവന്റെ
അച്ഛനും അമ്മയും പിന്നെ അവന്റെ ടീച്ചർമാരും ആണ്. അത് കൊണ്ട് നല്ല അധ്യാപകരെയും
നല്ല സ്കൂളും കിട്ടുക എന്നത് അവന്റെ ജീവിതത്തിലെ ഒരു വലിയ നാഴികക്കല്ലാണ്. അവർ ഇങ്ങനെ ഒരു പ്രൊപ്പോസലുമായി ഇങ്ങോട്ടു വന്ന സ്ഥിതിക്ക് താൻ എന്തായാലും ഇതുമായി
മുന്നോട്ടു പോയെ പറ്റു. തന്റെ കൂടെ എന്താവശ്യത്തിനും ഞാനും ഉണ്ട്. എനിക്കിതു
എൻറെ സ്വകാര്യമായ ഒരു ആവശ്യം കൂടെ ആണെന്ന് കരുതിക്കോ. ഞാൻ തന്നോട് പറഞ്ഞില്ലേ
സാം പോകുന്ന സ്കൂളിന്റെ കാര്യത്തിൽ ഞങ്ങൾ അത്ര satisfied അല്ല എന്ന്. കാരണം വേറെ ഒന്ന്നും അല്ല. അവനു വേണ്ടത്ര
ശ്രദ്ധയോ പരിചരണമോ അവിടെ കിട്ടുന്നില്ല. അവനു ഏറ്റവും വേണ്ടതും
അത് തന്നെ ആണ്. അവിടെ അവർ കാശ് വാങ്ങി പോക്കറ്റിൽ ഇട്ടു എന്തോ കർമം കഴിക്കുന്ന
പോലെ ആണ്. പക്ഷെ വേറെ ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് അവിടെ വിടുന്നു എന്ന് മാത്രം. എന്റെ ഒരു സ്വാർത്ഥത ആയി താൻ കണ്ടാലും കുഴപ്പമില്ല. തന്നെ ഇനി പിന്നോട്ട് മാറാൻ
ഞാൻ സമ്മതിക്കില്ല.
മേനോൻ സർ: ഇതിപ്പോൾ തന്നോട് പറയാൻ പോയതുകൊണ്ട് വീണ്ടും കുഴപ്പം
ആയോ?
ചാക്കോ സർ: ഇതിൽ ഒരു കുഴപ്പവും ഇല്ല. വയസ്സാം കാലത്തു ഒരു നല്ലകാര്യം
ചെയ്യുകയാണെന്ന് കരുതിയാൽ മതി. ഇനി താൻ കൂടുതലായി ഒന്നും പറയണ്ട.. നമ്മൾ ഇതുമായി
മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. താൻ ഇന്ന് തന്നെ ആ പിള്ളേരെ വിളിച്ചു
സമ്മതമാണെന്ന് പറഞ്ഞേരെ. അവർ ഇനി താമസം കൂടാതെ വേണ്ടതെന്നാന്നു വച്ചാൽ ചെയ്യട്ടെ. അപ്പോൾ
ഞാൻ ഇറങ്ങുവാ. സംസാരിച്ചിരുന്നു നേരം വൈകി . ഞാൻ 2 ദിവസം കഴിഞ്ഞിട്ട്
വിളിക്കാം കാര്യങ്ങൾ എന്തായി എന്നറിയാൻ. തന്നെ ഇനി ചുമ്മാ
ഇരിക്കാൻ ഞാൻ വിടില്ല.. അപ്പോൾ ശാരദാമ്മേ ഞാൻ ഇറങ്ങുവാ. കുറെ കാലം കൂടി കണ്ടപ്പോൾ ഒരു
നല്ല കാര്യത്തിന് നിമിത്തമായല്ലോ. സന്തോഷം.. സാം വാ. നമുക്ക് പോകാം .
മേനോൻ സർ: ശരി ആയിക്കോട്ടെ.
ഇതും പറഞ്ഞു ചാക്കോ സാറും സാമും പോയി.
ശാരദ ടീച്ചർ: ചാക്കോ സാറും ഇത് തന്നെ ആണല്ലോ പറയുന്നത്? എന്നാൽ പിന്നെ നമുക്കങ്ങു സമ്മതം മൂളിയാലോ ?
മേനോൻ സർ ഒന്നിരുത്തി മൂളിയിട്ടു അകത്തേക്ക് പോയി. എന്നിട്ടു
ഫോൺ എടുത്തു മനുവിനെ വിളിച്ചു. ഫ്രീ ആണെങ്കിൽ നാളെ ഒന്നവിടം വരെ
ഇറങ്ങാൻ പറഞ്ഞു കൂടെ അന്ന് വന്നവരെയും കൂട്ടാൻ പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ ചാക്കോ സർ വിളിച്ചു: എടോ താൻ അവരെ വിളിച്ചു
കാര്യം പറഞ്ഞോ?
മേനോൻ സർ: ഇല്ല
ചാക്കോ സർ : താനെന്തു പണിയാടോ കാണിച്ചത്? തന്നോട് ഞാൻ ഇന്നലെ തന്നെ അവരെ വിളിച്ചു സമ്മതം പറയാൻ പറഞ്ഞതല്ലേ? ഞാൻ ഇവിടെ ജീവനോടൊക്കെ സംസാരിച്ചു അവരും നല്ല സപ്പോർട്ട് ആണ്.
മേനോൻ സർ: ഞാൻ ഇന്നലെ മനുവിനെ വിളിച്ചു ഇന്ന് വൈകിട്ട്
ഒന്നിങ്ങു ഇറങ്ങാൻ പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഫോണിലൂടെ പറയാവുന്ന കാര്യങ്ങൾ അല്ലാലോ.
നേരിട്ട് ഇരുന്നു സംസാരിച്ചു തീരുമാനിക്കണം. അതുകൊണ്ടു മറ്റുളളവരെയും കൂട്ടിവരാൻ
ഞാൻ പറഞ്ഞിട്ടുണ്ട്. താൻ വൈകിട്ട് ഫ്രീ ആണോ? ആണെങ്കിൽ ഒന്നിവിടം വരെ ഇറങ്ങാമോ? അവരുമായി സംസാരിക്കുമ്പോൾ താൻ കൂടെ ഉണ്ടാകുന്നതു നല്ലതല്ലേ?
ചാക്കോ സർ: ഹേയ് അത് വേണ്ട.. ഇന്ന് താൻ സംസാരിക്കു. അവർക്കാർക്കും
എന്നെ അറിയില്ലല്ലോ. അതുകൊണ്ടു ഇന്ന് ഞാൻ വരുന്നില്ല. ഞാൻ വെറുതെ അനാവശ്യമായ
ഒരിടപെടൽ നടത്തുവാണെന്നു അവർക്കു തോന്നണ്ടല്ലോ. ഞാൻ പിന്നീടൊരിക്കൽ
കൂടാം .
മേനോൻ സർ: ശരി. എന്നാൽ അങ്ങനെ ആകട്ടെ .
ചാക്കോ സർ: ആയിക്കോട്ടെ. ഞാൻ വിവരങ്ങൾ അറിയാൻ രാത്രിയിൽ വിളിക്കാം.
ഇതും പറഞ്ഞു ചാക്കോ സർ ഫോൺ കട്ട് ചെയ്തു.
വൈകുന്നേരം ആയപ്പോൾ മനു സാറിന്റെ വീട്ടിൽ എത്തി. കൂടെ
നന്ദുവും പ്രസാദും ഉണ്ടായിരുന്നു.
മനു: എന്താണ് സർ വൈകുന്നേരം ഒന്ന് കാണണം എന്ന് പറഞ്ഞത്? സർ തീരുമാനം എടുത്തോ?
മേനോൻ സർ ഒന്നിരുത്തി മൂളി. എന്നിട്ടു അവരോടു ഇരിക്കാൻ പറഞ്ഞു. ശാരദാമ്മ
അവർക്കു കുടിക്കാൻ എടുക്കാനായി അടുക്കളയിലേക്കു നീങ്ങി.
പ്രസാദിന് ആകാംക്ഷ അടക്കാനായില്ല. പ്രസാദ് ചോദിച്ചു..
പോസിറ്റീവ് റിപ്ലൈ ആയിരിക്കും അല്ലേ സർ?
സർ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. എന്നിട്ടു എഴുന്നേറ്റു പോയി
കുറച്ചു പേപ്പർ എടുത്തുകൊണ്ടു വന്നു. അവർക്കൊന്നും മനസ്സിലാകാതെ പരസ്പരം നോക്കി. സർ
തുടർന്നു. നിങ്ങൾ പേടിക്കണ്ട. ഞാൻ നന്നായി ആലോചിച്ചു. ഇതിനെ
കുറിച്ച് നന്നായി പഠിക്കാതെ ചുമ്മാ ഒരു കാര്യത്തിലേക്കു എടുത്തു ചാടാൻ പറ്റുമോ?
അതാ പെട്ടെന്നൊരു മറുപടി തരാതിരുന്നത്. പിന്നെ ഇന്നലെ ഒരു കല്യാണത്തിന് പോയപ്പോൾ കൂടെ ജോലി ചെയ്ത ചാക്കോ സാറിനെയും
കണ്ടു. പുള്ളിയുടെ കൊച്ചുമോനും ഇതേ പ്രശനം തന്നെയാ. ഇന്നലെ വൈകിട്ട് അവരും വന്നിട്ടുണ്ടായിരുന്നു.
ചാക്കോ സാറുമായും ഞാൻ ഇതേപ്പറ്റി സംസാരിച്ചു. എല്ലാവരും ഇത് തുടങ്ങാൻ തന്നെയാ പറയുന്നത്.
എല്ലാവരും ഒറ്റകെട്ടായി നിൽകുമ്പോൾ പിന്നെ ഞാൻ മാത്രം എതിര് നില്കുന്നതെങ്ങനെ?
അതും ഒരു നല്ല കാര്യത്തിന്. അപ്പോൾ നിങ്ങൾ വേഗം തന്നെ ഇതിനു വേണ്ടതെന്താണെന്നു
വച്ചാൽ തുടങ്ങു. ഞാൻ ഉണ്ട് കൂടെ. പിന്നെ ഇത് എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് ഞാൻ
തയാറാക്കിയതാ. ഒരു സ്കൂൾ തുടങ്ങാനുള്ള procedures ഉം പിന്നെ അതിനു വേണ്ടി വരുന്ന ചിലവുകളും. നിങ്ങൾ എന്തായാലും ഇതിനെ പറ്റി നന്നായി പഠിച്ചിട്ടുണ്ടെന്നറിയാം. എന്നാലും എന്റെ അനുഭവം വച്ച് ഞാൻ എഴുതിയതുംകൂടെ
ഇരിക്കട്ടെ. നിങ്ങൾക്കൊരു comparison study നടത്താമല്ലോ.
അപ്പോഴേക്കും ശാരദാമ്മ ചായയുമായി എത്തി.
മേനോൻ സർ: ഇനി എല്ലാവര്ക്കും ഓരോ ചായ ആകാമല്ലോ അല്ലെ? ടെൻഷൻ ഒക്കെ മാറിയില്ലേ?
അവർ വേഗം ചായ കുടിച്ചു പിരിഞ്ഞു.
പിന്നെ സ്കൂൾ തുടങ്ങാനുള്ള പേപ്പർ works വേഗം
തന്നെ പുരോഗമിച്ചു. ഒപ്പം തന്നെ അവർ അതിനുള്ള ഫണ്ടും സ്വരൂപിച്ചുകൊണ്ടിരുന്നു.
ശാരദാമ്മയും മേനോൻ സാറും അവരുടെ കൈയിലുള്ള സമ്പാദ്യവും
കൊടുത്തു. എന്തായാലും അടുത്ത അധ്യയന വർഷത്തോടെ സ്കൂൾ തുടങ്ങാനുള്ള permission
കിട്ടി. അവർ ആദ്യം മേനോൻ സർ അധ്യക്ഷനായുള്ള ഒരു
ചാരിറ്റബിള് ട്രസ്റ്റ് രജിസ്റ്റർ ചെയ്തു. അതിന്റെ കീഴിലായാണ് ഈ സ്കൂൾ വരുന്നത്.
അവർ പറഞ്ഞതുപോലെ ജംഗ്ഷനിൽ ഉള്ള പള്ളികെട്ടിടത്തിൽ അവർ അതുവരെ
ഉണ്ടായിരുന്ന കുട്ടികളെ വച്ച് സ്കൂൾ തുടങ്ങി. കണ്ടും കേട്ടുമറിഞ്ഞു കുറച്ചു
കുട്ടികൾ കൂടെ അവിടെ ചേർന്നു. ചാക്കോ സാറും എന്തിനും ഏതിനും കൂട്ടായി അവരുടെ കൂടെ
ഉണ്ടായിരുന്നു. ബാലാരിഷ്ടതകൾ ഏറെ ആയിരുന്നു സ്കൂളിന്. എങ്കിലും എല്ലാവരുടെയും
സഹകരണത്തോടെ അതങ്ങനെ മുന്നോട്ടു പോയി. കുട്ടികളും മാതാപിതാക്കളും നല്ല
സന്തോഷത്തിലായിരുന്നു. കുട്ടികൾക്ക് മറ്റു സ്കൂളുകളിൽ കിട്ടിയിരുന്നതിലും കൂടുതൽ ശ്രദ്ധയും
പരിചരണവും ഇവിടെ കിട്ടിയതിനാൽ അവരുടെ സ്വഭാവത്തിലും വലിയ പുരോഗതി ഉണ്ടായി.
അങ്ങനെ ഇരുന്നപ്പോൾ ജീവന് സ്ഥലം മാറ്റം കിട്ടിയതിനാൽ
ചാക്കോ സാറിനും അവരോടു വിട പറയേണ്ടി വന്നു. പിന്നെ മേനോൻ സാർ തന്നെ ആയി അതിന്റെ
ചുമതല. എല്ലാ കാര്യങ്ങൾക്കും മനുവും കൂട്ടരും ഉണ്ടെങ്കിലും സ്കൂളിന്റെ ദൈനംദിന
നടത്തിപ്പിന് മേനോൻ സർ തന്നെ ഓടേണ്ടി വന്നു. അത് സാറിനെ ശാരീകമായി ഏറെ തളർത്തി. എന്നാലും
അതൊന്നും വക വയ്ക്കാതെ സർ സ്കൂളിന്റെ കാര്യങ്ങൾക്കായി ഓടി നടന്നു.
സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് വന്നിരുന്നത് വാടകക്കെടുത്ത ഒരു വാനിൽ ആയിരുന്നു. വാനിന്റെ ഉടമസ്ഥനായ രഘു തന്നെ ആയിരുന്നു
അതിന്റെ ഡ്രൈവറും. അയാൾ ആണെങ്കിൽ ഒരു പ്രത്യേക സ്വഭാവം ഉള്ളയാളായിരുന്നു. അധികം ആരോടും
സംസാരിക്കില്ല. അതേസമയം ഭയങ്കര ദേഷ്യക്കാരനും ആയിരുന്നു. കുട്ടികൾ ബസിൽ അടങ്ങി
ഇരുന്നില്ലെങ്കിൽ അയാൾ
നല്ല രീതിയിൽ കുട്ടികളെ വഴക്കു പറഞ്ഞിരുന്നു.വയ്യാത്ത കുട്ടികൾ അല്ലേ എന്നൊക്കെ ചോദിച്ചാലൊന്നും അയാളുടെ മനസ്സലിയില്ലായിരുന്നു. അതുകൊണ്ടു
തന്നെ കുട്ടികൾക്കൊക്കെ അയാളെ ഭയങ്കര പേടിയായിരുന്നു.
ഒരു ദിവസം രാവിലെ രഘു കുട്ടികളെയും കൊണ്ട് സ്കൂളിലേക്ക്
വരികയായിരുന്നു. അപ്പോൾ ആണ് വാനിൽ ഇരുന്ന 2 കുട്ടികൾ
തമ്മിൽ എന്തോ സാധനത്തിനു വേണ്ടി പിടിവലി നടത്തിയതും അത് പൊടുന്നനെ ആ കുട്ടി
വലിച്ചെറിഞ്ഞതും. അത് ചെന്ന് കൊണ്ടത് രഘുവിന്റെ
മുഖത്തായിരുന്നു. പൊടുന്നനെ എന്തോ സാധനം വന്നിടിച്ച ഞെട്ടലിൽ വാനിന്റെ നിയന്ത്രണം
രഘുവിന്റെ കൈയിൽ നിന്നും പോയി. അത് അടുത്ത് കണ്ടു ഒരു മരത്തിൽ ചെന്നു പയ്യെ മുട്ടി
നിന്നു. വണ്ടിക്കൊന്നും പറ്റിയില്ലയെങ്കിലും ഉടനെ തന്നെ
രഘു ചാടി ഇറങ്ങി വന്നു ആ കുട്ടികളെ കണക്കിന് ശകാരിക്കുകയും 2 കുട്ടികളെ പിടിച്ചു തല്ലുകയും ചെയ്തു. ഇത് കണ്ട കുട്ടികൾ ആകെ പേടിച്ചു പോയി.
അത് കഴിഞ്ഞും അയാളുടെ ദേഷ്യം മാറാതെ അയാൾ വണ്ടി അവിടെ ഇട്ടു. ഇനി സ്കൂളിൽ പോകണമെങ്കിൽ
വേറെ വണ്ടി വിളിച്ചോളാൻ പറഞ്ഞു. അയാൾ വണ്ടി എടുക്കാൻ ഭാവം ഇല്ലെന്നു കണ്ട വാനിലെ ആയ
വേഗം സ്കൂളിലേക്ക് കാര്യങ്ങൾ വിളിച്ചു പറഞ്ഞു. മേനോൻ സർ അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും
ആ ശ്രമം വിജയിച്ചില്ല. പിന്നെ മേനോൻ സർ മനുവിനെ വിളിച്ചു പറഞ്ഞു മനുവും മേനോൻ സാറും
കൂടെ പോയി രഘുവിനെ ഒരു വിധത്തിൽ പറഞ്ഞു മനസ്സിലാക്കി വാൻ സ്കൂളിൽ എത്തിച്ചു. എങ്കിലും അയാളുടെ ദേഷ്യം ഒട്ടും കുറഞ്ഞിരുന്നില്ല.
അയാളെ അനുനയിപ്പിക്കാനായി മേനോൻ സാറും മനുവും കൂടെ അയാളെ
മേനോൻ സാറിന്റെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. ആ സമയം തന്നെ ശാരദാമ്മ വന്നു
വാനിലുണ്ടായിരുന്ന കുട്ടികളെ കൂട്ടികൊണ്ടു ഒരു മുറിയിൽ കൊണ്ടുപോയി അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. എന്നിട്ടു അവരെയും കൊണ്ട് മേനോൻ സാറിന്റെ
മുറിയിലേക്ക് ചെന്നു.
അത് കണ്ടു മേനോൻ സർ: ഉം എന്താ?
ശാരദാമ്മ: ഈ കുട്ടികൾക്ക് രഘുവിനോട് എന്തോ പറയാനുണ്ടെന്ന്. ഇതും
പറഞ്ഞു കുട്ടികളോടായി: നിങ്ങൾ അകത്തേക്ക് ചെല്ലു കുട്ടികളെ..
ഉടനെ കുട്ടികൾ നിരനിരയായി രഘുവിന്റെ അടുത്ത് പോയി
ഏത്തമിട്ടു തിരികെ മാറി നിന്നു. ഇതുകണ്ട എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അതോടെ രഘുവിന്റെ
സകല ദേഷ്യവും മാറി അയാൾ ആ കുട്ടികളെ ചേർത്ത് പിടിച്ചു.
ശാരദാമ്മ: കണ്ടോ ഇത്രയേയുള്ളൂ.ആ കുട്ടികളോട് ദേഷ്യപ്പെട്ടതു
കൊണ്ട് വല കാര്യവും ഉണ്ടോ രഘു? പകരം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയല്ലേ വേണ്ടത്? ഇനി അവർ അങ്ങനെ ഒന്നും ഉണ്ടാക്കില്ല.
അത് ഞാൻ രഘുവിന് ഉറപ്പു തരുന്നു. അല്ലെ കുട്ടികളെ? ഇതും
പറഞ്ഞു ശാരദാമ്മ കുട്ടികളെ നോക്കി. അവർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
എന്നാൽ ഇനി ഇവിടെ നിൽക്കണ്ട. വേഗം ക്ലാസ്സിൽ പൊയ്ക്കോളൂ. ഇതും
പറഞ്ഞു ശാരദാമ്മ വേഗം തന്നെ കുട്ടികളെയും കൊണ്ട്
ക്ലാസുകളിലേക്ക് പോയി.
അങ്ങനെ ആ സ്കൂൾ തുടങ്ങിയിട്ട് ഒന്ന് രണ്ടു വര്ഷം
പിന്നിട്ടു. ചില്ലറ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടെങ്കിലും എല്ലാവരും ഒരേ മനസ്സോടെ നിന്നതിനാൽ
അതിലൊന്നും വലിയ ബുദ്ധിമുട്ടായി ആർക്കും തോന്നിയില്ല. അങ്ങനെ ഇരുന്നപ്പോൾ ഒരു
ദിവസം മേനോൻ സാറിന് സ്കൂളിൽ വച്ച് ചെറിയ നെഞ്ച് വേദന ഉണ്ടായി. ഹോസ്പിറ്റലിൽ കൊണ്ട്
ചെന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അത് എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്ത്തി ...
പിറ്റേന്ന് സാറിന്റെ
ശവസംസ്കാരചടങ്ങുകളിൽ പങ്കെടുത്ത സ്കൂൾ കുട്ടികളുടെ പ്രവൃത്തി ആരുടേയും
കരളലിയിക്കുന്നതായിരുന്നു. സ്കൂളിലെ കുട്ടികൾ എല്ലാം അച്ചടക്കത്തോടെ നിരനിരയായി
വന്നു നിന്ന്. എല്ലാവരും കറുത്ത ബാഡ്ജ് ധരിച്ചിട്ടുണ്ടായിരുന്നു. ഒപ്പം എല്ലവരുടെയും
കൈകളിൽ ഓരോ റോസാപുഷ്പവും ഉണ്ടായിരുന്നു. അവർ ഓരോരുത്തരായി വന്നു പൂ വച്ച് സാറിന്
അന്ത്യ ചുംബനം കൊടുത്തു തികഞ്ഞ അച്ചടക്കത്തോടെ നടന്നു നീങ്ങി.
സാറിന്റെ മരണാനന്തര ചടങ്ങുകൾ കഴിയും വരെ ശാരദാമ്മ എങ്ങും പോയില്ല.
അത് കഴിഞ്ഞപ്പോൾ ഒരു ദിവസം സ്നേഹയും മനുവും കൂടെ ശാരദാമ്മയുടെ അടുത്ത് വന്നു ഇനി
പതിയെ സ്കൂളിൽ പോയി തുടങ്ങുന്നതിനെ പറ്റി സംസാരിച്ചു.
ആദ്യമൊന്നും ശാരദാമ്മ സമ്മതിച്ചില്ലെങ്കിലും പതിയെ
അവരുടെ മനസ്സ് മാറ്റിയെടുക്കാൻ മനുവിനും സ്നേഹക്കും കഴിഞ്ഞു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞു
വീണ്ടും ശാരദാമ്മ സ്കൂളിൽ പോയി തുടങ്ങി. പിന്നെ ശാരദാമ്മ തനിയെ ആയി എല്ലാ
കാര്യങ്ങളുടെയും ചുമതല. മനുവും സ്നേഹയും ഒക്കെ സഹായത്തിനുണ്ടാകും.
അങ്ങനെ വീണ്ടും കാലചക്രം ഉരുണ്ടു... വർഷങ്ങൾ പലതും കൊഴിഞ്ഞു
വീണു. അങ്ങനെ ഇരുന്നപ്പോൾ ആണ് ശാരദാമ്മ രേഷ്മയെ കണ്ടു മുട്ടിയത്.
ടീച്ചറിന്റെയും സ്കൂളിന്റെയും ഒക്കെ കഥ കേട്ട് കഴിഞ്ഞപ്പോൾ രേഷ്മക്കും ആകെ സങ്കടം ആയി.
അവൾക്കും അവിടെ സഹായത്തിനു പോകണം എന്ന് കരുതി. എന്തായാലും മക്കൾ സ്കൂളിൽ പോയി
കഴിഞ്ഞാൽ വീട്ടിൽ വെറുതെ ഇരിക്കുകയാണ്. എന്നാൽ ആ സമയം ടീച്ചറിന്റെ കൂടെ സ്കൂളിൽ പോയാൽ
ടീച്ചറിനും അതൊരു വലിയ സഹായം ആകുമെന്ന് അവൾക്കു തോന്നി. അത് അവൾ ദിലീപുമായി സംസാരിച്ചു.
അദ്ദേഹത്തിനും അത് സമ്മതമായിരുന്നു. അങ്ങനെ അടുത്ത ദിവസം മുതൽ രേഷ്മയും ആ സ്കൂളിൽ പോയി
തുടങ്ങി. അവിടെ വരുന്ന ഓരോരുത്തരും പ്രതിഫലേച്ഛയില്ലാതെ ജോലി
ചെയ്യുന്നവർ ആയിരുന്നു. ആ നിസ്വാർത്ഥ സേവനം ആയിരുന്നു ആ സ്ഥാപനത്തിന്റെ മുതൽക്കൂട്ടും.
പതിയെ രേഷ്മ ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ മുൻ
നിരയിലേക്കെത്തി.. ശാരദാമ്മക്കാണെങ്കിലും വയസ്സായി വരുന്നത് കാരണം അവർക്കു സ്കൂളിന്റെ
ദൈനംദിന കാര്യങ്ങളിൽ പഴയതു പോലെ ഓടി നടക്കാൻ വയ്യാതായി...
അങ്ങനെ ഇരുന്നപ്പോൾ ഒരു
ദിവസം രാവിലെ അവിടെ പഠിക്കുന്ന റിസ്വാന്റെ വാപ്പയായ മുനീർ സ്കൂളിൽ വന്നു. അയാൾ നഗരത്തിലെ
തിരക്കേറിയ വ്യാപാരസ്ഥാപനങ്ങളുടെ ഉടമയാണ്. കാശിനു യാതൊരു കുറവും ഇല്ല. പക്ഷെ മകനിങ്ങനെ
ഒരു കുറവുള്ളതാണ് അവരുടെ ഏക വിഷമം. അങ്ങനെ ആണ് അവർ നല്ല ശ്രദ്ധ കിട്ടുമെന്ന് കേട്ട
ശാരദാമ്മയുടെ സ്കൂളിൽ റിസ്വാനെ വിടുന്നത്. അയാൾ വന്ന വഴി ശാരദാമ്മയുടെ
മുറിയിലേക്ക് കയറി ഒരു കടലാസ്സും പൊക്കി പിടിച്ചു ദേഷ്യപ്പെടാൻ തുടങ്ങി.
മുനീർ: ഇതിനായാണോ ഞാൻ നിങ്ങളുടെ അടുത്തേക്ക് എന്റെ
മോനെ പറഞ്ഞയക്കുന്നത്? Blossom സ്കൂൾ എന്ന് പറഞ്ഞാൽ പുറമേയ്ക്ക് നല്ല പേരാണല്ലോ. പക്ഷെ ഇതിനകത്തെന്താണ് നടക്കുന്നതെന്നു ഇങ്ങനെ അല്ലെ
മനസ്സിലാകുക. അയാൾ തുടരുകയാണ്. ശാരദാമ്മക്കാണെങ്കിൽ സംഭവം എന്താണെന്നും
മനസ്സിലാകുന്നില്ല., ഈ ഒച്ചയും ബഹളവും കേട്ടുകൊണ്ടാണ് രേഷ്മ അവിടേക്കു
വന്നത്. രേഷ്മ സാവധാനം മുനീറിനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. സംഭവം
ഇങ്ങനെയാണ്.
തലേ ദിവസം റിസ്വാന്റെ ക്ലാസ്സിലെ ടീച്ചർ എല്ലാ കുട്ടികളോടും
ഒരു ഫോം പൂരിപ്പിച്ചോണ്ടു വരാൻ പറഞ്ഞിരുന്നു. ഇത് അവരുടെ പഠനവുമായി ബന്ധപ്പെട്ട
ഒരു സംഗതി ആയിരുന്നു. അതിൽ ഒരു കോളം അവന്റെ best friend നെ കുറിച്ച്
എഴുതാനുള്ളതായിരുന്നു. പക്ഷെ റിസ്വാൻ അതിൽ ഒന്നും എഴുതിയില്ല. ഇത് കണ്ട മുനീർ അവന്റെ
അടുത്ത് ചോദിച്ചു അതെന്നാ മോന് ആരും ഫ്രണ്ട്സ് ഇല്ലേ എന്ന്. അതിനു
അവൻ ഇല്ലായെന്ന് തലയാട്ടി. അതാണ് മുനീറിനെ ചൊടിപ്പിച്ചത്. തന്റെ കുട്ടി ഇവിടെ ഒരു
ശ്രദ്ധയും കിട്ടാതെ ഒറ്റപ്പെട്ടാണ് കഴിയുന്നതെന്ന ഒരു ചിന്തയിൽ ആണ് അയാൾ വന്നു ഒച്ചയെടുത്തത്
. ഈ സംഭവം കേട്ട് കഴിഞ്ഞ രേഷ്മ മുനീറിനോട് ഇക്കാ നിങ്ങൾക്കു ഈ മകൻ അല്ലാതെ വേറെ മക്കൾ ഉണ്ടോ?
മുനീർ: ഉവ്വ. ഒരു മോളും ഒരു മോനും. അവരൊക്കെ ഇവനെക്കാളും മൂത്തവർ
ആണ്
രേഷ്മ: അവരും റിസ്വാനെ പോലെ ആണോ ? അതോ അവർ റെഗുലർ സ്കൂളിൽ ആണോ പോകുന്നത്?
മുനീർ: ഹേയ് അല്ല. പടച്ചോന്റെ കാരുണ്യം കൊണ്ട് അവർക്കു രണ്ടിനും
ഒരു കുഴപ്പവും ഇല്ല. അവർ രണ്ടുപേരും സിറ്റിയിലെ ഇന്റർനാഷണൽ സ്കൂളിലാ പഠിക്കുന്നത്.
അവിടെ അവർക്കു ഒരു കുറവും ഇല്ല. ഇവൻ മാത്രമേ ഇങ്ങനെ ആയി പോയത്.
രേഷ്മ. OK. അത് സാരമില്ല. അതിപ്പോൾ പടച്ചോന്റെ തീരുമാനം
എന്നേ നമുക്ക് പറയാൻ പറ്റു ...ആട്ടെ റിസ്വാന്റെ ഉമ്മയോ?
മുനീർ: ഓള് പൊരേലുണ്ടപ്പാ. അല്ലാ ഇങ്ങള് കുടുംബ വിശേഷം ചോദിക്കുന്നതല്ലാതെ
നമ്മുടെ പ്രശ്നത്തിനൊരു പരിഹാരം കാണുന്നില്ലല്ലോ.
രേഷ്മ.: ഒന്ന് ക്ഷമിക്കു ഇക്ക. റിസ്വാന്റെ ഉമ്മ ജോലിക്കു
പോകുന്നുണ്ടോ?
മുനീർ: ഇല്ലാന്നേ. ഓള് ജോലിക്കു പോയി സമ്പാദിച്ചിട്ടൊന്നും
വേണ്ട എന്റെ പൊരേല് കഞ്ഞി കുടിക്കാൻ. അതുകൊണ്ട് അവള് മക്കളുടെയും എന്റെയും കാര്യം നോക്കി
പൊരേല് കുത്തി ഇരിക്കുന്നുണ്ട്.
രേഷ്മ: അപ്പോൾ ശരി.. നിങ്ങളുടെ മകൻ ഇവിടെ പഠിക്കുന്ന റിസ്വാന്
best
friends ആരും ഇല്ല എന്നതാണ് നിങ്ങളുടെ പ്രശനം. അല്ലെ?
മുനീർ: (ആകെ അസ്വസ്ഥനായി). അപ്പോൾ അതല്ലേ ടീച്ചറെ ഞാൻ നിങ്ങളോടിത്രയും
നേരം പറഞ്ഞത്. അവനിവിടെ ആരും കൂട്ടില്ല എന്ന്..
രേഷ്മ: ആ പേപ്പർ ഇങ്ങു തന്നെ ഇക്ക. ഇതിൽ എന്താണ് എഴിതിയിരിക്കുന്നതെന്നു
കണ്ടോ? അവന്റെ best friends എന്നെ പറഞ്ഞിട്ടുള്ളൂ. സ്കൂളിലെ തന്നെ വേണം എന്ന് പറഞ്ഞിട്ടില്ല. കാരണം
ഇപ്പോൾ അവരെ പഠിപ്പിക്കുന്നത് relationships നെ
പറ്റി ആണ്. അവന്റെ ഫ്രണ്ട് സ്കൂളിൽ നിന്നാകാം വീട്ടിൽ നിന്നാകാം അല്ലെങ്കിൽ അവനെ ചുറ്റിയുള്ള
സമൂഹത്തിൽ നിന്നാകാം. എന്ത് കൊണ്ട് അവൻ നിങ്ങളുടെയോ അല്ലെങ്കിൽ അവന്റെ ഉമ്മയുടേയോ
പേരെഴുതിയില്ലാ? ഏറ്റവും ആദ്യത്തെ വിദ്യാലയം വീടാണെന്നും
ആദ്യത്തെ ടീച്ചർ 'അമ്മ ആണെന്നും അല്ലെ നമ്മൾ ഒക്കെ പണ്ട് മുതലേ
പഠിച്ചിട്ടുള്ളത്? ഇല്ലെങ്കിൽ അവനൊരു ഇക്കയും ഇത്താത്തയും ഇല്ലായിരുന്നോ?
എന്തെ അവരുടെ ആരുടേയും പേരെഴുതിയില്ലാ? ഇക്കാ.
ഞാൻ ആരേയും കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല. റിസ്വാൻ ഇവിടുത്തെ മറ്റുകുട്ടികളെ പോലെ
തന്നെ ആണ്. എല്ലാവര്ക്കും ഞങ്ങൾ ഒരേ ശ്രദ്ധയും പരിചരണവും ആണ് കൊടുക്കുന്നത് പിന്നെ
അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകൾ അനുസരിച്ചു അതിന്റെ ഏരിയ മാറിയെന്നിരിക്കും.
അല്ലാതെ ഇവിടെ വരുന്ന എല്ലാ കുട്ടികളും ഞങ്ങൾക്ക് ഒരേ പോലെ ആണ്. അവർ ഈ പൂന്തോപ്പിലെ
വിടരുന്ന ചെറിയ പൂക്കൾ ആണ്.
അപ്പോൾ ആണ് അഡ്വക്കേറ്റ് മായ അതിലെ വന്നത്.
രേഷ്മ മായയെ ചൂണ്ടി കാണിച്ചുകൊണ്ട് ഇക്കാക്ക് ഇതാരാണെന്നു അറിയുമോ?
മുനീർ: അതെന്തു ചോദ്യമാ ടീച്ചർ ഈ ചോദിക്കുന്നെ? മായാവക്കീലിനെ അറിയാത്തവർ ആരെങ്കിലും ഈ ടൗണിൽ ഉണ്ടോ? അത്രക്കും പ്രശസ്തയായ വക്കീൽ അല്ലെ? എന്റെ ഒന്ന് രണ്ടു
കേസുകൾ വാദിച്ചു ജയിപ്പിച്ചത് ഈ വക്കീലിന്റെ മിടുക്കു കൊണ്ടല്ലേ?
രേഷ്മ : ആഹാ . അപ്പോൾ നിങ്ങൾ പഴയ പരിചയക്കാരാണോ? എന്നാൽ ഈ മായ ഇപ്പോൾ വക്കീൽ പണി നിർത്തി.
മുനീർ( ഒരു ഞെട്ടലോടെ): അയ്യോ വക്കീൽ പണി നിർത്തിയെന്നോ? അതെന്നാ വക്കീലേ. ഇങ്ങടെ കെട്ടിയോൻ ഡോക്ടർ ഇഷ്ടം പോലെ സമ്പാദിക്കുന്നുണ്ടല്ലോ.
അതുകൊണ്ടാകും അല്ലെ വക്കീലേ?
മായ ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ടു ഒരു ഫയലും
എടുത്തുകൊണ്ടു പോയി.
രേഷ്മ തുടർന്നു: അതോ ഈ മായയുടെയും രണ്ടാമത്തെ കുട്ടിക്ക് ഓട്ടിസം
ആണ്. അത് തിരിച്ചറിഞ്ഞപ്പോൾ മുതൽ മായ വക്കീൽ പണി നിർത്തി ആ കുഞ്ഞിന്റെ പുറകെ ആണ്. അവർക്കും
വേണമെങ്കിൽ career , കാശ് എന്നൊക്കെ പറഞ്ഞു വേലക്കാരെ ഏല്പിച്ചിട്ടു വക്കീൽ
പണി തുടരാമായിരുന്നു. മായ അവരുടെ കരിയറിൽ ഏറ്റവും തിളങ്ങി നിന്ന സമയത്താണ് ഇങ്ങനെ
ഒരു തീരുമാനം എടുത്തത്. കാശിനും സ്ഥാനമാനങ്ങൾക്കും മുകളിലായി സ്വന്തം കുഞ്ഞിന്റെ ഭാവിയെ
കരുതിയുള്ള ഒരു അമ്മയുടെ തീരുമാനം ആയിരുന്നു അത്. അതുകൊണ്ടു തന്നെ ആരും അതിനെ എതിർത്തില്ല.,
അന്ന് മുതൽ ആ കുഞ്ഞിന്റെ പുറകെ ഒരു നിഴൽ പോലെ അവരും ഉണ്ട്. അവരുടെ
കുഞ്ഞു ഇവിടെ ഉള്ളത് കൊണ്ടാണ് അവരും ഇവിടെ വരുന്നത്. ഇവിടെ വെറുതെ ഇരിക്കണ്ടല്ലോ
എന്ന് കരുതി ഇവിടുത്തെ ഓരോ കാര്യങ്ങളിലും അവർ ഞങ്ങളെ സഹായിക്കുന്നുമുണ്ട് കേട്ടോ.
ഇന്നലെ റിസ്വാന് കൊടുത്തുവിട്ട ആ ഫോം മായയുടെ മോൾക്കും ഞങ്ങൾ കൊടുത്തു വിട്ടിരുന്നു.
അതിൽ ബെസ്റ് ഫ്രണ്ട് കോളത്തിൽ അവൾ എഴുതിയത് അവളുടെ സ്വന്തം അമ്മയുടെ
പേരുതന്നെയാ... ഇവിടെ പല കുട്ടികളും അവരുടെ ക്ലാസ്സിലെ കുട്ടികളുടെ പേരും
കസിന്സിന്റെ പേരും ഒക്കെ എഴുതിയിട്ടുണ്ട്. That means അവരിൽ ഏറ്റവും
കൂടുതൽ സ്വാധീനം ചെലുത്തുന്ന അല്ലെങ്കിൽ അവരുമായി ഏറ്റവും കൂടുതൽ ഇടപെഴകുന്നത് ആളുകളുടെ
പേരാണ് അവർ അതിൽ എഴുതിയിരിക്കുന്നത്. വീട്ടിൽ വേലക്കാരിയുടെ പേരുവരെ എഴുതിയവരും ഉണ്ട്
ഇവിടെ.. സ്വന്തം മാതാപിതാക്കൾക്കു അവരെ ശ്രദ്ധിക്കാൻ സമയം ഇല്ലെങ്കിൽ ഇപ്പോൾ
എന്താ ചെയ്യുക?
അവർ വീണ്ടും തുടർന്ന്: അതുകൊണ്ടു ഇക്കാ.. ഞാൻ പറഞ്ഞു വന്നതെന്താണെന്നു
വച്ചാൽ കുട്ടികൾക്ക് സ്കൂളിൽനിന്ന് മാത്രമല്ല ഫ്രണ്ട്സിനെ കിട്ടുന്നത്. നമ്മൾ parents ആയിരിക്കണം
അവരുടെ ബെസ്റ് friends. വീട് കഴിഞ്ഞല്ലേ സ്കൂൾ ഉള്ളൂ. എന്തായാലും റിസ്വാന്റെ ഉമ്മ ജോലിക്കൊന്നും
പോകുന്നില്ല എന്നല്ലേ പറഞ്ഞത്. അവരോടു കുറച്ചുകൂടെ മോന്റെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാൻ
പറയു. അവൻ സ്കൂൾ വിട്ടു വന്നശേഷം അവന്റെ വിശേഷങ്ങൾ തിരക്കാനും അവനോടു കഥ പറയാനും ഒക്കെ
സമയം കണ്ടെത്തു. മൂത്ത കുട്ടികൾക്ക് എന്തായാലും അവരുടെ കാര്യങ്ങൾ തനിയെ ചെയ്യാൻ പ്രാപ്തി
ആയല്ലോ.ഇവനല്ലേ ഒരു സ്പെഷ്യൽ കെയർ കിട്ടേണ്ടത്. അത് നിങ്ങൾ അവരോടും കൂടെ ഒന്ന്
പറഞ്ഞു മനസ്സിലാക്കണം. ഇക്കാക്ക് ഞാൻ പറഞ്ഞതിന്റെ അർഥം മനസ്സിലായി കാണുമെന്നു
വിചാരിക്കുന്നു. അവനിവിടെ ഒരു കുറവും വരില്ല. അത് ഞാൻ നിങ്ങൾക്കു ഉറപ്പു തരുന്നു. നിങ്ങൾക്കിനി
ധൈര്യമായി പോകാം.
അത് കേട്ട് മുനീർ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി പോയി.
പക്ഷെ ഒരു കുറ്റവാളിയുടെ പോലെ അയാളുടെ തല കുമ്പിട്ടിരുന്നു. ഒപ്പം ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
അയാളുടെ ഹൃദയം കലങ്ങിയിരുന്നു. എന്തായാലും അതൊരു നല്ല മാറ്റത്തിന് കാരണമായി. അവർ റിസ്വാനെ
കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി. താമസിയാതെ അവന്റെ ബെസ്റ് ഫ്രണ്ട്സ് അവന്റെ ഇത്താത്തയും ഇക്കാക്കയും ആയി.
ഒരു ദിവസം അവർ സ്കൂൾ നടത്തിയിരുന്ന പള്ളികെട്ടിടത്തിന്റെ വികാരിയച്ചനും
ഒന്ന് രണ്ടു പേരും കൂടെ ശാരദാമ്മയെ കാണാൻ വന്നു.
അവരെ കണ്ടു ശാരദാമ്മ: അയ്യോ അച്ഛനോ? എന്താ അച്ഛാ പതിവില്ലാതെ ഈ വഴിക്കു?
അച്ഛൻ: ഹേയ് ശാരദാമ്മയെ ഒന്ന് കാണേണ്ട കാര്യമുണ്ടായിരുന്നു.
അതുകൊണ്ടു വന്നതാ. ശാരദാമ്മ തിരക്കിലാണോ:
ശാരദാമ്മ: ഹേയ് അല്ല. അച്ഛൻ വാ ഇരിക്ക്. നമുക്കിരുന്നു സംസാരിക്കാലോ.
അവർ വേഗം അകത്തേക്ക് കയറി ഇരുന്നു. എന്നിട്ടു തുടർന്നു: ശാരദാമ്മക്ക്
ബുദ്ധിമുട്ടാകും എന്നറിയാം. പക്ഷെ ഞങ്ങൾക്ക് വേറെ നിവൃത്തി ഇല്ല. ഞങ്ങൾ ഈ കെട്ടിടം
പൊളിച്ചു ഇവിടെ ഒരു ഓഡിറ്റോറിയം പണിയാൻ തീരുമാനിച്ചു. ഇതെന്റെ തീരുമാനം അല്ല
കേട്ടോ. പള്ളി കമ്മീറ്റീ കൂടി എടുത്ത തീരുമാനം ആണ്. ഈ കെട്ടിടം എന്തായാലും
ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി. ഇതെന്നാ നിലം പൊത്തുക എന്നറിയാതെ ആണ്
നമ്മൾ ഇരിക്കുന്നത്. സത്യത്തിൽ നിങ്ങൾ ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഇതിൽ ഇരിക്കുന്നത്
കാണുമ്പോൾ എനിക്ക് ഉള്ളിൽ പേടിയാ. പിന്നെ തമ്പുരാനു അറിയാലോ
എല്ലാം. അതുകൊണ്ടു അവൻ കാത്തോളും എന്നൊരു ധൈര്യം മാത്രമേ ഉള്ളൂ. ശാരദാമ്മ
മറ്റൊന്നും വിചാരിക്കരുത്. ഞങ്ങൾ ഒരു മൂന്നു മാസത്തെ സമയം തരാം. അതിനുള്ളിൽ ഞങ്ങൾക്കീ
കെട്ടിടം ഒഴിവായി തരണം. അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ. ഇതും പറഞ്ഞു അച്ഛനും കൂട്ടരും പടിയിറങ്ങി.
ഇതുകേട്ട് ഞെട്ടിത്തരിച്ചിരിക്കാനേ ശാരദാമ്മയ്ക്കായുള്ളൂ. എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥ. ഈ കുഞ്ഞുങ്ങളെയും കൊണ്ട് എവിടെ പോകാൻ ആണ്? ശാരദാമ്മ
വേഗം രേഷ്മയെ വിളിച്ചു കാര്യം പറഞ്ഞു.
രേഷ്മ ടീച്ചറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സാരമില്ല
ടീച്ചറെ. നമുക്കാലോചിക്കാം എന്തായാലും അവർ മൂന്നു മാസത്തെ സമയം തന്നിട്ടുണ്ടല്ലോ.
അത് കഴിയുമ്പോഴേക്കും summer വെക്കേഷനും തുടങ്ങും. അതിനുള്ളിൽ നമുക്കൊരു
വഴിയുണ്ടാക്കാം..ടീച്ചർ ടെൻഷൻ അടിച്ചു ഇനി ബിപി കൂട്ടണ്ട, ഞാൻ
എന്തായാലും മനുവിനെ വിളിച്ചു കാര്യം സംസാരിക്കാം. എല്ലാവരും കൂടെ ആലോചിച്ചൊരു
തീരുമാനം എടുക്കാം. എന്നിട്ടു രേഷ്മ മനുവിനെ വിളിച്ചു കാര്യം പറഞ്ഞു.
വൈകിട്ടത്തേക്കൊരു അടിയന്തിര യോഗം വിളിക്കുകയും ചെയ്തു.
അന്ന് വൈകിട്ട് ശാരദാമ്മയും മനുവും രേഷ്മയും മറ്റു ട്രസ്റ്റ് അംഗങ്ങളും ചേർന്ന് കൂടിയാലോചിച്ചു എന്താണ് അടുത്ത സ്റ്റെപ്
എന്ന്. എല്ലാവരും പല നിർദ്ദേശങ്ങൾ വച്ചു എങ്കിലും അവയൊന്നും എല്ലാവര്ക്കും
സ്വീകാര്യമായിരുന്നില്ല. എന്തായാലും എത്ര നാൾ ഇങ്ങനെ വാടക കെട്ടിടത്തിൽ കഴിയും ? രേഷ്മ ചോദിച്ചു? ഇവിടെ അല്ലെങ്കിൽ മറ്റെവിടെ എങ്കിലും എത്ര നാൾ ഇങ്ങനെ കഴിയും? വാടക കെട്ടിടത്തിൽ നിന്ന് എന്തായാലും ഒരു നാൾ ഇറങ്ങി കൊടുക്കേണ്ടി വരും. അപ്പോൾ
അതിലും നല്ലതു സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുന്നതല്ലേ? രേഷ്മയുടെ
അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. പക്ഷെ അതിനൊക്കെ ഒരുപാടു ക്യാഷ് ആകും. ആദ്യം
സ്ഥലം വാങ്ങണം. പിന്നെ കെട്ടിടം പണിയണം... നമ്മൾ ഇതൊരു ബിസിനസ് ആയിട്ടല്ലല്ലോ നടത്തുന്നത്.
അത് കൊണ്ട് ബാലൻസ് ഷീറ്റ് എപ്പോഴും 0 അല്ലെ? പ്രസാദ് ചോദിച്ചു. അത് ശരിയാണ്. പക്ഷെ നമ്മൾ എത്ര നാൾ ഇങ്ങനെ ഓടി നടക്കും?
ഒന്നല്ലെങ്കിൽ മറ്റൊന്ന്? മാസാമാസം വാടകയും
കൊടുക്കണ്ടേ? അതിലൊക്കെ നല്ലതല്ലേ സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവുക
എന്നത്. പിന്നെ ഇറക്കിവിടുമെന്നു നമുക്കാരെയും പേടിക്കേണ്ടല്ലോ ? അതൊക്കെ ശരിയാ. പക്ഷെ ക്യാഷ്? പ്രസാദ് പകുതിയിൽ നിർത്തി.
അത് കേട്ട് ശാരദാമ്മ പറഞ്ഞു. രേഷ്മ പറയുന്നതിലും
കാര്യമുണ്ട്. എത്രനാൾ എന്ന് വച്ച ഇങ്ങനെ മരം ചാടി നടക്കുന്നത്? ടൗണിൽ ഞങ്ങൾക്കു കുറച്ചു സ്ഥലം ഉണ്ട്.പെൻഷൻ ആയപ്പോൾ ആ ക്യാഷ് കൊണ്ട് വാങ്ങിയതാണ്.
പിന്നീട് എന്തേലും ആവശ്യം വന്നാലോ എന്ന് കരുതി. അത് ട്രസ്ടിന്റെ പേരിൽ എഴുതി വക്കണം
എന്ന് സർ മരിക്കുന്നതിന് മുന്നേ പറഞ്ഞിരുന്നു. പക്ഷെ എല്ലാം
പെട്ടെന്നായിരുന്നല്ലോ. ഇത് പറഞ്ഞു ടീച്ചർ നിർത്തി. പെട്ടെന്ന് ആ കണ്ണുകൾ നിറഞ്ഞു.
ഉടനെ രേഷ്മ പതിയെ ടീച്ചറെ ആശ്വപ്പിക്കാൻ എന്നോണം പിടിച്ചു. വീണ്ടും ടീച്ചർ തുടർന്ന്.
നമുക്കവിടെ സ്കൂൾ പണിയാം. എന്തായാലും സാറിന്റെയും ഒരു
ആഗ്രഹം ആയിരുന്നു എന്ന് കരുതിയാൽ മതി. ആ സ്ഥലം ഞാൻ എത്രയും വേഗം ട്രസ്റ്റിന്റെ പേരിൽ എഴുതാം. പിന്നെ നമുക്ക് കെട്ടിടം പണിയാനുള്ള കാശ് അന്വേഷിച്ചാൽ മതിയല്ലോ.
അതൊക്കെ നടക്കും മക്കളെ. ദൈവം ഇത്രയൊക്കെ
എത്തിച്ചില്ലേ?
മനു: അത് ശരിയാ. പക്ഷെ സാറിന്റെയും ടീച്ചറിന്റെയും
ഒരായുസ്സിലെ മുഴുവൻ സമ്പാദ്യമല്ലേ ആ സ്ഥലം?
ടീച്ചർ: എന്ന് കരുതി ഇപ്പോൾ എന്താ? എന്തായാലും മരിക്കുമ്പോൾ അതും കൊണ്ട് പോകാൻ ഒന്ന്നും പറ്റില്ലല്ലോ?
ഞാൻ സമ്പാദിച്ചു വച്ചിട്ട് ഇപ്പോൾ ആർക്കുവേണ്ടിയാ? ഇപ്പോൾ ഞങ്ങളുടെ സമ്പാദ്യം എന്ന് പറയുന്നത് ഈ കുഞ്ഞുങ്ങൾ അല്ലെ?
അപ്പോൾ അവർക്കു വേണ്ടി ചെലവഴിക്കുന്നതിൽ എന്താ തെറ്റ്?
ആർക്കും അതിനൊരുത്തരം ഇല്ലായിരുന്നു.
ടീച്ചർ തുടർന്ന്. പ്രസാദ് ഒരു കാര്യം ചെയ്യൂ. ആ സ്ഥലം ട്രസ്റ്റിന്റെ
പേരിൽ എഴുതാനുള്ള പേപ്പറുകൾ എന്തൊക്കെയാണെന്ന് വച്ചാൽ ശരിയാക്കൂ. ഞാൻ ഒപ്പിട്ടു തന്നേക്കാം. നമുക്കുടനെ തന്നെ
കെട്ടിടം പണിയാനുള്ള ക്യാഷ് അറേഞ്ച് ചെയ്യാനുള്ള കാര്യങ്ങൾ
തുടങ്ങണം. അതിനി വച്ച് താമസിക്കേണ്ടല്ലോ.
രേഷ്മ: ഉം. അത് ശരിയാ. എന്നാലും ഒരു വലിയ amount വേണ്ടി വരില്ലേ? നമ്മളെകൊണ്ട് കൂട്ടിയാൽ കൂടുമോ?
മനു: കുറച്ചൊക്കെ നമുക്കെല്ലാവർക്കും ചേർന്ന് അറേഞ്ച് ചെയ്യാം
. ബാക്കി ബാങ്കിൽ നിന്നും വല്ല ലോണും എടുക്കാൻ പറ്റുമോ? രേഷ്മക്കു ദിലീപിനോട് അതിന്റെ പോസ്സിബിലിറ്റി ഒന്ന് ചോദിക്കാമോ? അത് നടക്കുമെങ്കിൽ നമുക്കാ വഴിക്കു നീങ്ങാം. പിന്നെ parents -നോടൊക്കെ സംഭാവന ചോദിക്കാം.പലതുള്ളി പെരുവെള്ളം എന്നല്ലേ.
രേഷ്മ: അത് ശരിയാ. ബാങ്ക് ലോണിന്റെ കാര്യം ഞാൻ ഇന്ന് തന്നെ
ദിലീപേട്ടനോട് ചോദിക്കാം. ഗവണ്മെന്റിൽ നിന്നും വല്ല സഹായവും കിട്ടുമോ? ഇതൊരു സ്പെഷ്യൽ സ്കൂൾ അല്ലെ?
പ്രസാദ്: അത് ശരിയാ. എനിക്ക് തോന്നുന്നേ അതിനൊരു പ്രൊവിഷൻ ഉണ്ടെന്നാ.
ഞാൻ ഒന്ന് നോക്കട്ടെ അതിന്റെ ഡീറ്റെയിൽസ് എടുക്കാൻ പറ്റുമോ എന്ന്.
രേഷ്മ: അതും കൂടെ നടന്നാൽ നമുക്ക് വലിയ ഒരു സഹായം ആകുമായിരുന്നു.
സംസാരിച്ചിരുന്നു നേരം വൈകി. ഞാൻ ഇറങ്ങട്ടെ.
പ്രസാദ്: ഞങ്ങളും ഇറങ്ങുവാ. ഞാൻ പേപ്പറുകൾ റെഡി ആക്കി വരാം ടീച്ചറെ.
മനു: അപ്പോൾ എല്ലാം പറഞ്ഞത് പോലെ. ഇതും പറഞ്ഞു അവർ എല്ലാവരും
അന്നത്തേക്കു പിരിഞ്ഞു.
വീട്ടിൽ ചെന്നിട്ടു രേഷ്മ അന്നുണ്ടായ സംഭവങ്ങൾ എല്ലാം ദിലീപിനെ
ധരിപ്പിച്ചു. കൂടെ ബാങ്ക് ലോണിന്റെ സാധ്യത അന്വേഷിക്കാനും മറന്നില്ല. അത്
അന്വേഷിച്ചു ഒരു ഉത്തരം കൊടുക്കാമെന്നു ദിലീപും ഉറപ്പുകൊടുത്തു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസാദ് സ്ഥലം രജിസ്ട്രേഷന്റെ
പേപ്പറുകൾ എല്ലാം ശരിയാക്കി വന്നു. ടീച്ചർ അത് താമസം വിനാ ഒപ്പിട്ടു കൊടുത്തു. ഇനി കെട്ടിടം പണിയാനുള്ള കാര്യങ്ങൾ തുടങ്ങണം. എല്ലാവരും
അതിന്റെ തിരക്കിലായി. ഓരോരുത്തരെ ഓരോ ജോലികൾ ശാരദാമ്മ ഏല്പിച്ചുകൊടുത്തു. ഒപ്പം തന്നെ
പേരെന്റ്സിന്റെ ഭാഗത്തു നിന്നും നല്ല സഹകരണം ആണ് ഉണ്ടായതു. ഗവൺമെന്റിൽ നിന്നും സ്പെഷ്യൽ സ്കൂളിന് വേണ്ടി സഹായധനം കിട്ടുമെന്ന് പ്രസാദ് പറഞ്ഞു.
അത് അവർക്കു വലിയ ആശ്വാസമായി തോന്നി. കാരണം എല്ലാം കഴിഞ്ഞു ബാക്കി തുകക്ക് മാത്രം
ബാങ്കിനെ സമീപിച്ചാൽ മതിയല്ലോ.
ഗവൺമെന്റിൽ നിന്നും കിട്ടുന്ന സഹായത്തിനു വേണ്ടി സ്ഥലത്തെ
താലൂക്ക് ഓഫീസിൽ നിന്നും കുറച്ചു പേപ്പറുകൾ ശരിയാക്കണമായിരുന്നു.
അതിനു വേണ്ടി ശാരദാമ്മയും രേഷ്മയും കൂടെ താലൂക്ക് ഓഫീസറെ കാണാൻ പോയി. പക്ഷെ അദ്ദേഹം
വളരെ മോശമായാണ് അവരോടു പെരുമാറിയത്. അദ്ദേഹം ഇല്ലാത്ത തിരക്ക് അഭിനയിച്ചു അവരെ കാര്യങ്ങൾ ഒന്നും നടത്തിക്കാതെ പിന്നീട് വരാൻ പറഞ്ഞു
തിരിച്ചയച്ചു. വീണ്ടും ചെന്നപ്പോൾ ഇത് തന്നെയായിരുന്നു അവസ്ഥ. എന്തെങ്കിലുമൊക്കെ
മുടക്കം പറഞ്ഞു അയാൾ മടക്കി അയക്കും. ഇത് പതിവായപ്പോൾ ഒരു ദിവസം രേഷ്മ അയാളുടെ അടുത്ത്
ദേഷ്യപ്പെട്ടു.
രേഷ്മ: എന്താണ് സർ? ഞങ്ങൾ എത്ര ദിവസമായി ഇവിടെ കയറി ഇറങ്ങുന്നു?
സാറിന്റെ ഒരൊറ്റ ഒപ്പു മതിയല്ലോ?ബാക്കി എല്ലാ
വെരിഫിക്കേഷനും കഴിഞ്ഞതല്ലേ? സാർ ഇതിങ്ങനെ വൈകിച്ചിട്ടു
എന്ത് ഗുണമാണ് ഉള്ളത്? അതോ ഇനി സർ മറ്റെന്തെങ്കിലും
പ്രതീക്ഷിച്ചിട്ടാണോ?
ഉടനെ തന്നെ അയാൾ രേഷ്മയുടെ അടുത്ത് ദേഷ്യപ്പെട്ടു. താൻ എന്റെ
പണി എന്താണെന്നു എന്നെ പഠിപ്പിക്കാൻ നോക്കണ്ട. അതെനിക്ക് നന്നായി ചെയ്യാൻ അറിയാം. തന്റെ
ഒന്നും പേപ്പർ സൈൻ ചെയ്യാൻ എനിക്കിപ്പോൾ മനസ്സില്ല. താൻ പോയി എന്താണെന്നു വച്ചാൽ ചെയ്യൂ. ഓരോരുത്തര് രാവിലെ തന്നെ ഇറങ്ങിക്കോളും.
മനുഷ്യനെ ചുറ്റിക്കാൻ. സ്പെഷ്യൽ സ്കൂൾ എന്നൊക്ക പറഞ്ഞു ഓരോ പേരിൽ ഇതിൻറെ ഒക്കെ മറവിൽ ഇതുങ്ങൾക്കൊക്കെ എന്താ ബിസിനസ് എന്ന് ആർക്കറിയാം? വല്ല ഇന്റർനാഷണൽ റാക്കറ്റും ആകും. ഞാൻ ഒന്ന് അന്വേഷിക്കട്ടെ, അതുവരെ ഈ പേപ്പർ എന്റെ മേശയിൽ ഇരിക്കട്ടെ. കേട്ടോ. അയാൾ ഒരു താക്കീതു പോലെ
രേഷ്മയോട് പറഞ്ഞു.
ശാരദടീച്ചറും രേഷ്മയും എന്ത് ചെയ്യണം എന്നറിയാതെ
നിസ്സഹായരായി അവിടെ നിന്ന്നും ഇറങ്ങി. അയാളുടെ സൈൻ കിട്ടാതെ ഇനി ഒരു രക്ഷയുമില്ല. അവർ
വേഗം സ്കൂളിൽ പോയി മനുവിനെയും പ്രസാദിനെയും വിളിച്ചു കാര്യങ്ങൾ ബോധിപ്പിച്ചു.
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ . അങ്ങേരു കുറച്ചായല്ലോ
മനുഷ്യനെ കളിപ്പിക്കാൻ തുടങ്ങിയിട്ട്. പ്രസാദ് പറഞ്ഞു. എന്തായാലും ഞാൻ ഇന്ന് തന്നെ
അങ്ങേരെ പോയി ഒന്ന് കാണുന്നുണ്ട്. വല്ല
നടപടിയാകുമോ എന്ന് നോക്കട്ടെ. പ്രസാദ് പറഞ്ഞു നിർത്തി.
കുറച്ചു കഴിഞ്ഞു കോടതിയിലെ തിരക്കുകൾ തീർത്തു പ്രസാദ്
താലൂക്ക് ഓഫീസിൽ പോയി ഓഫീസറെ കണ്ടു. പ്രസാദിൻറെ വരവും ഇതിനു വേണ്ടി ആണെന്നറിഞ്ഞ
ഓഫീസർ അയാളോടും വളരെ മോശമായി ആണ് പെരുമാറിയത്.
ഓഫീസർ: ഞാൻ പറഞ്ഞില്ലേ ഇതെന്തോ വലിയ റാക്കറ്റ് ആണെന്ന്. രാവിലെ
ആ വയസ്സായ സ്ത്രീയെയും കൂട്ടി അവർ വന്നു. അവര് വന്നിട്ടും നടക്കില്ല എന്ന്
മനസ്സിലായപ്പോൾ വക്കീലിനെ അയച്ചിരിക്കുന്നു. ഇനി മേലോട്ട് ആരൊക്കെ ആണാവോ ഉള്ളത്?
എന്തായാലും ഞാൻ ഒന്ന് നോക്കട്ടെ ഇനി ആരൊക്കെയാ വരാൻ ഉള്ളതെന്ന്. എന്നിട്ടാകാം ഒപ്പിടലും
മറ്റു കലാപരിപാടികളും. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി ഇതേക്കുറിച്ചു പഠിക്കാതെ
ഒപ്പിട്ടാൽ നാളെ എന്റെ പണി പോകില്ല എന്ന് എന്താ ഉറപ്പ്?
അപ്പോൾ വക്കീല് ചെല്ലു . എനിക്ക് കുറച്ചു പണി ഉണ്ട്. ഇതും പറഞ്ഞു അയാൾ പ്രസാദിനെ അവിടെ
നിന്നും ഒഴിവാക്കി.
എന്തായാലും കുറച്ചുകൂടെ ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആരെ
എങ്കിലും കൊണ്ടേ ഈ കാര്യം നടക്കു എന്ന് മനസ്സിലാക്കിയ മനുവും ആ വഴിക്കു ശ്രമിച്ചു
തുടങ്ങി.
അങ്ങനെ ഇരുന്നപ്പോൾ ഒരു ദിവസം രാവിലെ ടീച്ചർ സ്കൂളിൽ ചെന്നപ്പോൾ
താലൂക്കാഫീസർ രാവിലെ തന്നെ ടീച്ചറിനെ കാണാൻ വേണ്ടി സ്കൂളിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അയാളെ കണ്ടു അന്തം വിട്ടു നിന്ന ടീച്ചറിനോട് അയാൾ: ടീച്ചർ എന്നെ കണ്ടു അന്തം വിട്ടു
നോക്കണ്ട. ഞാൻ ടീച്ചറിനെ കാണാൻ വേണ്ടിത്തന്നെയാ ഇവിടെ കാത്തിരുന്നത്. ടീച്ചർ എന്നോട്
പൊറുക്കണം. എന്ന് പറഞ്ഞു അയാൾ ടീച്ചറിന്റെ മുന്നിൽ തൊഴുകൈകളോടെ നിന്നു.
ടീച്ചർ ഒന്നും മനസ്സിലാകാതെ നിന്നു. എന്നിട്ടു പറഞ്ഞു
അകത്തേക്ക് വാ നമുക്ക് ഇരുന്നു സംസാരിക്കാം. ഇതും പറഞ്ഞു അവർ മുറി തുറന്നു അകത്തേക്ക്
കയറി. അപ്പോഴേക്കും രേഷ്മയും വന്നു. രേഷ്മയെ കണ്ടതും അയാൾ എഴുന്നേറ്റു മോളെന്നോട് പൊറുക്കണം.
എന്റെ മോളുടെ പ്രായമേ ഉള്ളൂ മോൾക്കും. എന്നിട്ടും ഞാൻ അതൊക്കെ മറന്നു അന്ന് മോളോട്
പറയാൻ പാടില്ലാത്തതൊക്കെ പറഞ്ഞു. അതിനുള്ള ശിക്ഷയാകും ദൈവം എനിക്ക് തന്നതു. ഇത്
കേട്ട് ഒന്നും മനസ്സിലാകാതെ രേഷ്മയും നിന്നു.
ടീച്ചർ: സർ എന്താണെന്നു വച്ചാൽ പറ; ഞങ്ങൾക്കൊന്നും മനസിലാകുന്നില്ല.
അപ്പോൾ അയാൾ പറഞ്ഞു തുടങ്ങി: നിങ്ങൾ അന്ന് വന്നു ഓട്ടിസം എന്നൊക്കെ
പറഞ്ഞപ്പോൾ ഞാൻ പുച്ഛിച്ചു തള്ളി.. അല്ലെങ്കിലും
ആരാന്റെ അമ്മയ്ക്ക് പ്രാന്ത് വരുമ്പോൾ കാണാൻ നല്ല ഭംഗി ആണല്ലോ. അവനവന്റെ അനുഭവത്തിൽ വരുമ്പോൾ അല്ലേ നമുക്കതിൻറെ വേദന അറിയൂ . അന്ന് നിങ്ങളോടു അങ്ങനെ പെരുമാറിയതിന്റെ ശിക്ഷ ആകണം ദൈവം
എനിക്കിപ്പോൾ തന്നത് അതിന്റെ വേദന ഞാനും അറിയട്ടെ എന്ന് കരുതി കാണും ദൈവം.
രേഷ്മ ചോദിച്ചു: സർ എന്തൊക്കെയാ ഈ പറയുന്നത്? എന്ത് വേദനയുടെ കാര്യമാ?
അയാൾ തുടർന്ന്. അതെ മോളെ. ഞാൻ പറഞ്ഞല്ലോ മോളുടെ പ്രായമുള്ള ഒരു
മോൾ എനിക്കും ഉണ്ടെന്നു. അവൾ കല്യാണമൊക്കെ കഴിഞ്ഞു അങ്ങ് അമേരിക്കയിലാ. രണ്ടു പേർക്കും
അവിടെ നല്ല ജോലിയൊക്കെ ഉണ്ട്. പക്ഷെ അവർക്കു മക്കൾ ഇല്ലായിരുന്നു . എല്ലാ സൗഭാഗ്യങ്ങളും
ദൈവം ഒരു മിച്ചു കൊടുക്കില്ലല്ലോ. അതുകൊണ്ടു തന്നെ വേറെ എന്തൊക്കെ ഉണ്ടായിട്ടും
മക്കൾ ഇല്ലാത്തതുകൊണ്ട് എന്റെ മോൾ ആകെ സങ്കടത്തിലായിരുന്നു. കഴിക്കാവുന്ന നേർച്ചകൾ
ഒക്കെ കഴിച്ചു. കിട്ടാവുന്ന treatments ഒക്കെ നടത്തി. അങ്ങനെ അതിന്റെ ഫലമായി ദൈവം 2 വര്ഷം മുന്നേ അവർക്കൊരു കുഞ്ഞിനെ കൊടുത്തു. എല്ലാ വഴിപാടുകളുടെയും
ഫലമെന്നോണം കാണാൻ നല്ല ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു അത്. അവനെ കണ്ടാൽ ആർക്കും ഒന്നെടുത്തു ഉമ്മ വയ്ക്കാൻ തോന്നും. പക്ഷെ വിധി മറ്റൊന്നായിരുന്നു. അവന്റെ
സ്വഭാവത്തിൽ കുറച്ചുനാളായി അവർ ചില മാറ്റങ്ങൾ കാണുന്നു. അത് കൊണ്ടുതന്നെ അവർ പല doctors
നെയും കാണിച്ചു വരികയായിരുന്നു. ഇന്നലെ ആയിരുന്നു അവസാന ടെസ്റ്റും കഴിഞ്ഞു അവർ
ഉറപ്പിച്ചത് അവനും ഓട്ടിസം ആണെന്ന്. അതോടെ എന്റെ മോൾ തകർന്നു പോയി. ഇത്രയും നാൾ അവർ
ഞങ്ങളെ ഒന്നും അറിയിച്ചിട്ടില്ലായിരുന്നു. ഞങ്ങൾ വെറുതെ വേദനിക്കണ്ടല്ലോ എന്നു കരുതിയാകും. പക്ഷെ ഇന്നലെ അവൾക്കു ഞങ്ങളോട് പറയേണ്ടതായി വന്നു. അത്രക്കും
വേദനയോടെയായിരുന്നു അവൾ ഞങ്ങളോടത് പറഞ്ഞത്.. ഒന്ന് കരയാൻ പോലും ആകുന്നില്ലായിരുന്നു
അവൾക്കു. ഇത് കേട്ട് ഞങ്ങളും ആകെ തകർന്നു പോയി. എന്താ ചെയ്യേണ്ടതെന്നു അറിയാൻ മേലാത്ത അവസ്ഥ. ഒരു പക്ഷെ നിങ്ങളോടുള്ള എന്റെ പെരുമാറ്റത്തിന്റെ
ശിക്ഷയാകും ഇത്. ദൈവം അതെ നാണയത്തിൽ തന്നെ എനിക്ക്
തിരികെ തന്നതാകും. ഇതൊക്കെ ആലോചിച്ചപ്പോൾ ഇന്നലെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്നലെ
തന്നെ വന്നു നിങ്ങളോടു ക്ഷമ പറയണം എന്നുണ്ടായിരുന്നു. പക്ഷെ നട്ടപ്പാതിരക്കു വന്നാൽ
ഇവിടെ ആരും ഇല്ലല്ലോ. അതാ നേരം വെളുക്കാൻ വേണ്ടി കാത്തിരുന്നത്. നിങ്ങൾ എന്നോട് പൊറുക്കണം. ഞാൻ പറഞ്ഞതിനൊക്കെ ഉള്ള ശിക്ഷ എനിക്ക് കിട്ടി.
ഞാൻ ചെയ്തതിനു എന്നെ ശിക്ഷിച്ചാൽ പോരായിരുന്നോ? എന്തിനാ ഒന്നുമറിയാത്ത എന്റെ മോളെയും ആ പാവം കുഞ്ഞിനേയും? അയാൾ
ആരോടെന്നില്ലാതെ പറഞ്ഞു അവരുടെ മുന്നിൽ തൊഴുകൈകളോടെ നിന്നു.
സത്യത്തിൽ ഒരു ഞെട്ടലോടെയാണ് ശാരദാമ്മയും രേഷ്മയും ആ വിവരം
കേട്ടത്. ആദ്യം അവർക്കും എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. പിന്നെ പതിയെ
അയാളുടെ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചു.
ശാരദാമ്മ; എന്ത് ചെയ്യാം സർ. ഇതൊക്കെ ദൈവത്തിന്റെ കൈകളിൽ
ഇരിക്കുന്ന കാര്യമാണ്. നമ്മൾ വിചാരിക്കുമ്പോലെ അല്ലല്ലോ എല്ലാം
നടക്കുന്നത്? എന്തായാലും ദൈവം ഒന്നും കാണാതെ ആർക്കും ഒന്നും കൊടുക്കില്ലല്ലോ.
അപ്പോൾ എല്ലാം നല്ലതിനാണ് എന്ന് വിശ്വസിക്കാൻ ശ്രമിക്കു സർ.
ഓഫീസർ: ഉം എന്ന് മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. അയാൾ പോകാൻ
ഇറങ്ങി. ഞാൻ ആ papers എല്ലാം സൈൻ ചെയ്തു അവിടെ എല്പിച്ചോളാം. നിങ്ങൾ എപ്പോൾ ആണെന്ന് വച്ചാൽ
ഓഫീസിലോട്ടു വന്നു എടുത്തോണ്ട് പോരെ. ഇത്രയും പറഞ്ഞു അയാൾ അവിടെ നിന്നും നടന്നു നീങ്ങി.
താലൂക് ഓഫീസിൽ നിന്നും approval വന്ന മുറക്ക് കാര്യങ്ങൾ എല്ലാം വളരെ സുഗമമായി നീങ്ങി. അങ്ങനെ
അവർ സ്കൂൾ പണിയാൻ തറക്കല്ലു ഇടാൻ തീരുമാനിച്ചു. ഒപ്പം തന്നെ ആ വർഷത്തെ സ്കൂൾ annual ഡേയും
കൂടെ നടത്താം എന്നവർ കരുതി. അതിനുവേണ്ടി ഉള്ള ഒരുക്കങ്ങളിൽ ആയിരുന്നു. അങ്ങനെ എല്ലാവരും
കാത്തിരുന്ന ആ സുവർണ ദിനം വന്നെത്തി. സ്ഥലം MLA യെ
ആയിരുന്നു തറക്കല്ലീടിലിനായി ക്ഷണിച്ചിരുനന്ത്. അദ്ദേഹവും കൃത്യ സമയത്തു തന്നെ വേദിയിലെത്തി. മനുവിന്റെ സ്വാഗത പ്രസംഗവും പ്രസാദിന്റെ അധ്യക്ഷ
പ്രസംഗവും എല്ലാം മുറ പോലെ നടന്നു. അത് കഴിഞ്ഞു എല്ലാ
വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തിൽ MLA സ്കൂളിന് തറക്കല്ലിട്ടു. എല്ലാവിധ
ഭാവുകങ്ങളും ആശംസകളും നേരുകയും ചെയ്തു. അതിനു ശേഷം സ്കൂളിലെ കുട്ടികളുടെ തന്നെ
വിവിധ കലാപരിപാടികൾ അരങ്ങേറി. എല്ലാത്തിനും സമാപനമായി രേഷ്മ നന്ദി പ്രകാശനത്തിനായി
വന്നു.
എത്രയും ആദരീണയനായ നമ്മുടെ MLA, എന്റെ എത്രയും സ്നേഹം നിറഞ്ഞ ശാരദടീച്ചർ, വേദിയിലിരിക്കുന്ന
മറ്റു വിശിഷ്ട അതിഥികൾ, എന്റെ സഹപ്രവർത്തകർ, മാതാപിതാക്കളേ , കുഞ്ഞുങ്ങളേ നിങ്ങൾക്കെല്ലാവര്കും
എന്റെ നമസ്കാരം, ഇന്ന് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം
നന്ദി പ്രകാശനം ആണെങ്കിലും അതിനു മുന്നേ എനിക്ക് ചില കാര്യങ്ങൾ നിങ്ങളുമായി പങ്കു വെക്കണമെന്ന്
ആഗ്രഹമുണ്ട്. നമ്മൾ ഏറെ കാത്തിരുന്ന, ഒരു സുദിനമാണ് ഇന്ന്.
നിങ്ങൾക്കെല്ലാം അറിവുള്ളതു പോലെ ഏറെ പ്രതിസന്ധികളെ
തരണം ചെയ്തു ആണ് നമുക്ക് ഇന്ന് ഇവിടം വരെ എത്താനായത്. നമ്മുടെ സ്കൂൾ കെട്ടിടം ഒഴിഞ്ഞു
കൊടുക്കണം എന്ന് അച്ഛനും കൂട്ടരും വന്നു പറയുമ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചിരുന്ന
ശാരദ ടീച്ചറിന്റെ മുഖം ഇപ്പോഴും എന്റെ മുന്നിലുണ്ട്. പക്ഷെ എല്ലാത്തിനേയും തരണം ചെയ്തു
ഇവിടെ വരെ എത്തിച്ചേരാൻ ഞങ്ങളോടൊപ്പം നിന്ന ഒരുപാടു ആൾകാർ നമ്മുടെ ഇടയിലുണ്ട്.
അവരെ എല്ലാം ഞാൻ നന്ദിയോടെ ഓർക്കുന്നു. യാതൊരു പ്രതിഫലവും
ആഗ്രഹിക്കാതെ ആണ് അവർ എല്ലാം നമുക്കോരോ സഹായങ്ങൾ ചെയ്തു തന്നിരുന്നത്. എല്ലാം നമ്മുടെ ഈ കുഞ്ഞുങ്ങളെ ഓർത്തു മാത്രമാണ്. അല്ലാതെ
ശാരദ ടീച്ചറിന്റെയോ ഞങ്ങളുടെ ആരുടേയും മിടുക്കു കൊണ്ടല്ല. നിങ്ങളുടെയൊക്കെ കരുണയും
ദൈവത്തിന്റെ വിലയേറിയ അനുഗ്രഹം കൊണ്ട് മാത്രമാണ് നമുക്കിവിടം വരെ എത്താൻ കഴിഞ്ഞത്. ആ സഹായം തുടർന്നും ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
നമ്മുടെ കുഞ്ഞുങ്ങളെ പറ്റി പറയുകയാണെങ്കിൽ നിങ്ങൾക്കെല്ലാം അറിയാം അവർ മറ്റു
കുട്ടികളിൽ നിന്നും വിഭിന്നരാണെന്നു. ഓട്ടിസം- അതൊരു കുറ്റമോ പകർച്ചവ്യാധിയോ ഒന്നും
അല്ല. സമൂഹം അവരെ അവജ്ഞയോടെ നോക്കേണ്ട യാതൊരു കാര്യവും ഇല്ല. നമ്മുടെ ഒക്കെ സ്നേഹപൂർണമായ
ഇടപെടലുകളിൽ കൂടെ സാവധാനം കുറച്ചു കൊണ്ടുവരാവുന്ന ഒരു അവസ്ഥയാണ് അത്. Complete ആയി മാറ്റി എടുക്കാമെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. മറിച്ചു നമുക്കവരോടുള്ള
പെരുമാറ്റം കൊണ്ട് അവരെയും സമൂഹത്തിൻന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയും. ഞാൻ
ഒന്ന് ചോദിച്ചുകൊള്ളട്ടെ? വലിയ ബുദ്ധിമാൻമാർ എന്ന് സ്വയം
അഹങ്കരിക്കുന്ന നമ്മൾ എല്ലാം തികഞ്ഞവർ ആണോ? സ്വയം ഒന്ന്
ആലോചിച്ചുനോക്കൂ. ഏതു അളവുകോൽ വച്ചിട്ടാണ് നമ്മൾ സ്വയം അളന്നത്? നമ്മൾ എല്ലാവരെയും ഒരേ തുലാസിൽ അളന്നാൽ ഒരേ അളവ് ആയിരിക്കുമോ കിട്ടുക?
അതുപോലെ തന്നെ അല്ലെ ഈ കുട്ടികളും? അവരുടെ
സ്വഭാവത്തിലും ബുദ്ധി വൈഭവത്തിലും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പക്ഷെ അത് അവരുടെ
കുറ്റം കൊണ്ടാണോ? പിന്നെ എന്തിനാണ് സമൂഹവും ചില
മാതാപിതാക്കളും അവരെ ഒറ്റപ്പെടുത്തുന്നത്? നമുക്കെല്ലാം Dr. K.J. യേശുദാസിനെ പോലെ പാടാൻ പറ്റുമോ? അല്ലെങ്കിൽ നമ്മൾ എല്ലാം എന്ത് കൊണ്ട് Dr . എപിജെ യെ പോലെ ആയില്ല.?എല്ലാവര്ക്കും ഈശ്വരൻ ഒരു തരത്തിൽ
അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആണ് കഴിവുകൾ നല്കിയിക്കുന്നതു. എന്നാൽ മാത്രമേ ഈ ഭൂമി
ഒരു balanced
ആയി പോകുകയുള്ളൂ.
ഞാൻ ഒരിക്കൽ എവിടെയോ വായിച്ചതോർക്കുന്നു. ഒരാളുടെ മക്കൾക്കു എന്തോ കാര്യമായ തകരാർ ഉണ്ട്. പക്ഷെ അവരുടെ മക്കൾക്കു അങ്ങനെ ഒരു കുറവുണ്ടായിട്ടും ആരെയും കുറ്റപ്പെടുത്താതെ ജീവിതം മുന്നോട്ടു പോവുകയാണന്. അതിനു അവർ പറയുന്ന reason ദൈവം ഇത് അവർക്കു നൽകിയത് അവരെ അത്യധികമായി കരുതുന്നതുകൊണ്ടാണ് . അഥവാ അവരുടെ കഴിവിൽ ദൈവത്തിന് അങ്ങേയറ്റം വിശ്വാസം ഉള്ളത് കൊണ്ടാണെന്നു. അവരെകൊണ്ടേ ഈ മക്കളെ നോക്കാൻ സാധിക്കൂ എന്ന് ദൈവത്തിന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് ദൈവം ഈ മക്കളെ അവർക്കു നൽകിയത്. അതുകൊണ്ടു ഇതൊരു ശാപമായി അല്ല, മറിച്ചു ഒരു അനുഗ്രഹമായിട്ടാണ് അവർ കാണുന്നത്. നമ്മൾ എല്ലാവരും എവിടെ എങ്കിലും ഒക്കെ വർക്ക് ചെയ്യുന്നവർ ആണ്. കമ്പനിയിലെ ഭാരിച്ച ഒരു ഉത്തരവാദിത്വം നിങ്ങളെ നിങ്ങളുടെ ബോസ് ഏല്പിച്ചു എന്ന് കരുതുക. What do you feel? You feel proud.. അല്ലെ? കാരണം നിങ്ങളിൽ അല്ലെങ്കിൽ നിങ്ങളുടെ കഴിവിൽ ബോസിനും കമ്പനിക്കും അത്രയേറെ വിശ്വാസം ഉള്ളതുകൊണ്ടല്ലേ അവർ ഇത്രയും complicated ആയ task നിങ്ങളെ ഏല്പിച്ചത്. ഇല്ലെങ്കിൽ അവർക്കു മറ്റാരെ എങ്കിലും ഏൽപ്പിച്ചാൽ പോരായിരുന്നോ? അത് പോലെ തന്നെ ആണ് ഈ മക്കളുടെ കാര്യവും. നിങ്ങളിൽ ദൈവത്തിന് അത്രയേറെ വിശ്വാസമുള്ളതുകൊണ്ടാണ് ഈ മാലാഖപോലുള്ള മക്കളെ ദൈവം നിങ്ങളുടെ കൈകളിൽ തന്നെ ഏല്പിച്ചത്. ഈ ലോകത്തു സമ്പന്നരായ എത്രയോ ആളുകൾ ഉണ്ട്. എന്തിനും ഏതിനും പരിചാരകവൃന്ദം ചുറ്റുമുള്ളവർ. ദൈവത്തിന് അവരെ ഏൽപ്പിച്ചാൽ പോരായിരുന്നോ? അല്ല. ദൈവത്തിന് അവരിലും വിശ്വാസം നിങ്ങളെ ആയിരുന്നു. സമ്പത്തല്ലാ ദൈവത്തിന്റെ വിശ്വാസ്യതക്കുള്ള അളവുകോൽ. മറി ച്ചു സഹിക്കാനും ക്ഷമിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സാണ്. അത് നിങ്ങളിൽ വേണ്ടതിലധികമായി ഉള്ളതുകൊണ്ടാണ് ഈ മഹത്തായ സൃഷ്ടികർമത്തിനു ദൈവം നിങ്ങൾ ഓരോരുത്തരെയും തിരഞ്ഞെടുത്തത്. അതിൽ സങ്കടപ്പെടുകയല്ല വേണ്ടത്. മറിച്ചു അഭിമാനിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ ഈ കുഞ്ഞുങ്ങളുടെ സ്പോർട്സ് മത്സരങ്ങൾ നടക്കുകയായിരുന്നു. അതിലെ ഓട്ട മത്സരത്തിനിടയിൽ തട്ടിവീണ കൂട്ടുകാരനെ ബാക്കി ഉള്ളകൂട്ടുകാർ എല്ലാം ചേർന്ന് പിടിച്ചെഴുന്നേല്പിച്ചു വീണ്ടും കൂടെ ഓടിക്കുന്ന കാഴ്ച നമ്മൾ എല്ലാം കണ്ടതാണ്. നമ്മളിൽ എത്ര പേർക്ക് മത്സരബുദ്ധിയില്ലാതെ മറ്റുള്ളവരെ സഹായിക്കാൻ കഴിയും? അപ്പോൾ അവർക്കു മത്സരമോ സമ്മാനമോ അല്ലായിരുന്നു വലുത് . താഴെ വീണുകിടക്കുന്ന അവരുടെ ചങ്ങാതി ആയിരുന്നു അവർക്കു വലുത്. പക്ഷെ നമ്മളിൽ എത്രപേർക്ക് അങ്ങനെ ചെയ്യാനുള്ള മനസ്സലിവ് ഉണ്ട്? നമ്മൾ എല്ലാം സ്വന്തം കാര്യം മാത്രം നോക്കി ഓടുന്ന ആധുനീക യുഗത്തിലെ ഓട്ടക്കാർ അല്ലേ? വലിയ ബുദ്ധിമാന്മാരായ നമുക്കും ആ കുട്ടികളിൽ നിന്നും പലതും പഠിക്കാനുണ്ട്. സ്നേഹത്തിന്റെയും കരുതലിന്റെയും വലിയ പാഠങ്ങൾ. ഞാൻ വലിച്ചു നീട്ടുന്നില്ല. അതുകൊണ്ടു ഓട്ടിസം എന്നത് വലിയ അപരാധമായി, പ്രത്യേകിച്ച് ആ കുട്ടികളുടെ കുറവായി അല്ലെങ്കിൽ കുറ്റമായി കാണാതെ അവരെയും മറ്റു കുട്ടികളെ പോലെ കരുതി ദൈവത്തിന്റെ ദാനമായി കരുതി സ്നേഹിക്കാൻ നമുക്ക് കഴിയട്ടെ എന്ന് ഓർമിച്ചു കൊണ്ട് ഞാൻ എന്റെ കർത്തവ്യത്തിലേക്കു കടക്കട്ടെ...
ഇതും പറഞ്ഞു രേഷ്മ തന്റെ കർത്തവ്യമായ നന്ദി പ്രകാശനത്തിലേക്കു
കടന്നു. പക്ഷെ അവിടെ കൂടിയിരുന്ന ആളുകളുടെ കരഘോഷങ്ങളാൽ ആർക്കും അതൊന്നും കേൾക്കുവാൻ
സാധിച്ചില്ല. അവർ എഴുന്നേറ്റു നിന്ന് കരഘോഷത്തോടെ ആയിരുന്നു അവളുടെ ആ വാക്കുകളെ
എതിരേറ്റത്.ഒപ്പം അവിടെ കൂടെയിരുന്നു പലരുടെയും കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ
വീഴ്ത്തുവാനും അതുവഴി അവരുടെ മനസ്സ് തുറക്കുവാനും അവളുടെ
വാക്കുകൾക്കു കഴിഞ്ഞു.
*********************************നന്ദി***************************************